Tux-Typing/S1/Getting-started-with-Tux-Typing/Malayalam
From Script | Spoken-Tutorial
Revision as of 15:15, 6 August 2014 by PoojaMoolya (Talk | contribs)
Time | Narration |
---|---|
00:00 | Tux Typingന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:04 | ഇവിടെ പഠിക്കുന്നത്, Tux Typingഉം അതിന്റെ interface ഉം |
00:10 | ഇംഗ്ലീഷ് ആൽഫബെറ്റോട് കൂടിയ കമ്പ്യൂട്ടർ കീ ബോർഡിൽ ,എങ്ങനെ കൃത്യമായി വേഗത്തിൽ കാര്യക്ഷമതയോടെ ടൈപ്പ് ചെയ്യാം എന്ന് പഠിക്കുന്നു |
00:19 | കുടാതെ , കീ ബോർഡിൽ നോക്കാതെ തന്നെ ടൈപ്പ് ചെയ്യാനും പഠിക്കുന്നു . |
00:25 | എന്താണ് Tux Typing? |
00:27 | ഇതൊരു ടൈപ്പിംഗ് പഠന സഹായിയാണ് |
00:30 | ഇത് interactive games ഉപയോഗിച്ച് എങ്ങനെ ടൈപ്പ് ചെയ്യാമെന്നും പതുക്കെ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനും പഠിപ്പിക്കുന്നു |
00:38 | സ്വന്തം വേഗതയ്ക്ക് അനുസരിച്ച് ടൈപ്പിംഗ് പഠിക്കാം |
00:41 | പതുക്കെ നിങ്ങളുടെ ടൈപ്പിംഗ് സ്പീഡും കൃത്യതയും വർദ്ധിക്കുന്നു |
00:46 | Tuxtypingൽ പ്രാക്ടീസിനായി പുതിയ വാക്കുകൾ എന്റർ ചെയ്യാം , ടൈപ്പിംഗ് ഭാഷ സെറ്റ് ചെയ്യാം |
00:54 | ഇവിടെ ഉപയോഗിക്കുന്നത് Tux Typing 1.8.0 ഉം Ubuntu Linux 11.10ഉം. |
01:02 | ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ ഉപയോഗിച്ച് ഇത് ഇൻസ്റ്റോൾ ചെയ്യാം |
01:07 | ഉബുണ്ടു സോഫ്റ്റ്വെയർ സെന്ററിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ,ദയവായി വെബ്സൈറ്റിലെ Ubuntu Linux Tutorials സന്ദർശിക്കുക. |
01:16 | Tux Typingതുറക്കാം |
01:19 | ആദ്യമായി, ഡസ്ക്ടോപ്പിന്റെ മുകളിൽ ഇടത് കോണിൽ വൃത്താകൃതിയിൽ കാണുന്ന Dash Home ക്ലിക്ക് ചെയ്യുക |
01:26 | സെർച്ച് ബോക്സ് കാണുന്നു .സെർച്ച് ബോക്സിൽ ,Tux Typingടൈപ്പ് ചെയ്യുക . |
01:34 | സെർച്ച് ബോക്സിനു താഴെ Tux Typingഐക്കണ്‍ കാണുന്നു. |
01:39 | Tux Typingഐക്കണ്‍ ക്ലിക്ക് ചെയ്യുക |
01:42 | Tux Typingവിൻഡോ കാണുന്നു. |
01:46 | Tux Typingൽ ഉള്ള മെനുസ് , |
01:50 | Fish Cascade –ഗെയിമിങ്ങിനായുള്ളത്
Comet Zap – ഗെയിമിങ്ങിനായുള്ള മറ്റൊരിടം |
01:56 | Lessons – അക്ഷരങ്ങൾ മനസിലാക്കാനുള്ള പാഠങ്ങൾ ഉൾകൊള്ളുന്നു . |
02:01 | Options – വാക്കുകൾ എഡിറ്റ് ചെയ്യാനും വാക്യങ്ങൾ ടൈപ്പ് ചെയ്യാനും tux typing പ്രൊജക്റ്റിന്റെ വിവരങ്ങൾ കാണാനും languageസെറ്റ് ചെയ്യാനും കഴിയുന്ന മെനുസ് ഉൾകൊള്ളുന്നു. |
02:13 | Quit – ഗെയിം ക്ലോസ് ചെയ്യുന്നു |
02:16 | ലെസ്സണ്‍സ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ പരിശീലിക്കാം |
02:20 | മെയിൻ മെനുവിൽLessons ക്ലിക്ക് ചെയ്യുക |
02:23 | ലെസ്സണ്‍ ഉൾകൊള്ളുന്ന വിന്‍ഡോ കാണുന്നു |
02:26 | ആദ്യത്തെ ലെസ്സണ്‍ പഠിക്കാം . |
02:30 | basic_lesson_01.xml.ക്ലിക്ക് ചെയ്യുക |
02:35 | നിർദേശങ്ങൾ അടങ്ങിയ വിന്‍ഡോ കാണുന്നു.അത് വായിക്കുക |
02:41 | ലെസ്സണ്‍ തുടങ്ങുവാനായി space bar പ്രസ് ചെയ്യുക |
02:45 | കീ ബോർഡ് ഉൾകൊള്ളുന്ന വിൻഡോ കാണുന്നു |
02:48 | ലെറ്റർ 'a' ടൈപ്പ് ചെയ്തു കൊണ്ട് പഠനം തുടങ്ങാം |
02:52 | പരിശീലനം തുടങ്ങുവാനായി 'p' പ്രസ് ചെയ്യുക |
02:56 | ടൈപ്പ് ചെയ്യേണ്ട characters കാണിക്കുന്ന വിൻഡോ കാണുന്നു |
03:01 | ‘aaa aaa…..’ കാണുന്നു . ഇത് എന്താണ്? |
03:07 | നിങ്ങൾ ഈ അക്ഷരങ്ങൾ ടൈപ്പ് ചെയ്യണം |
03:10 | ഈ ലൈനിനെ Teacher’s line എന്ന് വിളിക്കാം |
03:13 | സാധാരണ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഇംഗ്ലീഷ് കീ ബോർഡ് കാണുന്നു |
03:19 | 'a'ക്ക് ചുറ്റുമുള്ള ചുവന്ന ചതുരം കാണുന്നില്ലേ ?,അത് സൂചിപ്പിക്കുന്നത് ഇപ്പോൾ ടൈപ്പ് ചെയ്യേണ്ട character ആണ് |
03:27 | കീ ബോർഡിലെ ആദ്യത്തെ വരി ,അക്കങ്ങളും special charactersഉം ബാക്ക് സ്പേസ് കീയുമാണ് |
03:35 | ടൈപ്പ് ചെയ്തവ ഡിലിറ്റ് ചെയ്യാൻ backspace key പ്രസ് ചെയ്യുന്നു |
03:39 | കീ ബോർഡിൽ മൂന്ന് വരി ആൽഫബെറ്റസും ,അക്കങ്ങളും മറ്റ് ക്യാരകറ്റേഴ്സും ഉണ്ട് |
03:51 | കീ ബോർഡിലെ രണ്ടാമത്തെ വരി കാണിക്കുന്നത് ആൽഫബെറ്റസും മറ്റ് ക്യാരകറ്റേഴ്സും എന്റർ കീയും |
03:58 | അടുത്ത വരിയിലേക്ക് പോകാൻ എന്റർ കീ പ്രസ് ചെയ്യണം . |
04:02 | കീ ബോർഡിലെ മൂന്നാമത്തെ വരി കാണിക്കുന്നത് ആൽഫബെറ്റസ് , colon/semicolon, capslock key |
04:10 | ക്യാപിറ്റൽ ലെറ്റർ ടൈപ്പ് ചെയ്യാൻ Caps Lock keyഉപയോഗിക്കാം . |
04:14 | കീ ബോർഡിലെ നാലാമത്തെ വരി കാണിക്കുന്നത് alphabets, special characters, shift key ഉം. |
04:21 | ക്യാപിറ്റൽ ലെറ്റർ ടൈപ്പ് ചെയ്യാൻ ഷിഫ്റ്റും ആല്‍ഫബെറ്റും ഒരുമിച്ചു പ്രസ് ചെയ്യണം |
04:27 | കീബോർഡിൽ മുകളിൽ കാണുന്ന ക്യാരക്ടർ ടൈപ്പ് ചെയ്യാനായി ഷിഫ്റ്റും അതും കൂടി പ്രസ് ചെയ്യണം. |
04:34 | ഉദാഹരണമായി,നമ്പർ 1 ന് മുകളിൽ exclamation mark ഉണ്ട് |
04:39 | exclamation mark ടൈപ്പ് ചെയ്യാനായി 1ന്റെ കൂടെ ഷിഫ്റ്റും പ്രസ് ചെയ്യുക |
04:44 | കീബോർഡിലെ അഞ്ചാമത്തെ വരിയിൽ Ctrl, Alt, Function keys,space bar എന്നിവ കാണാം |
04:52 | Tux Typing keyboardഉം laptop keyboardഉം desktop keyboardഉം തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? |
05:00 | ശ്രദ്ധിക്കു , Tux Typing keyboardഉം desktop keyboard ഉം laptop keyboardഉം തമ്മിൽ വ്യത്യാസം ഒന്നുമില്ല. |
05:10 | കീബോർഡിൽ നമ്മുടെ വിരലുകളുടെ ശരിയായ സ്ഥലം നോക്കുക |
05:14 | ഈ സ്ലൈഡ് നോക്കുക |
05:16 | ഇത് ഓരോ വിരലുകളും അവയുടെ പേരും കാണിക്കുന്നു. ഇടത് നിന്നും വലത്തേക്ക് നോക്കു |
05:21 | Little finger,
Ring finger, Middle finger, Index finger, Thumb. |
05:27 | കീ ബോർഡിന്റെ ഇടത് വശത്ത് ഇടത് കൈ വയ്ക്കുക |
05:32 | ലിറ്റിൽ ഫിംഗർ ‘A’ൽ വയ്ക്കുക . |
05:35 | റിംഗ് ഫിംഗർ ‘S’ ൽ |
05:38 | മിഡിൽ ഫിംഗർ‘D’ൽ |
05:41 | ഇൻഡക്സ് ഫിംഗർ‘F’’ൽ |
05:44 | വലത് കൈ കീ ബോർഡിന്റെ വലത് വശത്ത് വയ്ക്കുക |
05:49 | ലിറ്റിൽ ഫിംഗർ colon/semi-colon കീയിൽ വയ്ക്കുക. |
05:54 | റിംഗ് ഫിംഗർ L”ൽ |
05:56 | മിഡിൽ ഫിംഗർK”ൽ |
06:00 | ഇൻഡക്സ് ഫിംഗർJ”ൽ |
06:03 | സ്പേസ് ബാർ അടിക്കാൻ വലത്തേ തംബ് ഉപയോഗിക്കുക |
06:08 | കൈകളുടെ നിഴലുകൾ, ഒരു charater ടൈപ്പ് ചെയ്യേണ്ട ശരിയായ ഫിംഗർ കാട്ടി തരുന്നു |
06:14 | ഇടത് കൈയിലെ ലിറ്റിൽ ഫിംഗറിൽ ചുവപ്പ് നിറത്തിലെ വട്ടം എന്താണ് ? |
06:19 | നിങ്ങൾ ഈ വിരൽ a” ടൈപ്പ് ചെയ്യാൻ ഉപയോഗിക്കണം . |
06:23 | നേരത്തെ പറഞ്ഞ പോലെ വിരലുകൾ കീ ബോർഡിൽ വയ്ക്കുക |
06:29 | ടൈപ്പ് ചെയ്യാൻ തുടങ്ങാം |
06:32 | നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ അക്ഷരങ്ങൾ ടീച്ചേര്‍സ് ലൈനിന് താഴെ കാണുന്നു |
06:39 | ഇതിനെ സ്റ്റുടന്റ് ലൈൻ എന്ന് വിളിക്കാം |
06:42 | ഇപ്പോൾ ടീച്ചേര്‍സ് ലൈനിൽ ഇല്ലാത്ത ഒരു അക്ഷരം ടൈപ്പ് ചെയ്യാം . |
06:47 | തെറ്റായി ടൈപ്പ് ചെയ്ത അക്ഷരങ്ങൾ നിങ്ങൾക്ക് സ്റ്റുടന്റ് ലൈനിൽ കാണാമോ ?കാണില്ല |
06:53 | കീബോർഡിലെ തെറ്റായി ടൈപ്പ് ചെയ്ത character ന് മുകളിൽ ഒരു X” മാർക്ക് കാണപ്പെടുന്നു |
06:59 | കുറച്ച് അക്ഷരങ്ങൾ കൂടി ടൈപ്പ് ചെയ്യാം |
07:02 | ഇപ്പോൾ നമ്മുടെ ടൈപ്പിംഗിന് ലഭിച്ച മാർക്കുകൾ നോക്കാം |
07:07 | ഇടത് വശത്തുള്ള ഫീൽഡുകൾ എന്തിനെ കാണിക്കുന്നുവെന്ന് ഇപ്പോൾ തന്നെ നിങ്ങൾ ഊഹിച്ചിരിക്കും |
07:13 | Time-നിങ്ങളുടെ ടൈപ്പിംഗ് സ്പീഡ് കാണിക്കുന്നു |
07:17 | Chars-ടൈപ്പ് ചെയ്ത അക്ഷരങ്ങളുടെ എണ്ണം കാണിക്കുന്നു |
07:21 | CPM- ഒരു മിനിറ്റിൽ ടൈപ്പ് ചെയ്ത അക്ഷരങ്ങൾ കാണിക്കുന്നു |
07:26 | WPM-ടൈപ്പ് ചെയ്ത വാക്കുകളുടെ എണ്ണം കാണിക്കുന്നു |
07:31 | Errors-നിങ്ങൾ വരുത്തിയ തെറ്റുകളുടെ എണ്ണം കാണിക്കുന്നു |
07:34 | Accuracy-ടൈപ്പിങിന്റെ കൃത്ത്യത |
07:40 | മെയിൻ മെനുവിലേക്ക് പോകുവാനായി രണ്ടു പ്രാവിശ്യംEscape കീ അടിക്കുക |
07:45 | ടൈപ്പിംഗ് ലെസ്സണിന്റെ ആദ്യ പാഠം പഠിച്ചു ! |
07:47 | ആദ്യം കുറഞ്ഞ വേഗതയിൽ കൃത്യതയോടെ ടൈപ്പ് ചെയ്ത് പഠിക്കണം |
07:52 | തെറ്റുകൾ ഇല്ലാതെ കൃത്യതയോടെ ടൈപ്പ് ചെയ്യാൻ പഠിച്ചാൽ വേഗത കൂട്ടാം |
07:59 | ഇതോടെ Tux Typing ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു . |
08:03 | ഇവിടെ പഠിച്ചത് Tux typing interface ആണ് . ടൈപ്പിംഗിന്റെ ആദ്യ പാഠം പൂര്‍ത്തിയാക്കി |
08:11 | നിങ്ങൾക്കായി ഒരു അസ്സിഗ്ന്മെന്റ് |
08:13 | basic_lesson_02.xmlതുറക്കുക |
08:19 | ഇത് പരിശീലിക്കുക |
08:21 | ഇതിലെ എല്ലാ അക്ഷരങ്ങളും ടൈപ്പ് ചെയ്തിട്ട് Enterകീ അടിക്കുക |
08:26 | ഇത് പോലെ മറ്റ് പാഠങ്ങളും പരിശീലിക്കാം. |
08:30 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. |
08:33 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:36 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഇതു ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
08:41 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
08:43 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു |
08:46 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:50 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,"contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക |
08:56 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
09:00 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
09:08 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
09:19 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |