Firefox/C2/Introduction/Malayalam

From Script | Spoken-Tutorial
Revision as of 15:00, 19 September 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration
00:00 Mozilla Firefox നെക്കുറിച്ചുള്ള Spoken tutorial ലേയ്ക്ക് സ്വാഗതം.
00:05 ഈ tutorial ല് താഴെപ്പറയുന്നവ മനസ്സിലാക്കും
00:10 എന്താണ് Mozilla Firefox?
00:12 എന്തുകൊണ്ട് Firefox?
00:14 പതിപ്പുകള്, സിസ്റ്റം ആവശ്യകതകള്, Download കൂടാതെ Firefox ഇന്സ്റ്റാള് ചെയ്യുക കൂടാതെ ഒരു website സന്ദര്ശിക്കുക.
00:21 Mozilla Firefox അല്ലെങ്കില് ലളിതമായി Firefox എന്നത് ഒരു സൌജന്യ, ഓപ്പണ് സോഴ്സ് web browser ആണ്.
00:27 Ubuntu Linux നുള്ള സ്ഥിരസ്ഥിതി browser ആണിത്, ഇത് Internet ലേയ്ക്കുള്ള ജാലകമായാണ് വര്ത്തിക്കുന്നത്.
00:33 ഇത് നിങ്ങളെ Internet web പേജുകള് സന്ദര്ശിക്കാനും web page കളിലൂടെ നാവിഗേറ്റ് ചെയ്യാനും സഹായിക്കുന്നു.
00:39 ഇത് Google,Yahoo Search അല്ലെങ്കില് Bing മുതലായ search engines ഉപയോഗിച്ച് web page കള്ക്കായി തിരയുകയും ചെയ്യുന്നു.
00:47 ലാഭം പ്രതീക്ഷിക്കാത്ത ഒരു സംഘടനയായ Mozilla Foundation ആണ് സ്വമേധയാ ഉള്ള programmers ന്റെ സഹായത്തോടെ Firefox വികസിപ്പിച്ചെടുത്തത്.
00:54 Mozilla യെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്ക്ക് mozilla.org സന്ദര്ശിക്കുക.
00:59 Windows, Mac OSX, കൂടാതെ Linux Operating Systems എന്നിവയില് Firefox പ്രവര്ത്തിക്കുന്നു.
01:05 Ubuntu വിനായുള്ള ചില പ്രസിദ്ധ web browser കള്ക്കായുള്ള ഉദാഹരണം Konqueror, Google Chrome കൂതാതെ Opera എന്നിവയാണ്.
01:12 tutorial ല്, Ubuntu 10.04 നായി നമ്മളുപയോഗിക്കുന്നത് Firefox പതിപ്പ് 7.0 ആണ്
01:20 വേഗത, സ്വകാര്യത, ആധുനിക സാങ്കേതികവിദ്യകള് എന്നിവയിലൂടെ Firefox browsing മെച്ചപ്പെട്ടതാക്കുന്നു.
01:27 ഇതിന് വിവിധ പ്രത്യേകതകളായ tabbed windows,built-in spell checking,pop-up blocker,integrated web search,Phishing protection എന്നിവയുണ്ട്.
01:39 അതിവേഗത്തിലുള്ള ഗ്രാഫിക്സ് റെന്ററിംഗ് മെച്ചപ്പെട്ട പേജ് ലോഡിംഗ് മുതലായവയിലൂടെ Firefox അതിവേഗമുള്ള web browsing സാദ്ധ്യമാക്കുന്നു.
01:45 ഇത് websites, spyware കൂടാതെ viruses, trojans അല്ലെങ്കില് മറ്റ് malware എന്നിവയ്ക്കെതിരെ വിവിധങ്ങളായ സുരക്ഷാ സ്വകാര്യതാ ഓപ്ഷനുകള് വഞ്ചനകള്ക്കെതിരെ നല്കുകയും ചെയ്യുന്നു.
01:56 ഇത് ഇച്ഛാനുസൃതമായ മാറ്റങ്ങള്ക്ക് add-ons സൌകര്യം നല്കുകയും ഉപഭോക്താക്കള് ഇത് സൃഷ്ടിച്ച ഇന്സ്റ്റാള് ചെയ്യാന് എളുപ്പമായ ആയിരക്കണക്കിന് themes വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
02:06 Fedora, Ubuntu,Red Hat,Debian കൂടാതെ SUSE തുടങ്ങിയ Linux OSകളിൽ Firefox റണ് ചെയ്യിക്കാനുള്ള സിസ്റ്റം ആവശ്യകതകള് പരിശോധിക്കുക-
02:16 Ubuntu 10.04 ല് Firefox ല് റണ് ചെയ്യിക്കാന് നിങ്ങള്ക്ക് താഴെപ്പറയുന്ന libraries അല്ലെങ്കില് packages ആവശ്യമാണ്
02:24 GTK+ 2.10 അല്ലെങ്കില് ഉയര്ന്നത്
02:29 GLib 2.12 അല്ലെങ്കില് ഉയര്ന്നത്
02:32 libstdc++ 4.3 അല്ലെങ്കില് ഉയര്ന്നത്
02:37 Pango 1.14 അല്ലെങ്കില് ഉയര്ന്നത്
02:40 X.Org 1.7 അല്ലെങ്കില് ഉയര്ന്നത്
02:44 കൂടാതെ ആവശ്യകതകള് hardware Pentium 4 അല്ലെങ്കില് 512MB RAM 200MB hard drive സ്പേസ് എന്നിവയാണ്
02:55 സിസ്റ്റം ആവശ്യകതകളെക്കുറിച്ചുള്ള പൂര്ണ്ണമായ വിവരങ്ങള്ക്ക്, സ്ക്രീനില് കാണിച്ചിരിക്കുന്നതുപോലെ Firefox website സന്ദര്ശിക്കുക.
03:32 നമുക്ക് ഇനി mozilla.com ന്റെ ഔദ്യോഗിക website സന്ദര്ശിച്ച് Mozilla Firefox download ചെയ്ത് ഇന്സ്റ്റാള് ചെയ്യാം.
03:11 ഇവിടെ, നമുക്ക് എല്ലായ്പ്പോഴും ഏറ്റവും പുതിയ Firefox കണ്ടെത്താന് സാധിക്കും.
03:15 അല്ലെങ്കില് കൂടുതല് ഓപ്ഷനുകള്ക്കായുള്ള താഴെയുള്ള പച്ച മേഖലയില് ‘All Systems and Languages” ല് click ചെയ്യാം.
03:23 Mozilla Firefox 70 ല് അധികം ഭാഷകളില് ഉണ്ടെന്നുള്ള കാര്യം ശ്രദ്ധിക്കുക.
03:28 ഇവിടെ, നമുക്ക് വിവിധ പ്രാദേശികവല്ക്കരിച്ച പതിപ്പുകള് download ചെയ്യുവാനുമാകും, അതായത് Hindi അല്ലെങ്കില് Bengali പോലുള്ളവ.
03:33 നിങ്ങള്ക്ക് operating system വും തിരഞ്ഞെടുക്കാം: Windows, Mac അല്ലെങ്കില് Linux, എന്നത് വിവിധ icon കളില് click ചെയ്ത്.
03:42 Ubuntu Linux ല്, file save ചെയ്യാനുള്ള ലൊക്കേഷന് തിരഞ്ഞെടുക്കുക (സ്ഥിരസ്ഥിതിയായി Downloads directory നിങ്ങളുടെ Home folder തിരഞ്ഞെടുത്തിരിക്കുന്നു).
03:51 നിങ്ങള്ക്കിപ്പോള് “Save File” option തിരഞ്ഞെടുത്ത് popup window യില് പ്രത്യക്ഷപ്പെടുന്ന “Ok” button ല് click ചെയ്യാം.
03:58 ഇത് Firefox archive നെ Downloads directory യ്ക്ക് Home directory യ്ക്ക് കീഴില് save ചെയ്യുന്നു.
04:06 ഒരു Terminal Window തുറക്കുകയും നിങ്ങളുടെ Downloads directory യിലേയ്ക്ക് താഴെപ്പറയുന്ന കമാന്റായ :cd ~/Downloads ടൈപ്പ് ചെയ്യുകയും ചെയ്യുക.
04:17 ഇനി Enter key അമര്ത്തുക.
04:19 Download ചെയ്ത ഫയലിന്റെ ഉള്ളടക്കങ്ങള് താഴെപ്പറയുന്ന കമാന്റ് ടൈപ്പ് ചെയ്ത് എക്സ്ട്രാക്റ്റ് ചെയ്യുക:tar xjf firefox-7.0.1.tar.bz2
04:35 ഇനി Enter key അമര്ത്തുക.
04:38 ഇത് Firefox 7.0 റണ് ചെയ്യാനാവശ്യമായ file എക്സ്ട്രാക്ഷന് ആരംഭിക്കും.
04:44 Terminal Window യില് Firefox directory യിലേയ്ക്ക് താഴെപ്പറയുന്ന command ടൈപ്പ് ചെയ്ത് പോവുക: cd firefox
04:52 ഇനി Enter key അമര്ത്തുക.
04:54 ഇത് നിങ്ങളെ Firefox directory യിലേയ്ക്ക് എത്തിക്കും.
04:58 Firefox browser ആരംഭിക്കാന്, താഴെപ്പറയുന്ന command ടൈപ്പ് ചെയ്യുക: /firefox എന്നിട്ട് Enter key അമര്ത്തുക.
05:06 പകരം, നിങ്ങള്ക്ക് Firefox താഴെപ്പറയുന്ന command ഉപയോഗിച്ച് current directory നിങ്ങളുടെ home directory അല്ലാത്തപ്പോള് ഉപയോഗിക്കാം
05:15 Downloads/firefox/firefox വരെ
05:21 സ്ഥിരസ്ഥിതി homepage എങ്ങനെയാണ് ക്രമീകരിക്കേണ്ടതെന്ന് നമ്മള് പിന്നീട് മനസ്സിലാക്കും.
05:25 ഇനി, ഉദാഹരണത്തിന്, നമുക്ക് Rediff.com website ലേയ്ക്ക് പോകാം, അതിലൂടെ ലഭിക്കുന്നത് ആനുകാലികമായ വിവരങ്ങളും വാര്ത്തകളുമാണ്.
05:33 menu bar നു കീഴിലെ Address bar ല് www.rediff.com എന്ന് ടൈപ്പ് ചെയ്യുക.
05:40 Rediff.com website ന്റെ home page ഉള്ളടക്കം പ്രദര്ശിപ്പിക്കപ്പെടുന്നു.
05:47 ഇനി, ഈ പേജ് മുതല്, നമുക്ക് ആ പേജുകളിലെ ഉള്ളടക്കങ്ങള്ക്കനുസരിച്ച് വിവിധ link കളിലൂടെ നാവിഗേറ്റ് ചെയ്യാം
05:53 Headlines tab ന് കീഴിലുള്ള ആദ്യ link ല് നമുക്ക് click ചെയ്യാം.
05:58 ഇങ്ങനെയാണ് നമുക്ക് Firefox ഉപയോഗിച്ച് websites സന്ദര്ശിക്കാനാവുക കൂടാതെ അവിടെ നിന്നും വിവിധ പേജുകളിലേയ്ക്ക് നാവിഗേറ്റ് ചെയ്യുന്നതും.
06:05 ഭാവിയിലെ tutorials ല്, നമ്മള് Firefox interface നെക്കുറിച്ചും അതിന്റെ വിവിധ പ്രത്യേകതകളെക്കുറിച്ചും കൂടുതലായി പഠിക്കും.
06:12 http://spoken-tutorial.org/What_is_a_Spoken_Tutorial ല് ലഭ്യമായ video കാണുക
06:16 ഇതോടെ Spoken Tutorial project അവസാനിച്ചു
06:19 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
06:24 Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
06:29 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
06:33 കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: contact@spoken-tutorial.org
06:39 Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്
06:44 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
06:51 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ്
07:02 ഈ tutorial സംഭാവന ചെയ്തത് അനൂപ് ആണ്
07:08 നന്ദി

Contributors and Content Editors

Desicrew, Devisenan