Ruby/C2/Control-Statements/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Rubyയിലെ Control Statements എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | if statement |
00:09 | elsif statement |
00:11 | else |
00:12 | case statements |
00:14 | ഇതിനായി ഉപയോഗിക്കുന്നത്, |
00:15 | Ubuntu version 12.04 |
00:18 | Ruby 1.9.3 |
00:21 | ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Internet കണക്ഷൻ ഉണ്ടായിരിക്കണം. |
00:24 | അത് പോലെ Linux കമാൻഡുകൾ, Terminal, Text-editor എന്നിവയും അറിഞ്ഞിരിക്കണം. |
00:30 | ഇല്ലെങ്കിൽ ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:34 | തുടങ്ങുന്നതിന് മുൻപ്, നേരത്തേ സൃഷ്ടിച്ചിട്ടുള്ള “ttt” ഡയറക്ടറി ഓർമ്മയുണ്ടല്ലോ. |
00:38 | അതിലേക്ക് പോകാം. |
00:41 | എന്നിട്ട് ruby hyphen tutorial control hyphen statements |
00:47 | ഇപ്പോൾ നമ്മൾ ആ ഫോൾഡറിൽ ആണ്. ഇനി തുടരാം. |
00:52 | Rubyയിലെ if statementന്റെ ഘടന ഇങ്ങനെയാണ്: |
00:56 | if “condition” |
00:58 | ruby code |
00:59 | end |
01:01 | ഉദാഹരണം നോക്കാം. |
01:03 | Ruby ബേസിക് ലെവൽ ട്യൂട്ടോറിയലുകളിൽ പറഞ്ഞിരിക്കുന്നത് പോലെ, geditൽ ഒരു പുതിയ ഫയൽ തുറക്കുക. |
01:08 | ഇതിന് if hyphen statement dot rb എന്ന് പേര് നല്കുക. |
01:12 | if statementന് ഉദാഹരണം ഉണ്ട്. |
01:15 | നമ്മൾ കോഡ് പരിശോധിക്കുമ്പോൾ, നിങ്ങൾക്ക് ട്യൂട്ടോറിയൽ പൌസ് ചെയ്ത്, ടൈപ്പ് ചെയ്യാവുന്നതാണ്. |
01:19 | ഉദാഹരണത്തിൽ ഞാനൊരു if statement ഡിക്ലയർ ചെയ്തു. |
01:23 | ഞാനൊരു ലോക്കൽ വേരിയബിൾ my_num ഡിക്ലയർ ചെയ്ത് അതിൽ 2345 എന്ന മൂല്യം അസൈൻ ചെയ്യുന്നു. |
01:31 | if സ്റ്റേറ്റ്മെന്റ് ഡിക്ലയർ ചെയ്യുന്നു. |
01:34 | if സ്റ്റേറ്റ്മെന്റിനുള്ളിൽ ഡിക്ലയർ ചെയ്തിട്ടുള്ള puts method ഔട്ട്‌പുട്ട് കാണിക്കുന്നു. |
01:39 | if സ്റ്റേറ്റ്മെന്റ് my_num is greater than 0യുടെ മൂല്യം പരിശോധിക്കുന്നു. |
01:43 | അങ്ങനെ ആണെങ്കിൽ, ഒരു string പ്രിന്റ് ചെയ്യുന്നു. |
01:47 | ടെർമിനലിലേക്ക് പോയിട്ട് ടൈപ്പ് ചെയ്യുക. |
01:51 | ruby space if hyphen statement dot rb |
01:57 | ഔട്ട്‌പുട്ട് കാണിക്കുന്നു “The value of my_num is greater than 0”. |
02:02 | ഈ ഔട്ട്‌പുട്ട് if കണ്‍ഡിഷൻ true ആണ് റിട്ടേണ്‍ ചെയ്യുന്നത് എന്ന് തെളിയിക്കുന്നു. |
02:07 | ഇപ്പോൾ നിങ്ങൾ Rubyയിൽ നിങ്ങളുടെ തന്നെ if statement എഴുതുവാൻ പ്രാപ്തരായിരിക്കണം. |
02:12 | അടുത്തതായി if-else statement നോക്കാം. |
02:16 | else ഉപയോഗിക്കാനുള്ള ഘടന. |
02:18 | if “condition” |
02:19 | ruby code |
02:20 | else |
02:21 | ruby code |
02:22 | end |
02:24 | ഒരു ഉദാഹരണം നോക്കാം. |
02:26 | Ruby ബേസിക് ലെവൽ ട്യൂട്ടോറിയലുകളിൽ തുറക്കുക പറഞ്ഞിരിക്കുന്നത് പോലെ, geditൽ ഒരു പുതിയ ഫയൽ തുറക്കുക. |
02:30 | പേര് നല്കുക if hyphen else hyphen statement dot rb |
02:37 | if-else statementന് എനിക്ക് ഉദാഹരണം ഉണ്ട്. |
02:40 | കോഡ് പരിശോധിക്കുമ്പോൾ നിങ്ങൾക്ക് ട്യൂട്ടോറിയൽ പൌസ് ചെയ്ത്, ടൈപ്പ് ചെയ്യാവുന്നതാണ്. |
02:44 | ഉദാഹരണത്തിൽ ഞാനൊരു if-else statement ഡിക്ലയർ ചെയ്തിട്ടുണ്ട്. |
02:48 | ആദ്യം my_num എന്ന ലോക്കൽ വേരിയബിൾ ഡിക്ലയർ ചെയ്തിട്ട് -1 എന്ന മൂല്യം അസൈൻ ചെയ്യുന്നു. |
02:55 | എന്നിട്ട് if സ്റ്റേറ്റ്മെന്റ് ഡിക്ലയർ ചെയ്യുന്നു. |
02:58 | if സ്റ്റേറ്റ്മെന്റ് my_num is greater than 0യുടെ മൂല്യം പരിശോധിക്കുന്നു. |
03:03 | ശരിയാണെങ്കിൽ, ഇത് ഒരു string പ്രിന്റ് ചെയ്യുന്നു. |
03:06 | അല്ലെങ്കിൽ, else സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു. |
03:10 | എന്നിട്ട് അവിടെ specify ചെയ്തിട്ടുള്ള string പ്രിന്റ് ചെയ്യുന്നു. |
03:13 | ഇപ്പോൾ ടെർമിനലിലേക്ക് പോയി ടൈപ്പ് ചെയ്യുക. |
03:18 | ruby space if hyphen else hyphen statement dot rb |
03:26 | ഔട്ട്‌പുട്ട് നോക്കാം. |
03:27 | ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു “The value of my_num is lesser than 0”. |
03:32 | else statement ആണ് എക്സിക്യൂട്ട് ചെയ്തതെന്ന് മനസിലാക്കാം. |
03:35 | ഇപ്പോൾ നിങ്ങൾ Rubyയിൽ നിങ്ങളുടെ തന്നെ if-else statement എഴുതുവാൻ പ്രാപ്തരായിരിക്കണം. |
03:41 | അടുത്തതായി if-elsif statement നോക്കാം. |
03:45 | elsif ഉപയോഗിക്കാനുള്ള ഘടന: |
03:48 | if “condition” ruby code |
03:50 | elsif “condition” ruby code |
03:52 | else ruby code |
03:54 | end |
03:55 | ഒരു ഉദാഹരണം നോക്കാം. |
03:58 | Ruby ബേസിക് ലെവൽ ട്യൂട്ടോറിയലുകളിൽ പറഞ്ഞിരിക്കുന്നത് പോലെ, geditൽ പുതിയ ഫയൽ തുറക്കുക. |
04:01 | പേര് നല്കുക if hyphen elsif hyphen statement dot rb |
04:07 | if-elsif- statementന് ഒരു ഉദാഹരണം ഉണ്ട്. |
04:10 | കോഡ് പരിശോധിക്കുമ്പോൾ, നിങ്ങൾക്ക് ട്യൂട്ടോറിയൽ പൌസ് ചെയ്ത്, ടൈപ്പ് ചെയ്യാവുന്നതാണ്. |
04:14 | ഉദാഹരണത്തിൽ ഒരു if-elsif statement ഡിക്ലയർ ചെയ്തിട്ടുണ്ട്. |
04:19 | ഇവിടെയും my_num എന്ന ലോക്കൽ വേരിയബിൾ ഡിക്ലയർ ചെയ്ത് അതിൽ -1 എന്ന മൂല്യം അസൈൻ ചെയ്യുന്നു. |
04:25 | എന്നിട്ട് if statement ഡിക്ലയർ ചെയ്യുന്നു. |
04:28 | my_num is greater than 0യുടെ മൂല്യം if statement പരിശോധിക്കുന്നു. |
04:32 | ശരിയാണെങ്കിൽ, ഇത് string പ്രിന്റ് ചെയ്യുന്നു. |
04:35 | അല്ലെങ്കിൽ, ഇത് elsif സെക്ഷനിലേക്ക് പോകുന്നു. |
04:39 | ഇത് my_num is equal to -1ന്റെ മൂല്യം പരിശോധിക്കുന്നു. |
04:43 | ഇത് ശരിയാണെങ്കിൽ ഇവിടെ specify ചെയ്തിട്ടുള്ള string പ്രിന്റ് ചെയ്യുന്നു. |
04:46 | my_numന്റെ മൂല്യം 0യെക്കാൾ വലുതോ -1ന് സമമോ അല്ലെങ്കിൽ ഇത് else സെക്ഷനിലേക്ക് പോകുന്നു. |
04:54 | പക്ഷേ ഇവിടെ my_num = -1 ആയതിനാൽ ഇത് else blockലേക്ക് പോകുന്നില്ല. |
05:00 | ഇത് conditional statement എക്സിറ്റ് ചെയ്യുന്നു. |
05:03 | ഇപ്പോൾ ടെർമിനലിലേക്ക് പോയി ടൈപ്പ് ചെയ്യുക. |
05:07 | ruby space if hyphen elsif hyphen statement dot rb |
05:15 | ഔട്ട്‌പുട്ട് നോക്കുക. |
05:17 | ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു “The value of my_num is -1 and is lesser than 0”. |
05:23 | ഇപ്പോൾ നമ്മുടെ ഫയലിൽ തിരികെ പോയി my_numന്റെ മൂല്യം 5 ആക്കാം. |
05:29 | കോഡ് സേവ് ചെയ്തിട്ട് ടെർമിനലിൽ എക്സിക്യൂട്ട് ചെയ്യുക. |
05:35 | ഇപ്പോൾ if condition satisfy ചെയ്യുന്നതിനാൽ ആ string പ്രിന്റ് ചെയ്യുന്നു. |
05:42 | The value of my_num is greater than 0 |
05:45 | ഫയലിൽ തിരികെ പോയിട്ട് my_numന്റെ മൂല്യം -5 ആക്കുക. |
05:50 | കോഡ് സേവ് ചെയ്തിട്ട് ടെർമിനലിൽ എക്സിക്യൂട്ട് ചെയ്യുക. |
05:55 | ഇവിടെ else കണ്‍ഡിഷൻ satisfy ചെയ്യുന്നതിനാൽ else ബ്ലോക്കിനുള്ളിലെ puts സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യപ്പെടുന്നു. |
06:03 | ഇപ്പോൾ നിങ്ങൾ Rubyയിൽ നിങ്ങളുടെ തന്നെ if- elsif statement എഴുതുവാൻ പ്രാപ്തരായിരിക്കണം. |
06:08 | അടുത്തതായി case statement നോക്കാം. |
06:12 | ഒരു പ്രത്യേക സിലക്ഷനെ അടിസ്ഥാനമാക്കിയുള്ള control flow statement ആണ് case statement |
06:17 | ഈ സ്റ്റേറ്റ്മെന്റ് മനസിലാക്കുവാനായി case statementന്റെ ഘടന നോക്കാം. |
06:22 | case ഉപയോഗിക്കാനുള്ള ഘടന: |
06:24 | case variable |
06:26 | when “value 1” |
06:28 | ruby code |
06:29 | when “value 2” |
06:30 | ruby code |
06:31 | else |
06:32 | ruby code |
06:34 | end |
06:35 | ഒരു ഉദാഹരണം നോക്കാം. |
06:37 | Ruby ബേസിക് ലെവൽ ട്യൂട്ടോറിയലുകളിൽ പറഞ്ഞിരിക്കുന്നത് പോലെ, geditൽ ഒരു പുതിയ ഫയൽ തുറക്കുക. |
06:41 | പേര് case hyphen statement dot rb എന്ന് നല്കുക. |
06:44 | case statementന് ഒരു ഉദാഹരണം എനിക്കുണ്ട്. |
06:48 | കോഡ് പരിശോധിക്കുമ്പോൾ, നിങ്ങൾക്ക് ട്യൂട്ടോറിയൽ പൌസ് ചെയ്ത്, ടൈപ്പ് ചെയ്യാവുന്നതാണ്. |
06:52 | ഈ ഉദാഹരണത്തിൽ case statement ഡിക്ലയർ ചെയ്തിട്ടുണ്ട്. |
06:55 | ടെർമിനലിൽ ചോദ്യം പ്രിന്റ് ചെയ്യുന്ന print statement ആണ് ഇത്. |
07:01 | standard inputൽനിന്നും ഒറ്റ വരി ഡേറ്റ സ്വീകരിക്കുന്നതിനുള്ള gets call ചെയ്യുന്നു. |
07:09 | എന്നിട്ട് chomp ഏതെങ്കിലും new line characters ഇൻപുട്ട് ഡേറ്റ strip ചെയ്യുന്നു. |
07:15 | domain എന്ന് പേരുള്ള വേരിയബിളിൽ ഫലം അസൈൻ ചെയ്യുന്നു. |
07:18 | എന്നിട്ട് ഒരു case സ്റ്റേറ്റ്മെന്റ് ഡിക്ലയർ ചെയ്യുന്നു. |
07:22 | അതിനുള്ളിൽ ഒരു when statement ഡിക്ലയർ ചെയ്യുന്നു. |
07:25 | ഇത് ഒരു പ്രത്യേക string domainന്റെ മൂല്യവുമായി match ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. |
07:30 | ആദ്യം, ഇത് domainന്റെ മൂല്യം “UP” ആണോ എന്ന് നോക്കുന്നു. |
07:34 | അങ്ങനെയെങ്കിൽ ഇത് “Uttar Pradesh” എന്ന് പ്രിന്റ് ചെയ്ത് case statement എക്സിറ്റ് ചെയ്യുന്നു. |
07:39 | domain “UP” അല്ലെങ്കിൽ ഇത് domainന്റെ മൂല്യം “MP” ആണോ എന്ന് പരിശോധിക്കുന്നു. |
07:44 | അങ്ങനെയെങ്കിൽ ഇത് “Madhya Pradesh” എന്ന് പ്രിന്റ് ചെയ്യുന്നു. |
07:48 | അങ്ങനെ ഇത് domainന്റെ മൂല്യം പരിശോധിക്കുന്നത് തുടരുകയും ഒരു matchഉം കണ്ടില്ലെങ്കിൽ |
07:53 | else statementൽ എത്തുന്നു. |
07:59 | തുടർന്ന് ഇത് else ഡിക്ലറേഷനിലെ ruby code എക്സിക്യൂട്ട് ചെയ്യുന്നു. |
08:03 | നമ്മുടെ ഉദാഹരണം അനുസരിച്ചാണെങ്കിൽ “Unknown” എന്ന് പ്രിന്റ് ചെയ്യുന്നു. |
08:07 | ഇപ്പോൾ ഫയൽ സേവ് ചെയ്ത് ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
08:11 | ruby space case hyphen statement dot rb. |
08:18 | “Enter the state you live in:” എന്ന് ടെർമിനലിൽ കാണിക്കും. |
08:22 | “UP”ൽ ടൈപ്പ് ചെയ്തിട്ട് ഔട്ട്‌പുട്ട് നോക്കുക. |
08:25 | ഔട്ട്‌പുട്ടിൽ “Uttar Pradesh” എന്ന് കാണിക്കും. |
08:28 | മുൻപത്തെ പോലെ Ruby ഫയൽ വീണ്ടും എക്സിക്യൂട്ട് ചെയ്യുക. |
08:31 | ഈ സമയത്ത് promptൽ “KL”എന്ന് ടൈപ്പ് ചെയ്തിട്ട് ഔട്ട്‌പുട്ട് നോക്കുക. |
08:36 | “Kerala” എന്ന് പ്രിന്റ് ചെയ്യുന്നു. |
08:38 | ഒരിക്കൽ കൂടി ഫയൽ എക്സിക്യൂട്ട് ചെയ്യുക. |
08:41 | ഈ സമയത്ത് promptൽ “TN” എന്ന് ടൈപ്പ് ചെയ്തിട്ട് ഔട്ട്‌പുട്ട് നോക്കുക. |
08:47 | ഇത് “Unknown” പ്രിന്റ് ചെയ്യും. |
08:50 | ഇതെന്തന്നാൽ ഒരു casesഉം satisfy ചെയ്യുന്നില്ല. അതിനാൽ ഡിഫാൾട്ട് else statement എക്സിക്യൂട്ട് ചെയ്യുന്നു. |
08:58 | ഇപ്പോൾ നിങ്ങൾ Rubyയിൽ നിങ്ങളുടെ തന്നെ case-statements എഴുതുവാൻ പ്രാപ്തരായിരിക്കണം. |
09:03 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
09:07 | ചുരുക്കത്തിൽ |
09:08 | ഇവിടെ പഠിച്ചത് |
09:09 | if statement |
09:11 | else construct |
09:12 | if-elsif |
09:14 | case statements |
09:15 | അസൈൻമെന്റ് |
09:16 | ഒരു Ruby പ്രോഗ്രാം എഴുതുക. |
09:18 | അത് യൂസറിനെ ഒരു നമ്പർ എന്റർ ചെയ്യാൻ പ്രോംപ്റ്റ് ചെയ്യുന്നു. |
09:22 | എന്നിട്ട് അനുയോജ്യമായ control-statement ഉപയോഗിക്കുക. |
09:26 | ഇത് രണ്ടിന്റെ ഗുണിതമാണോ എന്ന് പരിശോധിക്കുക. |
09:29 | ആണെങ്കിൽ, പ്രിന്റ് ചെയ്യുക “The number entered is a multiple of 2” |
09:35 | അല്ലെങ്കിൽ, ഇത് മൂന്നിന്റെ ഗുണിതമാണോ എന്ന് പരിശോധിക്കുക. |
09:38 | ആണെങ്കിൽ “The number entered is a multiple of 3” എന്ന് പ്രിന്റ് ചെയ്യുക. |
09:43 | അല്ലെങ്കിൽ, ഇത് നാലിന്റെ ഗുണിതമാണോ എന്ന് നോക്കുക. |
09:47 | ആണെങ്കിൽ “The number entered is a multiple of 4” എന്ന് പ്രിന്റ് ചെയ്യുക. |
09:51 | അല്ലെങ്കിൽ, “The number is not a multple of 2, 3 or 4” എന്ന് പ്രിന്റ് ചെയ്യണം. |
09:57 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:00 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:03 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
10:07 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
10:09 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:13 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:17 | കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
10:21 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10:26 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
10:34 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10:39 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |