C-and-C++/C2/Tokens/Malayalam
From Script | Spoken-Tutorial
Time | Narration |
00.01 | C,C-Plus-Plus പ്രോഗ്രാമിലെ ടോക്കണ്‍സ് എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.06 | ഇവിടെ പഠിക്കുന്നത്, |
00.09 | എങ്ങനെ tokens നിർവചിക്കുകയും ഉപയോഗിക്കുകയും ചെയ്യാം. |
00.12 | ഒരു ഉദാഹരണത്തോടെ നമുക്ക് ഇത് നോക്കാം. |
00.15 | അത് പോലെ, സ്വാഭാവികമായ ചില തെറ്റുകളും അവ തിരുത്തുന്നതും വിശദീകരിക്കുന്നു. |
00.20 | ഇതിനായി ഉപയോഗിക്കുന്നത്, |
00.21 | Ubuntu Operating system version 11.10 |
00.26 | gcc, g++ Compiler version 4.6.1 |
00.33 | ഒരു ആമുഖത്തോടെ തുടങ്ങാം. |
00.36 | Data types, Variables, Constants, Identifiers എന്നിവയ്ക്ക് സാധാരണ പറയുന്ന പേരാണ് token. |
00.46 | പ്രോഗ്രാമോടെ തുടങ്ങാം. |
00.49 | എഡിറ്ററിൽ നേരത്തെ തന്നെ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്. |
00.53 | ഞാനത് തുറക്കാം. |
00.56 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് Tokens .c. |
01.04 | ഈ പ്രോഗ്രാമിൽ, വേരിയബിൾസിനെ intialize ചെയ്യുകയും അവയുടെ മൂല്യം പ്രിന്റ് ചെയ്യുകയും ചെയ്യുന്നു. |
01.09 | ഇപ്പോൾ കോഡ് വിശദികരിക്കാം. |
01.12 | ഇത് നമ്മുടെ header file. |
01.16 | ഇത് main function. |
01.20 | ഇവിടെ, int ഒരു കീ വേർഡ് ആണ്. |
01.22 | അതായത് കംപൈലറിന് keywordന്റെ അർത്ഥം അറിയാം. |
01.26 | a ഒരു integer വേരിയബിൾ ആണ്. |
01.28 | നമ്മൾ ഇതിൽ 2 എന്ന് മൂല്യം കൊടുക്കുന്നു. |
01.32 | ഇതിനെ initialization എന്ന് പറയുന്നു. |
01.35 | ഒരു വേരിയബിളിന് മൂല്യം നൽകുന്നില്ലെങ്കിൽ, അതിനെ വേരിയബിളിന്റെ declaration എന്ന് പറയുന്നു. |
01.43 | ഇവിടെ b ഒരു constant ആണ്. |
01.46 | b യുടെ മൂല്യം 4നല്കി, അതിനെ intialize ചെയ്യുന്നു. |
01.53 | read only വേരിയബിൾ സൃഷ്ടിക്കുന്നതിനാണ് const keyword ഉപയോഗിക്കുന്നത്. |
01.58 | Keywords, constant എന്നിവയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി സ്ലൈഡിലേക്ക് തിരിച്ചു വരാം. |
02.06 | Keywords ന് നിശ്ചിതമായ അർത്ഥം ഉണ്ട്, അത് മാറ്റുവാൻ കഴിയില്ല. |
02.11 | വേരിയബിൾസിന് പേരിന് വേണ്ടി Keywords ഉപയോഗിക്കാൻ കഴിയില്ല. |
02.15 | Cല്‍ 32 keywords ഉണ്ട്. |
02.18 | auto , break , case , char , enum , extern തുടങ്ങിയവ അവയിൽ ചിലതാണ്. |
02.28 | Constants, Constants നിശ്ചിതമായ മൂല്യങ്ങൾ ആണ്. |
02.33 | ഒരു പ്രോഗ്രാമിന്റെ execution സമയത്ത് അവയ്ക്ക് മാറ്റം വരുത്തുന്നില്ല. |
02.38 | രണ്ടു തരത്തിലുള്ള constants ഉണ്ട്, അവ Numeric constants, Character constants. |
02.45 | പ്രോഗ്രാമിലേക്ക് തിരികെ വരാം. |
02.47 | variable c യുടെ data type ആണ് float. |
02.52 | ഇതിന് 1.5 എന്ന മൂല്യം നല്കുന്നു. |
02.56 | ഒരു കൂട്ടം നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളുടെ ഒരു finite set ആണ് data type. |
03.04 | ഇവിടെ d ഒരു വേരിയബിൾ ആണ്. |
03.07 | Char, single quotes എന്നിവ സൂചിപ്പിക്കുന്നത് ഒരു “character” നെയാണ്. |
03.12 | ഇതിന്റെ ഭലമായി 'A' എന്ന മൂല്യം ഉൾകൊള്ളുന്ന character variable ആണ് d. |
03.20 | int, double, float, char datatypes ആണെന്ന് എളുപ്പത്തിൽ മനസിലാക്കാം. |
03.30 | a, c, d എന്നിവ വേരിയബിളുകൾ ആണ്. |
03.35 | ഇപ്പോൾ നമ്മുക്ക് സ്ലൈഡിലേക്ക് തിരികെ വന്ന് |
03.37 | datatypeനെയും വേരിയബിളിനെയും കുറിച്ച് കൂടുതൽ മനസിലാക്കാം. |
03.48 | Data types:integer data typeലൂടെ തുടങ്ങാം. |
03.50 | int ഉപയോഗിച്ച് ഇത് declare ചെയ്യുന്നു. |
03.53 | ഒരു integer data type പ്രിന്റ് ചെയ്യണമെങ്കിൽ, %d, format specifier ആയി ഉപയോഗിക്കണം. |
04.01 | അത് പോലെ, floating point numbers നായി float, %f ഉപയോഗിക്കുന്നു. |
04.09 | character data typeനായി char, %c ഉപയോഗിക്കുന്നു. |
04.15 | double data typeനായി doubleഉം format specifier ആയി %lf ഉം ഉപയോഗിക്കുന്നു. |
04.24 | ഇപ്പോൾ data ടൈപ്പുകളുടെ പരിധികൾ നോക്കാം. |
04.29 | Integer data type ന്റെ പരിധി ഇതാണ്. |
04.34 | Floating point ന്റെ പരിധി ഇതാണ്. |
04.39 | Character ന്റെ പരിധി ഇതാണ്. |
04.42 | Double ന്റെ പരിധി ഇതാണ്. |
04.47 | വേരിയബിളിൽ സ്റ്റോർ ചെയ്യുന്ന മൂല്യം ഈ പരിധികൾക്കുള്ളിൽ തന്നെയായിരിക്കണം. |
04.56 | ഇപ്പോൾ വേരിയബിൾസിലേക്ക് പോകാം. |
05.00 | ഡേറ്റയുടെ പേര് ആണ് വേരിയബിൾ. |
05.02 | ഡേറ്റയുടെ മൂല്യം സ്റ്റോർ ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. |
05.06 | പ്രോഗ്രാം റണ്‍ ചെയ്യുമ്പോൾ ഈ മൂല്യത്തിൽ മാറ്റം വരാം. |
05.10 | ഒരു വേരിയബിൾ ഉപയോഗിക്കുന്നതിന് മുൻപ് അത് declare ചെയ്തിരിക്കണം. |
05.14 | നമ്മൾ വേരിയബിൾസിന് അർത്ഥവത്തായ പേരുകൾ നല്കാൻ ശ്രമിക്കണം. |
05.18 | ഉദാഹരണത്തിന് john , marks , sum അങ്ങനെ.. |
05.24 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
05.27 | ഈ functionന്റെ identifier' പേര് ' ആണ് printf. |
05.32 | സ്ലൈഡിലേക്ക് തിരിച്ചു വരാം. |
05.35 | identifiersനെ കുറിച്ച് പഠിക്കാം. |
05.38 | user defined names ആണ് Identifiers. |
05.41 | identifier അക്ഷരങ്ങളും അക്കങ്ങളും ഉൾകൊള്ളുന്നു. |
05.46 | uppercaseഉം lowercase ഉം ആയുള്ള അക്ഷരങ്ങൾ അനുവധനീയമാണ്. |
05.51 | ആദ്യത്തെ അക്ഷരം ആല്ഫബെറ്റോ underscore ആയിരിക്കണം. |
05.55 | പ്രോഗ്രാമിലേക്ക് തിരികെ വരാം. |
05.58 | ഇവിടെ variables ഉം constants ഉം intializeചെയ്തു. |
06.02 | അവ പ്രിന്റ് ചെയ്യുന്നു. |
06.05 | ഇതാണ് നമ്മുടെ return statement. |
06.08 | save ക്ലിക്ക് ചെയ്യുക. |
06.10 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
06.12 | terminal വിന്ഡോ തുറക്കാനായി Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്യുക. |
06.21 | കംപൈൽ ചെയ്യാനായി gcc space tokens dot c space hyphen o tokടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
06.30 | എക്സിക്യൂട്ട് ചെയ്യാൻ ./tok(dot slash tok) ടൈപ്പ് ചെയ്യുക. |
06.35 | ഔട്ട്‌പുട്ട് കാണിക്കുന്നു. |
06.39 | ദശാംശത്തിന് ശേഷം ഇവിടെ 6 അക്കങ്ങൾ കാണാം. |
06.44 | ഇവിടെ രണ്ടു അക്കങ്ങൾ ഉണ്ട്. |
06.48 | എങ്ങനെ ഇത് സംഭവിച്ചുവെന്ന് നോക്കാം, പ്രോഗ്രാമിലേക്ക് തിരികെ വരാം. |
06.54 | ഇവിടുത്തെ % point 2f ആണ് അതിന് കാരണം . |
06.59 | ഇത് സൂചിപ്പിക്കുന്നത്, ദശാംശത്തിന് ശേഷം രണ്ട് അക്കങ്ങളെ പ്രിന്റ് ചെയ്യാൻ കഴിയു എന്നാണ്. |
07.04 | ഇവിടെ മൂന്ന് ദശാംശ അക്കങ്ങൾ ഉള്ള ഒരു ഔട്ട്‌പുട്ട് വേണമെന്ന് കരുതുക. |
07.09 | % point 2f, % point 3fആയി മാറ്റാം. |
07.16 | save ക്ലിക്ക് ചെയ്യുക. |
07.19 | terminalലേക്ക് തിരിച്ചു വരിക. |
07.22 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
07.28 | ദശാംശത്തിന് ശേഷം മൂന്ന് അക്കങ്ങൾ കാണാം. |
07.33 | ഇതേ പ്രോഗ്രാം c++ ല്‍ എക്സിക്യൂട്ട് ചെയ്യാം. |
07.36 | പ്രോഗ്രാമിലേക്ക് തിരികെ വരാം. |
07.40 | ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു. |
07.42 | shift+ctrl+s ഒരുമിച്ച് പ്രസ് ചെയ്യുക. |
07.50 | .cpp എന്ന extension നോട് കൂടി ഫയൽ സേവ് ചെയ്യാം,save ക്ലിക്ക് ചെയ്യുക. |
07.58 | header file, iostream എന്ന് മാറ്റാം. |
08.03 | using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക. |
08.08 | save ക്ലിക്ക് ചെയ്യുക. |
08.11 | printf സ്റ്റേറ്റ്മെന്റിന് പകരം cout ഉപയോഗിക്കുക. |
08.15 | C++ല്‍ ഒരു വരി പ്രിന്റ് ചെയ്യാനായി cout<< function ഉപയോഗിക്കുന്നു. |
08.21 | Search for and replace text ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |
08.27 | ഇവിടെ ടൈപ്പ് ചെയ്യുക, printf തുറക്കുന്ന ബ്രാക്കറ്റ് “(” |
08.33 | ഈ കോളത്തിൽ ടൈപ്പ് ചെയ്യുക cout, രണ്ട് തുറക്കുന്നangle ബ്രാക്കറ്റുകൾ “<<”. |
08.40 | Replace All ക്ലിക്ക് ചെയ്ത് ക്ലോസ് ക്ലിക്ക് ചെയ്യുക. |
08.45 | format specifier ന്റെയോ /n ന്റെയോ ആവിശ്യം ഇല്ല. |
08.50 | ഇവ നീക്കം ചെയ്യാം. |
08.52 | കോമ ഡിലീറ്റ് ചെയ്ത് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
09.01 | saveക്ലിക്ക് ചെയ്യുക , അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം. |
09.04 | വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
09.09 | ഡബിൾ quoteസിന് ഉള്ളിൽ \n. |
09.16 | save ക്ലിക്ക് ചെയ്യുക. |
09.20 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം, ടെർമിനലിലേക്ക് തിരികെ വരുക. |
09.24 | കംപൈൽ ചെയ്യാൻ g++ space tokens dot cpp space hyphen o space tok 1 ടൈപ്പ് ചെയ്യുക. |
09.35 | ഇവിടെ tokens.c യുടെ ഔട്ട്‌പുട്ട് ഫയൽ ആയ tok നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് tok 1 ഉപയോഗിച്ചത്. |
09.46 | Enterപ്രസ് ചെയ്യുക. |
09.48 | എക്സിക്യൂട്ടിനായി ./tok1.ടൈപ്പ് ചെയ്ത് enter പ്രസ് ചെയ്യുക. |
09.55 | ഔട്ട്‌പുട്ട് കാണപ്പെടുന്നു. |
09.59 | നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകളിലേക്ക് പോകാം. |
10.03 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
10.05 | bക്ക് 8 എന്ന പുതിയ മൂല്യം നല്കുന്നു. |
10.12 | save ക്ലിക്ക് ചെയ്ത് എന്ത് സംഭവിക്കുന്നു എന്ന് നോക്കുക. |
10.15 | terminalലേക്ക് തിരിച്ചു വരുക. |
10.17 | Prompt വൃത്തിയാക്കാം. |
10.22 | നേരത്തേതു പോലെ കംപൈൽ ചെയ്യുക. |
10.26 | tokens. cpp ഫയലിലെ ഏഴാമത്തെ വരിയിൽ error കാണുന്നു. |
10.32 | Assignment of read only variable b. |
10.36 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
10.39 | b ഒരു constantആണ്, Constants നിശ്ചിത മൂല്യങ്ങളാണ്. |
10.45 | ഒരു പ്രോഗ്രാമിന്റെ execution സമയത്ത് അത് മാറുന്നില്ല. |
10.49 | അതിനാണ് error കിട്ടിയത്.ഇത് തിരുത്താം. |
10.54 | ഇത് നീക്കം ചെയ്ത് save ക്ലിക്ക് ചെയ്യുക. |
10.57 | വീണ്ടും എക്സിക്യൂട്ട് ചെയ്യാം.terminalലേക്ക് തിരികെ വരുക. |
11.01 | കംപൈൽ ചെയ്യുക. |
11.03 | എക്സിക്യൂട്ട് ചെയ്യുക,ഇത് പ്രവർത്തിക്കുന്നു. |
11.09 | മറ്റൊരു സ്വാഭാവികമായ തെറ്റ് നോക്കാം. |
11.12 | പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
11.15 | ഇവിടെ single quotes നീക്കം ചെയ്യുക, save ക്ലിക്ക് ചെയ്യുക. |
11.21 | എക്സിക്യൂട്ട് ചെയ്യാനായി terminal ലേക്ക് തിരിച്ചു വരാം. |
11.25 | കംപൈൽ ചെയ്യുക. |
11.28 | tokens dot cpp ഫയലിൽ ഒൻപതാമത്തെ വരിയിൽ തെറ്റ് കാണുന്നു. |
11.34 | A was not declared in the scope.പ്രോഗ്രാമിലേക്ക് തിരിച്ചു വരാം. |
11.40 | ഇത് എന്തെന്നാൽ, single quotesനുള്ളിൽ കാണുന്നവയാണ് character മൂല്യങ്ങൾ. |
11.47 | d യെ character വേരിയബിൾ ആയാണ് declare ചെയ്തത്. |
11.53 | തെറ്റ് തിരുത്താം, ഒൻപതാമത്തെ വരിയിൽ single quotes നല്കുക. |
11.59 | save ക്ലിക്ക് ചെയ്യുക, എക്സിക്യൂട്ട് ചെയ്യാം. |
12.02 | terminalലേക്ക് തിരിച്ചു വരിക. |
12.04 | കംപൈൽ ചെയ്യുക. |
12.06 | എക്സിക്യൂട്ട് ചെയ്യുക, ഇത് പ്രവർത്തിക്കുന്നു. |
12.13 | സ്ലൈഡിലേക്ക് തിരിച്ചു വരാം. |
12.15 | ചുരുക്കത്തിൽ |
12.16 | ഇവിടെ പഠിച്ചത് |
12.18 | Data types ഉദാഹരണം int, double, float .. |
12.24 | Variables. ഉദാഹരണം int a=2; |
12.29 | Identifiers. ഉദാഹരണം printf() |
12.34 | Constant. ഉദാഹരണം double const b=4; |
12.40 | ഒരു അസ്സിഗ്ന്മെന്റ് |
12.41 | വെറും പലിശ കണക്ക് കൂട്ടുന്ന ഒരു പ്രോഗ്രാം എഴുതുക. |
12.45 | സൂചകം: മുതൽ *നിരക്ക് *സമയം ഭാഗം 100. |
12.50 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
12.54 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
12.56 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
13.01 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
13.03 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
13.07 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
13.10 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
13.19 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
13.24 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
13.30 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
13.35 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay, ഞങ്ങളോട് സഹകരിച്ചതിന്. നന്ദി. |