Java/C2/Method-overloading/Malayalam
From Script | Spoken-Tutorial
Revision as of 12:46, 12 September 2014 by PoojaMoolya (Talk | contribs)
Time | Narration |
00:01 | Javaയിലെ method overloading എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | എന്താണ് method overloading ? |
00:10 | method overload ചെയ്യുന്നത്. |
00:13 | ഇതിനായി ഉപയോഗിക്കുന്നത്,
|
00:24 | ഈ ട്യൂട്ടോറിയലിനായി |
00:26 | eclipse ഉപയോഗിച്ച് methods സൃഷ്ടിക്കുവാനും constructor overload ചെയ്യുവാനും അറിഞ്ഞിരിക്കണം. |
00:32 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:39 | എന്താണ് method overloading ? |
00:42 | ഒരു classൽ ഒരേ പേരിലുള്ള രണ്ടോ അതിലധികമോ methods ഡിഫൈൻ ചെയ്യുന്നു. |
00:46 | അവ parametersന്റെ എണ്ണത്തിലോ ടൈപ്പിലോ വ്യത്യസ്ഥമായിരിക്കും. |
00:50 | ഈ methodsനെ overloaded methods എന്ന് പറയുന്നു. |
00:54 | ഈ പ്രവർത്തിയെ method overloading എന്ന് പറയുന്നു. |
00:57 | ഇപ്പോൾ method എങ്ങനെ overload ചെയ്യാമെന്ന് നോക്കാം. |
01:00 | eclipseൽ Addition എന്ന class ഉണ്ട്. |
01:06 | ആ ക്ലാസ്സിനുള്ളിൽ രണ്ട് ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു. |
01:10 | ടൈപ്പ് ചെയ്യുക int a is equal to 10 int b is equal to 5 |
01:19 | ഈ രണ്ട് ഇന്റിജറുകൾ കൂട്ടുവാൻ ഒരു method സൃഷ്ടിക്കുക. |
01:23 | ടൈപ്പ് ചെയ്യുക void add parentheses. |
01:30 | curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക System dot out dot println. |
01:40 | പരാൻതീസിസിനുള്ളിൽ a+b. |
01:44 | ഈ method രണ്ട് ഇന്റിജർ വേരിയബിളുകളുടെ തുക നൽകുന്നു. |
01:50 | രണ്ട് parameterകൾ ഉള്ള മറ്റൊരു method സൃഷ്ടിക്കാം. |
01:55 | ടൈപ്പ് ചെയ്യുക void addTwoNumbers. |
02:04 | പരാൻതീസിസിനുള്ളിൽ int num1 comma int num2 |
02:14 | എന്നിട്ട് curly ബ്രാക്കറ്റിനുള്ളിൽ System dot out dot println num1 plus num2 |
02:35 | ഈ method അതിലേക്ക് argument ആയി പാസ് ചെയ്യുന്ന രണ്ട് മൂല്യങ്ങളുടെ തുക നൽകുന്നു. |
02:44 | ഈ classന്റെ ഒരു object സൃഷ്ടിച്ച് ഈ methods കാൾ ചെയ്യാം. |
02:49 | Main methodൽ ടൈപ്പ് ചെയ്യുക Addition അതായത് classന്റെ പേര് obj is equalto new Addition parentheses semicolon. |
03:13 | എന്നിട്ട് Obj.add |
03:18 | എന്നിട്ട് Obj.addTwonumbers പരാൻതീസിസിനുള്ളിൽ രണ്ട് arguments പാസ് ചെയ്യുന്നു. |
03:33 | നമ്മൾ floating point മൂല്യങ്ങൾ ആണ് പാസ് ചെയ്യുന്നതെന്ന് കരുതുക. |
03:37 | ടൈപ്പ് ചെയ്യുക 2.5 comma integer 3. |
03:45 | ഒരു എറർ കിട്ടുന്നു, the method addTwoNumbers int comma int of the class addition is not applicable for the argument double comma int. |
03:57 | ഇത് തിരുത്തുന്നതിനായി methodൽ intന് പകരം double കൊടുക്കാം. |
04:06 | അതിനാൽ, intന് പകരം double കൊടുത്ത് ഫയൽ സേവ് ചെയ്യുക. |
04:12 | എറർ തിരുത്തപ്പെട്ടതായി കാണുന്നു. |
04:17 | കൂടാതെ, Java സ്വയമേ തന്നെ int നെ double ആക്കി മാറ്റുമെന്ന് നമുക്ക് അറിയാവുന്നതാണല്ലോ. |
04:24 | ഇവിടെ ഇന്റിജർ arguments പാസ് ചെയ്യാവുന്നതാണ്. |
04:28 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:32 | ഔട്ട്പുട്ടിൽ രണ്ട് ഇന്റിജർ വേരിയബിളുകളുടെ തുകയും |
04:37 | നമ്മൾ പാസ് ചെയ്ത രണ്ട് argumentsന്റെ തുകയും കാണാം. |
04:43 | രണ്ട് methodഉം ഒരേ പ്രവർത്തനം തന്നെയാണ് നടത്തുന്നത് എന്ന് കാണാം. |
04:50 | ഒരേ ഒരു വ്യത്യാസം ആദ്യത്തെ methodന് parameter ഒന്നും ഇല്ലാത്തപ്പോൾ രണ്ടാമത്തേതിന് parameters ഉണ്ട് എന്നതാണ്. |
05:00 | ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, നമുക്ക് javaയിൽ method overloading ഉപയോഗിക്കാവുന്നതാണ്. |
05:05 | അതായത്, ഈ രണ്ട് methodകൾക്കും ഒരേ പേര് നൽകുന്നു. |
05:09 | addTwoNumbersന് പകരം add നൽകുക. ഇവിടേയും മാറ്റം വരുത്തുക. |
05:29 | ഇതേ പ്രവർത്തി ചെയ്യുന്ന ഒരു method കൂടി ഡിഫൈൻ ചെയ്യുന്നു. |
05:33 | ടൈപ്പ് ചെയ്യുക void add. |
05:38 | പരാൻതീസിസിനുള്ളിൽ int n1 comma int n2 comma int n3. |
05:51 | ഇവിടെ മൂന്ന് parameters നൽകി |
05:54 | curly ബ്രാക്കറ്റിനുള്ളിൽ System dot out dot println. |
06:03 | പരാൻതീസിസിനുള്ളിൽ n1 plus n2 plus n3 |
06:11 | ഈ method മൂന്ന് സംഖ്യകളുടെ തുക നൽകുന്നു. |
06:17 | ഈ method കാൾ ചെയ്യാം. |
06:19 | ടൈപ്പ് ചെയ്യുക obj dot add 1 comma 5 comma 4 |
06:35 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:39 | ഔട്ട്പുട്ടിൽ മൂന്ന് സംഖ്യകളുടെ തുക കാണാം. അതായത് 10 |
06:47 | Java compiler parametersന് അനുസരിച്ച് ശരിയായ method overload ചെയ്യുന്നു. |
06:52 | ഇത് പാസ് ചെയ്യുന്ന parameterന്റെ എണ്ണവും ടൈപ്പും പരിശോധിക്കുന്നു. |
06:57 | അതിനാൽ ഒരു പ്രോഗ്രാമർ എന്ന നിലയിൽ നമ്മൾ methodന്റെ നെയിമിനെ കുറിച്ചോ പാസ് ചെയ്യേണ്ട argumentന്റെ ടൈപ്പിനെ കുറിച്ചോ എണ്ണത്തെ കുറിച്ചോ ആലോചിക്കേണ്ടതില്ല. |
07:05 | നമുക്ക് stringsനെ append ചെയ്യുന്ന ഒരു method കൂടി സൃഷ്ടിക്കാം. |
07:11 | അതായത് ഒരു overload method കൂടി സൃഷ്ടിക്കുന്നു. |
07:15 | ടൈപ്പ് ചെയ്യുക void add String s1 comma String s2. |
07:29 | curly ബ്രാക്കറ്റിനുള്ളിൽ System dot out dot println |
07:41 | പരാൻതീസിസിനുള്ളിൽ s1 plus s2. |
07:45 | ഈ method കാൾ ചെയ്യാം. |
07:50 | ടൈപ്പ് ചെയ്യുക obj dot add |
07:55 | പരാൻതീസിസിനുള്ളിൽ ഡബിൾ quotesൽ Hello comma ഡബിൾ quotesൽ space World |
08:07 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
08:12 | ഔട്ട്പുട്ടിൽ ഇങ്ങനെ കാണുന്നു Hello space World. |
08:16 | അതായത്, രണ്ട് string arguments ഉള്ള add method stringsനെ append ചെയ്യുന്നു. |
08:21 | ഇനി add methodനെ റിട്ടേണ്‍ ടൈപ്പോടെ ഡിക്ലയർ ചെയ്യുന്നുവെന്ന് കരുതുക. |
08:27 | ടൈപ്പ് ചെയ്യുക int add parentheses parameter ഇല്ല. curly brackets |
08:40 | ഒരു എറർ കാണുന്നു. duplicate method add in type addition. |
08:48 | ഇതെന്തന്നാൽ നമ്മൾ നേരത്തേ parameters ഇല്ലാത്ത add method ഡിക്ലയർ ചെയ്തിട്ടുണ്ട്. |
08:54 | ഓർക്കുക, methodനെ overload ചെയ്യാൻ parametersൽ വ്യത്യാസം വരുത്തണം. |
08:58 | വിവിധ റിട്ടേണ്‍ ടൈപ്പ് ഉപയോഗിച്ച് method overload നടത്താൻ കഴിയില്ല. |
09:03 | ഈ method നീക്കം ചെയ്ത് ഫയൽ സേവ് ചെയ്യുക. |
09:09 | ഇങ്ങനെയാണ് javaയിൽ method overloading ചെയ്യുന്നത്. |
09: 16 | ഇവിടെ പഠിച്ചത്, |
09:18 | method overloadingനെ കുറിച്ച് |
09:20 | method overload ചെയ്യുന്നത് |
09:22 | method overloadingന്റെ പ്രയോജനം. |
09:25 | അസൈൻമെന്റ്, വ്യവകലനം നിർവഹിക്കുന്ന substract എന്ന ഒരു method സൃഷ്ടിച്ച് അതിനെ overload ചെയ്യുക. |
09:33 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
09:36 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:42 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:45 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:48 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09:50 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:52 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:56 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
10:01 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10:05 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
10:11 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10:19 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
10:21 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |