C-and-C++/C2/Scope-Of-Variables/Malayalam
From Script | Spoken-Tutorial
Revision as of 16:21, 28 July 2014 by PoojaMoolya (Talk | contribs)
Time | Narration |
00:01 | C ലെയും C++ ലെയും വേരിയബിള്‍സിന്റെ scope എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, |
00:11 | എന്താണ് വേരിയബിളിന്റെ Scope? |
00:13 | ഗ്ലോബൽ വേരിയബിള്‍? |
00:16 | ലോക്കൽ വേരിയബിള്‍? |
00:19 | ചില ഉദാഹരണങ്ങൾ. |
00:22 | ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും. |
00:27 | ഇതിനായി ഉപയോഗിക്കുന്നത്, |
00:30 | Ubuntu Operating System version 11.04, gcc, g++ Compiler version 4.6.1 |
00:41 | വേരിയബിളിന്റെ scope എന്താണെന്ന് നോക്കാം. |
00:47 | വേരിയബിളിനെ access ചെയ്യാവുന്ന കോഡിന്റെ മേഖലയാണിത്. |
00:54 | അതിന്റെ ടൈപ്പിനും declare ചെയ്യുന്ന സ്ഥലവും അനുസരിച്ച്, ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. |
00:59 | ഗ്ലോബൽ വേരിയബിള്‍. |
01:02 | ലോക്കൽ വേരിയബിള്‍. |
01:05 | ഒരു ഉദാഹരണം നോക്കാം. |
01:07 | എഡിറ്ററിൽ നേരത്തെ തന്നെ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. |
01:10 | അത് തുറക്കട്ടെ. |
01:14 | നമ്മുടെ ഫയലിന്റെ പേര് scope.c. |
01:19 | കോഡ് വിശദീകരിക്കാം. |
01:23 | ഇതാണ് നമ്മുടെ header file. |
01:26 | ഇവിടെ രണ്ട് ഗ്ലോബൽ വേരിയബിൾ, a, b, declare ചെയ്തിട്ടുണ്ട്. |
01:32 | 5 , 2.എന്നീ മൂല്യങ്ങൾ നല്കി അവ initialize ചെയ്യുന്നു. |
01:39 | നിങ്ങളുടെ പ്രോഗ്രാമിലെ എല്ലാ functionനും ഗ്ലോബൽ വേരിയബിൾ ലഭ്യമാണ്. |
01:44 | ഇത് functionനുകൾക്ക് പുറത്ത് മെയിൻ funcionന് മുകളിലായി declare ചെയ്യുന്നു. |
01:51 | ഇതിന് ഗ്ലോബൽ സ്കോപ് ഉണ്ട്. |
01:53 | arguments ഇല്ലാതെ add function, declare ചെയ്യുന്നു. |
01:59 | add functionനുള്ളിൽ declare ചെയ്യുന്ന sum ഒരു ലോക്കൽ വേരിയബിൾ ആണ്. |
02:07 | ലോക്കൽ വേരിയബിൾ അത് declare ചെയ്തിരിക്കുന്ന function നുള്ളിൽ മാത്രമേ ലഭ്യമാകുള്ളൂ. |
02:13 | അവ ഒരു ബ്ലോക്കിനുള്ളിൽ declare ചെയ്യപ്പെടുന്നു. |
02:16 | ഇതിന് ലോക്കൽ സ്കോപ് ഉണ്ട്. |
02:19 | വേരിയബിൾ sumൽ a യുടേയും bയുടേയും തുക സൂക്ഷിക്കുന്നു. ഇവിടെ നമ്മൾ തുക പ്രിന്റ് ചെയ്യുന്നു. |
02:29 | ഇതാണ് നമ്മുടെ മെയിൻ function. |
02:33 | add function കാൾ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നു. |
02:38 | ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്റ്. |
02:40 | സേവ് ക്ലിക്ക് ചെയ്യുക. |
02:43 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
02:45 | ടെർമിനൽ വിന്ഡോ തുറക്കാനായി Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്യുക. |
02:55 | കംപൈൽ ചെയ്യാനായി |
02:56 | gcc space scope.c space hyphen o space sco ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
03:05 | എക്സിക്യൂട്ട് ചെയ്യാൻ |
03:06 | ./sco (dot slash)ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
03:10 | ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു, |
03:13 | Sum of a and b is 7. |
03:16 | ഇതേ പ്രോഗ്രാം c++ ല്‍ ഔട്ട്‌പുട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
03:20 | പ്രോഗ്രാമിലേക്ക് തിരികെ വരാം. shift+ctrl+s ഒരുമിച്ച് പ്രസ് ചെയ്യുക. |
03:31 | .cpp എന്ന extension നോട് കൂടി ഫയൽ സേവ് ചെയ്യാം, save ക്ലിക്ക് ചെയ്യുക. |
03:41 | header file, iostream എന്ന് മാറ്റാം. |
03:47 | using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക, saveക്ലിക്ക് ചെയ്യുക. |
03:58 | C++ലും, ഗ്ലോബൽ വേരിയബിളിന്റെയും ലോക്കൽ വേരിയബിളിന്റെയും declaration ഇതേ പോലെയാണ്. |
04:03 | അതിനാൽ ഒരു മാറ്റവും വരുത്തേണ്ട. |
04:07 | printf സ്റ്റേറ്റ്മെന്റിന് പകരം cout ഉപയോഗിക്കുക. |
04:13 | format specifier, '\n' എന്നിവ നീക്കം ചെയ്യുക. |
04:17 | Comma ഡിലീറ്റ് ചെയ്യുക. |
04:19 | രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
04:22 | അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
04:26 | ഡബിൾ quoteസിന് ഉള്ളിൽ \n. save ക്ലിക്ക് ചെയ്യുക. |
04:35 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
04:39 | ടെർമിനലിലേക്ക് തിരികെ വരുക. |
04:42 | കംപൈൽ ചെയ്യാൻ g++ space scope dot cpp space -o space sco1 ടൈപ്പ് ചെയ്യുക. |
04:52 | ഇവിടെ scope .c യുടെ ഔട്ട്‌പുട്ട് ഫയൽ ആയ sco നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് sco1 ഉപയോഗിച്ചത്. |
05:04 | Enter പ്രസ് ചെയ്യുക. |
05:07 | എക്സിക്യൂട്ടിനായി ./sco1 ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
05:14 | ഔട്ട്‌പുട്ട് Sum of a and b is 7 എന്ന് കാണപ്പെടുന്നു. |
05:19 | ഇത് നമ്മുടെ C കോഡിനെ പോലെയാണെന്ന് കാണാം. |
05:27 | നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം. |
05:31 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക, a എന്ന വേരിയബിൾ വീണ്ടും declare ചെയ്യുന്നു. |
05:41 | ടൈപ്പ് ചെയ്യുക, int a semicolon |
05:45 | സേവ് ക്ലിക്ക് ചെയ്യുക. main functionന് മുൻപും add functionന് ശേഷവും വേരിയബിൾ a declare ചെയ്യുന്നു. |
05:55 | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. |
05:57 | ടെർമിനലിലേക്ക് തിരിച്ചു വരുക. |
06:01 | നേരത്തേതു പോലെ കംപൈൽ ചെയ്യുക. |
06:05 | errors കാണുന്നു, Redefinition of int a , int a previously defined here. പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
06:18 | a ഒരു ഗ്ലോബൽ വേരിയബിൾ ആണ്. |
06:20 | ഇതിന് ഒരു ഗ്ലോബൽ സ്കോപ് ഉണ്ട്. |
06:22 | ഇത് ഗ്ലോബൽ ആയി declare ചെയ്തിട്ടുള്ളതിനാൽ, ഈ വേരിയബിൾ രണ്ട് തവണ declare ചെയ്യാൻ പറ്റില്ല. |
06:27 | ലോക്കൽ വേരിയബിളായി മാത്രമേ വേരിയബിൾ a declare ചെയ്യാൻ പറ്റുള്ളൂ. |
06:34 | തെറ്റ് തിരുത്താം. |
06:36 | ഇത് നീക്കം ചെയ്യുക. |
06:39 | save ക്ലിക്ക് ചെയ്യുക. |
06:41 | വീണ്ടും എക്സിക്യൂട്ട് ചെയ്യാം. |
06:42 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
06:45 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
06:49 | ഇത് പ്രവർത്തിക്കുന്നു. |
06:52 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:56 | ചുരുക്കത്തിൽ |
06:58 | ഇവിടെ പഠിച്ചത് |
07:00 | വേരിയബിളിന്റെ സ്കോപ്, |
07:02 | ഗ്ലോബൽ വേരിയബിൾ. ഉദാഹരണം : int a=5 |
07:07 | ലോക്കൽ വേരിയബിൾ. ഉദാഹരണം:int sum |
07:12 | ഒരു അസ്സിഗ്ന്മെന്റ് |
07:14 | രണ്ട് അക്കങ്ങളുടെ വ്യവകലനം കാണാനുളള പ്രോഗ്രാം എഴുതുക. |
07:19 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:22 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:25 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:30 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
07:32 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:35 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:40 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
07:47 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:52 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:00 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:04 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. |
08:08 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |