Java/C2/do-while/Malayalam
From Script | Spoken-Tutorial
Time' | Narration |
00:01 | Javaയിലെ do-while Loop എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്,
|
00:12 | ഇതിനായി ഉപയോഗിക്കുന്നത്
Ubuntu 11.10, JDK 1.6 Eclipse 3.7 |
00:20 | ഇതിനായി Javaയിലെ while loop അറിഞ്ഞിരിക്കണം. |
00:25 | അറിയില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:32 | ഇതാണ് do-while loop ന്റെ ഘടന. |
00:37 | ഇത് while loopന് സമാനമാണ്. |
00:40 | ഇതിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. |
00:42 | ആദ്യത്തേത് loop running കണ്‍ഡിഷൻ. രണ്ടാമത്തേത് loop വേരിയബിൾ. |
00:51 | ഒരേ ഒരു വ്യത്യാസം കണ്‍ഡിഷൻ എഴുതുന്നത് do ബ്ലോക്കിന് ശേഷമാണ് എന്നതാണ്. |
00:58 | അതായത്, do ബ്ലോക്കിനുള്ളിലെ statements എക്സിക്യൂട്ട് ചെയ്തതിന് ശേഷം കണ്‍ഡിഷൻ പരിശോധിക്കുന്നു. |
01:05 | ഇപ്പോൾ ഒരു ഉദാഹരണം നോക്കാം. |
01:07 | eclipseലേക്ക് പോകുക. |
01:11 | ഇവിടെ നമുക്ക് Eclipse IDEയും ബാക്കിയുള്ള കോഡിന് ആവശ്യമായ ഘടനയും ഉണ്ട്. |
01:17 | DoWhileDemo എന്ന ക്ലാസ്സ് സൃഷ്ടിച്ച് അതിൽ main methodചേർത്തിട്ടുണ്ട്. |
01:22 | ഇവിടെ, 1 മുതൽ 10 വരെയുള്ള സംഖ്യകൾ do-while loop ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നു. |
01:27 | ടൈപ്പ് ചെയ്യുക, |
01:29 | int n equalto 1 |
01:32 | n ആണ് loopവേരിയബിൾ. |
01:36 | എന്നിട്ട് do. |
01:40 | braces തുറക്കുകയും അടയ്ക്കുകയും ചെയ്യുക. |
01:44 | bracesനുള്ളിൽ System.out.println(n); |
01:55 | n ന്റെ മൂല്യം പ്രിന്റ് ചെയ്തിട്ട് അത് വർദ്ധിപ്പിക്കുന്നു. n equalto n plus 1; |
02:05 | ഇത് n പത്തോ അതിനെക്കാൾ ചെറുതോ ആയിരിക്കുന്നിടത്തോളം ചെയ്തു കൊണ്ടിരിക്കുന്നു. |
02:10 | braces ന് പുറത്ത് ടൈപ്പ് ചെയ്യുക while പരാൻതീസിസിനുള്ളിൽ (n less than equal to 10) |
02:20 | എന്നിട്ട് semi-colon കൊടുക്കുന്നു. |
02:25 | കോഡ് പ്രവർത്തിപ്പിച്ച് നോക്കാം. |
02:28 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
02:37 | 1 മുതൽ 10 വരെയുള്ള സംഖ്യകൾ പ്രിന്റ് ചെയ്യുന്നത് കാണാം. |
02:42 | ഇപ്പോൾ കോഡിന്റെ execution മനസിലാക്കാം. |
02:47 | ആദ്യം 1ന്റെ മൂല്യം പ്രിന്റ് ചെയ്തിട്ട് n, 2 ആകുന്നു. |
02:52 | എന്നിട്ട് കണ്‍ഡിഷൻ പരിശോധിക്കുന്നു. |
02:55 | ഇത് true ആയതിനാൽ വീണ്ടും 2 പ്രിന്റ് ചെയ്തിട്ട് n, 3 ആകുന്നു. |
03:00 | അങ്ങനെ പത്ത് വരെയുള്ള എല്ലാ സംഖ്യകളും പ്രിന്റ് ചെയ്തതിന് ശേഷം nന്റെ മൂല്യം 11 ആകുന്നു. |
03:06 | n = 11 ആകുമ്പോൾ കണ്‍ഡിഷൻ false ആകുകയും loop അവസാനിക്കുകയും ചെയ്യുന്നു. |
03:11 | ഇപ്പോൾ 50 മുതൽ 40 വരെയുള്ള സംഖ്യകൾ പ്രിന്റ് ചെയ്യാം. |
03:17 | അതിനായി 50ൽ നിന്ന് തുടങ്ങുന്നു. |
03:19 | n = 1നെ n = 50 ആക്കുക. |
03:23 | വലിയ സംഖ്യയിൽ നിന്ന് ചെറിയ സംഖ്യയിലേക്ക് loop പുരോഗമിക്കേണ്ടതിനാൽ,ഇവിടെ loop വേരിയബിളിൽ കുറവ് വരുത്തുന്നു. |
03:29 | n = n + 1നെ n = n – 1 ആക്കുക. |
03:34 | n 40 ഓ അതിനെക്കാൾ കൂടുതലോ ആയിരിക്കുന്നിടത്തോളം loop റണ്‍ ചെയ്യുന്നു. |
03:40 | അതിനായി n >= 40 എന്ന കണ്‍ഡിഷൻ കൊടുക്കുക. |
03:48 | ഔട്ട്‌പുട്ട് നോക്കാം. |
03:50 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:57 | 50 മുതൽ 40 വരെയുള്ള സംഖ്യകൾ പ്രിന്റ് ചെയ്യുന്നത് കാണാം. |
04:02 | do-while loop ഉപയോഗിക്കുന്ന ഒരു വ്യത്യസ്ഥമായ logic പരിശോധിക്കാം. |
04:10 | ഒരു സംഖ്യ പൂർണ്ണ വർഗമാണോ അല്ലയോ എന്ന് പരിശോധിക്കുന്നു. |
04:15 | ആദ്യം main method വൃത്തിയാക്കുക. |
04:19 | എന്നിട്ട് ടൈപ്പ് ചെയ്യുക int n = 25; |
04:25 | n ന്റെ മൂല്യം പൂർണ്ണ വർഗമാണോ അല്ലെയോ എന്ന് പരിശോധിക്കുന്നു. |
04:32 | എന്നിട്ട് ടൈപ്പ് ചെയ്യുക int x = 0; |
04:37 | നമ്മുടെ സംഖ്യ പൂർണ്ണ വർഗമാണെങ്കിൽ അതിന്റെ വർഗ മൂലം സ്റ്റോർ ചെയ്യാൻ x ഉപയോഗിക്കുന്നു. |
04:44 | ടൈപ്പ് ചെയ്യുക do |
04:46 | Braces തുറക്കുകയും അടക്കുകയും ചെയ്യുക. |
04:49 | bracesനുള്ളിൽ x equal to x plus 1 |
04:55 | bracesന് പുറത്ത് |
04:58 | while പരാൻതീസിസിനുള്ളിൽ (x into x < n) |
05:06 | semi colon കൊടുക്കുക. |
05:10 | x into x , n നെക്കാൾ ചെറുതായിരിക്കുന്നിടത്തോളം xന്റെ മൂല്യം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. |
05:16 | loop അവസാനിക്കുമ്പോൾ ഈ കണ്‍ഡിഷൻfalse ആകുന്നു. |
05:22 | അതായത് x into x, n ന് സമമോ അതിനെക്കാൾ വലുതോ ആയിരിക്കും. |
05:28 | x into x, n ന് സമമാണെങ്കിൽ നമ്മുടെ സംഖ്യ പൂർണ്ണ വർഗം ആയിരിക്കും. |
05:32 | ഇത് nന് സമമല്ലെങ്കിൽ സംഖ്യ പൂർണ്ണ വർഗം ആയിരിക്കില്ല. |
05:37 | അവസാനമായി ഈ കണ്‍ഡിഷൻ പ്രിന്റ് ചെയ്യുന്നു. |
05:47 | System.out.println(x * x == n); |
05:55 | കോഡ് പ്രവർത്തിപ്പിച്ച് നോക്കാം. |
05:59 | സേവ് ചെയ്ത് റണ്‍ ചെയ്യുക. ഔട്ട്‌പുട്ട് true ആണെന്ന് കാണാം. |
06:07 | മറ്റൊരു പൂർണ്ണ വർഗ സംഖ്യ കൊടുക്കാം. |
06:10 | n = 25നെ n = 49 ആക്കുക. |
06:15 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:20 | വീണ്ടും true ലഭിക്കുന്നു. |
06:23 | പൂർണ്ണ വർഗം അല്ലാത്ത ഒരു സംഖ്യ കൊടുക്കാം. |
06:26 | 49നെ 23 ആക്കുക. സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:34 | പ്രതീക്ഷിച്ചത് പോലെ falseകിട്ടുന്നു. |
06:37 | nന്റെ മൂല്യം പൂജ്യം ആണെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം. |
06:42 | n = 23യെ n = 0 ആക്കുക. 0 ഒരു natural number അല്ലാത്തതിനാൽ നമുക്ക് false കിട്ടണം. |
06:52 | കോഡ് റണ്‍ ചെയ്ത് നോക്കാം. |
06:54 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
07:00 | പ്രതീക്ഷിച്ചത് പോലെ false കിട്ടുന്നത് കാണാം. |
07:05 | ഇങ്ങനെ സംഭവിച്ചതിന് കാരണം കണ്‍ഡിഷൻ, x into x is less than n, പരിശോധിക്കുന്നതിന് മുൻപ് തന്നെ xന്റെ മൂല്യം ഒരു തവണ വർദ്ധിപ്പിച്ച് കഴിയുന്നു. |
07:16 | Loop കണ്‍ഡിഷൻ പരാജയപ്പെടുന്നതിനാൽ loop പിന്നീട് റണ്‍ ചെയ്യുന്നില്ല. |
07:20 | ഇങ്ങനെ, do-while loop ഉപയോഗിച്ച് പൂജ്യത്തെ ഒരു പൂർണ്ണ വർഗമായി പരിഗണിക്കുന്നില്ല എന്ന് നമ്മൾ ഉറപ്പ് വരുത്തുന്നു. |
07:26 | ഇത് പോലെ do while loop പല തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്നു. |
07:31 | പ്രത്യേകിച്ച് loop ഒരു തവണ എങ്കിലും റണ്‍ ചെയ്യേണ്ട അവസരങ്ങളിൽ. |
07:37 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:40 | ഇവിടെ പഠിച്ചത്, |
07:42 | do-while loop ഉം അത് ഉപയോഗിക്കുന്നതും. |
07:46 | ഒരു അസ്സൈൻമെന്റ്, താഴെ പറയുന്ന പ്രശ്നങ്ങൾ പരിഹരിക്കുക. |
07:50 | ഒരു ബൈനറി നമ്പർ തന്നാൽ അതിന് സമാനമായ decimal number കണ്ടെത്തുക. ഉദാഹരണം 11010 ആണെങ്കിൽ 26. |
07:56 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
08:01 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:06 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
08:10 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:16 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക |
08:22 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:32 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:36 | ഞാൻ ദേവി സേനന്‍, IIT Bombay. നന്ദി. |