LibreOffice-Calc-on-BOSS-Linux/C2/Working-with-Cells/Malayalam

From Script | Spoken-Tutorial
Revision as of 11:44, 11 February 2015 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:00 LibreOffice Calc- Working with Cellsനെ കുറിച്ചുള്ള സ്പോകെണ്‍ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍പഠിക്കുന്നത്:
00:08 സംഖ്യകള്‍, വാചകങ്ങൾ, അക്കങ്ങള വാചകങ്ങളായി, തീയതി, സമയം മുതലായവ ഒരു സ്പ്രേഡ്ഷീറ്റില്‍ എങ്ങനെയാണ്‌ എന്‍റര്‍ ചെയ്യുക.
00:16 Format Cells dialog box എങ്ങനെയാണ്‌ ഉപയോഗിക്കുക.
00:19 സെൽസിനിടയിലും ഷീറ്റുകള്‍ക്കിടയിലും എങ്ങനെയാണ്‌ നാവിഗേറ്റ് ചെയ്യുക.
00:23 റോസ് ,കോളംസ് ,ഷീറ്റ്സ് മുതലായവയിലെ ഇനങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കേണ്ടത്.
00:29 ഇവിടെ നമ്മള്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായി GNU Linux ഉം കൂടാതെ LibreOffice Suite version 3.3.4 ഉം ഉപയോഗിക്കുന്നു.
00:39 കള്ളികളില്‍ ഡാറ്റ എങ്ങനെ എന്‍റര്‍ ചെയ്യാമെന്ന് നമുക്കാദ്യം പഠിക്കാം.
00:43 നമുക്ക് “personal finance tracker.ods” ഫയല്‍ തുറക്കാം.
00:49 നിങ്ങള്‍ക്ക് ഏതു വാക്കുകൾ വേണമെങ്കിലും സെല്ലിൽ ക്ലിക്ക് ചെയ്തു കൊണ്ട് പ്രത്യേക സെല്ലിൽ കീ ബോർഡ്‌ ഉപയോഗിച്ച് ടൈപ്പ് ചെയ്യാം.
00:59 വാക്കുകള ഡിഫാൾട്ട് ആയി ഇടത്തേയ്ക്ക് അലൈന്‍ ചെയ്തിരിക്കുന്നു. ഫോര്‍മാറ്റിംഗ് ബാറിലെ അലൈന്‍മെന്‍റ് ടാബില്‍ ക്ലിക്ക് ചെയ്തു ഒരാള്ക് അലയിന്മേന്റ്റ് മാറ്റം
01:10 നമുക്കിത് undo ചെയ്യാം
01:12 ഇനി സ്പ്രെഡ്ഷീറ്റില്‍ അനുബന്ധമായ “A1” സെല്ലിൽ ക്ലിക്ക് ചെയ്യുക.
01:16 തിരഞ്ഞെടുത്ത കള്ളികള്‍ ഹൈലൈറ്റ് ചെയ്യുന്നതായി കാണാം
01:20 ഇവിടെ നമ്മള്‍ ഇതിനോടകം തന്നെ കള്ളിയുടെ ഹെഡിങ്ങ് ടൈപ്പ് ചെയ്തിട്ടുണ്ട്.
01:24 “Items” എന്ന ഹെഡിംഗിന് കീഴില്‍ നമുക്ക് താഴെക്കാണുന്ന “Salary”, “House rent”, “Electricity bill”, “Phone bill”, “Laundry”,“Miscellaneous” മുതലായ ഇനങ്ങള്‍ ടൈപ്പ് ചെയ്യാം.
01:38 കള്ളിയില്‍ സംഖ്യകള്‍ എന്‍റര്‍ ചെയ്യാന്‍ കള്ളിയില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് സംഖ്യകൾ ടൈപ്പ് ചെയ്യുക.
01:43 ഒരു നെഗറ്റീവ് സംഖ്യ എന്‍റര്‍ ചെയ്യാന്‍, ഒരു മൈനസ് ചിഹ്നം സംഖ്യയുടെ മുന്നിലിടുകയോ അല്ലെങ്കില്‍ പാരെന്തസിസില്‍ ഇടുകയോ ചെയ്യുക.
01:53 ഡിഫാൾട്ട് ആയി, സംഖ്യകള്‍ വലതുവശത്തായി അലൈന്‍ ചെയ്തിരിക്കുകയും കൂടാതെ നെഗറ്റീവ് സംഖ്യകള്‍ക്ക് ഒരു മൈനസ് ചിഹ്നവുമുണ്ടായിരിക്കും.
02:01 മാറ്റങ്ങള്‍ നമുക്ക് undo ചെയ്യാം.
02:04 “personal finance tracker.ods” എന്ന സ്പ്രെഡ്ഷീറ്റ്ന്റെ “SN” എന്ന് കാണിച്ചിട്ടുള്ള സീരിയൽ നമ്പറിന് കീഴിൽ സീരിയൽ നമ്പർ ആയി ഒന്നിന് താഴെ മറ്റൊന്നായി നമ്പറുകൾ ഉണ്ടാകണം
02:18 “A2” ന്‌ അനുബന്ധമായി വരുന്ന സെല്ലിൽ ക്ലിക്ക് ചെയ്യുകയും ഒന്നിനു കീഴില്‍ മറ്റൊന്ന് എന്ന തരത്തില്‍ സംഖ്യകള്‍ 1, 2, 3 എന്ന ക്രമത്തില്‍ എന്‍റര്‍ ചെയ്യുക.
02:28 സീരിയല്‍ നമ്പറുകള്‍ ഓട്ടോ-ഫില്‍ ചെയ്യാനായി, സെൽ“A4”- ല്‍ ക്ലിക്ക് ചെയ്യുക. സെല്ലിന്റെ താഴത്തെ വലതു കോണില്‍ ഒരു ചെറിയ കറുത്ത ബോക്സ് കാണാം. അതിനെ സെൽ “A7” വരെ വലിച്ചിഴയ്ക്കുകയും എന്നിട്ട് മൗസ് ബട്ടണ്‍ വിടുക.
02:44 നിങ്ങള്‍ക്ക് കാണാം “A5” മുതല്‍ “A7” വരെയുള്ള സെല്ലുകൾക്ക് തുടര്‍ച്ചയായ സീരിയല്‍ നമ്പറുകള്‍ വന്നതായി.
02:51 ഇനങ്ങളുടെ സീരിയല്‍ നമ്പറുകള്‍ എന്‍റര്‍ ചെയ്തതിനു ശേഷം, നമ്മളിനി ഓരോ ഇനത്തിന്‍റെയും ചിലവ് “Cost” എന്ന ഹെഡിംഗിന് കീഴിലായി നല്‍കും.
02:59 “C3”എന്ന സെല്ലിൽ ക്ലിക്ക് ചെയ്യുകയും വീടിനുള്ള ചിലവ് “House rent” എന്നതിനു കീഴില്‍ “Rupees 6000” എന്ന് ടൈപ്പ് ചെയ്യുക.
03:08 ഇനി, രൂപയുടെ ചിഹ്നത്തോടൊപ്പം സംഖ്യ നല്‍കണമെന്നുണ്ടെങ്കില്‍ എന്ത് ചെയ്യണം?
03:12 “Electricity bill” നു വേണ്ടി നമുക്ക് “Rupees 800” എന്നത് എന്‍റര്‍ ചെയ്യണമെന്ന് വിചാരിക്കുക. ഇനി C4 സെല്ലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് “Format Cells” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
03:24 ഇത് “Format Cells” ഡയലോഗ് ബോക്സ് തുറക്കും.
03:28 ആദ്യ ടാബ് “Numbers” ആണ്‌. ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ അതില്‍ ക്ലിക്ക് ചെയ്യുക.
03:32 Number, Percent, Currency, Date, Time കൂടാതെ മറ്റനേകം കാര്യങ്ങളും “Category” എന്നതിന്‌ കീഴില്‍ കാണാം
03:42 നമുക്ക് Currency തിരഞ്ഞെടുക്കാം.
03:45 ഇനി Format ഒപ്ഷനിലെ ഡൌണ്‍ ആരോ ക്ലിക്ക് ചെയ്യുക. ഇത് ലോകത്തിലെ മുഴുവന്‍ കറന്‍സി ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കും.
03:54 മുകളിലേയ്ക്ക് സ്ക്രോള്‍ ചെയ്ത് INR Rupees English India തിരഞ്ഞെടുക്കുക. ഡിഫാൾട്ട് ആയി, Rupees 1234 ഡ്രോപ് ഡൗണില്‍ തിരഞ്ഞെടുത്തിരിക്കുന്നു.
04:05 വലതു ഭാഗത്തായി ഉള്ള ചെറിയ പ്രിവ്യൂ മേഖലയില്‍ നിങ്ങള്‍ക്കതിന്‍റെ പ്രിവ്യൂ കാണാം.
04:11 ഓപ്ഷനുകള്‍ക്ക് കീഴില്‍, സംഖ്യകൾക്ക് ആവശ്യമായ ഡെസിമൽസ് ചേര്‍ക്കാനും നമ്മള്‍ക്കാവശ്യമുള്ള പൂജ്യങ്ങള്‍ ചേര്‍ക്കാനുമുള്ള ഓപ്ഷനുകളുണ്ട്.
04:20 നമ്മൾ പൂജ്യത്തിന്റെ എണ്ണം കൂട്ടുംതോറും ശ്രദ്ധിക്കുക, Formatന്‍റെ സെലെക്ഷൻ Rupees 1,234 ഡെസിമല്‍ സീറോ സീറോയിലേയ്ക്ക് മാറി. പൂജ്യം 2 ഡെസിമല്‍ സ്ഥാനങ്ങളെ സൂചിപ്പിക്കുന്നു.
04:35 പ്രിവ്യൂ മേഖലയില്‍ മാറ്റം കാണിച്ചിരിക്കുന്ന കാര്യം ശ്രദ്ധിക്കുക.
04:40 Thousands separatorല്‍ ക്ലിക്ക് ചെയ്ത് “comma” ചേർക്കുക ആയിരത്തിലും. ഒരിക്കല്‍ കൂടി പ്രിവ്യൂ മേഖലയിലെ മാറ്റം കാണുക.
04:50 Font tab ല്‍ ക്ലിക്ക് ചെയ്തും ഒരാള്‍ക്ക് ഫോണ്ട് ശൈലി മാറ്റാന്‍ സാധിക്കും. ഇതിന്‌ വിവിധ ഓപ്ഷനുകള്‍ Font, Typeface, Size എന്നിവയ്ക്കുണ്ട്.
05:00 അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ Font Effect കളെക്കുറിച്ചും മറ്റ് ടാബുകളെക്കുറിച്ചും കൂടുതല്‍ പഠിക്കുക.
05:06 നമ്മള്‍ മറ്റൊരു ട്യൂട്ടോറിയലില്‍ പിന്നീട് Alignment tab നെക്കുറിച്ച് പഠിക്കും.
05:11 OK യില്‍ നമുക്ക് ക്ലിക്ക് ചെയ്യാം.
05:16 800 ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക. 800 എന്ന സംഖ്യ കാണിച്ചിരിക്കുന്നത് Rupees 800, അത് 2 ഡെസിമല്‍ സ്ഥാനങ്ങളോടുകൂടിയാണ് എന്ന കാര്യം ശ്രദ്ധിക്കുക.
05:27 ഇനി C5 മുതല്‍ C7 വരെയുള്ള സെല്ലുകൾ തിരഞ്ഞെടുക്കുക. CTRL കീ ഹോള്‍ഡ് ചെയ്ത് G2 കൂടി തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത എല്ലാ സെല്ലുകളും ഹൈലൈറ്റ് ചെയ്യപ്പെട്ടതായി കാണുക.
05:40 ഹൈലൈറ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും സെല്ലുകളിൽ റൈറ്റ് ക്ലിക്ക് ചെയ്യുകയും Format Cells തിരഞ്ഞെടുക്കുകയും ചെയ്യുക
05:46 മുന്‍പത്തെപ്പോലെ തന്നെ അതേ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക. OK ക്ലിക്ക് ചെയ്യുക.
05:51 ഇനി, നമ്മള്‍ മറ്റെല്ലാ ഇനങ്ങളിലും അവയുടെ ചിലവുകള്‍ ഒന്നിനു താഴെ മറ്റൊന്നായി “Rupees 600”- “Phone bill”നു, ”Rupees 300” “Laundry” ചാർജ് ആയി കൂടാതെ “Rupees 2000” മറ്റ് “Miscellaneous” charges എന്നിങ്ങനെ ടൈപ്പ് ചെയ്യുക.
06:06 “Accounts” എന്ന ഹെഡിംഗിന് കീഴില്‍ മാസത്തെ സാലറി “Rupees 30000” എന്ന് എഴുതുക.
06:13 Calc ല്‍ തീയതി എന്‍റര്‍ ചെയ്യാനായി, സെൽ തിരഞ്ഞെടുത്തു തീയതി ടൈപ്പ് ചെയ്യുക.
06:18 തീയതി ഘടകങ്ങള്‍ നിങ്ങള്‍ക്ക് ഒരു ഫോര്‍വേഡ് സ്ലാഷുകൊണ്ട്, ഹൈഫണ്‍ കൊണ്ട് അല്ലെങ്കില്‍ 10 October 2011 എന്നെഴുതിയോ വേര്‍പെടുത്തുക.
06:28 Calc ഒരുപാട് തരം തീയതി ഫോര്‍മാറ്റുകള്‍ തിരിച്ചറിയുന്നു ഉണ്ട്.
06:32 പകരമായി, ഒരാള്‍ക്ക് സെല്ലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് “Format Cells” ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
06:38 കാറ്റഗറിയ്ക്ക് കീഴില്‍ “Date” തിരഞ്ഞെടുക്കുകയും ഇഷ്ടമുള്ള “Format” ഉം സ്വീകരിക്കാം. ഞാന്‍ 12, 31, 1999 എന്ന് തിരഞ്ഞെടുക്കുന്നു. പ്രിവ്യൂ മേഖലയില്‍ ഡിസ്പ്ലേ ശ്രദ്ധിക്കുക.
06:52 കൂടാതെ താഴെ Format code MM, DD, YYYY എന്ന് കാണിച്ചിരിക്കുന്നു. ഒരാള്‍ക്ക് ആവശ്യമെങ്കില്‍ Format code മാറ്റാം.
07:02 ഞാന്‍ DD, MM, YYYY എന്ന് ടൈപ്പ് ചെയ്യാം. പ്രിവ്യൂ മേഖലയിലെ മാറ്റം കാണുക. OK ക്ലിക്ക് ചെയ്യുക.
07:12 Calc ല്‍ സമയം എന്‍റര്‍ ചെയ്യാൻ, സെൽ തിരഞ്ഞെടുത്തിട്ട് സമയം ടൈപ്പ് ചെയ്യുക.
07:18 നിങ്ങള്‍ക്ക് കോളനുകൾ ഉപയോഗിച്ച് സമയ ഘടകങ്ങളെ 10 കോളന്‍ 43 കോളന്‍ 20 എന്നിങ്ങനെ വേര്‍പെടുത്താം.
07:24 പകരം, ഒരാള്‍ക്ക് സെല്ലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് “Format Cells” ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
07:31 കാറ്റഗറിയ്ക്ക് കീഴില്‍ “Time” തെരഞ്ഞെടുക്കുകയും കൂടാതെ ആഗ്രഹിച്ച “Format” ലേയ്ക്ക് അതിനെ മാറ്റുകയും ചെയ്യുക. ഞാന്‍ 13, 37 46 എന്നിങ്ങനെ തെരഞ്ഞെടുക്കുന്നു. പ്രിവ്യൂ മേഖലയിലെ ഡിസ്പ്ലേ ശ്രദ്ധിക്കുക.
07:44 കൂടാതെ, താഴെ Format code എന്നത് HH:MM:SS എന്ന് പ്രദര്‍ശിപ്പിക്കുന്നു. ആവശ്യം പോലെ ഒരാള്‍ക്ക് Format code മാറ്റാന്‍ സാധിക്കും. ഞാന്‍ HH:MM എന്ന് ടൈപ്പ് ചെയ്യുന്നു.
07:57 പ്രിവ്യൂ മേഖലയിലെ മാറ്റം ശ്രദ്ധിക്കുക. OK ക്ലിക്ക് ചെയ്യുക.
08:03 മാറ്റങ്ങള്‍ നമുക്ക് undo ചെയ്യാം.
08:06 Calc ല്‍ വാചകങ്ങൾ, തീയതികള്‍ എന്നിവ എങ്ങനെ എഴുതുക എന്ന് മനസിലാക്കിയിട്ട് നമ്മളിനി സെല്ലിൽ നിന്നും സെല്ലിലെക്കും ഷീറ്റിൽ നിന്ന് ഷീറ്റിലെക്കും നാവിഗേറ്റ് ചെയ്യും എന്ന് മനസിലാക്കും
08:17 നമ്മള്‍ ആദ്യം സ്പ്രെഡ്ഷീറ്റില്‍ എങ്ങനെയാണ്‌ സെല്ലിൽ നിന്ന് സെല്ലിലേയ്ക്ക് നാവിഗേറ്റ് ചെയ്യേണ്ടത് എന്ന് കാണും.
08:23 കേഴ്സര്‍ കൊണ്ട് ഒരു സെല്ലിൽ ക്ലിക്ക് ചെയ്ത് അനായാസമായി നിങ്ങള്‍ക്കൊരു പ്രത്യേക സെൽ ആക്സസ്സ് ചെയ്യാന്‍ സാധിക്കും.
08:29 ഒരു പ്രത്യേക സെൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നത് നിങ്ങള്‍ക്ക് കാണാം.
08:33 ഒരു പ്രത്യേക സെൽ തിരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം സെൽ റേഫറന്‍സ് ഉപയോഗിക്കലാണ്‌.
08:38 “Name Box”ന്‌ വലതുഭാഗത്തായുള്ള താഴേക്കുള്ള ചെറിയ കറുത്ത ആരോയില്‍ ക്ലിക്ക് ചെയ്യുക.
08:44 ഇനി സെല്ലിന്റെ സെല്‍ റെഫറന്‍സ് എഴുതി “Enter” അമര്‍ത്തുക .
08:49 നിങ്ങള്‍ക്ക് “Name box” ല്‍ ക്ലിക്ക് ചെയ്യാനും, നിലവിലുള്ളത് നീക്കം ചെയ്തു നിങ്ങള്‍ക്കാവശ്യമുള്ള സെൽ റെഫറന്‍സ് ടൈപ്പ് ചെയ്തു “Enter” അമര്‍ത്തുക.
08:58 അടുത്തതായി നമ്മള്‍ സ്പ്രെഡ്ഷീറ്റിലെ സെല്ല്സിനിടയിൽ നാവിഗേറ്റ് ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കും.
09:03 സെല്ല്സിനിടയിൽ നാവിഗേറ്റ് ചെയ്യാനുള്ള ആദ്യ മാര്‍ഗ്ഗം കേഴ്സറുപയോഗിച്ചാണ്‌.
09:09 കേഴ്സറുപയോഗിച്ച് ഫോക്കസ് മാറ്റുന്നതിന്, എവിടയാണോ ഫോക്കസ് വേണ്ടുന്ന സെൽ അവിടെയ്ക്ക് കെർസർ മാറ്റിയിട്ട് ഇടതു മൗസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
09:19 ഇത് പുതിയ സെല്ലിലേക്ക് ഫോക്കസ് മാറ്റുന്നു.
09:22 ഈ രീതി വളരെ ഉപയോഗപ്പെടുന്നത് രണ്ട് സെല്ലുകൾ തമ്മില്‍ വളരെ അകലത്തിലായിരിക്കുമ്പോഴാണ്‌.
09:28 സെല്ല്സിനിടയിൽ നാവിഗേഷനുള്ള മറ്റൊരു മാര്‍ഗ്ഗം - * “Tab” എന്നത് വരിയിലെ അടുത്ത കള്ളിയിലേയ്ക്ക് നീങ്ങുന്നതാണ്‌
09:35 ”Shift + Tab” എന്നത് വരിയിലെ കഴിഞ്ഞ സെല്ലിലേക്ക് പോകാന്‍,
09:39 “Enter” ഒരു കോളത്തിലെ അടുത്ത സെല്ലിലേക്ക് പോകാന്‍,
09:42 “Shift + Enter” കോളത്തിലെ കഴിഞ്ഞ സെല്ലിലേക്ക് പോകാന്‍.
09:46 ഇനി കീബോര്‍ഡുപയോഗിച്ച് Calc ല്‍ വ്യത്യസ്ത സ്പ്രെഡ്ഷീറ്റുകള്‍ക്കിടെ നാവിഗേറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നമ്മള്‍ പഠിക്കും.
09:53 ആക്റ്റിവേറ്റായ ഷീറ്റ് ആക്സസ്സ് ചെയ്യാന്‍, “Control”, “Page Down” കീകള്‍ ഒരുമിച്ച് അമര്‍ത്തുക.
10:01 നിലവിലുള്ള ഷീറ്റിന്‍റെ ഇടതുഭാഗത്തേയ്ക്ക് ആക്സസ്സ് ചെയ്യാന്‍ “Control”, “Page Up” കീകള്‍ ഒരുമിച്ച് അമര്‍ത്തുക.
10:08 കൂടാതെ നിങ്ങള്‍ക്ക് കേഴ്സര്‍ ഉപയോഗിച്ച് ഷീറ്റുകള്‍ക്കിടയില്‍ നാവിഗേറ്റ് ചെയ്യാം
10:13 ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ “Working with Sheets” എന്ന ട്യൂട്ടോറിയലില്‍ ലഭ്യമാണ്‌.
10:19 നിങ്ങള്‍ക്ക് ഒരുപാട് ഷീറ്റുകളുണ്ടെങ്കില്‍ ചില ഷീറ്റ് ടാബുകള്‍ സ്ക്രീനിന്‍റെ താഴെയുള്ള സമാന്തരമായ സ്ക്രോള്‍ ബാറുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകാം.
10:28 ഇങ്ങനെയാണെങ്കില്‍, താഴത്ത് ഇടതു ഭാഗത്തുള്ള ഷീറ്റ് ടാബുകളിലെ നാല്‌ ബട്ടണുകള്‍ കൊണ്ട് ടാബുകളെ കാണാന്‍ സാധിക്കും.
10:36 നമുക്ക് മാറ്റങ്ങള്‍ undo ചെയ്യാം.
10:39 സന്നിഹിതമായ സെല്ലുകളെ ഒരു കേഴ്സര്‍ കൊണ്ട് തിരഞ്ഞെടുക്കാന്‍ ആദ്യം സെല്ലിൽ ക്ലിക്ക് ചെയ്യുക.
10:45 ഇനി ഇടത്തേ മൗസ് ബട്ടണ്‍ അമര്‍ത്തിപ്പിടിച്ച് താഴ്ത്തുക.
10:49 കേഴ്സര്‍ സ്ക്രീനിന്‍റെ പല ഭാഗത്തേക്കുമായി മാറ്റുക, ആവശ്യമുള്ള കള്ളി ഹൈലൈറ്റ് ചെയ്തു കഴിഞ്ഞാല്‍ ഇടത്തേ മൌസ് ബട്ടണ്‍ വിടുക. തിരഞ്ഞെടുത്ത കള്ളികള്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിട്ടുള്ളതായി നിങ്ങള്‍ക്ക് കാണാം.
11:01 ഒരു ഗ്രൂപ്പിലെ സന്നിഹിതമായ ഒരുപാട് സെല്ലുകളും കൂടാതെ വരികളും തിരഞ്ഞെടുക്കാന്‍ ഒരു ഗ്രൂപ്പിലെ ആദ്യ റോ അല്ലെങ്കിൽ കോളം ക്ലിക്ക് ചെയ്യുക.
11:09 ഇനി “Shift” കീ അമര്‍ത്തിപ്പിടിക്കുക.
11:12 ഗ്രൂപ്പിലെ അവസാന കോളം അല്ലെങ്കില്‍ റോയോ ക്ലിക്ക് ചെയ്യുക.
11:15 ഒരു ഗ്രൂപ്പിലെ സന്നിഹിതമല്ലാത്ത ഒരുപാട് റോകളും കൂടാതെ കോളങ്ങളും തിരഞ്ഞെടുക്കാന്‍ ആദ്യ റോയിലോ കോളത്തിലോ ക്ലിക്ക് ചെയ്യുക
11:23 “Control” കീ അമര്‍ത്തിപ്പിടിച്ച് തുടര്‍ന്നുവരുന്ന കോളങ്ങളിലും അല്ലെങ്കില്‍ കോളങ്ങളിലും “Control” കീ അമര്‍ത്തിപ്പിടിച്ചു കൊണ്ടുതന്നെ ക്ലിക്ക് ചെയ്യുക.
11:33 സന്നിഹിതമായ ഒരുപാട് ഷീറ്റുകള്‍ തിരഞ്ഞെടുക്കാന്‍, ആദ്യ ഇഷ്ടപ്പെട്ട ഷീറ്റിന്റെ ഷീറ്റ് ടാബില്‍ ക്ലിക്ക് ചെയ്യുക.
11:39 ഇനി കേഴ്സര്‍ അവസാനത്തെ ആവശ്യമുള്ള ഷീറ്റ് തിരഞ്ഞെടുക്കാനായി മുകളിലൂടെ നീക്കുക.
11:44 “Shift” കീ അമര്‍ത്തിപ്പിടിച്ച് sheet tab ല്‍ ക്ലിക്ക് ചെയ്യുക.
11:48 രണ്ട് ഷീറ്റുകള്‍ക്കിടയിലെ എല്ലാ ടാബുകളും വെള്ളയാവും. ഇതിനർഥം അവ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നാണ്.
11:56 ഇനി നിങ്ങള്‍ ചെയ്യുന്ന ഏതൊരു കാര്യവും ഹൈലൈറ്റ് ചെയ്ത എല്ലാ ഷീറ്റുകളെയും ബാധിക്കും.
12:02 ഒരുപാട് സന്നിഹിതമല്ലാത്ത ഷീറ്റുകള്‍ തിരഞ്ഞെടുക്കാന്‍, സ്പ്രെഡ്ഷീറ്റിന്റെ ആദ്യ ഷീറ്റ് ടാബില്‍ ക്ലിക്ക് ചെയ്യുക.
12:08 ഇനി മൂന്നാമത്തെ ഷീറ്റ് ടാബിനു മേല്‍ കേഴ്സര്‍ നീക്കുക.
12:12 “Control” കീ അമര്‍ത്തി ഷീറ്റ് ടാബില്‍ ക്ലിക്ക് ചെയ്യുക.
12:16 തിരഞ്ഞെടുത്ത ടാബുകള്‍ വെളുക്കുകയും നിങ്ങള്‍ ചെയ്യുന്ന ഏതൊരു കാര്യവും ഹൈലൈറ്റ് ചെയ്ത ഷീറ്റുകളുണ്ടെങ്കില്‍ അവയെല്ലാം ബാധിക്കുകയും ചെയ്യും.
12:25 ഇത് LibreOffice Calc നെക്കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
12:31 ചുരുക്കത്തില്‍, നമ്മള്‍ പഠിച്ചത്:
12:33 സംഖ്യകള്‍, വാചകങ്ങൾ, സംഖ്യകള്‍ വാചകങ്ങളായി, തീയതി കൂടാതെ സമയം എന്നിവ Calc ല്‍ നല്‍കുക.
12:40 Format Cell കള്‍ dialog box ല്‍ എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടത്.
12:43 കള്ളികള്‍ക്കും ഷീറ്റുകള്‍ക്കും ഇടയിലൂടെ എങ്ങനെയാണ്‌ നാവിഗേറ്റ് ചെയ്യേണ്ടത്.
12:48 വരികള്‍, കള്ളികള്‍, ഷീറ്റുകള്‍ എന്നിവയിലെ ഇനങ്ങള്‍ എങ്ങനെയാണ് തിരഞ്ഞെടുക്കുക.
12:52 കോംപ്രിഹെന്‍സീവ് അസൈന്‍മെന്‍റ്
12:55 “Spreadsheet Practice.ods” തുറക്കുക
12:58 “Serial Numbers” ന്‌ കീഴിലായി ഒന്നിനു താഴെ ഒന്നായി 1 മുതല്‍ 5 വരെ ടൈപ്പ് ചെയ്യുക.
13:06 കീകളുപയോഗിച്ച് കള്ളികള്‍ക്കിടയില്‍ നാവിഗേറ്റ് ചെയ്യുക.
13:09 സീരിയല്‍ നമ്പറിനു കീഴിലുള്ള എല്ലാ ഇനങ്ങളും തിരഞ്ഞെടുക്കുക.
13:13 തീയതിയ്ക്കും സമയത്തിനുമായി ഒരു കോളം ചേര്‍ക്കുക.
13:16 Format Cells dialog box ഓപ്ഷനുകളുപയോഗിച്ച് ചില മൂല്യങ്ങള്‍ എന്‍റര്‍ ചെയ്യുക.
13:21 താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക
13:25 ഇത് സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
13:27 നിങ്ങള്‍ക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം
13:32 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ടീം
13:35 സ്പോക്കണ്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ഷോപ്പ്സ് നടത്തുന്നു
13:38 ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവർക്ക് സെർടിഫിക്കറ്റ്സ് നല്കുന്നു
13:41 കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി എഴുതുക...
13:48 സ്പോക്കണ്‍ ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്
13:52 ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
14:00 ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങൾക്ക്
14:03 സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ്
14:11 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.
14:16 ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി.

Contributors and Content Editors

Devisenan