Introduction-to-Computers/C2/Compose-Options-for-Email/Malayalam
From Script | Spoken-Tutorial
|
|
00:01 | Compose Options for Emails എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | * Email സ്വീകരിക്കുന്നവരെ കുറിച്ച്, അതായത് To, Cc, Bcc. |
00:16 | * email text ഫോർമാറ്റ് ചെയ്യുന്നത്. |
00:19 | * ഫയലുകൾ attach ചെയ്യുന്നത്. |
00:22 | * Google Drive ഉപയോഗിച്ച് ഫയലുകൾ ഷെയർ ചെയ്യുന്നത്. |
00:25 | * ഒരു emailൽ photo അല്ലെങ്കിൽ ഒരു link ഇൻസേർട്ട് ചെയ്യുന്നത്. |
00:29 | Compose window ഓപ്ഷനുകളെ കുറിച്ച്. |
00:33 | ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Internet കണക്ഷനും ഒരു വെബ് ബ്രൌസറും ഉണ്ടായിരിക്കണം. |
00:40 | ഇവിടെ ഞാൻ Firefox web browser ഉപയോഗിക്കുന്നു. |
00:45 | തുടങ്ങാം. |
00:46 | നിങ്ങളുടെ വെബ് ബ്രൌസർ തുറന്ന് ടൈപ്പ് ചെയ്യുക: http://gmail.com |
00:55 | Login page തുറക്കപ്പെടുന്നു. |
00:58 | usernameഉം passwordഉം അതാത് ടെക്സ്റ്റ് ബോക്സുകളിൽ എന്റർ ചെയ്യുക. |
01:04 | username കാണിച്ച് കൊണ്ടാണ് Login page തുറക്കുന്നതെങ്കില്‍, അത് സൂചിപ്പിക്കുന്നത് ഈ account നിങ്ങളുടെ മെഷീന്‍ നേരത്തേ തുറന്നിട്ടുണ്ട് എന്നാണ്. |
01:12 | പാസ്സ്‌വേർഡ് എന്റർ ചെയ്യുക. |
01:15 | Sign in ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
01:18 | നമ്മളിപ്പോൾ ജി മെയിൽ പേജിലാണ്. |
01:21 | ഇപ്പോള്‍ നമുക്ക് ഒരു ഇ മെയില്‍ എഴുതാന്‍ ലഭ്യമായ ഓപ്ഷനുകള്‍ നോക്കാം. |
01:26 | ആദ്യം Compose ബട്ടണില്‍ ക്ലിക്ക് ചെയ്യുക. |
01:31 | Compose window തുറക്കുന്നു. |
01:34 | Toല്‍ സ്വീകര്‍ത്താവിനെ പ്രതിപാദിക്കുന്നു. |
01:38 | To, Cc, Bcc എന്നീ മൂന്ന് ഓപ്ഷനുകള്‍ ഇതിനുണ്ട്. |
01:44 | Cc എന്നാല്‍ Carbon Copy, Bcc എന്നാല്‍ Blind Carbon Copy. |
01:51 | നമ്മള്‍ ആര്‍ക്കാണോ email അയക്കുന്നത്, അയാളുടെ ഇ മെയില്‍ അഡ്രസ് To ഫീല്‍ഡില്‍ നല്കണം. |
01:58 | screenshot നോക്കൂ. |
02:01 | ഒരേ ഇ മെയില്‍ ഒന്നിലധികം പേര്‍ക്ക് അയക്കണമെങ്കില്‍, To ഫീല്‍ഡില്‍ ആ ഇ മെയില്‍ idകള്‍ ചേര്‍ക്കുക. |
02:09 | screenshot നോക്കുക . |
02:12 | ഒരു മെയിലിന്റെ പകര്‍പ്പ് മറ്റുള്ളവര്‍ക്ക് അയക്കണമെങ്കില്‍ Cc ഓപ്ഷന്‍ ഉപയോഗിക്കുക. |
02:18 | To, Cc ഫീല്‍ഡുകളില്‍ ഉള്ളവരെ മറ്റുള്ള സ്വീകര്‍ത്താക്കള്‍ക്കും കാണാം. |
02:25 | screenshot നോക്കുക. |
02:28 | Bcc ഓപ്ഷന്‍ ഉപയോഗിച്ച് സ്വീകര്‍ത്താവ് അറിയാതെ അതേ ഇ മെയില്‍ മറ്റ് ആളുകള്‍ക്കും അയക്കുവാന്‍ സാധിക്കും. |
02:34 | To, Cc എന്നീ ഫീല്‍ഡുകളില്‍ ഉള്ളവര്‍ക്ക് Bcc സ്വീകര്‍ത്താവിനെ കാണുവാന്‍ കഴിയില്ല. |
02:42 | എന്നാല്‍ Bcc സ്വീകര്‍ത്താവിന് To, Cc ഫീല്‍ഡുകളില്‍ ഉള്ളവരെ കാണാവുന്നതാണ്. |
02:47 | പക്ഷെ മറ്റ് Bcc സ്വീകര്‍ത്താക്കളെ കാണാന്‍ കഴിയില്ല. |
02:51 | മെയില്‍ അയക്കുന്ന ആള്‍ക്ക് അത് സ്വീകരിക്കുന്ന എല്ലാവരുടേയും ലിസ്റ്റ് കാണാം. |
02:55 | ഇതാ screenshot. |
02:58 | ശ്രദ്ധിക്കുക: |
03:00 | To, Cc, Bcc ഫീല്‍ഡുകളില്‍ എത്ര ഇമെയില്‍ id വേണമെങ്കിലും ചേര്‍ക്കാവുന്നതാണ്. |
03:08 | എന്നാല്‍ ഒരു ദിവസത്തെ പരിധി 500 ആണ്. |
03:13 | Space, comma, colon എന്നിവയിലേതെങ്കിലും മെയില്‍ id കള്‍ വേര്‍തിരിക്കാന്‍ ഉപയോഗിക്കണം. |
03:20 | ഇപ്പോള്‍ Gmail Compose വിന്‍ഡോയിലേക്ക് തിരിച്ച് പോകാം. |
03:25 | ഡിഫാള്‍ട്ടായി cursor To ഫീല്‍ഡിലാണ്. |
03:29 | സ്വീകര്‍ത്താവിന്റെ അഡ്രസ് താഴത്തേത് പോലെ എഴുതുക - |
03:33 | To ഫീല്‍ഡില്‍ ഇ മെയില്‍ id നല്കുക "ray.becky.0808@gmail.com". |
03:46 | Cc ഫീല്‍ഡില്‍, "0808iambecky@gmail.com". |
03:55 | Bcc ഫീല്‍ഡില്‍, "stlibreoffice@gmail.com" , "info@spoken-tutorial.org". |
04:10 | Subjectല്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയിലിന്റെ ഒരു ചെറു വിവരണം നല്കുക. |
04:15 | ഞാന്‍ ടൈപ്പ് ചെയ്യുന്നു: Partner with us". |
04:19 | contents areaയില്‍ മെസ്സേജ് ടൈപ്പ് ചെയ്യാം: |
04:24 | Spoken Tutorial Project is helping to bridge the digital divide. |
04:29 | നമ്മുടെ ഇ മെയിലിലെ ടെക്സ്റ്റിന് basic formatting നല്കാന്‍ Gmail അനുവദിക്കുന്നു. |
04:35 | Compose windowയ്ക്ക് താഴെ ഇത് ഡിഫാള്‍ട്ടായി കാണപ്പെടുന്നു. |
04:41 | ഇല്ലെങ്കില്‍ ,formatting toolbarനായി Formatting options ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
04:47 | ഇവിടെ വിവിധ ഓപ്ഷനുകള്‍ ഉണ്ട്- fonts, sizes, bold, italic, underline, text color,align, numbered, bulleted lists, indentation തുടങ്ങിയവ. |
05:03 | ഇവ ഏതൊരു word processor applicationലേയും പോലെയാണ്. |
05:08 | ഇവ നിങ്ങള്‍ തനിയെ ചെയ്ത് നോക്കുക. |
05:12 | ഇങ്ങനെയാണ് ഞാന്‍ എന്റെ ടെക്സ്റ്റ് ഫോര്‍മാറ്റ് ചെയ്തത്. |
05:16 | formatting toolbar മറയ്ക്കുന്നതിനായി Formatting options ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:22 | Compose windowയില്‍ files, photos, links, emoticons എന്നിവ അറ്റാച്ച് ചെയ്യുന്നതിനുള്ള ഓപ്ഷന്‍സ് ഉണ്ട്. |
05:32 | files അല്ലെങ്കില്‍ documents മറ്റുള്ളവരുമായി ഷെയര്‍ ചെയ്യണമെങ്കില്‍ Attach files അല്ലെങ്കില്‍ Insert files using Drive"' ഓപ്ഷന്‍സ് ഉപയോഗിക്കുക. |
05:41 | എല്ലാ Mail ദാതാക്കളും ഫയലുകള്‍ attachment ആയി അയക്കാന്‍ അനുവദിക്കുന്നു. |
05:46 | 25 megabytes (MB) വരെ അറ്റാച്ച് ചെയ്യാവുന്നതാണ്. |
05:51 | ഇതിനെക്കാള്‍ വലിയ ഫയലുകള്‍ അയക്കണമെങ്കില്‍ Insert files using Drive ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്. |
05:59 | ആദ്യമായി 1Mbല്‍ താഴെയുള്ള ഒരു 'pdf file' അറ്റാച്ച് ചെയ്യാം. |
06:04 | ഒരു പേപ്പര്‍ ക്ലിപ്പ് പോലെ കാണുന്ന Attach file icon ക്ലിക്ക് ചെയ്യുക. |
06:09 | ഇത് file browser തുറക്കുന്നു. |
06:12 | മെയില്‍ ചെയ്യേണ്ട ഫയല്‍, ബ്രൌസ് ചെയ്ത് സിലക്റ്റ് ചെയ്യുക. |
06:16 | ഡെസ്ക്ടോപ്പില്‍ നിന്ന് "myscript.pdf" സിലക്റ്റ് ചെയ്ത് Open ചെയ്യുന്നു. |
06:23 | നമ്മുടെ ഫയല്‍ മെയിലുമായി അറ്റാച്ച് ചെയ്യപ്പെട്ടത് കാണാം. |
06:27 | Attach files ഓപ്ഷന്‍സ് ഉപയോഗിച്ച് ഒന്നിലധികം ഫയലുകള്‍ മെയിലുമായി അറ്റാച്ച് ചെയ്യാവുന്നതാണ്. |
06:34 | സന്ദേശത്തില്‍ അറ്റാച്ച് ചെയ്തിട്ടുള്ള ഫയല്‍ നീക്കം ചെയ്യണമെങ്കില്‍, ഫയല്‍- നെയിമിന് വലത് വശത്തുള്ള 'x' മാര്‍ക്ക് ക്ലിക്ക് ചെയ്യുക. |
06:41 | 30Mb ഫയല്‍ അറ്റാച്ച് ചെയ്ത് നോക്കാം. |
06:46 | 30Mb zip file ഡെസ്ക്ടോപ്പില്‍ ഉണ്ട്. |
06:52 | Attach files ഐക്കണില്‍ ഒരിക്കല്‍ കൂടി ക്ലിക്ക് ചെയ്യുക. |
06:56 | 30Mb zip file ബ്രൌസ് ചെയ്ത് സിലക്റ്റ് ചെയ്തിട്ട് Open ക്ലിക്ക് ചെയ്യുക. |
07:04 | "The file you are trying to send exceeds 25mb attachment limit". |
07:09 | ഇത് Send using Google drive എന്ന ഓപ്ഷന്‍ നല്കുന്നു. |
07:14 | Send using google drive ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
07:18 | ഇത് ഒരു നിമിഷത്തേക്ക് ക്ലോസ് ചെയ്യാം. |
07:21 | Insert files using Drive ഓപ്ഷനില്‍ ക്ലിക്ക് ചെയ്താലും നേരത്തെ ലഭ്യമായ അതേ window കാണാം. |
07:28 | ഇവിടെ 3 ടാബുകള്‍ കാണാം. |
07:31 | My Drive, Shared with me, Upload." |
07:36 | ഒരിക്കല്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഫയലുകള്‍ My Drive ടാബിനുള്ളില്‍ ഡിഫാള്‍ട്ടായി കാണാവുന്നതാണ്. |
07:43 | ഈ ഫയല്‍ നോക്കൂ. |
07:46 | അക്കൗണ്ട് ക്രിയേഷന്‍ സമയത്ത് Google Team ഷെയര്‍ ചെയ്തതാണിത്. |
07:51 | Shared with me ടാബ് ക്ലിക്ക് ചെയ്യുക. |
07:55 | "No one's shared any files with you yet!" എന്ന് കാണുന്നു. |
08:00 | ആരെങ്കിലും ഒരു ഫയല്‍ നിങ്ങളുമായി ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് Shared with Me tabല്‍ ലഭ്യമാണ്. |
08:06 | പുതിയ ഫയല്‍ upload ചെയ്യാനായി Uploadടാബ് ക്ലിക്ക് ചെയ്യുക. |
08:12 | Select files from your computer ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
08:16 | അപ്‌ലോഡ് ചെയ്യേണ്ട ഫയല്‍ ബ്രൌസ് ചെയ്ത് സിലക്റ്റ് ചെയ്തിട്ട് ' Open' ക്ലിക്ക് ചെയ്യുക. |
08:23 | കൂടുതല്‍ ഫയലുകള്‍ ചേര്‍ക്കണമെങ്കില്‍ Add more files ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
08:27 | ഞാനിപ്പോള്‍ ഒരു ഫയല്‍ മാത്രമേ അപ്‌ലോഡ് ചെയ്യുന്നുള്ളൂ. |
08:33 | ഫയല്‍ add ചെയ്ത ശേഷം അത് നമ്മുടെ മെയിലില്‍ ഇന്‍സേര്‍ട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
08:40 | താഴെ വലത് വശത്തുള്ള രണ്ട് ബട്ടണുകള്‍ ശ്രദ്ധിക്കുക- |
08:44 | Insert as Drive link |
08:46 | Attachment |
08:48 | Insert as Drive linkഡിഫാള്‍ട്ട് ആയി സിലക്റ്റ് ചെയ്തിട്ടുണ്ട്. |
08:52 | Attachment സിലക്റ്റ് ചെയ്യുകയാണെങ്കില്‍ ഫയല്‍ attachment ആയി ഇന്‍സേര്‍ട്ട് ചെയ്യപ്പെടും. |
08:57 | നമുക്ക് ഇത് പോലെ ചെയ്യാം. |
09:00 | സ്ക്രീനിന് താഴെ ഇടത് കോണിലുള്ള Upload ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
09:05 | അപ്‌ലോഡ് ചെയ്ത് തുടങ്ങുന്നു. അത് നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ വേഗതയ്ക്ക് അനുസരിച്ച് കുറച്ച് സമയം എടുത്തേക്കാം. |
09:11 | ഇത് കഴിഞ്ഞാല്‍ content areaയില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഫയലിലേക്കുള്ള link കാണാവുന്നതാണ്. |
09:17 | മെയിലില്‍ images ഉള്‍കൊള്ളിക്കുന്നതിനായി Insert Photo ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. |
09:24 | Upload Photos വിന്‍ഡോ തുറക്കുന്നു. |
09:27 | നമ്മുടെ കംപ്യൂട്ടറില്‍ നിന്നുള്ള photos upload ചെയ്യുകയോ imageന്റെ website address നല്കുകയോ ചെയ്യാം. |
09:34 | ഞാനിപ്പോള്‍ images അപ്‌ലോഡ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നില്ല. |
09:38 | അതിനാല്‍ Cancel ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നു. |
09:44 | അടുത്തത് Insert Link. അതില്‍ ക്ലിക്ക് ചെയ്യുക. |
09:49 | Edit Link ഡയലോഗ് ബോക്സ് തുറക്കുന്നു. |
09:53 | Text to display ഫീല്‍ഡില്‍ നിങ്ങള്‍ക്ക് ആവിശ്യമുള്ള ലിങ്കിന്റെ ടെക്സ്റ്റ് ടൈപ്പ് ചെയ്യുക. |
09:58 | ടൈപ്പ് ചെയ്യുന്നു Spoken Tutorial. |
10:02 | Link to സെക്ഷനിൽ ഡിഫാള്‍ട്ടായി Web address സിലക്റ്റ് ചെയ്യപ്പെടുന്നു. |
10:08 | ടെക്സ്റ്റ് ഫീല്‍ഡില്‍ ടൈപ്പ് ചെയ്യുക http://spoken-tutorial.org |
10:20 | OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
10:23 | content areaയിൽ Spoken Tutorial എന്ന ടെക്സ്റ്റ് hyperlink ചെയ്യപ്പെട്ടിരിക്കുന്നു. |
10:29 | ഞാനിപ്പോള്‍ hyperlink ചെയ്ത ടെക്സ്റ്റില്‍ ക്ലിക്ക് ചെയ്യുവാന്‍ പോകുന്നു. |
10:32 | ടെക്സ്റ്റിന് താഴെ ഒരു ചെറിയ pop window തുറക്കുന്നു. |
10:35 | Go to link:. |
10:38 | URL ക്ലിക്ക് ചെയ്താല്‍ സ്പോകെന്‍ ട്യൂട്ടോറിയല്‍ വെബ്സൈറ്റിന്റെ Homepageല്‍ എത്തുന്നു. |
10:45 | URL മാറ്റുകയോ link നീക്കം ചെയ്യുകയോ വേണമെങ്കില്‍ യഥാക്രമം Change , Remove ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്യുക. |
10:53 | emoticon ഐക്കണ്‍ ഉപയോഗിച്ച് വിവിധ ചിത്രങ്ങള്‍ ഇന്‍സേര്‍ട്ട് ചെയ്യാവുന്നതാണ്. |
10:59 | നിങ്ങളുടെ സന്ദേശത്തില്‍ ആവിശ്യമുള്ളേടത്ത് ഈ feature ഉപയോഗിക്കുക. |
11:04 | Trash ഐക്കണിന് മുന്നിലുള്ള Saved എന്ന ടെക്സ്റ്റ് ശ്രദ്ധിക്കുക. |
11:08 | നമ്മള്‍ ഇമെയിലില്‍ വരുത്തുന്ന മാറ്റങ്ങള്‍, ഡിഫാൾട്ട് ആയി Drafts ഫോൾഡറിൽ സേവ് ചെയ്യപ്പെടുന്നു. |
11:16 | പവറോ ഇന്റര്‍നെറ്റോ ഇല്ലാത്ത സമയത്ത് നമ്മുടെ സന്ദേശം തിരിച്ച് കിട്ടാന്‍ ഇത് വളരെ സഹായകമാണ്. |
11:24 | ഈ സന്ദേശം ഉപേക്ഷിക്കണമെങ്കില്‍ Trash ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
11:28 | ഇത് Drafts ഫോള്‍ഡറില്‍ ഉള്ള ഇമെയില്‍ നീക്കം ചെയ്യുന്നു. |
11:34 | Trash ഐക്കണിന് അടുത്തുള്ള More options ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
11:39 | Default to full-screen ഓപ്ഷന്‍ Compose window വലുതാക്കും. |
11:44 | Label - ഇതിനെ കുറിച്ച് തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം. |
11:49 | Plain text mode ഓപ്ഷന്‍ നമ്മള്‍ ചെയ്ത formatting ക്ലിയര്‍ ചെയ്ത് മെയില്‍ plain ടെക്സ്റ്റ് ആക്കുന്നു. |
11:57 | Print ഓപ്ഷന്‍ compose ചെയ്ത മെയില്‍ configure ചെയ്തിട്ടുള്ള പ്രിന്ററിലേക്ക് അയക്കും. |
12:03 | Check Spelling ടൈപ്പ് ചെയ്ത സന്ദേശത്തിന്റെ spelling പരിശോധിക്കും. |
12:07 | നമ്മുടെ മെയില്‍ തയ്യാറായി കഴിഞ്ഞു. |
12:09 | Send ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
12:12 | സ്ക്രീനില്‍ ഇങ്ങനെ കാണുന്നു- |
12:15 | This Drive file isn't shared with all recipients. |
12:19 | ഇതെന്തന്നാല്‍ ഇമെയില്‍ മാര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഈ ഫയല്‍ ഷെയര്‍ ചെയ്തിട്ടില്ല. |
12:25 | Share & Send ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
12:29 | സ്ക്രീനില്‍ ഇങ്ങനെ കാണുന്നു: |
12:32 | Your message is "sending" |
12:34 | അല്ലെങ്കില്‍ "Your message has been sent". |
12:38 | അയച്ച സന്ദേശം കാണുവാനായി View Message ലിങ്ക് ക്ലിക്ക് ചെയ്യുക. |
12:43 | ഇവിടെ നമ്മള്‍ അയച്ച ഇമെയിലിന്റെ ഉള്ളടക്കം കാണാവുന്നതാണ്. |
12:47 | ഇനി ഓരോന്നായി നോക്കാം. |
12:50 | ഇവയാണ് attachments |
12:52 | ഇതാണ് URL link. |
12:55 | മെയില്‍ അഡ്രസിന് കീഴെയുള്ള, ത്രികോണം header details കാണിക്കുന്നു. |
13:00 | അതില്‍ ക്ലിക്ക് ചെയ്യുന്നു. |
13:03 | To, Cc, Bcc ഫീല്‍ഡുകളില്‍ ഉള്ള എല്ലാ സ്വീകര്‍ത്താവിന്റേയും email-ids കാണുന്നു. |
13:11 | ഇമെയില്‍ ലഭിക്കുന്ന ആള്‍ക്ക് എങ്ങനെ കാണപ്പെടുന്നു എന്ന് നോക്കാം. |
13:16 | ഇതാണ് Cc മാര്‍ക്ക് ചെയ്ത mail-id. |
13:21 | ഇപ്പോള്‍ send ചെയ്ത സന്ദേശം കാണാം. അത് നോക്കാം. |
13:27 | Show Details ക്ലിക്ക് ചെയ്യുക. |
13:29 | ഇത് To, Cc എന്നിവയിലുള്ളവരെ കാണിക്കുന്നു. Bcc സ്വീകര്‍ത്താവിനെ കാട്ടുന്നില്ല. |
13:35 | Bccയില്‍ മാര്‍ക്ക് ചെയ്തിട്ടുള്ള ഒരാളുടെ മെയില്‍ id ആണിത്. |
13:41 | ഇപ്പോള്‍ അയച്ച സന്ദേശം നിങ്ങള്‍ക്ക് കാണാവുന്നതാണ്. |
13:43 | ഇത് തുറക്കാം. |
13:46 | Show Details ക്ലിക്ക് ചെയ്യുക. |
13:49 | To, Cc, Bcc എന്നിവയില്‍ ഉള്ളവരുടെ വിവരങ്ങള്‍ കാണാം. |
13:55 | അയച്ച ആളുടെ ജി മെയില്‍ അക്കൗണ്ടിലേക്ക് തിരികെ വരാം. |
13:59 | ഇവിടെ നമ്മള്‍ രണ്ട് പേരെ Bccയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. |
14:04 | പക്ഷേ ഇവിടെ ഒന്ന് മാത്രമേ കാണുന്നുള്ളൂ. |
14:10 | ഇങ്ങനെയാണ് Bcc feature പ്രവര്‍ത്തിക്കുന്നത്. |
14:13 | നിങ്ങള്‍ക്ക് ഇത് വ്യക്തമായി മനസിലായി എന്ന് കരുതുന്നു. |
14:17 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
14:20 | ചുരുക്കത്തിൽ |
14:22 | ഇവിടെ പഠിച്ചത്: |
14:25 | * ഇമെയില്‍ സ്വീകരിക്കുന്നവർ, To, Cc, Bcc |
14:30 | * ഇമെയിലിന്റെ ടെക്സ്റ്റ് ഫോർമാറ്റ് ചെയ്യുന്നത്. |
14:33 | * ഇമെയിലില്‍ ഫയലുകൾ attach ചെയ്യുന്നത്. |
14:36 | * Google Drive വഴി ഫയലുകൾ ഷെയർ ചെയ്യുന്നത്. |
14:39 | * ഒരു ഇമെയിലില്‍ photo അല്ലെങ്കിൽ link ഇൻസേർട്ട് ചെയ്യുന്നത്. |
14:43 | * Compose window ഓപ്ഷനുകൾ. |
14:46 | താഴെയുള്ള ലിങ്കിൽ ലഭ്യമായ വീഡിയോ സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
14:52 | ഇത് ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
14:55 | ഞങ്ങള്‍ വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
15:01 | കുടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങൾക്ക് എഴുതുക. |
15:05 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ പിന്താങ്ങുന്നത് NMEICT, MHRD, Government of India. |
15:11 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
15:17 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |