BOSS-Linux/C3/The-grep-command/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | grep command എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, grep command. |
00:09 | ചില ഉദാഹരണങ്ങളുടെ സഹായത്തോടെ നമുക്കിത് നോക്കാം. |
00:12 | ഇതിനായി ഉപയോഗിക്കുന്നത്, |
00:15 | *'Linux' Operating System |
00:18 | *GNU BASH version 4.2.24 |
00:22 | ഇതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള വെർഷൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. |
00:30 | ഇതിനായി Linux terminalന്റെ ബേസിക്സ് അറിഞ്ഞിരിക്കണം. |
00:34 | ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:39 | ആദ്യമായി regular expressionsനെ കുറിച്ച് പഠിക്കാം. |
00:43 | *Regular expressions, pattern matching techniques ആണ്. |
00:47 | *ഒരു പ്രത്യേക pattern ഒരു ലൈനിലോ പാരഗ്രാഫിലോ ഫയലിലോ ഉണ്ടോ എന്ന് കണ്ടെത്താൻ. |
00:54 | ഉദാഹരണത്തിന് ടെലിഫോണ് ഡയറക്ടറിയിൽ ഒരു ഫോണ് നമ്പർ സെർച്ച് ചെയ്യുന്നത്. |
01:01 | അല്ലെങ്കിൽ ഒരു പാരഗ്രാഫിലോ വരിയിലോ നിന്ന് ഒരു keyword കണ്ടു പിടിക്കണമെങ്കിൽ grep command ഉപയോഗിക്കണം. ഇപ്പോൾ grep നോക്കാം. |
01:08 | ഒന്നോ അതിലധികമോ വരികളിൽ അല്ലെങ്കിൽ പാരഗ്രാഫിൽ grep ഒന്നോ അതിലധികമോ patterns തിരയുന്നു. |
01:15 | ഫയൽ നെയിം നൽകിയിട്ടില്ലെങ്കിൽ, grep സ്റ്റാൻഡേർഡ് ഇൻപുട്ടിൽ patterns സെർച്ച് ചെയ്യുന്നു. |
01:22 | ഫയലിന്റെ പേര് കാണുന്നില്ലെങ്കിൽ, grepസ്റ്റാൻഡേർഡ് ഇൻപുട്ടിലെ patterns സെർച്ച് ചെയ്യുന്നു. |
01:28 | grepdemo.txt എന്ന ഡെമോ ഫയൽ ഉപയോഗിച്ച് grepന്റെ ഉപയോഗം വിശദമാക്കാം. |
01:35 | ഫയലിന്റെ കണ്ടന്റ് നോക്കാം. |
01:37 | 13 entries ഉള്ള ഒരു ഫയൽ ആണിത്. |
01:41 | ഓരോ entryയ്ക്കും 6 ഫീൽഡുകൾ ഉണ്ട്. roll number, name, stream, marks, stipend amount. |
01:50 | ഒരു ബാർ ഉപയോഗിച്ച് ഫീൽഡുകൾ വേർതിരിച്ചിട്ടുണ്ട്. ഇതാണ് delimiter. |
01:55 | grep പ്രവർത്തിക്കുന്നതെങ്ങനെയെന്ന് നോക്കാം. |
01:58 | computers സ്ട്രീമിലെ വിദ്യാർത്ഥികൾ ആരൊക്കെയെന്ന് grep command ഉപയോഗിച്ച് കണ്ടെത്താം. |
02:04 | ഇതിനായി ടെർമിനൽ തുറക്കുക. |
02:07 | ഇപ്പോൾ ടെർമിനലിൽ ടൈപ്പ് ചെയ്യുക. |
02:09 | grep സ്പേസ് (ഡബിൾ quoteസിനുള്ളിൽ ) computers ഡബിൾ quoteസി ന് ശേഷം സ്പേസ് grepdemo .txt. |
02:18 | എന്റർ കൊടുക്കുക. |
02:20 | ഇത് computers എന്ന സ്ട്രീമിൽ ഉള്ള എല്ലാ entriesഉം enlist ചെയ്യുന്നു. |
02:25 | ഫലം യഥാർത്ഥ ഫയലുമായി താരതമ്യം ചെയ്യാം. |
02:29 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരാം. |
02:31 | Zubin എന്ന എൻട്രി എൻലിസ്റ്റ് ചെയ്തിട്ടില്ല എന്ന് കാണാം. |
02:37 | അതെങ്ങനെ സംഭവിച്ചു? |
02:38 | ഇതെന്തന്നാൽ ചെറിയക്ഷരം c ഓട് കൂടിയ “computers” എന്ന pattern ആണ് grep തിരഞ്ഞത്. |
02:43 | എന്നാൽ Zubin, വലിയക്ഷരം C ഓട് കൂടിയ “Computers” സ്റ്റ്രീമിൽ ആണ് . |
02:48 | pattern matching case sensitive ആണ്. |
02:51 | ഇത് case insensitive ആക്കാൻgrepന് ഒപ്പം minus i ഓപ്ഷന് ഉപയോഗിക്കണം. |
02:58 | ടെർമിനലിലേക്ക് തിരികെ എത്തി ടൈപ്പ് ചെയ്യുക:
grep സ്പേസ് (മൈനസ്) i സ്പേസ് (ഡബിൾ quoteസിനുള്ളിൽ) “computers” ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt |
03:12 | എന്റർ പ്രസ് ചെയ്യുക. |
03:13 | ഇത് നാല് entriesഉം enlist ചെയ്യും. |
03:17 | അതായത്, grep ഒരു pattern matchചെയ്യുന്ന ലൈനുകൾ മാത്രം എൻലിസ്റ്റ് ചെയ്യുന്നു. |
03:23 | നമുക്ക് ഇത് തിരിച്ച് ചെയ്യാം. |
03:26 | ഒരു pattern match ചെയ്യാത്ത ലൈനുകൾ എൻലിസ്റ്റ് ചെയ്യാൻ grep ഉപയോഗിക്കാം. |
03:32 | അതിനായി നമുക്ക് minus v ഓപ്ഷൻ ഉണ്ട്. |
03:35 | Pass ആകാത്ത വിദ്യാർത്ഥികളുടെ entries നമുക്ക് enlist ചെയ്യണം. |
03:40 | നമുക്ക് ഈ ഫലം മറ്റൊരു ഫയലിൽ സൂക്ഷിക്കാം. |
03:43 | ഇതിനായി ടൈപ്പ് ചെയ്യുക:
grep സ്പേസ് മൈനസ് iv space ഡബിൾ quoteസിനുള്ളിൽ pass ഡബിൾ quotes ന് ശേഷം സ്പേസ് grepdemo.txt space greater than sign സ്പേസ് notpass.txt |
04:02 | എന്റർ പ്രസ് ചെയ്യുക. |
04:04 | ഫയലിന്റെ കണ്ടന്റ് കാണുന്നതിനായി ടൈപ്പ് ചെയ്യുക: cat സ്പേസ് notpass.txt |
04:11 | എന്റർ പ്രസ് ചെയ്യുക. |
04:12 | ഔട്ട്പുട്ട് കാണിക്കുന്നു. |
04:15 | ഇപ്പോൾ promptൽ ടൈപ്പ് ചെയ്യുക: |
04:17 | grep സ്പേസ് മൈനസ് i space' ഡബിൾ quoteസിനുള്ളിൽ fail double quoteസിന് ശേഷം സ്പേസ് grepdemo.txt |
04:28 | എന്റർ പ്രസ് ചെയ്യുക. |
04:30 | ഇത് വ്യത്യസ്ഥമാണ്. |
04:32 | ഇതിൽ തോറ്റ വിദ്യാർത്ഥികളും ഉൾപ്പെടും. പക്ഷേ അവയുടെ ഫലം പൂർണ്ണമല്ല. |
04:37 | ഫയലിൽ നിന്നും എൻലിസ്റ്റ് ചെയ്യുന്ന ലൈനുകളുടെ നമ്പർ കാണണമെങ്കിൽ നമുക്ക് minus n ഓപ്ഷൻ ഉണ്ട്. |
04:46 | prompt വൃത്തിയാക്കാം. |
04:49 | ടൈപ്പ് ചെയ്യുക "grep സ്പേസ് -in സ്പേസ് ഡബിൾ quoteസിൽ "fail" ഡബിൾ quotes സിന് ശേഷം സ്പേസ് grepdemo.txt |
05:01 | എന്റർ പ്രസ് ചെയ്യുക. |
05:03 | ലൈൻ നമ്പർ കാണിക്കുന്നു. |
05:06 | ഇത് വരെ കണ്ടത് ഒറ്റ വാക്കിലുള്ള patterns ആണ്. |
05:10 | ഒന്നിൽ കൂടുതൽ വാക്കുകളുള്ള paternsഉം ഉപയോഗിക്കാം. |
05:13 | പക്ഷേ മുഴുവൻ patternഉം quotesനുള്ളിൽ ആയിരിക്കണം. |
05:17 | ടൈപ്പ് ചെയ്യുക: grep സ്പേസ് മൈനസ് i സ്പേസ് ഡബിൾ quoteസിനുള്ളിൽ ankit സ്പേസ് saraf ഡബിൾ quotes സ്പേസിന് ശേഷം grepdemo.txt |
05:29 | എന്റർ പ്രസ് ചെയ്യുക. |
05:31 | Ankit Saraf' ennivarude record കാണിക്കുന്നു. |
05:35 | ഒന്നിൽ കൂടുതൽ ഫയലുകളിലും നമുക്ക് patterns കണ്ടെത്താം. |
05:39 | ഇതിനായി ടൈപ്പ് ചെയ്യുക:
grep സ്പേസ് മൈനസ് i സ്പേസ്ഡബിൾ quotesനുള്ളിൽ fail ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt സ്പേസ് notpass.txt |
05:55 | എന്റർ പ്രസ് ചെയ്യുക. |
05:57 | ഔട്ട്പുട്ട് കാണിക്കുന്നു. |
05:59 | ഒന്നിൽ കൂടുതൽ ഫയലുകൾ ഉള്ളപ്പോൾ, grep ഒരു എൻട്രിയുടെ ഫയലിന്റെ പേരും , grepdemo.txt അല്ലെങ്കിൽ notpass.txtഉം കാണിക്കുന്നു. |
06:10 | ഇവ notpass.txtഫയലിൽ നിന്നുള്ള records ഉം ഇവ grepdemo.txtഫയലിൽ നിന്നുള്ള recordsഉം ആണ്. |
06:18 | നമുക്ക് number of matches അല്ലെങ്കിൽ count മാത്രമേ അറിയേണ്ടതുള്ളൂ എന്ന് കരുതുക. |
06:23 | ഇതിനായി നമുക്ക് minus c ഓപ്ഷൻ ഉണ്ട്. |
06:27 | ടൈപ്പ് ചെയ്യുക: grep സ്പേസ് മൈനസ് c സ്പേസ് ഡബിൾ quoteസിനുള്ളിൽ വലിയക്ഷരം F ഓട് കൂടി Fail the quoteസിന് ശേഷം സ്പേസ് grepdemo.txt |
06:40 | എന്റർ പ്രസ് ചെയ്യുക. |
06:42 | ഇത് നമുക്ക് match ലൈൻസിന്റെ count തരുന്നു. |
06:46 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:51 | ചുരുക്കത്തിൽ, |
06:53 | ഇവിടെ പഠിച്ചത്, |
06:55 | *ഒരു ഫയലിന്റെ ഉള്ളടക്കം കാണാൻ
|
06:59 | *ഒരു പ്രത്യേക സ്ട്രീമിലെ എൻട്രീസ് ലിസ്റ്റ് ചെയ്യാൻ
|
07:06 | *ചില caseകൾ പരിഗണിക്കാതിരിക്കാൻ,
|
07:14 | *ഒരു ലൈനുമായി matchചെയ്യാത്ത patternകൾ,
|
07:22 | *എൻട്രീസിന്റെ ലൈൻ നമ്പർസ് ലിസ്റ്റ് ചെയ്യാൻ.
|
07:31 | *റിസൾട്ട് മറ്റൊരു ഫയലിൽ സ്റ്റോർ ചെയ്യാൻ.
|
07:41 | *count അറിയുന്നതിന്.
|
07:48 | ഒരു അസൈൻമെന്റ്, |
07:50 | -E, +, ? കമാൻഡുകൾ ശ്രമിച്ച് നോക്കുക. |
07:56 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:58 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:01 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ് ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:05 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം |
08:07 | * സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
08:11 | *ഓണ്ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
08:14 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
08:21 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:25 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
08:32 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
08:36 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |