C-and-C++/C2/First-C++-Program/Malayalam
From Script | Spoken-Tutorial
Time' | Narration |
00.02 | ആദ്യത്തെ C++ program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.07 | ഇവിടെ പഠിക്കുന്നത്, എപ്രകാരം |
00.10 | C++ program എഴുതാം |
00.13 | ഇത് കംപൈൽ ചെയ്യാം |
00.14 | എക്സിക്യൂട്ട് ചെയ്യാം |
00.17 | ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും |
00.22 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu operating system version 11.10 |
00.29 | ഉബുണ്ടുവിലെ G++ Compiler version 4.5.2 |
00.35 | ഈ ട്യൂട്ടോറിയലിനായി |
00.37 | Ubuntu Operating System ഉം ഒരു എഡിറ്ററും അറിഞ്ഞിരിക്കണം. |
00.44 | ചില എഡിറ്ററുകൾ-vim,gedit |
00.48 | ഈ ട്യൂട്ടോറിയലിനായി gedit ഉപയോഗിക്കുന്നു. |
00.50 | ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. |
00.56 | ഒരു ഉദാഹരണത്തോടെ C++ program എങ്ങനെ എഴുതാം എന്ന് വിശദീകരിക്കാം. |
01.01 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക. |
01.09 | ടെക്സ്റ്റ് എഡിറ്റർ തുറക്കുവാനായി ടെർമിനലിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക. |
01.13 | “gedit” space “talk” dot “.cpp” space ampersand “&”അടയാളം. |
01.21 | Prompt, free ആക്കുവാനായി “&” ഉപയോഗിക്കുന്നു. |
01.25 | ശ്രദ്ധിക്കുക, എല്ലാ C++ഫയലുകൾക്കും “.cpp”എന്ന extension ഉണ്ട്. |
01.31 | Enter പ്രസ് ചെയ്യുക. |
01.33 | ടെക്സ്റ്റ് എഡിറ്റർ തുറക്കുന്നു. |
01.35 | ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം. |
01.38 | ഇങ്ങനെ ടൈപ്പ് ചെയ്യുക “//” space “My first C++ program”. |
01.44 | ഈ വരി കമന്റ് ചെയ്യുവാനാണ് ഡബിൾ സ്ലാഷ് ഉപയോഗിച്ചത്. |
01.49 | ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ് ഉപയോഗിക്കുന്നു. |
01.52 | ഇത് documentation ഉം ഉപകരിക്കുന്നു. |
01.55 | ഇത് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു. |
01.59 | ഡബിൾ സ്ലാഷിനെ ഒറ്റ വരി കമന്റ് എന്ന് പറയാം.Enter പ്രസ് ചെയ്യുക. |
02.05 | ടൈപ്പ് ചെയ്യുക, “#include”space തുറക്കുന്ന angle bracket അടയ്ക്കുന്ന angle bracket , |
02.13 | ബ്രാക്കറ്റ് പൂർത്തിയാക്കിയതിന് ശേഷം അതിനുള്ളിൽ എഴുതുന്നത് ഒരു നല്ല രീതിയാണ്. |
02.20 | ബ്രാക്കറ്റിനുള്ളിൽ “iostream” ടൈപ്പ് ചെയ്യുക. |
02.23 | ഇവിടെ iostream, ഒരു header file' ആണ്. |
02.26 | C++ ലെ അടിസ്ഥാന input output functions ഈ ഫയൽ ഉൾകൊള്ളുന്നു.Enter പ്രസ് ചെയ്യുക . |
02.35 | ടൈപ്പ് ചെയ്യുക, “using” space “namespace” space “std”എന്നിട്ട് semicolon “;” . |
02.45 | using സ്റ്റേറ്റ്മെന്റ് കംപൈലറിനെ നിങ്ങൾക്ക് std namespace ഉപയോഗിക്കണമെന്ന് അറിയിക്കുന്നു. |
02.52 | namespace ന്റെ ഉദേശ്യം പ്രോഗ്രാമിലെ പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കുകയാണ്. |
02.56 | അതിനായി identifiers ന്റെ പേരുകളെ ലോക്കലൈസ് ചെയ്യുന്നു. |
03.00 | അത് അതിന്റേതായ ഒരു അർത്ഥ പരിധി സൃഷ്ടിക്കുന്നു. |
03.05 | ഒരു namespaceല്‍ നിർവചിക്കപ്പെടുന്നവയെല്ലാം ആ നെയിം സ്പേസിന്റെ അര്‍ത്ഥ പരിധിക്കുള്ളിൽ ആയിരിക്കും. |
03.11 | standard C++ library നിർവചിക്കപ്പെട്ടിരിക്കുന്ന നെയിം സ്പേസ് ആണ് std.enter പ്രസ് ചെയ്യുക. |
03.20 | ടൈപ്പ് ചെയ്യുക, “int”' space “main” തുറക്കുന്ന ബ്രാക്കറ്റ് ,അടയ്ക്കുന്ന ബ്രാക്കറ്റ്. |
03.26 | main ഒരു പ്രത്യേക function ആണ്. |
03.30 | ഇത് കാണിക്കുന്നത് പ്രോഗ്രാമിന്റെ execution ഈ വരിയിൽ നിന്ന് തുടങ്ങുന്നു എന്നാണ്. |
03.34 | തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ Parenthesisഎന്ന് പറയുന്നു. |
03.39 | മെയിനിന് ശേഷമുള്ള Parenthesis, മെയിൻ ഒരു function ആണെന്ന് സൂചിപ്പിക്കുന്നു. |
03.45 | ഇവിടെ , int main functionന് ഒരു argumentഉം ഇല്ല . ഇത് integer value റിട്ടേണ്‍ ചെയ്യുന്നു. |
03.52 | data types നെ കുറിച്ച് മറ്റ് ട്യൂട്ടോറിയലുകളില് പഠിക്കാം. |
03.56 | Main function നെ കുറിച്ച് കൂടുതൽ അറിയാനായി സ്ലൈഡിലേക്ക് പോകാം. |
04.02 | എല്ലാ പ്രോഗ്രാമിനും ഒരു main function ഉണ്ട്. |
04.04 | ഒന്നിൽ കൂടുതൽ main function ഉണ്ടാകാൻ പാടില്ല. |
04.09 | അല്ലെങ്കിൽ കംപൈലറിന് ഒരു പ്രോഗ്രാമിന്റെ തുടക്കം മനസിലാക്കാൻ കഴിയില്ല. |
04.13 | ശുന്യമായ parentheses കാണിക്കുന്നത് മെയിനിന് ഒരു arguments' ഉം ഇല്ല എന്നാണ്. |
04.19 | argumentsനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളില് പഠിക്കാം. |
04.24 | പ്രോഗ്രാമിലേക്ക് തിരിച്ചു വരുവാനായി enter പ്രസ് ചെയ്യുക. |
04.29 | തുറക്കുന്ന curly bracket “{”ടൈപ്പ് ചെയ്യുക. |
04.32 | ഇത് function main ന്റെ തുടക്കം കാണിക്കുന്നു. |
04.37 | അടയ്ക്കുന്ന curly bracket “}”ടൈപ്പ് ചെയ്യുക. |
04.40 | function main ന്റെ അവസാനം ഇത് സൂചിപ്പിക്കുന്നു. |
04.45 | ബ്രാക്കറ്റിനുള്ളിൽ രണ്ടു പ്രാവിശ്യം enter പ്രസ് ചെയ്യുക. |
04.49 | ഒരു വരി മുകളിലേക്ക് cursor നീക്കുക. |
04.51 | Indentation കോഡ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു. |
04.54 | തെറ്റുകൾ വേഗത്തിൽ കണ്ടുപിടിക്കാനും ഇത് സഹായിക്കുന്നു. |
04.58 | അതിനാൽ നമുക്ക് ഇവിടെ ഒരു സ്പേസ് കൊടുക്കാം. |
05.01 | 'ടൈപ്പ് ചെയ്യുക, “cout” സ്പേസ് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ' |
05.07 | ടെർമിനലില്‍ ഔട്ട്പുട്ട് പ്രിന്റ് ചെയ്യുന്ന standardC++ functionആണ് cout . |
05.14 | ബ്രാക്കറ്റിന് ശേഷം ഡബിൾ quotesന് ഉള്ളിൽ ടൈപ്പ് ചെയ്യുക. |
05.18 | ഡബിൾ quotesന് ഉള്ളിൽ ഉള്ളത് cout function പ്രിന്റ് ചെയ്യുന്നു. |
05.24 | quotesനുള്ളിൽ ടൈപ്പ് ചെയ്യുക “Talk to a teacher backslash n” (/n). |
05.31 | ഒരു പുതിയ വരിക്ക് വേണ്ടിയുള്ളതാണ് \n. |
05.35 | ഇതിന്റെ ഫലമായി cout function ന്റെ execution ന് ശേഷം cursor അടുത്ത വരിയിലേക്ക് നീങ്ങുന്നു. |
05.41 | എല്ലാ C++ സ്റ്റേറ്റ് മെന്റിന്റെ അവസാനവും semicolon ഇടണം. |
05.45 | ഈ വരിയുടെ അവസാനം ഇത് ടൈപ്പ് ചെയ്യുക. |
05.48 | ഒരു സ്റ്റേറ്റ് മെന്റ് ടെർമിനേറ്ററിനെ, പോലെ semicolon പ്രവർത്തിക്കുന്നു. എന്റർ പ്രസ് ചെയ്യുക. |
05.53 | ഒരു സ്പേസ് കൊടുത്ത് , ടൈപ്പ് ചെയ്യുക “return” space “0” എന്നിട്ട് semicolon “;”. |
06.00 | ഈ സ്റ്റേറ്റ് മെന്റ് ,integer zero തിരികെ നല്കുന്നു. |
06.03 | function ടൈപ്പ് int ആയതിനാൽ ഈ function, integer റിട്ടേണ്‍ ചെയ്യണം. |
06.10 | return സ്റ്റേറ്റ് മെന്റ് , എക്സിക്യൂട്ട് ചെയ്യുന്ന സ്റ്റേറ്റ് മെന്റുകളുടെ അവസാനം സൂചിപ്പിക്കുന്നു. |
06.14 | മറ്റൊരു ട്യൂട്ടോറിയലില് returned valuesനെ കുറിച്ച് കൂടുതലായി പഠിക്കാം. |
06.20 | “Save” ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യാം. |
06.23 | കൂടെ ക്കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ലൊരു ശീലമാണ്. |
06.26 | ഇത് നിങ്ങളെ പെട്ടന്നുള്ള വൈദ്യുതി തകരാറുകളിൽ നിന്ന് രക്ഷിക്കുന്നു. |
06.30 | ആപ്പ്ലിക്കെഷൻ ക്രാഷ് ആയാലും ഇത് ഉപകാരപ്പെടും. |
06.34 | ഇപ്പോൾ പ്രോഗ്രാം കംപൈൽ ചെയ്യാം. |
06.36 | ടെർമിനലിലേക്ക് വരിക. |
06.39 | ടൈപ്പ് ചെയ്യുക, “g++” space “talk.cpp” space hyphen “-o” space “output”. |
06.49 | C++ പ്രോഗ്രാം കംപൈൽ ചെയ്യാൻ ഉപയോഗിക്കുന്ന കംപൈലർ ആണ് g++. |
06.55 | talk.cppനമ്മുടെ ഫയലിന്റെ പേര്. |
06.59 | hyphen -o outputപറയുന്നത് executable, ഫയൽ ഔട്ട്പുട്ടിലേക്ക് ചേർക്കപ്പെടുന്നു . |
07.05 | എന്റർ പ്രസ് ചെയ്യുക. |
07.07 | പ്രോഗ്രാം കംപൈൽ ചെയ്യപ്പെടുന്നു. |
07.10 | അവസാനം സൃഷ്ടിക്കപ്പെട്ട ഫയൽ outputആണെന്ന് ls space hyphen lrt' യിലൂടെ മനസിലാക്കാം. |
07.19 | ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം, “./output” (dot slash output) ടൈപ്പ് ചെയ്യുക. |
07.24 | എന്റർ പ്രസ് ചെയ്യുക. |
07.27 | ഇവിടെ output, “Talk to a teacher”.എന്ന് കാണിക്കുന്നു. |
07.30 | സ്വാഭാവികമായി സംഭവിക്കുന്ന ചില errors നോക്കാം. |
07.35 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരിച്ചു വരുക. |
07.38 | ഇവിടെ നമുക്ക് }( അടയ്ക്കുന്ന curly bracket)ഒഴിവാക്കാ , |
07.42 | ഫയൽ സേവ് ചെയ്യുക. |
07.44 | എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് തിരികെ വരാം. |
07.48 | നേരത്തെ ഉപയോഗിച്ച കമാൻഡ് ഉപയോഗിച്ച് പ്രോഗ്രാം കംപൈൽ ചെയ്ത് റണ്‍ ചെയ്യുക.നമ്മൾ ഒരു എറർ കാണുന്നു. |
07.55 | talk.cpp ഫയലിൽ ഏഴാമത്തെ വരിയിൽ ഒരു എറർ കാണിക്കുന്നു.Expected curly bracket at the end of input. |
08.07 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരാം. |
08.09 | നേരത്തെ പറഞ്ഞ പോലെ അടയ്ക്കുന്ന curly ബ്രാക്കറ്റ് main ഫങ്ഷന്റെ അവസാനം സൂചിപ്പിക്കുന്നു. |
08.14 | ഇവിടെ ബ്രാക്കറ്റ് ഇട്ടതിന് ശേഷം ഫയൽ സേവ് ചെയ്യുക. |
08.19 | വീണ്ടും ഇത് എക്സിക്യൂട്ട് ചെയ്യാം. |
08.21 | arrow key ഉപയോഗിച്ച് നേരത്തെ കൊടുത്ത കമാൻഡുകൾ recall ചെയ്യാം. |
08.26 | അതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്. |
08.30 | ഇത് പ്രവർത്തിക്കുന്നു. |
08.32 | മറ്റൊരു സ്വാഭാവികമായ തെറ്റ് കാണിക്കാം. |
08.35 | നമുക്ക് ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ പോകാം. |
08.37 | std. നീക്കം ചെയ്യുന്നു. |
08.41 | ഫയൽ സേവ് ചെയ്യാം. |
08.44 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
08.46 | കംപൈൽ ചെയ്യാം. |
08.48 | talk.cpp ഫയലിൽ മൂന്നാമത്തെയും ആറാമത്തെയും വരിയിൽ error കാണിക്കുന്നു. |
08.56 | expected identifier before semicolon', പിന്നെ cout was not declared in this scope. |
09.05 | standard C++ library function ആണ് cout |
09.09 | std namespace ന് കീഴിലാണ് എല്ലാ C++ library function ഉം നിർവചിച്ചിരിക്കുന്നത് . |
09.15 | അതിനാൽ ഇത് error നല്കുന്നു. |
09.18 | ഇപ്പോൾ ഈ error തിരുത്താം. |
09.19 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വന്ന് std ടൈപ്പ് ചെയ്യുക. |
09.23 | ഇത് സേവ് ചെയ്യുക. |
09.25 | ഒരിക്കൽ കൂടി കംപൈൽ ചെയ്യാം. |
09.29 | ഇത് പ്രവർത്തിക്കുന്നു. |
09.32 | ഒരു അസ്സിഗ്ന്മെന്റ്, |
09.33 | നിങ്ങളുടെ പേരും സിറ്റിയും പ്രിന്റ് ചെയ്യാൻ ഒരു പ്രോഗ്രാം എഴുതുക. |
09.37 | ഈ ട്യൂട്ടോറിയലില് നമ്മള് ഒറ്റ വരി കമന്റ് ആണ് നല്‍കിയത്. |
09.40 | ഇപ്പോൾ, ഒന്നിൽ കൂടുതൽ വരികളുള്ള കമന്റ് നല്കാൻ ശ്രമിക്കുക. |
09.44 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09.46 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09.48 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09.53 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09.55 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09.58 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10.01 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
10.10 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10.14 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
10.20 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10.25 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. |
10.28 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |