C-and-C++/C2/Logical-Operators/Malayalam
From Script | Spoken-Tutorial
Time' | Narration |
00.02 | C , C++ ലെ Logical operatorsഎന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.08 | ഇവിടെ പഠിക്കുന്നത്, Logical operatorsആയ Logical ANDഉദാഹരണം : expression1 && expression2 |
00.16 | Logical OR, ഉദാഹരണം expression1 or expression2 |
00.21 | Logical NOTഉദാഹരണം : not (Expression1) |
00.25 | ഇത് ഒരു ഉദാഹരണത്തോടെ നോക്കാം |
00.28 | ഇതിനായി ഉപയോഗിക്കുന്നത് , Ubuntu 11.10operating system |
00.33 | ഉബുണ്ടുവിലെgcc , g++ Compiler version 4.6.1 |
00.39 | logical operators ന്റെ ആമുഖത്തോടെ തുടങ്ങാം |
00.43 | C യിലും C++ലും അല്ലാത്ത മൂല്യങ്ങൾ trueആണ് . |
00.48 | പൂജ്യം അല്ലാത്തത് true നെ സൂചിപ്പിക്കുന്നു. |
00.50 | പൂജ്യം false നെ സൂചിപ്പിക്കുന്നു . |
00.53 | logical operators ഉപയോഗിക്കുന്ന expressions, true ന് 1ഉം false ന് 0 വും return ചെയ്യുന്നു . |
00.58 | ഒരു ഉദാഹരണത്തോടെ logical operators വിശദികരിക്കാം |
01.03 | logical operators in C എന്ന പ്രോഗ്രാം ഇതാണ് . |
01.08 | മെയിൻ ബ്ലോക്കിനുള്ളിൽ |
01.10 | ഈ സ്റ്റേറ്റ്മെന്റ് , a,b ,c വേരിയബിളുകളെ integersആയി ഡിക്ലെയർ ചെയ്യുന്നു . |
01.16 | a,b , cക്ക് മൂല്യങ്ങൾ നല്കാൻ ഈ printfസ്റ്റേറ്റ്മെന്റ് യുസറിനോട് ആവിശ്യപ്പെടുന്നു . |
01.21 | a, b , cവേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിയ്ക്കുന്നു . |
01.28 | വലുത് കണ്ടെത്തുന്നതിനായി aയുടെ മൂല്യംb യുംc യുമായി താരതമ്യം ചെയ്യുന്നു. |
01.33 | ഒരേ സമയം താരതമ്യം ചെയ്യുന്നതിനായി നമ്മൾ logical AND operatorഉപയോഗിക്കുന്നു . |
01.38 | logical AND true return ചെയ്യണമെങ്കിൽ എല്ലാ കണ്‍ഡിഷനുകളും ശരിയാകണം. |
01.43 | ഒരു കണ്‍ഡിഷൻ false ആയാൽ ആ expression തുടർന്ന് പരിശോദിക്കുന്നില്ല . |
01.49 | അതായത് (a>b)' ശരിയാണെങ്കിൽ മാത്രമേ (a>c) എന്ന expression പരിശോദിക്കുന്നുള്ളൂ . |
01.56 | a ,bയെക്കാൾ ചെറുതാണെങ്കിൽ , ഈ expression പരിശോദിക്കുന്നില്ല . |
02.02 | നേരത്തേ പറഞ്ഞ കണ്‍ഡിഷൻ ശരിയാണെങ്കിൽ മാത്രം ഈ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു . |
02.07 | അടുത്തതായി (b>c) പരിശോദിക്കുന്നു. |
02.10 | കണ്‍ഡിഷൻ ശരിയാണെങ്കിൽ, b is greatest എന്ന സ്ക്രീനിൽ കാണിക്കുന്നു . |
02.16 | അങ്ങനെയല്ലെങ്കിൽ, 'c is greatest എന്ന് കാണിക്കുന്നു . |
02.21 | ഇപ്പോൾ logical OR operator നോക്കാം. |
02.24 | ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ, logical OR , “true” return ചെയ്യുന്നു . |
02.30 | ഒരു കണ്‍ഡിഷൻ ശരിയായാൽ ആ exppression തുടർന്ന് പരിശോദിക്കുന്നില്ല . |
02.35 | അതായത് , a == zeroആണെങ്കിൽ തുടർന്നുള്ള രണ്ട് expressions പരിശോദിക്കുന്നില്ല. |
02.43 | a, b , cലേതെങ്കിലും പൂജ്യമാണെങ്കിൽ ഈ printfസ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
02.49 | പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് return 0അടയ്ക്കുന്ന curlyബ്രാക്കറ്റ് . |
02.54 | പ്രോഗ്രാം സേവ് ചെയ്യാം |
02.57 | .cഎന്ന extension നോടെ സേവ് ചെയ്യുക . |
03.00 | ഞാനെന്റെ ഫയൽ logical.cഎന്ന് സേവ് ചെയ്തു . |
03.03 | Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക . |
03.08 | കോഡ് കംപൈൽ ചെയ്യാൻ gcc space logical dot c space minus o space logടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
03.23 | എക്സിക്യൂട്ടിനായി ./logടൈപ്പ് ചെയ്യുക. |
03.27 | എന്റർ പ്രസ് ചെയ്യുക. |
03.29 | 0,34,567എന്നീ മൂല്യങ്ങൾ നല്കുന്നു . |
03.39 |
ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു , |
03.42 | c is greatest. |
03.45 | The product of a, b and c is zero |
03.50 | വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക . |
03.55 | അതേ പ്രോഗ്രാം C++ൽ എഴുതാം . |
03.59 | ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട് ,അത് നോക്കുക |
04.03 | ഇവിടെ കോഡ് C++ലാണ് . |
04.06 | അതേ പ്രോഗ്രാം C++ൽ എഴുതാൻ ,ചില മാറ്റങ്ങൾ വരുത്തണം . |
04.11 | ഹെഡർ ഫയൽ വ്യത്യസ്തമാണ് . |
04.14 | Usingസ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു |
04.18 | ഇൻപുട്ട് ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റുകളിലും വ്യതാസം ആണ് . |
04.21 | operators Cയിലേതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. |
04.25 | സേവ് ക്ലിക്ക് ചെയ്യുക . |
04.27 | .cpp extensionനോടെ ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക |
04.31 | Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക . |
04.36 | പ്രോഗ്രാം compileചെയ്യാൻ g++ logical.cpp space minus o space log1ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക . |
04.49 | എക്സിക്യൂട്ടിനായി ./log1ടൈപ്പ് ചെയ്യുക . |
04.53 | എന്റർ പ്രസ് ചെയ്യുക . |
04.56 | 0,34,567എന്നീ മൂല്യങ്ങൾ നല്കുന്നു. |
05.02 | ഔട്ട്‌പുട്ട്, Cപ്രോഗ്രാമിലേത് പോലെ ആണെന്ന് കാണുന്നു. |
05.05 | വ്യത്യസ്ത ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക . |
05.10 | നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം . |
05.12 | എഡിറ്ററിലേക്ക് പോകാം |
05.16 | ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക |
05.20 | ഇവ നീക്കം ചെയ്യുക |
05.26 | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം ,പ്രോഗ്രാം സേവ് ചെയ്യുക . |
05.30 | ടെർമിനലിലേക്ക് തിരിച്ചു വരിക |
05.32 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
05.38 | ഈ എറർ കാണാം, |
05.41 | Expected identifier before '(' token. |
05.45 | ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions ഉണ്ട് . |
05.48 | AND operatorഉപയോഗിക്കുമ്പോൾ അത് ഒറ്റ expressionആയി പരിഗണിക്കുന്നു . |
05.53 | പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം . |
05.57 | ഇവടങ്ങളിൽ ബ്രാക്കറ്റ് കൊടുക്കട്ടെ |
06.04 | സേവ് ക്ലിക്ക് ചെയ്യുക |
06.06 | ടെർമിനലിലേക്ക് തിരിച്ചു വരിക |
06.09 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക |
06.14 | ഇതിപ്പോൾ പ്രവർത്തിക്കുന്നു . |
06.22 | ചുരുക്കത്തിൽ |
06.24 | ഇവിടെ പഠിച്ചത് Logical ANDനെ കുറിച്ച് ,ഉദാഹരണം :((a > b) && (a > c)) |
06.32 | Logical OR
ഉദാഹരണം :(a == 0 || b == 0 || c == 0) |
06.39 | അസ്സിഗ്ന്മെന്റ് |
06.41 | യൂസറിൽ നിന്ന് രണ്ട് അക്കങ്ങൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക |
06.44 | ആ അക്കങ്ങൾ സമമാണോ അല്ലെയോ എന്ന് NOT operator ഉപയോഗിച്ച് പരിശോദിക്കുക .സൂചന : (a != b) |
06.54 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
06.57 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06.59 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07.03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം,സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07.07 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07.11 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
07.18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
07.21 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
07.27 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
07.37 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |