Java/C2/Array-Operations/Malayalam
From Script | Spoken-Tutorial
Time' | Narration |
00:02 | javaയിലെ Array Operations എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:09 | Arrays class import ചെയ്യുന്നത് |
00:12 | Array ഉപയോഗിച്ചുള്ള ചില അടിസ്ഥാന പ്രവർത്തികൾ. |
00:15 | ഇതിനായി ഉപയോഗിക്കുന്നത്
Ubuntu 11.10, JDK 1.6 Eclipse 3.7.0 |
00:25 | ഈ ട്യൂട്ടോറിയലിനായി Javaയിലെ arraysനെ കുറിച്ച് അറിഞ്ഞിരിക്കണം. |
00:30 | അറിയില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:35 | Arrays എന്ന ക്ലാസ്സിൽ arrayയുമായി ബന്ധപ്പെട്ട പ്രവർത്തികൾക്ക് methods ലഭ്യമാണ്. |
00:40 | അവ access ചെയ്യുന്നതിനായി, import java.util.Arrays semicolon എന്ന സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് ആ class import ചെയ്യണം. |
00:50 | ഈ classൽ നിന്ന് ആവശ്യമുള്ള method access ചെയ്യാം. |
00:52 | അതിനായി ഒരു dotഉം തുടർന്ന് method nameഉം നൽകുക. |
00:56 | അതായത്, Arrays dot toString, Arrays classലെ toString എന്ന method നെ സൂചിപ്പിക്കുന്നു. |
01:05 | eclipseലേക്ക് പോകുക. |
01:08 | ArraysDemo എന്ന ക്ലാസ്സ് സൃഷ്ടിച്ചിട്ടുണ്ട്. |
01:13 | ഇപ്പോൾ class Arrays import ചെയ്യാം. |
01:16 | class definitionന് മുൻപ് import സ്റ്റേറ്റ്മെന്റ് എഴുതുന്നു. |
01:22 | അതിനാൽ, public classന് മുൻപേ ടൈപ്പ് ചെയ്യുക. |
01:26 | import java.util.Arrays semicolon |
01:46 | ഈ സ്റ്റേറ്റ്മെന്റ് പറയുന്നത് Javaയിലെ util എന്ന പാക്കേജിൽ നിന്നും Arrays എന്ന class import ചെയ്യണം എന്നാണ്. |
01:59 | ഇപ്പോൾ ഒരു array ചേർക്കാം. |
02:01 | മെയിൻ ഫങ്ഷനുള്ളിൽ ടൈപ്പ് ചെയ്യുക. |
02:03 | int marks തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന square ബ്രാക്കറ്റുകൾ equal to ബ്രാക്കറ്റിനുള്ളിൽ 2, 7, 5, 4, 8 |
02:20 | ഇപ്പോൾ Arrays class ൽ ലഭ്യമായ ഒരു method ഉപയോഗിച്ച് ഈ arrayയുടെ string രൂപം പ്രിന്റ് ചെയ്യുന്നു. |
02:28 | ടൈപ്പ് ചെയ്യുക, String mStr equal to Arrays dot toString Paranthesis പരാൻതീസിസിനുള്ളിൽ array യുടെ പേര്, അതായത് marks നല്കുക. |
02:50 | ഇവിടെ toString എന്ന method array യുടെ string രൂപം നൽകുന്നു. |
02:56 | നമുക്ക് മാർക്കുകൾ പ്രിന്റ് ചെയ്യാം. |
02:58 | ടൈപ്പ് ചെയ്യുക, System dot out dot println ' പരാൻതീസിസിനുള്ളിൽ mStr . |
03:12 | ഔട്ട്പുട്ട് പരിശോധിക്കുന്നതിനായി പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:18 | toString method, വഴി arrayയെ string ആയി പ്രതിനിധീകരിക്കുന്നത് കാണാം. |
03:26 | Arrayയിലെ elements പ്രത്യേക രീതിയിൽ ക്രമീകരിക്കുന്നത് എങ്ങനെ എന്ന് നോക്കാം. |
03:31 | Arrays dot toString ന് പകരം ടൈപ്പ് ചെയ്യുക Arrays dot sort പരാൻതീസിസിനുള്ളിൽ arrayയുടെ പേര്, അതായത് marks' |
03:46 | Arrays classലെ sort method, arrayയിലെ elements നെ ക്രമീകരിക്കുന്നു. |
03:53 | നമ്മൾ marks എന്ന arrayയിലെ elements നെ ക്രമീകരിച്ചിട്ട്, അതിന്റെ string രൂപം പ്രിന്റ് ചെയ്യുന്നു. |
04:04 | ഔട്ട്‌പുട്ട് നോക്കാം. സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:11 | ഔട്ട്‌പുട്ടിൽ കാണുന്നത് പോലെ sort method arrayയെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നു. |
04:19 | ശ്രദ്ധിക്കുക,sort method arrayയെ തന്നെ മാറ്റിയിരിക്കുന്നു. |
04:22 | ഇത്തരത്തിലുള്ള sortingനെ inplace sorting എന്ന് പറയുന്നു. |
04:26 | ഇതിനർത്ഥം sortingന്റെ ഫലമായി elements ഉൾകൊള്ളുന്ന arrayയിൽ മാറ്റം വരുന്നു. |
04:33 | നമ്മൾ പരിശോധിക്കുന്ന അടുത്ത method fill ആണ്. |
04:38 | Fill method രണ്ട് arguments സ്വീകരിക്കുന്നു. |
04:43 | ഈ വരി നീക്കം ചെയ്തിട്ട് ടൈപ്പ് ചെയ്യുക, |
04:50 | Arrays dot fill ബ്രാക്കറ്റിനുള്ളിൽ arrayയുടെ പേര്, അതായത് marks; ഇതാണ് ആദ്യത്തെ argument |
05:05 | രണ്ടാമത്തേത് arrayയിൽ fill ചെയ്യപ്പെടേണ്ട മൂല്യം, നമ്മൾ 6 നൽകുന്നു. എന്നിട്ട് semicolon. സേവ് ചെയ്ത് റണ്‍ ചെയ്യുക. |
05:24 | fill method arrayയെ 6 കൊണ്ട് നിറച്ചത് കാണാൻ കഴിയുന്നു. |
05:32 | അടുത്തതായി നോക്കുന്ന method ആണ് copyOf |
05:37 | marks arrayയിലുള്ള എല്ലാ elements നെയും marksCopy എന്ന arrayയിലേക്ക് പകർത്തുന്നു. |
05:44 | arrays dot fill നീക്കം ചെയ്തിട്ട് |
05:48 | ടൈപ്പ് ചെയ്യുക int marksCopy []; |
05:59 | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക marksCopy = arrays. copyOf(marks, 5); |
06:25 | ഈ method ഉം രണ്ട് arguments സ്വീകരിക്കുന്നു. |
06:29 | ആദ്യത്തേത് കോപ്പി ചെയ്യേണ്ട elements ഉൾകൊള്ളുന്ന array, അതായത് marks |
06:39 | രണ്ടാമത്തേത് കോപ്പി ചെയ്യേണ്ട elementsന്റെ എണ്ണം, ഇവിടെ 5. |
06:47 | arrays dot tostringൽ marksന് പകരം marks copy നൽകുക. |
06:55 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
07:01 | marks arayയിലെ elementsനെ marksCopy array യിലേക്ക് പകർത്തിയിട്ടുണ്ടെന്ന് കാണാം. |
07:10 | കോപ്പി ചെയ്യേണ്ട elementsന്റെ എണ്ണത്തിൽ മാറ്റം വരുത്തി നോക്കാം. |
07:15 | 5ന് പകരം 3 കൊടുക്കുക. |
07:19 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
07:24 | ആദ്യത്തെ മൂന്ന് elements മാത്രമേ കോപ്പി ചെയ്തുള്ളൂ എന്ന് കാണാം. |
07:31 | കോപ്പി ചെയ്യേണ്ട elements arrayയിലെ elementsന്റെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം. |
07:39 | 3ന് പകരം 8 കൊടുക്കുക. |
07:44 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
07:48 | അധികമായി വരുന്ന elements ന് വേണ്ടി default മൂല്യമായ 0 നൽകുന്നു എന്ന് കാണാം. |
07:54 | അടുത്തതായി ഒരു പ്രത്യേക rangeലുള്ള elements ആണ് കോപ്പി ചെയ്യെണ്ടതെങ്കിൽ എങ്ങനെ എന്ന് നോക്കാം. |
07:58 | അതിനായി copyOf നെ copyOfRange ആക്കുക. 8 ന് പകരം 1, 4 നൽകുക. |
08:15 | ഈ method index 1 മുതൽ index 3 വരെയുള്ള എല്ലാ elementsഉം കോപ്പി ചെയ്യുന്നു. |
08:27 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
08:31 | index 1 മുതൽ 3 വരെയുള്ള എല്ലാ elementsഉം കോപ്പി ചെയ്യപ്പെട്ടു എന്ന് കാണാം . |
08:39 | ശ്രദ്ധിക്കുക, നമ്മൾ 1 ഉം 4 ഉം ആണ് arguments ആയി നൽകിയത്. |
08:47 | പക്ഷേ index 4ലെ elementനെ കോപ്പി ചെയ്തില്ല. |
08:50 | index 3 വരെയുള്ള elements മാത്രമേ കോപ്പി ചെയ്തുള്ളൂ. അതായത് കൊടുക്കുന്ന rangeന്റെ ഒരു index മുൻപ് വരെ |
09:01 | ഈ സ്വഭാവം rangesന്റെ തുടർച്ച നിലനിർത്തുന്നതിന് വേണ്ടിയാണ്. |
09:07 | (0, 4) സൂചിപ്പിക്കുന്നത് index 0 മുതൽ 3 വരെ എന്നാണ്. |
09:12 | (4, 6) സൂചിപ്പിക്കുന്നത് index 4 മുതൽ 5 വരെ എന്നാണ്. |
09:17 | അതിനാൽ (0, 4) + (4, 6), (0, 5) ന് സമമാണ്. |
09:26 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
09:31 | ഇവിടെ പഠിച്ചത്, |
09:33 | class Arrays import ചെയ്യുന്നത്. |
09:36 | to strings,sort, copy, fill തുടങ്ങിയ array operations. |
09:44 | അസ്സൈൻമെന്റ്, |
09:46 | Arrays.equals എന്ന method എന്ത് ചെയ്യുന്നുവെന്ന് വായിച്ച് മനസിലാക്കുക. |
09:53 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
09:55 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:02 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:05 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
10:09 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
10:10 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:16 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
10:22 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
10:31 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10:39 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |