GChemPaint/C2/Edit-Preferences-Templates-and-Residues/Malayalam

From Script | Spoken-Tutorial
Revision as of 12:54, 14 October 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 GChemPaintലെ Edit Preferences, Templates, Residues എന്നിവയെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:10 ഇവിടെ പഠിക്കുന്നത്,
00:13 * Preferences എഡിറ്റ്‌ ചെയ്യുന്നത്.
00:15 * Templates കൈകാര്യം ചെയ്യുന്നത്.
00:17 * ready Templates തിരഞ്ഞെടുക്കുന്നതും ഉപയോഗിക്കുന്നതും.
00:20 * ഒരു പുതിയ templateചേർക്കുന്നത്.
00:24 കൂടാതെ
00:26 *Residuesന്റെ ഉപയോഗം
00:28 * Residues എഡിറ്റ്‌ ചെയ്യുന്നത്.
00:31 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux OS version. 12.04
00:38 GChemPaint version 0.12.10
00:44 ഈ ട്യൂട്ടോറിയലിനായി
00:49 GChemPaint chemical structure എഡിറ്റർ അറിഞ്ഞിരിക്കണം.
00:53 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:59 ഒരു പുതിയ GChemPaint ആപ്ലിക്കേഷൻ തുറന്നിട്ടുണ്ട്.
01:03 Preferences എഡിറ്റ്‌ ചെയ്ത് കൊണ്ട് ഈ ട്യൂട്ടോറിയൽ തുടങ്ങാം.
01:07 Edit മെനുവിൽ Preferences ക്ലിക്ക് ചെയ്യുക.
01:13 GChemPaint Preferences വിൻഡോ തുറക്കുന്നു.
01:16 ആദ്യത്തെ ഫീൽഡ് ആയ Default Compression Level For GChemPaint Files, ഫയൽസ് സേവ് ചെയ്യുമ്പോൾ ഉപയോഗപ്രദമാണ്.
01:24 ഡിഫാൾട്ട് ആയി ഇത് പൂജ്യമാണ്.
01:28 പൂജ്യമല്ലെങ്കിൽ ഫയൽ gzip ഉപയോഗിച്ച് compress ചെയ്യുന്നു.
01:33 Invert wedge hashes നെ പറ്റി മറ്റൊരു ട്യൂട്ടോറിയലിൽ നോക്കാം.
01:40 GchemPaintൽ ഓരോ ഡോക്യുമെന്റിനും ബന്ധപ്പെട്ട ഒരു theme ഉണ്ടായിരിക്കും.
01:46 നമുക്ക് Default Theme ആയി GChemPaint തന്നെ നില നിർത്താം.
01:50 ഇപ്പോൾ Themes സെക്ഷനിലെ Arrows വിശദമാക്കാൻ നോക്കാം.
01:58 ടൂൾ ബോക്സിലെ വിവിധ തരത്തിലുള്ള arrows നിരീക്ഷിക്കുക.
02:02 * Add an arrow for an irreversible reaction.
02:06 * Add a pair of Arrows for a reversible reaction.
02:10 * Add an arrow for a retrosynthesis step.
02:14 * Add a double headed arrow to represent mesomery.
02:19 ഈ നാല് arrowsഉം Display areaയിൽ ചേർക്കാം.
02:24 Add an arrow for an irreversible reaction ടൂൾ ക്ലിക്ക് ചെയ്യുക.
02:28 എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക.
02:31 ഇത് പോലെ മറ്റ് arrowsഉം ഞാൻ Display areaയിൽ ചേർക്കുന്നു.
02:41 Preferences ഡയലോഗ് ബോക്സിലെ Themes ഫീൽഡിൽ നിന്ന് Arrows തിരഞ്ഞെടുക്കുക.
02:47 ഒരു Contextual മെനു തുറക്കുന്നു.
02:50 ഇവിടെ നമുക്ക് arrowsന്റെ Length, Width, Distance എന്നിവ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.
02:57 Mouse കൊണ്ട് up അല്ലെങ്കിൽ down arrow trianglesൽ ക്ലിക്ക് ചെയ്യുക.
03:02 Display areaയിലെ arrowsൽ varunna മാറ്റങ്ങൾ നിരീക്ഷിക്കുക.
03:10 ഇപ്പോൾ Arows headsനെ കുറിച്ച് പഠിക്കാം.
03:14 A, B, C യുടെ ഡിഫാൾട്ട് മൂല്യങ്ങൾ ഇവിടെ കാണിച്ചിരിക്കുന്നു.
03:21 A, B, C parameters, arrow headsന്റെ രൂപത്തിൽ മാറ്റം വരുത്താൻ സഹായിക്കുന്നു.
03:28 ഓരോന്നിന്റെ മൂല്യവും കൂട്ടിയും കുറച്ചും arrow headsൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.
03:38 വിൻഡോ ക്ലോസ് ചെയ്യുന്നതിനായി ക്ലോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:42 Display area വൃത്തിയാക്കാം.
03:46 എല്ലാ ഒബ്ജക്റ്റ്സും സെലക്റ്റ് ചെയ്യാനായി CTRL +A പ്രസ്‌ ചെയ്യുക.
03:49 Edit മെനുവിലേക്ക് പോയി Clear ക്ലിക്ക് ചെയ്യുക.
03:53 അടുത്തതായി templatesമാനേജ് ചെയ്യുന്നത് നോക്കാം.
03:58 Use or manage templates ടൂൾ ക്ലിക്ക് ചെയ്യുക.
04:01 Property ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
04:05 Property ഡയലോഗ് ബോക്സ്‌ Templates ന്റെ ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ഉൾകൊള്ളുന്നു.
04:10 Amino acids, Aromatic hydrocarbons, Nucleic bases, Nucleosides, Saccharides എന്നിവ ലിസ്റ്റിൽ കാണാം.
04:19 ഓരോ ഐറ്റത്തിനും ഒരു സബ് മെനു ഉണ്ട്.
04:23 Aromatic Hydrocarbons തിരഞ്ഞെടുത്തിട്ട് Submenuവിൽ നിന്ന് Benzene ക്ലിക്ക് ചെയ്യുക.
04:31 Benzene structure property പേജിൽ കാണുന്നു.
04:35 Benzene structure ഡിസ്പ്ലേ ചെയ്യുന്നതിനായി Display areaയിൽ ക്ലിക്ക് ചെയ്യുക.
04:40 ഇത് പോലെ Naphtalene structure തിരഞ്ഞെടുത്തിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക.
04:49 മറ്റ് structuresനിങ്ങൾ തനിയെ Display areaയിലേക്ക് സിലക്റ്റ് ചെയ്യുക.
04:55 ഇപ്പോൾ ഫയൽ സേവ് ചെയ്യാം.
04:57 ടൂൾ ബാറിൽ Save the current file ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
05:01 Save as ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
05:04 ഫയലിന്റെ പേര് Benzene എന്ന് എന്റർ ചെയ്തിട്ട് Save ബട്ടണ്‍ ക്ലിക്ക് ചെയുക.
05:10 ഇപ്പോൾ നിലവിലുള്ള Template ലിസ്റ്റിലേക്ക് ഒരു പുതിയ template ചേർക്കുന്നതെങ്ങനെ എന്ന് പഠിക്കാം.
05:16 ടൂൾ ബാറിൽ നിന്ന് Open a file ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
05:20 ഫയലുകളും ഫോൾഡറുകളും ഉള്ള ഒരു വിൻഡോ തുറക്കുന്നു.
05:24 ലിസ്റ്റിൽ നിന്ന് “Hexane” തിരഞ്ഞെടുക്കുക.
05:27 Open ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:31 Templateന്റെ property പേജിൽ Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:35 New template property പേജ് തുറക്കുന്നു.
05:38 property പേജിന് രണ്ട് ഫീൽഡുകൾ ഉണ്ട്- Nameഉം Categoryഉം.
05:42 Category ഫീൽഡിന് ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ഉണ്ട്.
05:47 നമുക്ക് ഈ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ നമ്മുടെ തന്നെ category ചേർക്കുകയോ ചെയ്യാം.
05:52 ടെക്സ്റ്റ്‌ ഫീൽഡിൽ Hydrocarbons എന്ന് ടൈപ്പ് ചെയ്ത് ഒരു പുതിയ category ചേർക്കാം.
05:58 Name ഫീൽഡിൽ compoundന്റെ പേര് “Hexane”എന്ന് എന്റർ ചെയ്യുക.
06:03 Display areaയിലെ Hexane structureൽ ക്ലിക്ക് ചെയ്യുക.
06:07 ഇത് New template property പേജിൽ കാണിക്കുന്നു.
06:12 Ok ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06:15 Templates ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക.
06:19 Hydrocarbons ക്യാറ്റഗറി തിരഞ്ഞെടുക്കുക.
06:22 Template ലിസ്റ്റിൽ Hexane structure ചേർക്കപ്പെട്ടതായി കാണാം.
06:27 Hydrocarbons ക്യാറ്റഗറിയിൽ Octane structure നിങ്ങൾ തനിയെ ചേർക്കുക.
06:32 “hexane” ഫയൽ ക്ലോസ് ചെയ്യാം.
06:35 ഫയൽ ക്ലോസ് ചെയ്യാനായി File മെനുവിൽ Close തിരഞ്ഞെടുക്കുക.
06:41 Templates property പേജ് ക്ലോസ് ചെയ്യാനായി Select one or more objectsടൂളിൽ ക്ലിക്ക് ചെയ്യുക.
06:47 ഇപ്പോൾ Residuesനെ കുറിച്ച് പഠിക്കാം.
06:51 Residues ഉപയോഗിക്കുന്നത്,
06:53 * Carbon ചെയിനിൽ അറ്റാച്ച് ചെയ്തിട്ടുള്ള ഫങ്ഷനൽ ഗ്രൂപ്പിന്റെ സ്വഭാവം കണ്ടുപിടിക്കാൻ.
06:58 * ഫങ്ഷനൽ ഗ്രൂപ്പിന്റെ structure അറിയുന്നതിന്.
07:01 * ഡേറ്റ ബെയിസിൽ ഒരു പുതിയ ഫങ്ഷനൽ ഗ്രൂപ്പ്‌ ചേർക്കുന്നതിന്.
07:04 Tools മെനുവിൽ Edit residues ക്ലിക്ക് ചെയ്യുക.
07:09 Residues വിൻഡോ തുറക്കുന്നു.
07:12 ഇതിന് മൂന്ന് ബട്ടണുകൾ ഉണ്ട്- New, Save, Delete.'
07:18 New ബട്ടണിന് ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ഉണ്ട്.
07:21 ആ ലിസ്റ്റിൽ നിന്ന് n-Pr തിരഞ്ഞെടുക്കുക.
07:25 തിരഞ്ഞെടുക്കപ്പെട്ട residueന്റെ Name'ഉം Symbolഉം Identity ടാബ് കാണിക്കുന്നു.
07:32 തിരഞ്ഞെടുക്കപ്പെട്ട residueന്റെ Skeletal structure Formula ടാബ് കാണിക്കുന്നു.
07:38 അത് പോലെ Secondary Butylനായി s-Bu തിരഞ്ഞെടുക്കാം.
07:44 തിരഞ്ഞെടുക്കപ്പെട്ട residueന്റെ Symbol, Name, Skeletal എന്നിവ നിരീക്ഷിക്കുക.
07:52 ഇപ്പോൾ Hydroxy ഗ്രൂപ്പ്‌ എന്ന ഒരു പുതിയ residue ചേർക്കാം.
07:57 ഒരു പുതിയ residue ചേർക്കാൻ New ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
08:02 Symbol ഫീൽഡിൽ O-H എന്ന് ടൈപ്പ് ചെയ്യുക.
08:06 Hydroxy എന്ന് പേര് നൽകുക.
08:09 Formula ടാബിൽ ക്ലിക്ക് ചെയ്യുക.
08:11 നിങ്ങൾക്ക് ഒരു bulleted bond കാണാം.
08:14 ആ bondന് അടുത്ത് cursor കൊണ്ട് വന്ന് capital O പ്രസ്‌ ചെയ്യുക.
08:19 Oഉം Osഉം അടങ്ങിയ ഒരു സബ് മെനു തുറക്കുന്നു. O തിരഞ്ഞെടുക്കുക.
08:24 O-H ഗ്രൂപ്പ്‌ bondൽ അറ്റാച്ച് ചെയ്യുന്നു.
08:28 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
08:31 ഇപ്പോൾ ലിസ്റ്റ് കാണുന്നതിനായി New ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
08:35 O-H residue ലിസ്റ്റിൽ ചേർക്കപ്പെട്ടതായി കാണാം.
08:40 വിൻഡോ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
08:44 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:48 ചുരുക്കത്തിൽ
08:50 ഇവിടെ പഠിച്ചത്,
08:53 * Preferences എഡിറ്റ്‌ ചെയ്യുന്നത്.
08:55 * Templates കൈകാര്യം ചെയ്യുന്നത്.
08:56 * ready Templates സിലക്റ്റ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നത്.
08:59 * ഒരു പുതിയ Template ചേർക്കുന്നത്
09:01 * Residuesന്റെ ഉപയോഗവും അവ എഡിറ്റ്‌ ചെയ്യുന്നതും.
09:07 അസൈൻമെന്റ്. Templates ലിസ്റ്റിൽ നിന്ന് Saccharides തിരഞ്ഞെടുത്ത് ഉപയോഗിക്കുക.
09:12 * മറ്റ് residues പരീക്ഷിച്ച് നോക്കുക.
09:16 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:20 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:24 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:29 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:33 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:37 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:45 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:50 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:57 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10:04 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair