BOSS-Linux/C2/Simple-filters/Malayalam

From Script | Spoken-Tutorial
Revision as of 15:03, 13 January 2015 by PoojaMoolya (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
0:00 ഹലോ, ലിനക്സിലെ സിംമ്പിൾ ഫീൽട്ടേര്സിനെ കുറിച്ചുള്ള സ്പോക്കണ്‍ റ്റ്യൂട്ടോറിയലിലേക്ക് സ്വാഗതം.
0:08 ഇവിടെ നമ്മൾ പഠിക്കുന്നത് ഹെഡ്, ടെയിൽ, സോർട്ട്, കട്ട്

എന്നിവയെ കുറിച്ചാണ്.

0:17 ഇവയെല്ലാം കമാൻഡ് ലൈൻ ടെക്സ്റ്റ് മാറ്റുന്നതിനുള്ള ടൂൾസ് ആണ്.
0:22 നിങ്ങൾ ടെര്മിനലിൽ ഒരു hash (#) ചിഹ്നം കാണുന്നുവെങ്കിൽ ആ കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യുന്നതിനായി നിങ്ങൾ റൂട്ട് ആകേണ്ടതുണ്ട്.
0:29 sudo su അല്ലെങ്കിൽ su root, ടെര്മിനലിൽ നിങ്ങൾ ഒരു ഡോളർ ചിഹ്നം കാണുന്നു എങ്കിൽ
നിങ്ങൾ ആ കമാൻഡ്സ് എക്സിക്യൂട്ട് ചെയ്യുന്ന ഒരു സാധാരണ യൂസർ  ആയിരിക്കാം. 
0:38 നിങ്ങൾ ഒരു ഡിഫാൾട്ട് ഇൻസ്റ്റലേഷൻ ആണ് നടത്തിയത് എന്ന് ഞാൻ കരുതുന്നു. കൂടാതെ ഫയൽസ് സേവ് ചെയ്യപ്പെടുന്ന ഇടത്തെ ഒരു പാത്തും മാറ്റിയിട്ടില്ല എന്നും.
0:46 ഈ ട്യൂട്ടോറിയലിനായി ഞാൻ ഉപയോഗിക്കുന്നത് ലിനക്സ് ആണ്.
0:51 ഈ പാഠഭാഗം പഠിക്കുവാൻ മുൻ കൂട്ടി ആവശ്യമായുള്ളത് മൌസും കീബോർഡൂം, വിൻഡോയിലെ മിനിമൈസ് ചെയ്യുവാനും മാക്സിമൈസ് ചെയ്യുവാനുമുള്ള ബട്ടണുകളും ഉപയോഗിക്കുവാനുള്ള കഴിവാണ്.
1:02 ഡിഫാൾട്ട് ആയി ഫയലിന്റെ ആദ്യ 10 വരികൾ ഡിസ്പ്ലേ ചെയ്യുന്നതിനായി, നമ്മൾ Head കമാൻഡ് ഉപയോഗിക്കുന്നു തുടർന്ന് ഒരു ascii ഫയൽ നെയിം,
1:10 നമുക്ക് ഒരു ഫയൽ നിർമ്മിക്കാം.
1:13 ആപ്ലിക്കേഷന്സ് > ആക്സസറീസ് > ടെക്സ്റ്റ് എഡിറ്റര്ലേക്ക് പോകുക.
1:20 സമയം ലാഭിക്കുന്നതിനായി ഞാൻ ഈ നമ്പറുകൾ മുൻപേ തന്നെ സൂക്ഷിച്ചിട്ടുണ്ട്
1:26 ഞാനത് കോപ്പി ആൻഡ് പേസ്റ്റ് ചെയ്യട്ടെ
1:34 Fileലെ Saveൽ ക്ലിക് ചെയ്യുക
1:37 ഫയലിൽ നമ്പേര്സ് dot txt എന്ന പേര് നൽകി save ക്ലിക് ചെയ്യുക.
1:44 ഈ ഫയൽ Close ചെയ്യുക.
1:50 ഇപ്പോൾ ആപ്ലിക്കേഷന്സ് > ആക്സസറീസ് > ടെര്മിനല്ലേക്ക് പോകുക.
1:58 നമുക്ക് നമ്മൾ ഉണ്ടാക്കിയ ഫയൽ കാണുവാൻ ശ്രമിച്ചു നോക്കാം
2:02 ls എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക
2:05 ഇവിടെ നമ്മൾ ചെയ്തത് നമ്മുടെ home ഡയറക്ടറിയിലുള്ള എല്ലാ ഫോൾഡറുകളും ഫയലുകളും ലിസ്റ്റ് ചെയ്യുവാനാണ്
2:11 ഇപ്പോൾ നമുക്ക് നമ്മൾ നിർമിച്ച ഫയലിന്റെ ഉള്ളടക്കം വായിക്കുന്നതിനായി cat കമാൻഡ് ഉപയോഗിക്കാം.
2:18 Cat n-u-m ഫയൽ നെയിം തനിയെ പൂരിപ്പിക്കുന്നതിനായി ടാബ് അമർത്തുക. എന്ററിൽ അമർത്തുക
2:26 ഇത് തന്നെ നമുക്ക് head കമാൻഡ് ഉപയോഗിച്ചും ചെയ്തു നോക്കാം
2:30 Head നമ്പേര്സ് dot txt എന്റർ
2:36 ഇപ്പോൾ ആദ്യ 10 വരികൾ പ്രദർശിപ്പിക്കുന്നു.
2:39 നമ്മൾ ആദ്യ 5 വരികളാണ് കാണുവാൻ ആഗ്രഹിക്കുന്നവെങ്കിൽ, head കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക.
2:49 അപ് ആരോ, hyphen n5, എന്റർ ഇവ അമർത്തുക.
2:55 ഇപ്പോൾ ആദ്യ 5 വരികൾ മാത്രം പ്രദർശിപ്പിക്കുന്നു.
2:59 നമുക്ക് അവതരണത്തിലേക്ക് മടങ്ങി വരാം
3:04 tail കമാൻഡ് head കമാൻഡിന് നേരേ എതിരായി പ്രവർത്തിക്കുന്നു, ഡിഫാൾട്ടായി ഒരു ഫയലിലെ അവസാന 10 വരികൾ പ്രദർശിപ്പിക്കുന്നു.
3:12 ടെർമിനലിലേക്ക് മടങ്ങുന്നതിനായി ഞാൻ ALTഉം Tabഉം അമർത്തുന്നു
3:17 tail നമ്പേര്സ് dot txt
3:21 നമുക്ക് അവസാന 5 വരികൾ മാത്രമേ കാണേണ്ടതുള്ളൂവെങ്കിൽ, tail കമാൻഡിനും ഫയലിനും ഇടയിൽ hyphen n5 ഓപ്ഷൻ ഉപയോഗിക്കുക.
3:31 hyphen n5 എന്റർ
3:36 സ്ലൈഡ്സിലേക്ക് പോകുക
3:39 ഒരു സിസ്റ്റത്തിൽ നടന്ന ഇവന്റുകൾ ഉൾകൊള്ളുന്നതാണ് ഒരു ലോഗ് ഫയൽ
3:45 Auth dot log ഫയൽ ലോഗിന് ചെയ്തവരുടേയും ലോഗ് ഔട്ട് ചെയ്തവരുടേയും ലോഗ്സ് മെയിന്റയിന് ചെയ്യുന്നു.
3:51 ടെയിൽ കമാൻഡിന്റെ ഏറ്റവും ഉപയോഗപ്രദമായ ഓപ്ഷൻ ഒരു ലോഗ് ഫയലിന്റെ ടെയിൽ കാണുന്നതിനായുള്ള hyphen f ഓപ്ഷന്റെ ഉപയോഗമാണ്.
3:59 ലോഗ് ഫയലിന്റെ അവസാനം ഒരു വരി കൂടി ചേർത്താൽ, tail കമാൻഡ് അത് അവസാന വരിയായി എടുക്കുന്നതും ഡിഫാൾട്ടായി അതിനു മുകളിലുള്ള 10 വരികൾ പ്രദർശിപ്പിക്കുന്നതുമായിരിക്കും
4:09 ടെർമിനലിലേക്ക് പോകുക
4:11 tail hyphen f forward slash var log auth dot log
4:21 ഞാൻ ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ
4:28 നമുക്ക് മറ്റൊരു ടെർമിനൽ തുറക്കാം, ആപ്ലിക്കേഷന്- > ആക്സസറീസ്- > ടെര്മിനൽ
4:36 ഞാൻ ഈ ടെർമിനൽ റിസൈസ് ചെയ്യട്ടെ
4:42 അപ്പോൾ ഒരു ലോഗ് ഫയലിന്റെ അവസാന വരിയെ ടെയിൽ എങ്ങനെയാണ് പിന്തുടരുക എന്ന് ഒരൊറ്റ വിന്ഡോയിൽ നിങ്ങൾക്ക് കാട്ടിത്തരാൻ എനിക്കാകും.
4:50 നിങ്ങൾ സ്വയം su ശ്രമിച്ച് നോക്കുക, എന്റർ അമർത്തുക
4:54 തെറ്റായ ചില പാസ് വേഡ് നല്കുക. എന്റർ അമർത്തുക
4:58 ടെയിൽ റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന ടെർമിനലിൽ ഒരു പുതിയ ലോഗ് ചേർത്തതായി നിങ്ങൾ കാണും.
5:05 ഡേറ്റ് & ടൈം സൂചിപ്പിക്കുന്നത് എപ്പോഴാണ് ഓഥന്റിക്കേഷൻ ഫെയിലിയർ നടന്നത് എന്ന്
5:13 സിസ്റ്റം ഡേറ്റും ടൈമും പരിശോധിക്കുന്നതിനായി date ടൈപ്പ് ചെയ്യുക പിന്നീട് എന്റർ അമർത്തുക
5:22 ഈ ടെർമിനൽ ക്ലോസ് ചെയ്യുന്നതിനായി ടൈപ് Exit
5:26 റണ്‍ ചെയ്തു കൊണ്ടിരിക്കുന്ന tail കമാൻഡ് ക്ലോസ് ചെയ്യുന്നതിനും സ്ക്രീൻ മാക്സിമൈസ് ചെയ്യുന്നതിനും CTRL C അമർത്തുക.
5:42 മുൻ ഉദാഹരണത്തിൽ നമ്മൾ auth dot log ഫയൽ മാത്രമാണ് കണ്ടത്.
5:47 ഇവയാണ് ലിനക്സിൽ പൊതുവായി ഉപയോഗിയ്ക്കുന്ന ലോഗ് ഫയലുകൾ
5:51 എന്തെങ്കിലും പ്രശ്നമുണ്ടായാൽ പ്രശ്ന കാരണം കണ്ടെത്തുന്നതിനായുള്ള കൂടുതൽ വിവരങ്ങൾക്കായി ഒരു ലിനക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഈ ലോഗ് ഫയലുകൾ നോക്കും
6:02 പേര് സൂചിപ്പിക്കുന്നത് പോലെ സോർട്ട് കമാൻഡ് നമുക്ക് വേണ്ടി ഫയൽ ആരോഹണ ക്രമത്തിലും അവരോഹണ ക്രമത്തിലും സോർട്ട് ചെയ്യുന്നു.
6:13 സോർട്ട് നമ്പേര്സ് dot txt. ഇത് നമ്മുടെ നമ്പേര്സ് dot txt ഫയൽ ആരോഹണ ക്രമത്തിൽ സോർട്ട് ചെയ്യുന്നു.
6:21 അവിടെ അപരിചിതമായ ചിലത് ശ്രദ്ധിയ്ക്കുക, സോർട്ട് ആദ്യ ക്യാരക്ടർ മാത്രമാണ് സോർട്ട് ചെയ്യുന്നതിനായി എടുക്കുന്നത്, അപ്പോൾ 10, 11, 12 എന്നിവ 2 നു മുൻപ് പ്രത്യക്ഷപ്പെടുന്നു.
6:33 ഇത് ഒഴിവാക്കുന്നതിനായി hyphen n എന്ന ഓപ്ഷൻ കൂട്ടി ചേർക്കുക പിന്നീട് എന്റർ അമർത്തുക
6:43 ഇപ്പോൾ സോർട്ട് ചെയ്യുന്നതിനായി സോർട്ട് മുഴുവൻ സംഖ്യയും നോക്കുന്നു.
6:47 നംബർ dot txt തിരിച്ചുള്ള ക്രമത്തിൽ സോർട്ട് ചെയ്യുന്നതിനായി hyphen r എന്ന ഓപ്ഷൻ കൂടി ചേർക്കുക.
6:59 നമുക്ക് ഈ ഫയലിൽ ആവർത്തിച്ച് വരുന്ന സംഖ്യകളുണ്ട്, അനന്യമായ സംഖ്യകൾ മാത്രം തിരഞ്ഞ് എടുക്കുന്നതിനായി മറ്റൊരു ഓപ്ഷൻ hyphen u കൂട്ടി ചേർക്കുക.
7:07 ടെർമിനലിലേക്ക് പോകുക
7:09 അപ് ആരോ
7:11 U എന്റർ ചെയ്യുക
7:15 മുൻപ് രണ്ട് 2 കൾ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു 2 മാത്രമേ പ്രദർശിപ്പിക്കുന്നുള്ളൂ.
7:28 ഇപ്പോൾ നമുക്ക് ഒരു ഫയൽ ഒരു പ്രത്യേക കോളത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് സോർട്ട് ചെയ്യുക എന്ന് നോക്കാം.
7:33 നമുക്ക് ഒരു ഫയൽ നിർമിക്കുകയും അതിൽ താഴെ കാണിച്ചിരിക്കുന്നത് പോലെ എന്റർ ചെയ്യുകയും ചെയ്യാം.
7:38 ആപ്ലിക്കേഷൻസ്> ആക്സസറീസ് > ടെക്സ്റ്റ് എഡിറ്ററിലേക്ക് പോകുക.
7:46 ഡേറ്റ മുൻപേ തന്നെ മറ്റൊരു ഫയലിലായി എന്റെ പക്കലുണ്ട് സമയ ലാഭത്തിനായി ഞാനത് കോപ്പി & പേസ്റ്റ് ചെയ്യാം, CTRL+C; CTRL+V.
8:01 ഫയൽ, അത് marks dot txt ആയി സേവ് ചെയ്യുക, Save.ക്ലിക് ചെയ്യുക
8:11 ഈ ഫയലിലുള്ള സ്പെഷ്യൽ ക്യാരക്ടേര്സ് പരിഗണിക്കേണ്ടതില്ല ആരെങ്കിലും അവർക്ക് കുറഞ്ഞ മാർക്ക് കൊടുത്തത്തിന്റെ പേരിൽ എന്നെ വിചാരണ ചെയ്യുവാൻ ഞാനാഗ്രഹിക്കുന്നില്ല.
8:18 ഈ ഫയൽ ക്ലോസ് ചെയ്യുക
8:24 നമുക്ക് marks dot txt ഫയലിന്റെ രണ്ടാമത്തെ കോളത്തെ അടിസ്ഥാനമാക്കി സോർട്ട് ചെയ്യാം.
8:30 ടെർമിനലിലേക്ക് മടങ്ങി പോകുക.
8:32 sort space marks dot txt space hyphen t space open inverted commas space close inverted commas space
8:43 ഇവിടെ hyphen t ഡിലിമീറ്ററിന് വേണ്ടി നിലകൊള്ളുന്നു. കൂടാതെ ക്വോട്ട്സുകൾക്കിടയിലുള്ള സ്പേസ് അതിനെ പ്രതിനിധീകരിക്കുന്നു.
8:52 സോർട്ട് നടത്തുന്ന രണ്ടാമത്തെ കോളത്തിന് വേണ്ടിയുള്ളതാണ് hyphen k2
9:04 എന്റർ അമർത്തുക
9:10 Cat marks dot txt
9:14 ഇതാണ് ഒറിജിനൽ ഫയൽ, Avir മുകളിലേക്കും Bala താഴേക്കും മാറിയതായി നിങ്ങൾ കാണുന്നുവെങ്കിൽ അത് രണ്ടാമത്തെ കോളത്തെ മാത്രം അടിസ്ഥാനമാക്കി നമ്മൾ സോർട്ട് ചെയ്തപ്പോൾ സംഭാവിച്ചതാണ്.
9:33 Cut കമാൻഡ് ഒരു ഫയലിൽ നിന്നും ചില വിവരങ്ങൾ cut ചെയ്യുവാൻ ഉപയോഗിക്കുന്നു.
9:41 നമുക്ക് marks dot txtൽ നിന്നും പേരുകൾ മാത്രം, അടർത്തി എടുക്കാം
9:44 നമുക്ക് ടെർമിനലിലേക്ക് പോകാം ALT Tab
9:48 cut space marks dot txt space hyphen d space open inverted commas space close inverted commas space.
9:58 ഇവിടെ cut കമാന്ഡിൽ d ആണ് ഡിലിമീറ്റർ കൂടാതെ സ്പേസ് ഇന്ബിറ്റ്വീന് ദി ക്വോറ്റ്സ് ഡിലിമീറ്ററിനെ പ്രതിനിധാനം ചെയ്യുന്നു.
10:10 രണ്ടാമത്തെ കോളത്തിനുവേണ്ടി hyphen f2. എന്റർ അമർത്തുക
10:21 Paste കമാൻഡ് ഫയലിലെ ബന്ധപ്പെട്ട പിന്നീടുള്ള വരികൾ കൂട്ടിച്ചേർക്കും
10:26 നമുക്ക് ഇപ്പോൾ numbers dot txt കൂടാതെ marks dot txt ഫയലുകൾ രണ്ടും ഒരുമിച്ച് ഉപയോഗിക്കാം.
10:31 ടെർമിനലിലേക്ക് പോകുക.
10:33 പേസ്റ്റ് നമ്പേര്സ് dot txt marks dot txt എന്റർ ചെയ്യുക
10:40 ഇപ്പോൾ marks dot txtന്റെ ആദ്യ വരിയോടൊപ്പം numbers dot txtന്റെ ആദ്യ വരി കൂട്ടി ചേർന്നിരിക്കുന്നു.
10:47 നമുക്ക് റിഡയറ്ക്ട് കീ ഉപയോഗിച്ച് ഈ ഔട്ട്പുട്ട് concatefile dot txt എന്ന മറ്റൊരു ഫയലിലേക്ക് റിഡയറക്ട് ചെയ്യുവാൻ കഴിയും.
10:56 ടെർമിനലിലേയ്ക്ക് പോകുക
10:58 അപ് ആരോ അമർത്തുക. റിഡയറക്ട് കീ ആയ ഗ്രേറ്റർ ദാൻ ചിഹ്നം concatfile dot txt. എന്റർ അമർത്തുക
11:07 Cat concatfile dot txt
11:12 നമുക്ക് സ്ലൈഡ്സിലേക്ക് പോകാം
11:15 നമുക്ക് സംഖ്യകൾ ക്രമത്തിൽ ടാബ് കൊണ്ട് ഡിലിമിറ്റഡ് ആയി പ്രിന്റ്, ഔട്ട്, പേസ്റ്റ് ചെയ്യണമെന്നുണ്ടങ്കിൽ നമുക്ക് hyphen s ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.
11:25 പേസ്റ്റ് hyphen s
11:29 numbers dot txt
11:33 സ്ലൈഡിലേക്ക് പോകുക
11:34 സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടാക്ക് ടു അ ടീച്ചർ pപ്രോജക്റ്റിന്റെ ഭാഗമാണ്,
11:39 പിന്തുണക്കുന്നത് National Mission on Education through ICT,ഗവണ്മെന്റ് ഓഫ് ഇന്ത്യ
11:45 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്
11:48 ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay.

Contributors and Content Editors

Devisenan, PoojaMoolya