LibreOffice-Suite-Writer/C2/Viewing-and-printing-a-text-document/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | ലിബ്രെഓഫീസ് റൈറ്റര്‍ – പ്രിന്റിംഗ് ആന്‍ഡ് വ്യൂവിംഗ് ഡോക്കുമെന്റ്സ്നെന്റെ സ്പോക്കണ് ട്യൂട്ടോറിയലേക്കു സ്വാഗതം |
00:06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്: |
00:10 | വ്യൂവിംഗ് ഡോക്കുമെന്റ്സ് |
00:12 | പ്രിന്റിംഗ് ഡോക്കുമെന്റ്സ് |
00:13 | ഇവിടെ നമ്മള് നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉബണ്ടു ലിനക്സ് 10.04 ഉം ലിബ്രെഓഫീസ് സ്യൂട്ട് വേര്‍ഷന്‍ 3.3.4 ലും ഉപയോഗിക്കുന്നു. |
00:24 | അപ്പോള്‍ നമുക്ക് ലിബ്രെഓഫീസ് റൈറ്ററിലുള്ള വേരിയസ് വ്യൂവിംഗ് ഓപ്ഷന്‍സ് പഠിച്ചുകൊണ്ട് നമ്മുടെ ട്യൂട്ടോറിയല്‍ തുടങ്ങാം. . |
00:31 | റൈറ്ററില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രണ്ട് അടിസ്ഥാന വ്യൂവിംഗ് ഓപ്ഷന്‍സ് ഉണ്ട്. . |
00:36 | അവയാണ് “പ്രിന്റ് ലേഔട്ട്” ഉം “വെബ് ലേഔട്ട്” ഉം. |
00:39 | “Print Layout” ഓപ്ഷന് ഡോക്കുമെന്റ് പ്രിന്റ് ചെയ്താല്‍ എങ്ങനെയിരിക്കും എന്ന് കാണിച്ച് തരുന്നു. |
00:45 | “Web Layout” ഓപ്ഷന് ഡോക്കുമെന്റ് വെബ് ബ്രൗസറിൽ
എങ്ങനെയിരിക്കും എന്ന് കാണിച്ച് തരുന്നു. |
00:50 | നിങ്ങള്‍ എച്ച്.ടി.എം.എല്‍. ഡോക്കുമെന്റ്സ് ഉണ്ടാക്കുന്നതിനും അതുപോലെ
ഡോക്കുമെന്റ് എഡിറ്റ് ചെയ്യുന്നതിനായി അവ ഫുള്‍ സ്ക്രീന്‍ മോഡില്‍ കാണുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോഴും ഇത് ഉപയോഗപ്രദമാണ്. |
01:00 | “Print Layout” ഓപ്ഷന് ആക്സസ് ചെയ്യുന്നതിനായി “View” ഓപ്ഷനില്‍ ക്ലിക് ചെയ്യുക പിന്നീട് “Print Layout” ഓപ്ഷനില്‍ ക്ലിക് ചെയ്യുക. |
01:08 | “Web Layout” ഓപ്ഷന് ആക്സസ് ചെയ്യുന്നതിനായി, മെനു ബാറിലെ “View” ഓപ്ഷനില്‍ ക്ലിക് ചെയ്യുക പിന്നീട് “Web Layout” ഓപ്ഷനില്‍ ക്ലിക് ചെയ്യുക. |
01:19 | ഈ രണ്ട് ഓപ്ഷനുകളും കൂടാതെ, ഒരുവന് ഡോക്കുമെന്റ് ഫുള്‍ സ്ക്രീന്‍ മോഡിലും കാണാം. |
01:26 | മെനു ബാറിലെ “View” ഓപ്ഷനില്‍ ക്ലിക് ചെയ്യുക പിന്നീട് “Full Screen” ഓപ്ഷനില്‍ ക്ലിക് ചെയ്യുക. |
01:32 | ഡോക്കുമെന്റ്സ് എഡിറ്റ് ചെയ്യുന്നതിനും അവ ഒരു പ്രൊജക്ടറില്‍ പ്രൊജക്റ്റ് ചെയ്യുന്നതിനും ഫുള്‍ സ്ക്രീന്‍ മോഡ് ഉപകാരപ്രദമാണ്. |
01:39 | ഫുള്‍ സ്ക്രീന്‍ മോഡില്‍ നിന്നും പുറത്തു വരുന്നതിനായി, ബോര്‍ഡിലെ “Escape” കീ അമര്‍ത്തുക. |
01:44 | ഡോക്കുമെന്റ് ഫുള്‍ സ്ക്രീന്‍ മോഡിൽ നിന്നും മാറിയതായി കാണാം. |
01:49 | ഇപ്പോള്‍ നമുക്ക് വ്യൂ മെനുവിലെ “Print Layout” ഓപ്ഷനില്‍ ക്ലിക് ചെയ്യാം. |
01:53 | ഇനിയും മുന്നോട്ട് പോകുന്നതിനു മുന്‍പ്, ഇന്സേര്ട്ട് >> മാനുവല്‍ ബ്രേക് ആന്‍ഡ് ചൂസിംഗ് ദി പേജ് ബ്രേക് ഓപ്ഷന് ക്ലിക് ചെയ്തുകൊണ്ട് നമുക്ക് നമ്മുടെ ഡോക്കുമെന്റില്‍ ഒരു പുതിയ പേജ് കൂട്ടി ചേര്‍ക്കാം. |
02:04 | പിന്നീട് “OK” യില്‍ ക്ലിക് ചെയ്യുക. |
02:06 | ഇതിനെ കുറിച്ച് കൂടുതല്‍ വിശദമായി നമ്മള്; മറ്റൊരു ട്യൂട്ടോറിയലില് പഠിക്കും. |
02:11 | ഡോക്കുമെന്റ് കാണുന്നതിനുള്ള മറ്റൊരു ഓപ്ഷനാണ്“Zoom”. |
02:17 | മെനു ബാറിലെ “View”ഓപ്ഷനില്‍ ക്ലിക് ചെയ്യുക പിന്നീട് “Zoom”ല്‍ ക്ലിക് ചെയ്യുക. |
02:22 | നമ്മുടെ മുന്നിൽഒരു “സൂം ആന്‍ഡ് വ്യൂ ലേഔട്ട്” ഡയലോഗ് ബോക്സ് വന്നതായി നിങ്ങള്‍ക്ക് കാണാം. |
02:27 | അതിന്റെ ഹെഡിംഗ് ഇങ്ങനെയാണ്, “Zoom factor” & “View Layout” |
02:34 | “Zoom factor” നിലവിലുള്ള ഡോക്കുമെന്റിലും തുടര്‍ന്ന് നിങ്ങള്‍ തുറക്കുന്ന ഇതേ തരത്തിലുള്ള എല്ലാ ഡോക്കുമെന്റ്സിലും ഡിസ്പ്ലേ ചെയ്യുന്ന സൂം ഫാക്ടര്‍ സെറ്റ് ചെയ്യുന്നു. |
02:43 | ഇതിന്റെ ഉപയോഗപ്രദമായ ഓപ്ഷനുകൾഒന്നൊന്നായി നമുക്ക് ചര്‍ച്ച ചെയ്യാം. |
02:48 | “Optimal” ഓപ്ഷന് ക്ലിക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഡോക്കുമെന്റിന്റെ ഏറ്റവും സൌകര്യപ്രദമായ വ്യൂ കിട്ടുന്നു. |
02:55 | “ഫിറ്റ് വിഡ്ത് ആന്‍ഡ് ഹൈറ്റ്” വ്യൂ പേജിന്റെ നീളവും വീതിയും അനുസരിച്ച് ഡോക്കുമെന്റ് ക്രമീകരിക്കുന്നു. അങ്ങനെ, അത് ഒരു സമയം ഒരു പേജ് കാണിക്കുന്നു. |
03:05 | ഇത് ഒന്നില്‍ കൂടുതല്‍ പേജുകളുടെ വ്യൂവിംഗും എഡിറ്റിംഗും വളരെ എളുപ്പമുള്ളതാക്കുന്നു. |
03:11 | അടുത്ത ഓപ്ഷന് ഫിറ്റ് ടോ വിഡ്ത് ആണ്. ഇത് പേജിനെ അതിന്റെ വിഡ്ത് അനുസരിച്ച് ക്രമീകരിക്കുന്നു. |
03:17 | 100% വ്യൂ പേജിന്റെ യഥാര്‍ത്ഥ സൈസില്‍ അത് ഡിസ്പ്ലേ ചെയ്യിക്കും ചെയ്യും. |
03:23 | അടുത്തതായി നമുക്ക് “Variable” എന്നു വിളിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യൂവിംഗ് ഓപ്ഷനാണുള്ളത്. |
03:28 | വേരിയബിള്‍ ഫീല്‍ഡില്‍ ഡോക്കുമെന്റ് ഡിസ്പ്ലേ ചെയ്ത് കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സൂം ഫാക്ടര്‍ എന്റര്‍ ചെയ്യുവാന്‍ കഴിയും. |
03:35 | ഉദാഹരണമായി, നമ്മള് വേരിയബിള്‍ ഫീല്‍ഡില്‍ “75%” എന്ന് എന്റര്‍ ചെയ്യുകയും “OK” ബട്ടണ്‍ ക്ലിക് ചെയ്യുകയും ചെയ്യുന്നു. |
03:43 | അതുപോലെ, ഡോക്കുമെന്റ്സ് വ്യൂ ചെയ്യുവാനും എഡിറ്റ് ചെയ്യുവാനുമുള്ള നിങ്ങളുടെ ആവശ്യവും സൌകര്യവും അനുസരിച്ച് നിങ്ങള്‍ക്ക് സൂം ഫാക്ടര്‍ മാറ്റാം. |
03:51 | ഡയലോഗ് ബോകസിലെ മറ്റൊരു ഫീച്ചര്‍ ആണ് “View layout” |
03:56 | “View layout” ഓപ്ഷന് ടെക്സ്റ്റ് ഡോക്കുമെന്റ്സ്നു വേണ്ടി ഉള്ളതാണ് |
03:59 | ഇത് ഡോക്കുമെന്റിലെ സൂം ഫാക്ടര്‍ കുറച്ചുകൊണ്ട് വിവിധ വ്യൂ ലേഔട്ട് സെറ്റിംഗ്സുകളുടെ പ്രഭാവം കാണുവാന്‍ ഉപയോഗിക്കുന്നു. |
04:07 | പേജുകള്‍ യഥാക്രമം വശങ്ങളിലായും ഒന്നിന് പിറകെ ഒന്നായും ഡിസ്പ്ലേ ചെയ്യുവാന്‍ “Automatic” & “Single page” ഓപ്ഷന്‍സ് ഉപയോഗിക്കുന്നു. |
04:18 | ഉദാഹരണമായി, നമ്മള് “Zoom factor”ല്‍ “Fit width and height” തിരഞ്ഞെടുത്ത്, “View layout” ഓപ്ഷനില്‍ “Single page” ഓപ്ഷന് ക്ലിക് ചെയ്യുകയും, അവസാനമായി “OK” ബട്ടണ്‍ ക്ലിക് ചെയ്യുകയും ചെയ്താല്‍, പേജുകള്‍ ഒന്നിന് പിറകെ ഒന്നായി ഡിസ്പ്ലേ ചെയ്യുന്നതായി നമുക്ക് കാണാം. |
04:36 | ഇപ്പോള്‍ “Automatic” ഓപ്ഷന് ക്ലിക് ചെയ്യുക പിന്നീട് “OK” ബട്ടണ്‍ ക്ലിക് ചെയ്യുക. |
04:42 | പേജുകൾനിങ്ങള്ക്ക് വശങ്ങളിലായി കാണാം. |
04:48 | നമ്മുടെ ഡോക്കുമെന്റിന്റെ സൂം ആന്‍ഡ് വ്യൂ ലേഔട്ട് മാറ്റുവാന്‍ റൈറ്റര്‍ സ്റ്റാറ്റസ് ബാറിലെ മൂന്ന് കണ്ട്രോളുകളും നമ്മെ അനുവദിക്കുന്നു. |
04:56 | ഇടതു നിന്നും വലതു വശത്തേക്കുള്ള വ്യൂ ലേ ഔട്ട് ഐക്കണുകള്‍ ഇവയാണ്: സിംഗിള്‍ കോളം മോഡ്, പേജുകള്‍ വശങ്ങളിലായുള്ള വ്യൂ മോഡ് ആന്‍ഡ് പിന്നെ ഒരു തുറന്ന ബുക്കില്‍ രണ്ട് പേജുകളോട് കൂടിയ ബുക്ക് മോഡ്. |
05:11 | നമുക്ക് ഒരു പേജ് സൂ ചെയ്യിക്കുന്നതിനായി സൂം സ്ലൈഡര്‍ വലതു വശത്തേക്ക് ഡ്രാഗ് ചെയ്യാം അല്ലെങ്കില്‍ കൂടുതല്‍ പേജുകള്‍ കാണിക്കുന്നതിനായി ഇടതു വശത്തേക്ക്. |
05:20 | ലിബ്രെഓഫീസ് റൈറ്ററിലെ “പ്രിന്റിംഗ്” നെ കുറിച്ച് പതിക്കുന്നതിന് മുന്‍പ്, നമുക്ക് “Page preview” വിനെ കുറിച്ച് ചിലത് മനസിലാക്കാം. |
05:28 | “File” ല്‍ ക്ലിക് ചെയ്യുക പിന്നീട് “Page Preview”ൽ ക്ലിക് ചെയ്യുക. |
05:32 | നിലവിലുള്ള ഡോക്കുമെന്റ് നമ്മള് പേജ് പ്രിവ്യൂ മോഡില്‍ കാണുമ്പോള്‍ “പേജ് പ്രിവ്യൂ” ബാര്‍ പ്രത്യക്ഷപ്പെടുന്നു. |
05:38 | അടിസ്ഥാനപരമായി ഇത് നിങ്ങളുടെ ഡോക്കുമെന്റ് പ്രിന്റ് ചെയ്താല്‍ എങ്ങനെയിരിക്കും എന്ന് കാണിച്ചു തരുന്നു. |
05:44 | നമുക്ക് നമ്മുടെ resume.odt ഫയലിന്റെ പ്രിവ്യൂ നോക്കാം. |
05:50 | പ്രിവ്യൂ പേജിലെ ടൂള്‍ ബാറില്‍ വിവിധ കണ്ട്രോൾ ഓപ്ഷന്‍സ് ഉണ്ട്. |
05:55 | “സൂം ഇന്‍”, “സൂം ഔട്ട്”, “നെക്സ്റ്റ് പേജ്”, “പ്രീവിയസ് പേജ്”, “പ്രിന്റ്” എന്ന ഓപ്ഷനുകൾ ഉണ്ട്. |
06:03 | ലിബ്രെഓഫീസ് റൈറ്ററിലും പേജ് പ്രിവ്യൂവിലും എങ്ങനെയാണ് ഡോക്കുമെന്റ് വ്യൂ ചെയ്യുക എന്ന് പഠിച്ച ശേഷം,നമ്മളിപ്പോൾ ലിബ്രെഓഫീസ് റൈറ്ററില്‍ ഒരു “പ്രിന്റര്‍” പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് എന്ന് പഠിക്കും. |
06:15 | ലളിതമായി പറഞ്ഞാല്‍, ഒരു പ്രിന്റെർ എന്നത് ഒരു ഡോക്കുമെന്റ് പ്രിന്റ് ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന ഒരു ഔട്ട്പുട്ട് ഡിവൈസ് ആണ്. |
06:21 | നമ്മളിപ്പോൾ വിവിധ പ്രിന്റ് ഓപ്ഷന്‍സ് എങ്ങനെ ആക്സസ് ചെയ്യാം എന്ന് കാണും. |
06:26 | “Tools”-> ല്‍ ക്ലിക് ചെയ്യുക “ഓപ്ഷന്‍സ്” ല്‍ ക്ലിക് ചെയ്യുക |
06:32 | “ലിബ്രെഓഫീസ് റൈറ്ററിന്റെ വശത്തുള്ള ആരോയില്‍ ക്ലിക് ചെയ്യുക, അവസാനമായി “പ്രിന്റ്”ല്‍ ക്ലിക് ചെയ്യുക. |
06:38 | നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് സ്ക്രീനില്‍ ഒരു ഡയലോഗ് ബോക്സ് വരുന്നു. |
06:43 | നമ്മള് ഡീഫാള്‍ട്ട് സെറ്റിംഗ്സ് നിലനിർത്തികൊണ്ട് “OK” ബട്ടണ്‍ ക്ലിക് ചെയ്യുന്നു. |
06:49 | ഇപ്പോള്‍, നേരിട്ട് മുഴുവന്‍ ഡോക്കുമെന്റും പ്രിന്റ് ചെയ്യുന്നതിനായി, ടൂള്‍ ബാറിലെ “പ്രിന്റ് ഫയല്‍ ഡയറക്റ്റ്ലി” ഐക്കണില്‍ ക്ലിക് ചെയ്യുക. |
06:56 | ഇത് ക്വിക്ക് പ്രിന്റിംഗ് എന്ന് അറിയപ്പെടുന്നു എന്നറിയപ്പെടുന്നു. |
07:00 | “പ്രിന്റ്” ഓപ്ഷന് ആക്സസ് ചെയ്ത് ഡിഫാള്‍ട്ട് സെറ്റിംഗ്സ് മാറ്റി നമുക്ക് ഏതൊരു ഡോക്കുമെന്റിന്റേയും പ്രിന്റിംഗില്‍ കൂടുതല്‍ നിയന്ത്രണം നേടാം. |
07:07 | മെനു ബാറിലെ “ഫയല്‍” മെനുവില്‍ ക്ലിക് ചെയ്യുക പിന്നീട് “പ്രിന്റ്” ല്‍ ക്ലിക് ചെയ്യുക. |
07:13 | സ്ക്രീനില്‍ “പ്രിന്റ്” ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു |
07:17 | ഇവിടെ നമ്മള് ജനറല്‍ ടാബിലെ “Generic Printer” ഓപ്ഷന് സെലക്ട് ചെയ്യുന്നു. |
07:22 | “All pages” ഓപ്ഷന് ഡോക്കുമെന്റിലെ എല്ലാ പേജുകളും പ്രിന്റ് ചെയ്യുന്നതിനാണ്. |
07:28 | നിങ്ങള്‍ക്ക് ഒരു പറ്റം പേജുകളാണ് പ്രിന്റ് ചെയ്യേണ്ടതെങ്കിൽ നിങ്ങള്‍ “Pages” ഓപ്ഷന് സെലക്ട് ചെയ്ത് ഫീല്‍ഡില്‍ റേഞ്ച് എന്റര്‍ ചെയ്യാം. ഉദാഹരണത്തിന് നമ്മള് ഇവിടെ “1-3” ടൈപ് ചെയ്യുന്നു. ഇത് ഡോക്കുമെന്റിന്റെ ആദ്യ മൂന്ന് പേജുകള്‍ പ്രിന്റ് ചെയ്യുന്നു. |
07:44 | നിങ്ങള്‍ക്ക് ഡോക്കുമെന്റിന്റെ ഒന്നില്‍ കൂടുതല്‍ കോപ്പികള്‍ ആവശ്യമുണ്ടെങ്കില്‍, “Number of copies” ഫീല്‍ഡില്‍ എണ്ണം എന്റര്‍ ചെയ്യുക. നമുക്ക് ഫീല്‍ഡില്‍ എണ്ണം “2” എന്ന് എന്റര്‍ ചെയ്യാം. |
07:54 | ഇനി നമുക്ക് ഡയലോഗ് ബോക്സിലെ “ഓപ്ഷന്‍സ്” ടാബ് ക്ലിക് ചെയ്യാം. |
08:00 | സ്ക്രീനില്‍ ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നു അതില്‍ നിന്നും നിങ്ങൾക്ക് ഡോക്കുമെന്റ് പ്രിന്റ് ചെയ്യേണ്ട ഓപ്ഷന് സെലക്ട് ചെയ്യാം. |
08:07 | നമ്മള് “പ്രിന്റ് റിവേഴ്സ് പേജ് ഓര്‍ഡര്‍” എന്ന ഒരു ചെക്ക് ബോക്സ് കാണുന്നു. |
08:12 | വലിയ ഔട്ട്പുട്ട്സ് കളക്ട് ചെയ്യുന്നത് ഈ ഓപ്ഷന് എളുപ്പമാക്കുന്നു. |
08:16 | അതിനാല്‍ അതിനു നേരെയുള്ള ചെക്ക് ബോക്സ് ക്ലിക് ചെയ്യുക. |
08:19 | ഇനി പ്രിന്റ് ബട്ടണ്‍ ക്ലിക് ചെയ്യുക |
8:22 | നിങ്ങള്‍ക്ക് നിങ്ങളുടെ പിഡിഎഫ് ഡോക്കുമെന്റിന്റേയും പ്രിന്റ് ഔട്ട് എടുക്കാം. |
08:26 | എങ്ങനെയാണ് ഒരു “dot odt” ഡോക്കുമെന്റ് ഒരു “dot pdf” ഫയലാക്കി മാറ്റുന്നത് എന്ന് നമ്മള് കണ്ടിരുന്നു. |
08:34 | നമ്മള് ഇപ്പോള്‍ തന്നെ “pdf” ഫയല്‍ ഡസ്ക് ടോപ്പില്‍ സേവ് ചെയ്തിട്ടുള്ളതിനാല്‍, നമുക്ക് pdf ഫയലില്‍ ഡബിള്‍-ക്ലിക് ചെയ്യാം. |
08:41 | ഇനി “ഫയല്‍” ഓപ്ഷനില്‍ ക്ലിക് ചെയ്യുക പിന്നീട് “പ്രിന്റ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക. |
08:47 | നമുക്ക് ഡിഫാള്‍ട്ട് സെറ്റിംഗ്സ് നിലനിര്‍ത്തിക്കൊണ്ട് “പ്രിന്റ് പ്രിവ്യൂ” ബട്ടണ്‍ ക്ലിക് ചെയ്യാം. |
08:52 | നിങ്ങള്‍ ഫയലിന്റെ പ്രിവ്യൂ സ്ക്രീനില്‍ കാണുന്നു. |
08:56 | ഇനി ഫയല്‍ പ്രിന്റ് ചെയ്യുന്നതിനായി പ്രിവ്യൂ പേജിലെ “പ്രിന്റ് ദിസ് ഡോക്കുമെന്റ്” ഐക്കണില്‍ ക്ലിക് ചെയ്യുക. |
09:04 | ഇത് നമ്മെ ലിബ്രെഓഫീസ് റൈറ്റര്നെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗതെത്തിക്കുന്നു . |
09:09 | ചുരുക്കത്തില്‍ നമ്മള് പഠിച്ചത്: |
09:11 | വ്യൂവിംഗ് ഡോക്കുമെന്റ്സ്. |
09:13 | പ്രിന്റിംഗ്ഡോക്കുമെന്റ്സ്. |
09:16 | കോംപ്രിഹെന്‍സീവ് അസൈന്മെന്റ് |
09:18 | റൈറ്ററില്‍ ഈ ടെക്സ്റ്റ് എഴുതുക “ദിസ് ഇസ് ലിബ്രെഓഫീസ് റൈറ്റര്‍” |
09:23 | ഡോക്കുമെന്റിന്റെ ഫുള്‍ സ്കീന് വ്യൂ കിട്ടുന്നതിനായി “ഫുള്‍ സ്ക്രീന്‍” ഓപ്ഷന് ഉപയോഗിക്കുക. |
09:29 | ഡോക്കുമെന്റിന്റെ “ഓപ്ഷണല്‍” ഉം അതോടൊപ്പം“വേരിയബിള്‍” ഉം ആയ ഒരു വ്യൂവിനായി സൂം ഓപ്ഷന് ഉപയോഗിക്കുക. “വേരിയബിള്‍” വാല്യു “50%” ആയി സെറ്റ് ചെയ്ത ശേഷം ഡോക്കുമെന്റ് നോക്കുക. |
09:41 | ഡോക്കുമെന്റിന്റെ “പേജ് പ്രിവ്യൂ” നോക്കുകയും പേജ് ബോര്‍ഡറുകളോട് കൂടി രണ്ട് കോപ്പികള്‍ പ്രിന്റ് ചെയ്യുകയും ചെയ്യുക. |
9:49 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക |
9:52 | ട്യൂട്ടോറിയല്‍ പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു. |
9:56 | നിങ്ങള്‍ക്ക് നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്ത് കാണാം. |
10:00 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വര്‍ക്ക് ഷോപ്സ് നടത്തുന്നു. |
10:06 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സർട്ടിഫികറ്റെസ് നല്കുന്നു |
10:09 | കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org |
10:16 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്റെ ഭാഗമാണ്, |
10:20 | ഇതിനെ പിന്തുണക്കുന്നത് നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്‍ഡ്യ |
10:28 | ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ |
10:31 | സ്പോക്കണ് ഹൈഫന് ട്യൂട്ടോറിയല്‍ dot org slash NMEICT hyphen Intro യില്‍ ലഭ്യമാണ് |
10:39 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay, |
10:43 | ഞങ്ങളോടൊപ്പം ചേര്‍ന്നതിന് നന്ദി |
Contributors and Content Editors
Desicrew, Devisenan, Gaurav, Pratik kamble, Shalu sankar, Vijinair