Java/C2/Numerical-Datatypes/Malayalam

From Script | Spoken-Tutorial
Revision as of 22:16, 10 June 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search


Time' Narration
00:01 Java യിലെ Numerical Datatypes എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 Java യിൽ ലഭ്യമായ Numerical Datatypes
00:13 numerical data സ്റ്റോർ ചെയ്യാൻ അവ എങ്ങനെ ഉപയോഗപ്പെടുത്താം
00:18 ഇതിനായി ഉപയോഗിക്കുന്നത്,
  Ubuntu 11.10
  JDK 1.6
  Eclipse 3.7.0
00:27 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Eclipse ൽ ഒരു ലളിതമായ java പ്രോഗ്രാം എഴുതി റണ്‍ ചെയ്യാൻ ആറിഞ്ഞിരിക്കണം.
00:34 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:42 പൂർണ്ണ സംഖ്യകൾ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന data type ആണ് int.
00:47 ദശാംശ സംഖ്യകൾ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന datatype ആണ് float.
00:52 ആദ്യമായി integers നിർവചിക്കുന്നതും ഉപയോഗിക്കുന്നതും നോക്കാം.
01:02 ഇവിടെ Eclipse IDE ഉം ബാക്കിയുള്ള കോഡിന് ആവിശ്യമുള്ള ഘടനയും കാണാം.
01:10 NumericalData എന്ന ക്ളാസ് സൃഷ്ടിച്ച് അതിൽ main method ചേർത്തിട്ടുണ്ട്.
01:15 ഇപ്പോൾ ഒരു സംഖ്യ എങ്ങനെ സ്റ്റോർ ചെയ്യാമെന്ന് നോക്കാം,
01:20 int distance equal to 28
01:27 ഈ സ്റ്റേറ്റ്മെന്റ് ഒരു പൂർണ്ണ സംഖ്യയെ distanceൽ സ്റ്റോർ ചെയ്യുന്നു .
01:33 distance നെ ഇന്റിജർ വേരിയബിൾ എന്ന് പറയുന്നു.
01:37 ഇപ്പോൾ distance വേരിയബിളിനെ അതിൽ സ്റ്റോർ ചെയ്തിട്ടുള്ള മൂല്യം പ്രിന്റ്‌ ചെയ്യുന്നതിനായി ഉപയോഗിക്കാം..
01:47 System dot out dot println. Parentheses നുള്ളിൽ distance.
02:01 ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ distanceന്റെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു.
02:06 ഫയൽ Save ചെയ്ത് Run ചെയ്യുക.
02:14 നമുക്ക് distanceൽ 28 എന്ന മൂല്യം സ്റ്റോർ ചെയ്യുന്നതും അത് പ്രിന്റ്‌ ചെയ്യുന്നതും കാണാം.
02:21 ഇപ്പോൾ വേരിയബിളിൽ സ്റ്റോർ ചെയ്തിട്ടുള്ള മൂല്യത്തിൽ മാറ്റം വരുത്താം.
02:25 28ന് പകരം 24 ആക്കാം.
02:29 Save ചെയ്ത് Run ചെയ്യുക.
02:34 അതിനനുസരിച്ച് ഔട്ട്പുട്ടും മാറുന്നത് കാണാം.
02:39 int ൽ നെഗറ്റീവ് മൂല്യങ്ങളും സ്റ്റോർ ചെയ്യാം.
02:42 24 ന് പകരം minus 25 ആക്കുന്നു.
02:48 Save ചെയ്ത് Run ചെയ്യുക.
02:56 int ൽ നെഗറ്റീവ് മൂല്യങ്ങളും സ്റ്റോർ ചെയ്യാൻ കഴിയുമെന്ന് കാണാം.
03:02 മിക്ക്യ programming ആവിശ്യങ്ങൾക്കും int ഡേറ്റ ടൈപ്പ് മതിയാകും.
03:06 പക്ഷേ ഇതിന് ഒരു പരിധി വരെയുള്ള സംഖ്യകളെ സ്റ്റോർ ചെയ്യാൻ കഴിയൂ.
03:10 ഒരു വലിയ സംഖ്യ സ്റ്റോർ ചെയ്യാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം .
03:25 നമ്പറിന് താഴെ ഒരു ചുവപ്പ് വര കാണുന്നു. അത് errorനെ സൂചിപ്പിക്കുന്നു.
03:34 എറർ സന്ദേശം പറയുന്നത് ഈ സംഖ്യ വേരിയബിൾ int ന്റെ പരിധിക്ക് പുറത്താണ് എന്നാണ് .
03:42 int ന്റെ മെമ്മറി 32 bits ആണ്. ഇതിന് -2power 31 മുതൽ 2 power 31 വരെയുള്ള സംഖ്യകളെ സ്റ്റോർ ചെയ്യാൻ കഴിയൂ.
03:49 വലിയ സംഖ്യകളെ സ്റ്റോർ ചെയ്യുന്നതിന് java യിൽ long' datatype ഉപയോഗിക്കുന്നു.
03:54 ഇത് നമുക്ക് വലിയ ഒരു സംഖ്യ സ്റ്റോർ ചെയ്യാൻ ഉപയോഗിച്ച് നോക്കാം..
03:59 int ന് പകരം long ആക്കുക.
04:04 സംഖ്യയുടെ അവസാനം വലിയക്ഷരം L ചേർക്കുക.
04:11 Ctrl, S കൊടുത്ത് സേവ് ചെയ്യുക .
04:16 ഇപ്പോൾ ഒരു എററും കാണുന്നില്ല.
04:19 Ctrl, F11 കൊടുത്ത് റണ്‍ ചെയ്യുക .മൂല്യം പ്രിന്റ്‌ ചെയ്യപ്പെട്ടു.
04:27 നമ്മൾ, long വേരിയബിളിൽ വലിയ സംഖ്യകൾ സ്റ്റോർ ചെയ്യാമെന്ന് കണ്ടു.
04:32 ഇപ്പോൾ ഒരു ദശാംശ സംഖ്യ int വേരിയബിളിൽ ചെയ്യാം.
04:37 long നെ int ആക്കിയിട്ട് 23.5; കൊടുക്കുന്നു.
04:50 ഒരു എറർ കാണുന്നു. int ന് പൂർണ്ണ സംഖ്യകൾ മാത്രമേ സ്റ്റോർ ചെയ്യാൻ കഴിയുകയുള്ളൂ.
05:00 ദശാംശ സംഖ്യകൾ സ്റ്റോർ ചെയ്യാൻ float ഉപയോഗിക്കാം.
05:05 ഡേറ്റ ടൈപ്പ് float ആക്കി മാറ്റുക.
05:10 മൂല്യത്തിന്റെ അവസാനം f ചേർക്കുക.
05:17 സേവ് ചെയ്യുക.
05:19 ഇപ്പോൾ ഒരു എററും കാണുന്നില്ല.
05:22 Control F11 ഉപയോഗിച്ച് റണ്‍ ചെയ്യുക.
05:29 ദശാംശ സംഖ്യ സ്റ്റോർ ചെയ്തതും അത് പ്രിന്റ്‌ ചെയ്തതും കാണാം.
05:37 വേരിയബിൾ distance ന്റെ മൂല്യത്തിൽ മാറ്റം വരുത്തുക.
05:46 ഇവിടെ കാണുന്നത് പോലെ ദശാംശത്തിന് ശേഷം ഒരുപാട് അക്കങ്ങൾ ചേർക്കുക.
05:53 Save ചെയ്ത് Run ചെയ്യുക.
06:01 ഔട്ട്‌പുട്ട് സ്റ്റോർ ചെയ്തതിൽ നിന്നും അല്പം വ്യത്യാസപ്പെട്ടിരിക്കുന്നത് കാണാം.
06:06 ഇത് സംഭവിച്ചത് ഒരു floatingപോയിന്റ്‌ നമ്പറിന്റെ കൃത്യതയ്ക്ക് ഒരു പരിധി ഉള്ളത് കൊണ്ടാണ്.
06:11 അതിന് കൃത്യമായി സ്റ്റോർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, തൊട്ടടുത്തുള്ള സാധ്യമായ മൂല്യത്തിലേക്ക് round offചെയ്യുന്നു.
06:18 നമുക്കിപ്പോൾ വേരിയബിളിന് പേര് നൽകുന്നതിനുള്ള നിയമങ്ങൾ നോക്കാം.
06:23 പേരിന് മുൻപിൽ 2 എന്ന സംഖ്യ നൽകുക.
06:30 ഒരു syntax error കാണുന്നു.
06:34 ഇതെന്തന്നാൽ ഒരു വേരിയബിളിന്റെ പേര് ഒരു alphabet ലോ underscore ലോ ആണ് തുടങ്ങേണ്ടത്.
06:40 എന്നാൽ, സാധാരണയായി ഒരു വേരിയബിളിന്റെ തുടക്കത്തിൽ underscore ഉപയോഗിക്കുന്നില്ല.
06:45 വേരിയബിളിന്റെ പേരിന്റെ അവസാനം ഒരു സംഖ്യ ചേർക്കുക.
06:55 ഇപ്പോൾ ഒരു എററും കാണുന്നില്ല.
06:59 ഒരു വേരിയബിളിന്റെ പേരിൽ അക്കങ്ങൾ ആകാം, പക്ഷേ തുടക്കത്തിൽ പാടില്ല.
07:04 പേരിന്റെ മധ്യത്ത് 'underscore' ചേർക്കുക.
07:15 ഇവിടേയും ഒരു എററും കാണുന്നില്ല.
07:17 അതായത് ഒരു വേരിയബിളിന്റെ പേരിൽ underscore അനുവദനീയമാണ്.
07:22 പക്ഷേ, വേരിയബിളിന്റെ പേരിൽ മറ്റ് എന്തെങ്കിലും ചിഹ്നങ്ങൾ, syntax എററോ മറ്റ് എററോ നൽകുന്നു.
07:28 ഇങ്ങനെയാണ് java യിൽ numerical data സ്റ്റോർ ചെയ്യുന്നത്.
07:35 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:38 ഇവിടെ പഠിച്ചത് , വിവിധ തരത്തിലുള്ള numerical datatypes.
07:44 numerical data സ്റ്റോർ ചെയ്യുന്നത്
07:46 വേരിയബിളിന് പേര് നൽകുന്നതിനുള്ള നിയമങ്ങൾ.
07:51 ഒരു അസ്സൈന്മെന്റ്,
07:53 മറ്റ് numerical ഡേറ്റ ടൈപ്പുകളെ കുറിച്ച് വായിച്ചിട്ട്, അവ int, float എന്നിവയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുക.
08:00 താഴെയുള്ള ലിങ്കിൽ java ട്യൂട്ടോറിയലുകൾ ലഭ്യമാണ്.
08:05 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:11 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:14 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:20 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:24 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.കൂടുതൽ വിവരങ്ങൾക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08:35 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:39 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
08:45 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
08:51 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Vijinair