LibreOffice-Calc-on-BOSS-Linux/C3/Linking-Calc-Data/Malayalam

From Script | Spoken-Tutorial
Revision as of 12:49, 19 February 2015 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search

Resources for recording Linking in Calc



Time Narration
00:00 Calcലെ Linking എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്:
00:10 Calcലെ മറ്റ് ഷീറ്റുകൾ reference ചെയ്യുന്നത്.
00:14 Calcൽ hyperlinks ഉപയോഗിക്കുന്നത്.
00:18 ഇതിനായി ഉപയോഗിക്കുന്നത് GNU Linux Operating System, LibreOffice Suite version 3.3.4.
00:28 LibreOffice Calc നിങ്ങളെ മറ്റൊരു ഷീറ്റിലെ cell നിലവിലെ ഷീറ്റിലെ സെല്ലിൽ റഫറൻസ് ചെയ്യുവാൻ അനുവധിക്കുന്നു.
00:36 രണ്ട് സ്പ്രെഡ് ഷീറ്റുകളും സേവ് ചെയ്തിട്ടുണ്ടെങ്കിൽ മറ്റൊരു സ്പ്രെഡ് ഷീറ്റിലെ സെല്ലും അനുവധനീയമാണ്.
00:42 “Personal-Finance-Tracker.ods” തുറക്കുക.
00:47 നമ്മുടെ ഫയലിലെ ഷീറ്റ് 1 “Personal Finance Tracker” സ്പ്രെഡ് ഷീറ്റ് ആണ്.
00:53 “Spent”, “Received” കോളങ്ങളിൽ ചില amounts ചേർത്തിട്ടുണ്ട്.
01:03 “Cost”, “Spent” എന്നിവയ്ക്ക് താഴെയുള്ള componentsന്റെ തുക യഥാക്രമം കണ്ടു പിടിക്കാം.
01:10 C9 സെൽ ക്ലിക്ക് ചെയ്തിട്ട് ഫോർമുല എന്റർ ചെയ്യുക, “is equal to SUM” bracesസിസിനുള്ളിൽ “C3 colon C7”.
01:22 “Enter” കീ പ്രസ്‌ ചെയ്യുക.
01:26 D9 സെല്ലിൽ ക്ലിക്ക് ചെയ്ത് അതേ ഫോർമുല ഉപയോഗിച്ച് തുക കാണുക.
01:34 Cell referencing ഉപയോഗിച്ച് “Cost”, “Spent” എന്നിവയുടെ മൊത്തം balance മറ്റൊരു ഷീറ്റിൽ കാണിക്കുന്നു.
01:44 “Sheet 2” ടാബിൽ ക്ലിക്ക് ചെയ്യുക.
01:47 ഇത് പുതിയ ഷീറ്റ് തുറക്കുന്നു.
01:50 A1സെല്ലിൽ ക്ലിക്ക് ചെയ്യുക. അതിനുള്ളിൽ “COMPONENT” എന്ന ഹെഡിംഗ് ടൈപ്പ് ചെയ്യുക.
01:58 B1 സെല്ലിൽ ക്ലിക്ക് ചെയ്യുക. അതിനുള്ളിൽ “BALANCE” എന്ന ഹെഡിംഗ് ടൈപ്പ് ചെയ്യുക.
02:06 ഇപ്പോൾ ഹെഡിംഗിന് താഴെ components എന്റർ ചെയ്യുക.
02:10 A3യിൽ ക്ലിക്ക് ചെയ്ത് “COST” ടൈപ്പ് ചെയ്യുക. “Enter” പ്രസ്‌ ചെയ്യുക.
02:18 “COST”ന് താഴെ A4സെല്ലിൽ അടുത്ത component ആയ “SPENT” എന്റർ ചെയ്യുക.
02:26 ഒഴിഞ്ഞ സെൽ ആയ B3 ക്ലിക്ക് ചെയ്യുക.
02:29 B3, B4 സെല്ലുകളിൽ നമ്മൾ sheet 1 ൽ കണക്ക് കൂട്ടിയ “COST”, “SPENT” ഹെഡിംഗിന് താഴെയുള്ളവയുടെ മൊത്തം balance കാണിക്കുന്നു.
02:40 Referencingലൂടെയാണ് ഇത് ചെയ്യുന്നത്.
02:43 B3 സെല്ലിൽ cell reference നല്കുന്നതിനായി, “Input line”ന് അടുത്തുള്ള “equal to” ക്ലിക്ക് ചെയ്യുക.
02:52 ഷീറ്റ് ടാബിലെ “Sheet 1”ൽ ക്ലിക്ക് ചെയ്യുക.
02:58 ഈ ഷീറ്റിൽ, “Cost” കോളത്തിന്റെ തുക ഉൾകൊള്ളുന്ന C9 സെല്ലിൽ ക്ലിക്ക് ചെയ്യുക.
03:06 ശ്രദ്ധിക്കുക, “Input line”ൽ “Sheet 1 dot C9” എന്ന സ്റ്റേറ്റ്മെന്റ് കാണിക്കുന്നു.
03:13 “Input line”നിന് അടുത്തുള്ള check markൽ ക്ലിക്ക് ചെയ്യുക.
03:18 “Sheet 1” ടാബിലെ “Cost” ഡേറ്റയുടെ ആകെ തുക ഇപ്പോൾ “Sheet 2 “ ടാബിലെ B3 സെല്ലിൽ എന്റർ ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക.
03:33 ഇത് പോലെ referencing വഴി മറ്റ് componentsന്റെ ആകെ തുകയും നമുക്ക് എന്റർ ചെയ്യാവുന്നതാണ്.
03:39 ഒരുപാട് ഷീറ്റുകളിലായി ധാരാളം ഡേറ്റ ഉള്ളപ്പോൾ അത് summarize ചെയ്യാനായി Referencing വളരെ ഉപയോഗപ്രധമാണ്.
03:48 Calc sheetൽ Hyperlinks സൃഷ്ടിക്കുന്നതെങ്ങനെ എന്ന് നോക്കാം.
03:53 Hyperlinks ഉപയോഗിക്കുന്നത്
  • സ്പ്രെഡ് ഷീറ്റിലെ മറ്റൊരു ലൊക്കേഷനിലേക്ക്
  • മറ്റ് ഫയൽസിലേക്ക് അല്ലെങ്കിൽ
  • വെബ്സൈറ്റിലേക്ക് എളുപ്പത്തിൽ പോകുന്നതിന് വേണ്ടിയാണ്.
04:05 “Personal-Finance-Tracker.ods”ൽ personal finance tracker “Sheet 1”ലും കണ്ടെന്റിന്റെ ബാക്കി “Sheet 2”ലും ആണ്.
04:15 നമുക്ക് Sheet 1ൽ നിന്ന് Sheet 2 ലേക്ക് ചാടണമെങ്കിൽ എന്ത് ചെയ്യുമെന്ന് നോക്കാം.
04:20 ആദ്യം “Sheet 1” ടാബിൽ ക്ലിക്ക് ചെയ്യുക.
04:24 B14 cell ൽ ക്ലിക്ക് ചെയ്ത് ”Sheet 2” എന്ന് എന്റർ ചെയ്യുക.
04:31 “Sheet 2” എന്ന പേര് “Input line”ൽ കാണിക്കുന്നത് നമുക്ക് കാണാം.
04:37 Input Lineലെ “Sheet 2” ടെക്സ്റ്റ്‌ സിലക്റ്റ് ചെയ്യുക.
04:42 ടെക്സ്റ്റ്‌ സിലക്റ്റ് ചെയ്ത ശേഷം ടൂൾ ബാറിലെ “Hyperlink” ഐക്കണിൽ ക്ലിക്ക് ചെയ്യുക.
04:50 Hyperlink ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
04:53 ഇടത് വശത്ത് “Document” ഓപ്ഷൻ സിലക്റ്റ് ചെയ്യുക.
04:57 ഡയലോഗ് ബോക്സിലെ “Target in document” ഐക്കണിൽ ക്ലിക്ക് ചെയ്യുക.
05:02 ഒരു പുതിയ “Target in document” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
05:06 “Sheet” ഓപ്ഷന് അടുത്തായി കാണുന്ന “plus sign”ൽ ക്ലിക്ക് ചെയ്യുക.
05:12 അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ “Sheet 2” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
05:17 ഇപ്പോൾ “Apply” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Close” ബട്ടണ്‍.
05:23 ഇപ്പോൾ Hyperlink ഡയലോഗ് ബോക്സിൽ “Apply” ക്ലിക്ക് ചെയ്യുക. എന്നിട്ട് “Close”.
05:30 സെല്ലിൽ “Sheet 2” എന്ന് highlight ചെയ്തിട്ടുള്ള “Sheet 1” ടാബ് കാണപ്പെടുന്നു.
05:38 ഇപ്പോൾ നമ്മൾ “Sheet 2” ടെക്സ്റ്റിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഇത് നമ്മളെ Costന്റെ balance എന്റർ ചെയ്തിട്ടുള്ള ഷീറ്റിലേക്ക് കൊണ്ട് പോകുന്നു.
05:49 നമ്മൾ ഒരു hyperlinkസൃഷ്ടിച്ചു.
05:53 ഇത് നീക്കം ചെയ്യാനായി ആദ്യം hyperlinked text “Sheet 2” സിലക്റ്റ് ചെയ്യുക.
05:59 ഇപ്പോൾ റൈറ്റ് ക്ലിക്ക് ചെയ്ത് context മെനുവിൽ “Default Formatting” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
06:07 ഇപ്പോൾ ടെക്സ്റ്റ്‌ hyperlinked ആയിരിക്കില്ല.
06:11 ഇത് ഡോക്യുമെന്റിലെ ഒരു സാധാരണ ടെക്സ്റ്റ്‌ പോലെ ആയിരിക്കും.
06:15 ഇപ്പോൾ മാറ്റങ്ങൾ അണ്‍ഡു ചെയ്യുന്നു.
06:18 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:23 ചുരുക്കത്തിൽ ഇവിടെ പഠിച്ചത്:

Calcൽ മറ്റ് ഷീറ്റ്സ് reference ചെയ്യുന്നത്.

06:29 Calcൽ hyperlinks ഉപയോഗിക്കുന്നത്.
06:34 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06:37 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06:41 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06:45 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു
06:51 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06:57 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:01 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:09 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07:18 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07:24 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair