BOSS-Linux/C2/Synaptic-Package-Manager/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Synaptic Package Manager ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | BOSS Linux 3.4.2ൽ Synaptic Package Manager ഉപയോഗിച്ച് ആപ്പ്ലിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യുന്നത്. |
00:18 | ഇതിനായി ഉപയോഗിക്കുന്നത് |
00:20 | gnome environment desktopഓടു കൂടിയ BOSS Linux 3.4.2. |
00:26 | Synaptic Package Manager ഉപയോഗിക്കുന്നതിനായി നിങ്ങൾക്ക് administrative rights ഉണ്ടായിരിക്കണം. |
00:32 | പ്രവർത്തന ക്ഷമമായ ഒരു ഇന്റർനെറ്റ് കണക്ഷനും വേണം. |
00:36 | ആദ്യം Synaptic Package Manager തുറക്കാം. |
00:41 | വിൻഡോ മിനിമൈസ് ചെയ്യുന്നു. നിങ്ങൾക്കിവിടെ BOSS desktop കാണാം. |
00:48 | 'Application, System Tools, Administration ലേക്ക് പോകുക. |
00:56 | എന്നിട്ട് Synaptic Package Managerൽ ക്ലിക്ക് ചെയ്യുക. |
01:00 | അഡ്മിൻ password ചോദിക്കുന്ന ഒരു authentication ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
01:06 | അഡ്മിൻ password ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക. |
01:11 | ആദ്യമായി Synaptic Package Manager ഉപയോഗിക്കുമ്പോൾ ഒരു introduction ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
01:19 | Synaptic Package Manager ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഈ ഡയലോഗ് ബോക്സിൽ ഉണ്ട്. |
01:25 | നിങ്ങളുടേത് Proxy network ആണെങ്കിൽ, ഒരു ആപ്പ്ലിക്കേഷനോ പ്യാക്കേജോ ഇൻസ്റ്റോൾ ചെയ്യാൻ Synaptic Package Manager proxy കോൻഫിഗർ ചെയ്യണം. |
01:36 | അല്ലെങ്കിൽ proxy configuration settingസ്കിപ് ചെയ്യുക. |
01:41 | ഇത് ചെയ്യാനായി Synaptic Package Managerവിൻഡോയിലേക്ക് പോകാം. |
01:47 | Settingൽ പോയി Preferences ക്ലിക്ക് ചെയ്യുക. |
01:54 | Preferences വിൻഡോയിൽ ധാരാളം ടാബുകൾ ഉണ്ട്. |
01:58 | Proxy സെറ്റിംഗ്സ് കോൻഫിഗർ ചെയ്യാനായി Network ടാബിൽ ക്ലിക്ക് ചെയ്യുക. |
02:03 | Proxy Serverന് താഴെ രണ്ട് ഓപ്ഷനുകൾ ഉണ്ട് – Direct Connection to the internet, |
02:09 | Manual Proxy Configuration. |
02:12 | ഇവിടെ കാണുന്നത് പോലെ, ഞാൻ Manual Proxy Configuration ഉപയോഗിക്കുന്നു. |
02:17 | നിങ്ങൾ നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷൻ സിലക്റ്റ് ചെയ്ത് Authentication ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
02:23 | സ്ക്രീനിൽ HTTP Authentication വിൻഡോ കാണപ്പെടുന്നു. |
02:28 | ആവശ്യമെങ്കിൽ usernameഉം passwordഉം എന്റർ ചെയ്യുക. OK ക്ലിക്ക് ചെയ്യുക. |
02:33 | Apply ക്ലിക്ക് ചെയ്യുക. |
02:37 | എന്നിട്ട് വിൻഡോ ക്ലോസ് ചെയ്യാനായി OK ക്ലിക്ക് ചെയ്യുക. |
02:42 | ഈ ടൂൾ ഉപയോഗിക്കുന്നത് പഠിക്കാൻ, ഒരു ഉദാഹരണം എന്ന നിലയ്ക്ക്, vlc player ഇൻസ്റ്റോൾ ചെയ്യുന്നു. |
02:49 | നിങ്ങൾ ആദ്യമായാണ് Synaptic Package Manager ഉപയോഗിക്കുന്നതെങ്കിൽ പ്യാക്കേജസ് റിലോഡ് ചെയ്യണം. |
02:57 | ഇതിനായി ടൂൾ ബാറിലെ Reload ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
03:02 | ഇതിന് കുറച്ച് സമയം എടുത്തേക്കാം. |
03:06 | ഇന്റർനെറ്റ് വഴി പ്യാക്കേജുകൾ ട്രാൻസ്ഫർ ചെയ്യപ്പെടുകയും അപ്ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നത് കാണാം. |
03:14 | reloading പൂർത്തിയായാൽ ടൂൾ ബാറിലെ quick search ബോക്സിൽ പോയി vlc എന്ന് ടൈപ്പ് ചെയ്യുക. |
03:23 | ഇവിടെ എല്ലാ പ്യാക്കേജുകളും ഒരു പട്ടികയായി കാണുന്നു. |
03:28 | vlc packagesന് അടുത്തുള്ള ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക. |
03:33 | ഇവിടെ കാണുന്ന മെനു ബാറിൽ നിന്നും Mark for installation സിലക്റ്റ് ചെയ്യുക. |
03:39 | repository പ്യാക്കേജുകളുടെ പട്ടിക കാണിക്കുന്ന ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
03:45 | എല്ലാ dependenciesഉം automatic ആയി മാർക്ക് ചെയ്യാൻ Mark ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
03:51 | ടൂൾ ബാറിൽ പോയി Apply ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
03:56 | ഇൻസ്റ്റോൾ ചെയ്യപ്പെട്ട പ്യാക്കേജുകളുടെ വിശദാംശങ്ങൾ കാണിക്കുന്ന ഒരു Summary വിൻഡോ പ്രത്യക്ഷപ്പെടുന്നു. |
04:02 | Installation തുടങ്ങാനായി Apply ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
04:07 | Installationന് എടുക്കുന്നസമയം ഇൻസ്റ്റോൾ ചെയ്യേണ്ട പ്യാക്കേജുകളുടെ എണ്ണത്തിനും വലുപ്പത്തിനും അനുസരിച്ച് ഇരിയ്ക്കും. |
04:16 | Installation പൂർത്തിയാകുമ്പോൾ Downloading Package File വിൻഡോ ക്ലോസ് ചെയ്യപ്പെടും. |
04:25 | ഇപ്പോൾ vlc ഇൻസ്റ്റോൾ ചെയ്യപ്പെട്ടു എന്ന് കാണാം. |
04:29 | Synaptic Package Manager വിൻഡോ ക്ലോസ് ചെയ്യുക. |
04:33 | vlc player നിങ്ങളുടെ സിസ്റ്റത്തിൽ വിജയകരമായി ഇൻസ്റ്റോൾ ചെയ്യപ്പെട്ടോ എന്ന് ഇപ്പോൾ പരിശോധിക്കാം. |
04:40 | സ്ക്രീൻ മിനിമൈസ് ചെയ്യുന്നു. Applications, Sound & Video.യിലേക്ക് പോവുക. |
04:49 | ഇവിടെ vlc media player പട്ടികയിൽ ഉള്ളതായി കാണാം. |
04:54 | അതായത് vlc വിജയകരമായി ഇൻസ്റ്റോൾ ചെയ്യപ്പെട്ടു. |
04:59 | അത് പോലെ, Synaptic Package Manager ഉപയോഗിച്ച് മറ്റ് ആപ്പ്ലിക്കേഷനുകളും ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്. |
05:06 | ചുരുക്കത്തിൽ |
05:08 | ഇവിടെ പഠിച്ചത്- |
05:10 | Synaptic Package Managerൽ Proxy കോൻഫിഗർ ചെയ്യുന്നത്. |
05:14 | Synaptic Package Manager ഉപയോഗിച്ച് ഒരു ആപ്ലിക്കേഷൻ അല്ലെങ്കിൽ പാക്കേജ് ഇൻസ്റ്റോൾ ചെയ്യുന്നത്. |
05:20 | ഇവിടെ ലഭ്യമായ ലിങ്ക് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
05:24 | ഡൌണ്‍ലോഡ് ചെയ്ത് കാണുക. |
05:28 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം വര്‍ക്ക് ഷോപ്പുകളും ടെസ്റ്റുകളും നടത്തുന്നു. വിശദാംശങ്ങൾക്കായി ഞങ്ങൾക്ക് എഴുതുക. |
05:36 | ഇതിനെ പിന്താങ്ങുന്നത് "NMEICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
05:42 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |