Advanced-Cpp/C2/More-On-Inheritance/Malayalam
From Script | Spoken-Tutorial
Revision as of 17:35, 27 February 2017 by Pratik kamble (Talk | contribs)
Time | Narration |
00:01 | Multiple and Hierarchical Inheritance in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത്. |
00:09 | 'മള്‍ട്ടിപിള്‍ ഇന്‍ഹെറിറ്റന്‍സ്'’ |
00:11 | ഹൈറാർക്കികൽ ഇന്‍ഹെറിറ്റന്‍സ് |
00:13 | ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം. |
00:17 | ഇതിനായി ഉപയോഗിക്കുന്നത്. |
00:20 | ഉബുണ്ടു OS version 11.10 |
00:24 | g++ കമ്പൈലർ version 4.6.1 |
00:29 | multiple inheritanceല്‍ , derived class ഒന്നില്‍ കൂടുതല്‍ “’base class”’കളെ ഇന്‍ഹെറിറ്റ് ചെയുന്നു. |
00:36 | ഇനി നമുക്ക്multiple inheritanceന്റെ ഒരു ഉദാഹരണം നോക്കാം. |
00:40 | എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു. |
00:45 | നമ്മുടെ ഫയലിൻറെ പേര് multiple.cpp. |
00:49 | ഈ ഉദാഹരണത്തില്‍ ഒരു സ്റ്റൂഡൻറ്റിന്റെ പേര്, റോള്‍ നമ്പര്‍, മാര്‍ക്ക്, ആവരേജ് ഇവ കാണുവാനുള്ള പ്രോഗ്രാമാണ് നമ്മള് ചെയ്യുനത്. |
00:56 | ഞാൻ കോഡ് വിശദീകരിക്കാം. |
00:59 | iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
01:01 | ഇവിടെ നാം STDnamespace ഉപയോഗിക്കുന്നു. |
01:05 | ഇവിടെ നമ്മുക്ക് student എന്ന class ഉണ്ട്. |
01:07 | ഇത് ഒരു base class. ആണ്. |
01:09 | ഈ ക്ലാസ്സില്‍ "integer variable" roll_no ഉം "character variable” name ഉം ഉണ്ട്. |
01:16 | ഇത് protected ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
01:19 | exam_inherit എന്നത് മറ്റൊരു class ആണ്. |
01:24 | ഇതും ഒരു base class ആണ്. |
01:26 | നമുക്ക് ഇതില്‍ രണ്ട് base class ഉണ്ട്. ഒന്ന് student മറ്റൊന്ന് exam_inherit. |
01:32 | ഇവിടെ നമുക്ക് മൂന്ന് protected variables ഉണ്ട് - sub1, sub2, sub3. |
01:38 | കാരണം protected variablesനെ derived classന് എളുപത്തില്‍ access ചെയ്യാൻ കഴിയും. |
01:44 | grade എന്ന ക്ലാസ്സ് ഒരു derived class ആണ്. |
01:50 | base classes ആയ student, exam_inherit ഇവയില്‍ നിന്നും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
01:56 | ഇവിടെ നമ്മുക്ക് private,integer variable ആയ avg ഉണ്ട്. |
02:02 | ഇനി നമുക്ക് funtions നോക്കാം. |
02:04 | input() |
02:05 | display() |
02:06 | average() |
02:07 | input_exam() |
02:08 | display_exam() ഇതെല്ലാം public functions ആണ്. |
02:11 | ഇതില്‍ public ആയി ഡിക്ലയര്‍ ചെയ്തിട്ടുള്ള ഒരു integer variable ആണ് total. |
02:17 | input ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്റെ nameഉം roll_noഉം സ്വീകരിക്കുന്നു. |
02:24 | display ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്റെ name ഉം roll_no ഉം സ്ക്രീനില്‍ കാണിക്കുന്നു. |
02:28 | ഇവിടെ നമ്മുക്ക് input_exam. എന്ന ഒരു ഫങ്ഷൻ ഉണ്ട്. |
02:31 | ഇതില്‍, sub1, sub2 ,sub3 എന്ന മൂന്ന് സബ്ജെക്റ്റിന്റെ മാര്‍ക്ക് സ്വീകരിക്കുന്നു. |
02:37 | പിന്നീട് display_exam എന്ന ഫങ്ഷൻ ഉപയോഗിച്ച് മൂന്ന് സബ്ജെക്റ്റിന്റെയും ആകെ മാര്‍ക്ക് കണ്ടുപിടിക്കുകയും അത് പ്രിന്റ് ചെയ്യുകയും ചെയ്യുന്നു. |
02:44 | average എന്ന ഫങ്ഷൻ ഉപയോഗിച്ച് ശരാശരി മാര്‍ക്ക് കാണുന്നു. |
02:48 | ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്. |
02:51 | ഇതില്‍ നമ്മള് derived class ആയ grade ന് gd എന്നൊരു ഒബ്ജെക്റ്റ് ഉണ്ടാക്കുന്നു. |
02:57 | ശേഷം അത് ഉപയോഗിച്ച് എല്ലാ ഫങ്ഷൻസിനെയും വിളിക്കുന്നു. |
03:01 | ഇത് ഒരു return സ്റ്റേറ്റ്മെന്റെ ആണ്. |
03:03 | ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
03:05 | നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
03:14 | കമ്പൈൽ ചെയ്യാൻ g++ സ്പേസ് multiple ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് mult എന്ന് എഴുതി എൻറ്റർ അമർത്തുക. |
03:24 | ./mult(ഡോട്ട് സ്ലാഷ് mult) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക. |
03:29 | ഇപ്പോള്‍ നമ്മൾ കാണുനത് , Enter Roll no.: |
03:32 | ഞാന്‍ 3 എന്ന് ടൈപ്പ് ചെയ്തു. |
03:34 | Enter Name: |
03:36 | ഞാന്‍ Pratham എന്ന് ടൈപ്പ് ചെയ്യുന്നു. |
03:39 | Enter marks of subject1 |
03:41 | ഞാന്‍ 67 എന്ന് കൊടുക്കുന്നു. |
03:43 | subject2 ന് 78 അതു പോലെ |
03:46 | subject3 ക്ക് 84 |
03:48 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : |
03:51 | Roll no is: 3' Name is: Pratham'Total is: 229 |
03:55 | Average is: 76 |
03:58 | ഇതാണ് multiple inheritance. |
04:00 | ഇനി നമ്മള് കാണാന്‍ പോകുന്നത് hierarchical inheritance. |
04:03 | നമ്മുക്ക് പ്രോഗ്രാമിലേക്ക് തിരിച് പോകാം. |
04:05 | Hierarchical Inheritance ല്‍ , ഒന്നില്‍ കൂടുതല്‍ derived classes ഒരു base class ല്‍ നിന്ന് ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
04:12 | നമ്മുടെ ഫയലിന്റെ പേര് hierarchichal.cpp ആണ് |
04:16 | ഞാൻ കോഡ് വിശദീകരിക്കാം. |
04:19 | iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
04:22 | ഇവിടെ നാം STDnamespace ഉപയോഗിക്കുന്നു. |
04:25 | നമുക്ക് student എന്ന ഒരു class ഉണ്ട്. അതൊരു base class ആണ്. |
04:29 | ഇതില്‍ നമ്മുക്ക് integer variable ആയി roll_no ഉണ്ട്. |
04:34 | Sub1, sub2, sub3, total ഇവയും integer variables ആണ്. |
04:40 | name എന്നത് ഒരു character variable ആണ്. |
04:43 | ഇതെല്ലാം protected ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
04:46 | show എന്നത് മറ്റൊരു class ആണ്. |
04:49 | ഇതൊരു derived class ആണ്. |
04:51 | student. ക്ലാസ്സിന്റെ സവിശേഷതകള്‍ show എന്ന ക്ലാസ്സിന് ഇന്‍ഹെറിറ്റ് ചെയ്യാന്‍ കഴിയും. |
04:54 | student എന്ന ക്ലാസ്സിന്റെ രണ്ട് പബ്ലിക് ഫങ്ഷൻസാണ് input, display. |
05:02 | input ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്റെ name ഉം roll_no ഉം സ്വീകരിക്കാനാണ്. |
05:07 | display ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്റെ name ഉം roll_no ഉം സ്ക്രീനില്‍ കാണിക്കാനാണ്. |
05:11 | exam എന്ന ക്ലാസ്സ് മറ്റൊരു derived class ആണ്. |
05:15 | ഇതും student ക്ലാസ്സില്‍ നിന്നും ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
05:19 | നമ്മുക്ക് ഇപ്പോള്‍ രണ്ട് derived class ആണ് ഉള്ളത് – ക്ലാസ്സ് exam , ക്ലാസ്സ് show. |
05:26 | ഈ രണ്ട് ക്ലാസ്സുകളും student ക്ലാസ്സില്‍ നിന്നും ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
05:30 | exam എന്ന ക്ലാസ്സില്‍ രണ്ട് ഫങ്ഷൻസാണുള്ളത് input_exam , total marks. ഇത് രണ്ടും പബ്ലിക് ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
05:38 | input_exam എന്ന ഫങ്ഷൻ ഉപയോഗിച്ച് sub1, sub2, sub3 എന്ന മൂന്ന് സബ്ജെക്റ്റിന്റെ മാര്‍ക്ക് നമ്മള് സ്വീകരിക്കുന്നു. |
05:46 | ഇനി total_marks എന്ന ഫങ്ഷൻനാണുള്ളത്. |
05:49 | ഇത് ഉപയോഗിച്ച് മൂന്ന് സബ്ജക്റ്റിന്റെയും ആകെ മാര്‍ക്ക് കണ്ടുപിടിച്ച് പ്രിന്റ് ചെയ്യുന്നു. |
05:53 | ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്. |
05:56 | ഇവിടെ നമ്മള് മൂന്ന് ക്ലാസ്സിനും st, sw, em എന്ന് ഒബ്ജെക്റ്റ്സ് ക്രിയേറ്റ് ചെയ്യുന്നു. |
06:03 | ഈ ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് എല്ലാ ഫങ്ഷൻസിനെയും വിളിക്കുന്നു.
sw.input(); em.input_exam(); sw.display(); em.total_marks(); |
06:15 | ഇതാണ് return സ്റ്റേറ്റ്മെന്റ് |
06:17 | ഇനി പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
06:19 | ടെര്‍മിനലിലേക്ക് തിരിച്ചു പോകാം. |
06:21 | promptവൃത്തിയാക്കിയ ശേഷം |
06:24 | കമ്പൈൽ ചെയ്യാൻ g++ സ്പേസ് hierarchical.cpp സ്പേസ് ഹൈഫൻ o സ്പേസ് hier എന്ന് എഴുതുക. |
06:36 | എൻറ്റർ അമർത്തുക. ./hier(ഡോട്ട് സ്ലാഷ് hier) എന്ന് ടൈപ്പ് ചെയ്യുക. |
06:41 | എൻറ്റർ അമർത്തുക. |
06:43 | Enter Roll no.:ഞാന്‍ 4 എന്ന് എന്റർ ചെയ്തു. |
06:46 | Enter Name:ഞാന്‍ Ashwini എന്ന് കൊടുക്കുന്നു. |
06:50 | Enter marks of subject1 |
06:52 | 87 എന്ന് കൊടുക്കുന്നു. |
06:54 | subject2ന് 67എന്നും ,subject3ക്ക് 97 എന്നും കൊടുക്കുന്നു. |
07:00 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : |
07:02 | Roll no is: 4 |
07:04 | Name is: Ashwini |
07:06 | Total is : 251ഈ ടൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു. |
07:10 | നമ്മുക്ക് സ്ലൈഡിലേക്ക് മടങ്ങിപോകാം. |
07:13 | ചുരുക്കത്തിൽ |
07:14 | ഇവിടെ പഠിച്ചത്, |
07:16 | മള്‍ട്ടിപിള്‍ ഇന്‍ഹെറിറ്റെന്‍സ് |
07:18 | ഹൈറാർക്കിക്കല് ഇന്‍ഹെറിറ്റെന്‍സ് |
07:20 | നിങ്ങൾ ചെയേണ്ടത് |
07:21 | area , perimeter എന്നീ രണ്ട് ക്ലാസ്സ് ക്രിയെറ്റ് ചെയുക. |
07:25 | rectangleന്റെ, areaഉം perimeterഉം കണ്ടുപിടിക്കുക. |
07:29 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:32 | ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്നെ സംഗ്രഹിക്കുന്നു. |
07:35 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:40 | സ്പോക്കന് ടൂട്ടോറിയൽ പ്രൊജക്റ്റ് ടീം, |
07:42 | സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക് ഷോപ്സ് നടത്തുന്നു. |
07:45 | ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
07:49 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:56 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:01 | ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
08:07 | ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
08:11 | ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്. ഞാൻ ദേവി സേനൻ, IIT Bombay, നന്ദി. |
Contributors and Content Editors
Devisenan, Janejoseph 15, PoojaMoolya, Pratik kamble, Vijinair