Java/C2/Hello-World-Program-in-Eclipse/Malayalam

From Script | Spoken-Tutorial
Revision as of 13:55, 9 June 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 Eclipse ൽ HelloWorld Java പ്രോഗ്രാം എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 Eclipse ഉപയോഗിച്ച് ലളിതമായ ഒരു java പ്രോഗ്രാം, Hello World, എഴുതുന്നതിനെ കുറിച്ച് ഇവിടെ പഠിക്കുന്നു.
00:13 ഇതിനായി ഉപയോഗിക്കുന്നത്, Eclipse 3.7.0 ഉം Ubuntu 11.10 ഉം
00:20 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങളുടെ സിസ്റ്റത്തിൽ Eclipse ഇൻസ്റ്റോൾ ചെയ്തിരിക്കണം.
00:25 കൂടാതെ,Eclipseൽ ഒരു ഫയൽ സൃഷ്ടിക്കുകയും സേവ് ചെയ്യുകയും റണ്‍ ചെയ്യുകയും ചെയ്യുന്നത് എങ്ങനെ എന്ന് അറിഞ്ഞിരിക്കണം.
00:30 ഇല്ലെങ്കിൽ , അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:36 Hello World എന്ന സന്ദേശം പ്രിന്റ്‌ ചെയ്യുന്നതിനുള്ള java കോഡ് ഇതാണ്.
00:44 ഇത് Eclipseൽ എങ്ങനെയാണെന്ന് നോക്കാം,
00: 46 Alt ,'F2 പ്രസ് ചെയ്യുക. ഡയലോഗ് ബോക്സിൽ eclipse ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക .
00:56 Workspaceൽ Ok ക്ലിക്ക് ചെയ്യുക. Eclipse IDE തുറക്കുന്നു.
01:09 ഇപ്പോൾ ഒരു പുതിയ പ്രൊജക്റ്റ്‌ തുടങ്ങാം.
01:12 File New , ക്ലിക്ക് ചെയ്ത് Project തിരഞ്ഞെടുക്കുക.
01:19 പ്രൊജക്റ്റുകളുടെ പട്ടികയിൽ നിന്ന് Java Project ക്ലിക്ക് ചെയ്ത് Next ക്ലിക്ക് ചെയ്യുക.
01:26 project name ൽ, DemoProject എന്ന് ടൈപ്പ് ചെയ്യുക.( ശ്രദ്ധിക്കുക, Demo യ്ക്കും Project നും ഇടയിൽ സ്പേസ് ഇല്ല. D യും Pയും വലിയ അക്ഷരങ്ങൾ ആണ്.)
01:40 Wizard ന്റെ താഴെ വലത് കോണിലുള്ള Finish ക്ലിക്ക് ചെയ്യുക.
01:46 DemoProject സൃഷ്ടിക്കപ്പെട്ടു.
01:49 ഒരു പുതിയ class പ്രൊജക്റ്റിൽ ചേർക്കാം.
01:52 Project ൽ റൈറ്റ് ക്ലിക്ക് ചെയ്ത് New, Class തിരഞ്ഞെടുക്കുക. New Java Class Portlet തുറക്കപ്പെടുന്നു.
01:59 class name ൽ DemoProgram ടൈപ്പ് ചെയ്യുക.method stubsൽ Public, Static,Void main തിരഞ്ഞെടുക്കുക.
02.13 Wizardന്റെ താഴെ വലത് കോണിൽ Finish ക്ലിക്ക് ചെയ്യുക.
02.20 DemoProject ന് ഒരു source directory യും അതിൽ DemoProgram.Java' എന്ന ഒരു ഫയലും ഉള്ളതായി കാണാം.
02:27 Java യിലെ എല്ലാ ക്ലാസിനും അതിന്റെ സ്വന്തം ഫയൽ ഉണ്ടാകും. അതായത് DemoProgram ക്ലാസിന്റെ ഫയൽ DemoProgram. Java തന്നെയായിരിക്കും.
02:40 നോക്കു, ഇവിടെ എഡിറ്ററിന് വളരെ കുറച്ച് സ്ഥലം മാത്രമേ ഉള്ളൂ.അതിനാൽ മറ്റ് portlets മിനിമൈസ് ചെയ്യാം. ഇതാണ് നമ്മുടെ എഡിറ്റർ.
02:55 ഈ വരി ഡബിൾ സ്ലാഷിൽ തുടങ്ങുന്നത് ശ്രദ്ധിക്കുക. അതായത് ഇത് നമ്മുടെ കോഡിനെ സ്വാധീനിക്കാത്ത ഒരു കമന്റ്‌ ആണ്..
03:05 ഈ വരി നീക്കം ചെയ്യുന്നു.അത് പോലെ slash Astrix നും Astrix slashനും ഇടയിലുള്ളതും കമന്റ്‌ ആണ് .
03:17 അതിനാൽ ഈ കമന്റുകളും നീക്കം ചെയ്യുന്നു.
03:22 ഇതാണ് കോഡിന്റെ bare bones .
03:27 ഇപ്പോൾ പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് ചേർക്കാം, System dot
03:35 ഇത് പൂർത്തീകരിക്കുന്നതിന് സാധ്യമായ വാക്കുകളുടെ പട്ടിക eclipseനൽകുന്നു.
03:38 ഇപ്പോൾ നമുക്ക് സ്വയം കമാൻഡ് ടൈപ്പ് ചെയ്യാം,
03:43 Out.println.ബ്രാക്കറ്റിനുള്ളിൽ quotesൽ HelloWorld ടൈപ്പ് ചെയ്യുക.
03:56 Javaയിൽ എല്ലാ സ്റ്റേറ്റ്മെന്റുകളും semicolon ൽ അവസാനിക്കുന്നു.
03:59 അതിനാൽ semicolonചേർക്കുന്നു.
04:03 ഇതാണ് പൂർണ്ണമായ HelloWorld java പ്രോഗ്രാം.
04:06 Ctrl + S ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.
04:11 കോഡ് റണ്‍ ചെയ്യുന്നതിനായി റൈറ്റ് ക്ളിക്ക് ചെയ്ത് Run as java application തിരഞ്ഞെടുക്കുക.
04:19 ഔട്ട്‌പുട്ട് കണ്‍സോളിൽ HelloWorld എന്ന സന്ദേശം പ്രിന്റ്‌ ചെയ്യപ്പെട്ടത് കാണാം.
04:24 ഇപ്പോൾ Worldനെ Java എന്ന് മാറ്റാം.
04:30 Ctrl + S കൊടുത്ത് സേവ് ചെയ്തതിന് ശേഷം റണ്‍ ചെയ്യുക.
04:41 ഇപ്പോൾ പ്രിന്റ്‌ ചെയ്യുന്ന സന്ദേശം Hello Java ആണെന്ന് കാണാം.
04:45 കോഡിന്റെ ഓരോ ഭാഗവും എന്താണ് ചെയ്യുന്നത് എന്ന് മനസിലാക്കാം?
04:48 ആദ്യത്തെ വരി സൂചിപ്പിക്കുന്നത് ക്ലാസിന്റെ പേര്, DemoProgram ആണെന്ന്. കൂടാതെ ഇത് ഒരു Public class ആണ്.
04:55 ഇത് main method ആണെന്ന് രണ്ടാമത്തെ വരി സൂചിപ്പിക്കുന്നു. അതായത് ഈ method ൽ നിന്നാണ് java execution ആരംഭിക്കുന്നത്.
05:04 ഇത് ഒരു പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് ആണ്.
05:07 എങ്ങനെയാണ് java യിൽ ഒരു HelloWorld എഴുതുന്നത് .
05:14 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
05:17 ഇവിടെ പഠിച്ചത് , javaയിൽ എങ്ങനെ 'HelloWorld' പ്രോഗ്രാം എഴുതാമെന്നും പിന്നെ കോഡിന്റെ ഓരോ ഭാഗവും എന്തെല്ലാം ചെയ്യുന്നുവെന്നും.
05:27 ഒരു അസ്സൈന്മെന്റ്
05:29 Greet എന്ന് പേരുള്ള ഒരു java class സൃഷ്ടിക്കുക. ഇത് എക്സിക്യൂട്ട് ചെയ്യുമ്പോൾ Program Successful എന്ന് കാണിക്കണം.
05:37 ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക.
05:42 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
05:45 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
05:51 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
05:53 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
05:55 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
05:59 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
06:05 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
06:09 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
06:14 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
06:19 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya