C-and-C++/C4/Working-With-Structures/Malayalam

From Script | Spoken-Tutorial
Revision as of 12:17, 23 July 2014 by PoojaMoolya (Talk | contribs)

Jump to: navigation, search
Time Narration


00:01 C, C++ ലെ Structures എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 എന്താണ് Structure ?
00:10 structureന്റെ ഡിക്ലറേഷൻ.
00:13 ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00:15 ഇതിനായി ഉപയോഗിക്കുന്നത്,
00:18 Ubuntu Operating System version 11.04,
00:22 gcc, g++ Compiler version 4.6.1
00:28 Structureന്റെ ആമുഖത്തോടെ തുടങ്ങാം.
00:31 ഒന്നോ അതിലധികമോ വേരിയബിളുകളുടെ കൂട്ടത്തെ structure എന്ന് പറയുന്നു.
00:37 പല ഡേറ്റകൾ ഒരു ഒബ്ജക്റ്റിൽ കേന്ദ്രീകരിക്കുന്നതിനാണ് structure ഉപയോഗിക്കുന്നത്.
00:42 ഇതിനെ compound data-type എന്ന് പറയുന്നു.
00:45 ബന്ധപ്പെട്ട വിവരങ്ങൾ ഒരുമിച്ച് കൊണ്ട് വരുന്നതിന് ഇത് ഉപയോഗിക്കുന്നു.
00:49 ഇപ്പോൾ ഒരു structure ഡിക്ലയർ ചെയ്യുന്നതിന്റെ ഘടന കാണാം.
00:52 struct keyword ഒരു structure ഡിക്ലയർ ചെയ്യുന്നുവെന്ന് കംപൈലറിനെ അറിയിക്കുന്നു.
00:59 structureന്റെ പേര് strcut_name
01:02 ഉദാഹരണം : struct employee;
01:04 നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നല്കാം.
01:07 ഒരു structure വേരിയബിൾ എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം.
01:10 ഇതിന്റെ ഘടന,
01:13 struct struct_name struct_var;
01:17 struct_var, struct_name വേരിയബിൾ ടൈപ്പ് ആണ്.
01:21 ഉദാഹരണം, struct employee addr;
01:26 addr, employee വേരിയബിൾ ടൈപ്പ് ആണ്.
01:30 ഉദാഹരണം നോക്കാം.
01:33 എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. അത് തുറക്കട്ടെ.
01:37 ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് structure.c.
01:41 ഈ പ്രോഗ്രാമിൽ നമുക്ക് മൂന്ന് വിഷയങ്ങൾക്ക്‌ കിട്ടിയ മാർക്കുകളുടെ തുക കാണണം.
01:48 കോഡ്‌ വിശദമാക്കാം.
01:51 ഇത് ഹെഡർ ഫയൽ.
01:53 student എന്ന structure ഡിക്ലയർ ചെയ്യുന്നു.
01:57 എന്നിട്ട് english, maths, science എന്നീ ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു.
02:03 ഒരു structureൽ നിർവചിക്കുന്ന വേരിയബിളുകളെ ആ structureലെ അംഗങ്ങൾ എന്ന് വിളിക്കുന്നു.
02:09 ഇത് മെയിൻ ഫങ്ഷൻ.
02:11 ഇവിടെ total എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു.
02:16 ഇവിടെ “stud” എന്ന structure ഡിക്ലയർ ചെയ്യുന്നു. “stud” student വേരിയബിൾ ടൈപ്പ് ആണ്. ഇത് structureലെ അംഗങ്ങളെ access ചെയ്യുവാനും modify ചെയ്യുവാനും ഉപയോഗിക്കുന്നു.
02:28 ഇവിടെ അംഗങ്ങൾക്ക് 75, 70, 65 എന്നീ മൂല്യങ്ങൾ assign ചെയ്ത് കൊണ്ട് modify ചെയുന്നു.
02:37 ഇവിടെ മൂന്ന് വിഷയങ്ങളുടെയും തുക കണക്ക് കൂട്ടുന്നു.
02:41 എന്നിട്ട് ഫലം പ്രിന്റ്‌ ചെയ്യുന്നു.
02:44 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
02:46 സേവ് ക്ലിക്ക് ചെയ്യുക.
02:48 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
02:50 Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക.
02:59 കംപൈൽ ചെയ്യാൻ gcc space structure.c space hyphen o space struct ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
03:12 എക്സിക്യൂട്ട് ചെയ്യാൻ (dot slash)./struct. എന്റർ പ്രസ് ചെയ്യുക.
03:17 ഔട്ട്‌പുട്ട് കാണുന്നു.
03:20 Total is 210
03:22 ഇതേ പ്രോഗ്രാം C++ൽ എക്സിക്യൂട്ട് ചെയ്യാം.
03:26 പ്രോഗ്രാമിലേക്ക് തിരികെ വരിക.
03:28 അതേ കോഡ് എഡിറ്റ്‌ ചെയ്യുന്നു.
03:30 shift, Ctrl , S കീ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
03:37 .cpp എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യാം.
03:41 സേവ് ക്ലിക്ക് ചെയ്യുക.
03:43 ഹെഡർ ഫയൽ iostream ആയി മാറ്റുന്നു.
03:47 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക.
03:53 സേവ് ക്ലിക്ക് ചെയ്യുക.
03:56 C++ലെ structure ഡിക്ലറേഷൻ C പ്രോഗ്രാമിന് സമാനമാണ്.
04:01 ആയതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട.
04:05 അവസാനം printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു.
04:12 format specifierഉം (backslash) \n ഉം നീക്കം ചെയ്യുക.
04:15 കോമ്മ നീക്കം ചെയ്യുന്നു.
04:17 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04:20 ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു.
04:22 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04:25 ഡബിൾ quotesനുള്ളിൽ \n ടൈപ്പ് ചെയ്യുക.
04:29 സേവ് ക്ലിക്ക് ചെയ്യുക.
04:31 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
04:33 ടെർമിനലിലേക്ക് തിരികെ വരിക.
04:35 കംപൈൽ ചെയ്യാൻ g++ space structure.cpp space hyphen o space struct1 ടൈപ്പ് ചെയ്യുക.
04:46 structure.c ഫയലിന്റെ ഔട്ട്‌പുട്ട് parameter ആയ struct നീക്കം ചെയ്യപ്പെടാതിരിക്കാൻ ഇവിടെ struct1 ഉപയോഗിക്കുന്നു.
04:55 എന്റർ കൊടുക്കുക.
04:57 എക്സിക്യൂട്ട് ചെയ്യാൻ (dot slash) ./struct1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
05:03 ഔട്ട്‌പുട്ട് കാണുന്നു.
05:05 Total is 210
05:08 ഔട്ട്‌പുട്ട് C കോഡിലേത് പോലെയാണെന്ന് കാണാം.
05:12 സ്ലൈഡിലേക്ക് തിരിച്ച് പോകാം.
05:14 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
05:18 Structure
05:19 Structureന്റെ ഘടന
05:20 ഉദാഹരണം : struct struct_name;
05:23 structureലെ അംഗങ്ങളെ access ചെയ്യുന്നത്.
05:25 ഉദാഹരണം : stud.maths = 75;
05:30 Structure വേരിയബിളുകൾ സങ്കലനം ചെയ്യുന്നത്.
05:33 ഉദാഹരണം : total = stud.english+ stud.maths + stud.science;
05:40 ഒരു അസ്സൈൻമെന്റ്,
05:41 ഒരു ഉദ്ധ്യോഗസ്ഥന്റെ പേര്, വിലാസം, പദവി, ശമ്പളം തുടങ്ങിയ വിവരങ്ങൾ കാണിക്കുവാനുള്ള പ്രോഗ്രാം എഴുതുക.
05:49 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
05:52 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
05:54 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
05:59 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
06:01 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06:04 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06:08 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
06:15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
06:18 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
06:25 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
06:29 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
06:33 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya