Java/C2/Creating-object/Malayalam

From Script | Spoken-Tutorial
Revision as of 11:11, 30 July 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time' Narration
00:01 objectsസൃഷ്ടിക്കുന്നതിനെ പറ്റിയുള്ള സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്,
  • Reference Variables
  • objects സൃഷ്ടിക്കുന്നത്
  • objectsന് വേണ്ടിയുള്ള മെമ്മറി allocation
00:13 ഇതിനായി ഉപയോഗിക്കുന്നത്

Ubuntu version 11.10,

JDK 1.6

Eclipse IDE 3.7.0

00:23 ഈ ട്യൂട്ടോറിയലിനായി ഒരു ലളിതമായ class Eclipseൽ സൃഷ്ടിക്കുവാൻ അറിഞ്ഞിരിക്കണം.
00:29 അറിയില്ലെങ്കിൽ ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:38 variables ഉം methods ഉം ചേരുന്നതാണ് ഒരു class ലെ അംഗങ്ങൾ എന്ന് നമുക്ക് അറിയാമല്ലോ..?
00:43 ഒരു ക്ലാസ്സിലെ അംഗങ്ങളെ access ചെയ്യുന്നതിനായി, ആ classന് വേണ്ടി ഒരു object സൃഷ്ടിക്കണം.
00:48 എന്താണ് ഒരു object എന്ന് നോക്കാം.
00:52 object, ഒരു ക്ലാസ്സിന്റെ മാതൃക ആണ്.
00:55 ഓരോ objectനും അതിന്റെ അവസ്ഥയും പ്രവർത്തികളും ഉണ്ട്.
00:58 കഴിഞ്ഞ ട്യൂട്ടോറിയലിൽ പറഞ്ഞ മനുഷ്യ വർഗം എന്ന ഉദാഹരണം ഓർമിക്കുക.
01:04 fields അല്ലെങ്കിൽ variablesൽ object അതിന്റെ അവസ്ഥ സ്റ്റോർ ചെയ്യുന്നു.
01:08 അതിന്റെ പ്രവർത്തനങ്ങൾക്കായി methods ഉപയോഗിക്കുന്നു.
01:11 reference variablesനെ കുറിച്ച് ഇപ്പോൾ പഠിക്കാം.
01:15 Javaയിലെ 8 അടിസ്ഥാന ഡേറ്റ ടൈപ്പുകളെ കുറിച്ച് നമുക്ക് അറിയാം.
01:19 Primitive അല്ലാത്ത മറ്റ് ടൈപ്പുകൾ objects നെ റെഫർ ചെയ്യുന്നു.
01:23 objectsനെ റെഫർ ചെയ്യുന്ന വേരിയബിളുകളെ reference variables എന്ന് പറയുന്നു.
01:28 കഴിഞ്ഞ ട്യൂട്ടോറിയലിൽ സൃഷ്ടിച്ച Student classലേക്ക് പോകാം.
01:37 classൽ നിന്നും main method നീക്കം ചെയ്യുന്നു.
01:49 Ctrl, S ഒരുമിച്ച് പ്രസ്‌ ചെയ്ത് ഫയൽ സേവ് ചെയ്യുക.
01:55 അതേ പ്രൊജക്റ്റിൽ TestStudent എന്ന മറ്റൊരു ക്ലാസ്സ്‌ സൃഷ്ടിക്കുക.
02:00 ഞാൻ ഇത് നേരത്തേ തയ്യാറാക്കിയിട്ടുണ്ട്.
02:03 ഈ ക്ലാസ്സിൽ main method ഉണ്ട്.
02:06 മെയിൻ methodനുള്ളിൽ Student classന്റെ ഒരു object സൃഷ്ടിക്കുന്നു.
02:11 അതിനായി മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക,
02:17 Student space stud1 equal to new space Student തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ, semicolon.
02:34 Student classന്റെ ഒരു object സൃഷ്ടിച്ചു.
02:37 ഇവിടെ object സൃഷ്ടിക്കപ്പെട്ട classന്റെ പേരാണ് student.
02:47 Student ക്ലാസ്സിന്റെ ഒരു objectനെ റെഫർ ചെയ്യുന്നതിനുള്ള reference variable ആണ് stud1.
02:53 new keyword ഒരു പുതിയ object സൃഷ്ടിക്കുന്നതിനായി മെമ്മറി space allocate ചെയ്യുന്നു.
02:59 ശ്രദ്ധിക്കുക, stud1, Student classന്റെ object അല്ല.
03:03 ഇത് objectന്റെ റെഫറൻസ് മാത്രമാണ്.
03:09 stud1ൽ എന്താണ് ഉൾകൊള്ളുന്നത് എന്ന് നോക്കാം.
03:13 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ stud1 contains space plus stud1 എന്നിട്ട് semicolon.
03:44 TestStudent dot java എന്ന ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:53 ഔട്ട്‌പുട്ട് ഇങ്ങനെ കിട്ടുന്നു.
03:56 ഇവിടെ Student പുതിയ object സൃഷ്ടിക്കപ്പെട്ട ക്ലാസ്സിന്റെ പേരാണ്.
04:03 രണ്ടാമത്തെ ഭാഗം പുതുതായി സൃഷ്ടിക്കപ്പെട്ട objectന്റെ memory address ആണ്.
04:08 stud1 ഉപയോഗിച്ച് നമുക്ക് Student classന്റെ fieldsഉം methods'ഉം access ചെയ്യാൻ കഴിയുന്നു.
04:15 ഇതിനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കാം.
04:18 ഇപ്പോൾ Student classന്റെ ഒരു object കൂടി സൃഷ്ടിക്കുന്നു.
04:24 ടൈപ്പ് ചെയ്യുക, Student space stud2 equal to new space Student തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ semi-colon.
04:47 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ stud2 contains space plus stud2 എന്നിട്ട് semicolon.
05:19 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
05:25 ഇവിടെ stud1ഉം stud2ഉം രണ്ട് വ്യത്യസ്ഥ objectകളെ റെഫർ ചെയ്യുന്നു.
05:31 അതായത് stud1ഉം stud2ഉം രണ്ട് വ്യത്യസ്ഥ സ്റ്റുഡന്റുകളെ റെഫർ ചെയ്യുന്നു.
05:37 അവർക്ക് വ്യത്യസ്ഥമായ പേരും റോൾ നമ്പറും ഉണ്ടായിരിക്കും.
05:44 ഇവിടെ ചില മാറ്റങ്ങൾ വരുത്താം.
05:51 ഇവിടെ ടൈപ്പ് ചെയ്യുക, Student stud2 equal to stud1.
06:01 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:06 ഇവിടെ stud1ഉം stud2 ഉം ഒരേ objectനെ റെഫർ ചെയ്യുന്നതായി കാണാം.
06:12 അതായത് stud1ഉം stud2 ഉം റെഫർ ചെയ്യുന്നത് ഒരേ റോൾ നമ്പറും പേരും ഉള്ള സ്റ്റുഡന്റിനെ തന്നെയാണ്.
06:31 ഇവിടെ പഠിച്ചത്,
06:34 Reference variables.
06:35 new operator ഉപയോഗിച്ച് object സൃഷ്ടിക്കുന്നത്.
06:38 references അസൈൻ ചെയ്യുന്നത്.
06:41 ഒരു അസൈൻമെന്റ്,
06:43 TestEmployee എന്ന് പേരുള്ള ഒരു ക്ലാസ്സ്‌ സൃഷ്ടിക്കുക.
06:46 emp1 എന്ന റെഫറൻസ് വേരിയബിൾ ഉപയോഗിച്ച് Employee classന്റെ ഒരു object സൃഷ്ടിക്കുക.
06:52 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
06:55 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06:58 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:01 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:05 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
07:07 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:10 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:14 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:20 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:24 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07:31 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07:40 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:43 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble