Java/C2/Using-this-keyword/Malayalam

From Script | Spoken-Tutorial
Revision as of 16:43, 19 September 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration
00:02 Javaയിലെ this keyword എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:09 this keywordന്റെ ഉപയോഗം.
00:11 fieldsനോടൊപ്പം this keyword ഉപയോഗിക്കുന്നത്.
00:14 Constructorsനെ ബന്ധിപ്പിക്കുന്നതിനായി this keyword ഉപയോഗിക്കുന്നത്.
00:17 ഇതിനായി ഉപയോഗിക്കുന്നത്,
  • Ubuntu version 11.10
  • jdk 1.6
  • Eclipse 3.7.0
00:28 ഈ ട്യൂട്ടോറിയലിനായി
00:30 eclipse ഉപയോഗിച്ച് javaയിൽ constructor സൃഷ്ടിക്കുവാൻ അറിഞ്ഞിരിക്കണം.
00:34 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:40 ഇപ്പോൾ this keywordന്റെ ഉപയോഗം നോക്കാം.
00:44 constructorനുള്ളിൽ, നിലവിലുള്ള objectലേക്കുള്ള റെഫറൻസ് ആണ് this.
00:48 constructorനുള്ളിൽ, objectന്റെ ഏത് അംഗത്തെ റെഫർ ചെയ്യുന്നതിനും this ഉപയോഗിക്കാവുന്നതാണ്.
00:55 ഇപ്പോൾ, fieldsനൊപ്പം this keywordന്റെ ഉപയോഗം പരിശോധിക്കാം.
01:00 this keyword പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കാൻ സഹായിക്കുന്നു.
01:07 അതിനൊരു ഉദാഹരണം നോക്കാം.
01:10 അതിനായി Eclipse തുറക്കുക.
01:17 ഇതിന് മുൻപുള്ള ട്യൂട്ടോറിയലിൽ സൃഷ്ടിച്ച Student class തുറക്കുക.
01:23 default constructor കമന്റ്‌ ചെയ്യുക. ഒരു parameter ഉള്ള constructor കമന്റ്‌ ചെയ്യുക.
01:40 രണ്ട് objects സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള കോഡും കമന്റ്‌ ചെയ്യുക.
02:03 parameterized constructor നോക്കുക.
02:11 the_roll_number, the_name എന്നിവയാണ് constructorലേക്ക് പാസ്‌ ചെയ്യുന്ന arguments.
02:20 roll_numberഉം nameഉം instance വേരിയബിളുകൾ ആണ്.
02:26 ഇപ്പോൾ argumentsനേയും roll_numberഉം nameഉം ആക്കി മാറ്റുന്നു.
02:39 constructorനുള്ളിൽ
02:42 roll_number equal to roll_number, name equal to name.
02:55 Ctrl, Sഉം Ctrl, F11ഉം പ്രസ്‌ ചെയ്ത് ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:04 ഔട്ട്‌പുട്ട് ഇങ്ങനെ ലഭിക്കുന്നു:
03:07 I am a Parameterized Constructor

0

null

03:12 കോഡിലേക്ക് തിരികെ വരാം.
03:17 കോഡിൽ രണ്ട് warnings കാണാം.
03:20 Warning ചിഹ്നത്തിന് മുകളിൽ മൗസ് വയ്ക്കുക.
03:23 The assignment to the variable roll_number has no effect
03:29 The assignment to the variable name has no effect എന്നിങ്ങനെ കാണുന്നു.
03:33 ഇതെന്തന്നാൽ, constructorനുള്ളിൽ roll_numberഉം nameഉം ലോക്കൽ വേരിയബിളുകളാണ്.
03:40 ഒരു ബ്ലോക്കിലോ methodലോ മാത്രം access ചെയ്യാവുന്ന വേരിയബിളുകളാണ് ലോക്കൽ വേരിയബിളുകൾ.
03:47 ഇവിടെ roll_numberഉം nameഉം 11ഉം Rajuഉം ആയി initialize ചെയ്യപ്പെടുന്നു.
03:54 എന്തെന്നാൽ 11ഉം Rajuഉം ആണ് constructorലേക്ക് പാസ്‌ ചെയ്ത മൂല്യങ്ങൾ.
04:01 പക്ഷേ ഒരിക്കൽ constructorന് പുറത്ത് വന്നാൽ അവ accessible അല്ല.
04:06 ഇപ്പോൾ നമുക്ക് അറിയാവുന്ന roll_numberഉം nameഉം instance വേരിയബിളുകളാണ്.
04:13 അവ object സൃഷ്ടിച്ചപ്പോൾ തന്നെ 0യും nullഉം ആയി initialize ചെയ്യപ്പെട്ടു.
04:18 അതിനാൽ ഔട്ട്‌പുട്ടിൽ 0യും nullഉം കിട്ടി.
04:21 ഇപ്പോൾ, constructorനുള്ളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്താം.
04:29 ടൈപ്പ് ചെയ്യുക this dot roll_number equal to roll_number.
04:37 this dot name equal to name.
04:44 ഇപ്പോൾ ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാം. ctrl, S എന്നിട്ട് ctrl, F11 പ്രസ്‌ ചെയ്യുക.
04:51 ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു.
04:53 I am Parameterized Constructor

11

Raju

04:58 എന്തെന്നാൽ, this dot roll_numberഉം this dot nameഉം instance വേരിയബിൾ ആയ roll_numberനേയും nameനേയും റെഫർ ചെയ്യുന്നു.
05:12 ഇവിടുത്തെ roll_numberഉം nameഉം methodലേക്ക് പാസ്‌ ചെയ്ത arguments ആണ്.
05:19 Local, instance വേരിയബിളുകൾ തമ്മിലുള്ള ആശയ കുഴപ്പം ഒഴിവാക്കാനായി this keyword ഉപയോഗിക്കുന്നു.
05:29 constructorsനെ ബന്ധിപ്പിക്കുന്നതിനായി this keyword ഉപയോഗിക്കുന്നതെങ്ങനെ എന്ന് നോക്കാം.
05:34 ഒരു constructorനുള്ളിൽ മറ്റൊരു constructor കാൾ ചെയ്യാനായി this keyword ഉപയോഗിക്കാം.
05:39 constructors ഒരേ ക്ലാസ്സിൽ ആയിരിക്കണം.
05:43 ഇതിനെ explicit constructor invocation എന്ന് വിളിക്കുന്നു.
05:46 നമ്മൾ സൃഷ്ടിച്ചിട്ടുള്ള Student ക്ലാസ്സിലേക്ക് തിരികെ വരാം.
05:53 കമന്റുകൾ നീക്കം ചെയ്യുക.
06:28 ആദ്യത്തെ രണ്ട് constructorsൽ instance വേരിയബിളുകൾക്ക് അവയുടെ മൂല്യങ്ങൾ assign ചെയ്യുന്ന ഭാഗം കമന്റ്‌ ചെയ്യുക.
06:52 രണ്ടാമത്തേയും മൂന്നാമത്തെയും objectകൾ സൃഷ്ടിക്കുന്ന ഭാഗവും കമന്റ്‌ ചെയ്യുക.
07:08 ആദ്യം, parameters ഇല്ലാത്ത constructorലേക്ക് വരാം.
07:16 Curly ബ്രാക്കറ്റിന് ശേഷം ടൈപ്പ് ചെയ്യുക, this ബ്രാക്കറ്റിനുള്ളിൽ 11, semicolon.
07:28 രണ്ടാമത്തെ constructorനുള്ളിൽ ടൈപ്പ് ചെയ്യുക this ബ്രാക്കറ്റിനുള്ളിൽ 11 comma ഡബിൾ quotesൽ Raju semicolon.
07:42 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാം. Ctrl,S, Ctrl, F11 പ്രസ്‌ ചെയ്യുക.
07:49 ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു,
07:51 I am a Parameterized Constructor
07:54 I am a constructor with a single parameter
07:57 I am Default Constructor

11

Raju

08:02 ഇപ്പോൾ ഔട്ട്‌പുട്ട് വിശദമാക്കാം.
08:08 Object സൃഷ്ടിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട constructor കാൾ ചെയ്യപ്പെടുന്നു.
08:13 ഇവിടുത്തെ constructor argument ഇല്ലാത്ത constructor ആണ്.
08:20 constructorന്റെ ആദ്യത്തെ വരിയിൽ control വരുന്നു.
08:24 ഇത്, this ബ്രാക്കറ്റിനുള്ളിൽ 11 എന്ന സ്റ്റേറ്റ്മെന്റ് കാണുന്നു.
08:26 അതിനാൽ, ഒറ്റ ഇന്റിജർ argumentനെ സ്വീകരിക്കുന്ന constructorനെ കാൾ ചെയ്യുന്നു.
08:36 എന്നിട്ട് control this ബ്രാക്കറ്റിനുള്ളിൽ 11 comma Rajuലേക്ക് വരുന്നു.
08:44 അതിനാൽ ഒരു integerഉം ഒരു Stringഉം argument ആയി സ്വീകരിക്കുന്ന constructorനെ കാൾ ചെയ്യുന്നു.
08:53 അങ്ങനെ ഈ constructor എക്സിക്യൂട്ട് ചെയ്യുകയും ഔട്ട്‌പുട്ട് I am Parameterized Constructor എന്ന് കിട്ടുകയും ചെയ്യുന്നു.
09:02 ഇപ്പോൾ instance വേരിയബിളുകൾ, നമ്മൾ പാസ്‌ ചെയ്തതനുസരിച്ച് 11ഉം Rajuഉം ആയി initialize ചെയ്യപ്പെടുന്നു.
09:11 ഇപ്പോൾ control, constructor കാൾ ചെയ്യുന്നതിലേക്ക് പോകുന്നു.
09:16 അതിനാൽ, രണ്ടാമത്തെ constructor എക്സിക്യൂട്ട് ചെയ്യുന്നു.
09:19 ഔട്ട്‌പുട്ട് I am constructor with a single parameter എന്ന് കിട്ടുന്നു.
09:25 എന്നിട്ട് control ആദ്യത്തെ constructorലേക്ക് പോയി അത് എക്സിക്യൂട്ട് ചെയ്യുന്നു.
09:30 അതിനാൽ ഔട്ട്‌പുട്ട് I am a default constructor എന്ന് കിട്ടുന്നു.
09:36 എന്നിട്ട് studentDetail method എക്സിക്യൂട്ട് ചെയ്യുന്നു.
09:42 അതിനാൽ 11ഉം Rajuഉം കിട്ടുന്നു.
09:45 ചെറിയ ചില മാറ്റങ്ങൾ വരുത്താം.
09:47 constructorന്റെ അവസാനം this സ്റ്റേറ്റ്മെന്റ് കൊടുക്കാം.
10:00 ഒരു കംപൈലർ എറർ കാണുന്നു.
10:03 Mouse എറർ ചിഹ്നത്തിന് മുകളിൽ വയ്ക്കുമ്പോൾ
10:06 ഇങ്ങനെ കാണുന്നു,
10:07 Constructor call must be the first statement in the constructor.
10:12 അതായത്, ഇത് constructorന്റെ ആദ്യത്തെ വരിയിൽ തന്നെ ആയിരിക്കണം.
10:16 ഇതിനെ constructorന്റെ ആദ്യത്തെ വരിയിൽ ആക്കുക.
10:27 ഇപ്പോൾ എറർ തിരുത്തപ്പെട്ടതായി കാണാം.
10:31 ഇവിടെ പഠിച്ചത്
10:35 Fieldsനോടൊപ്പം this keyword ഉപയോഗിക്കുന്നത്.
10:38 constructorsനെ ബന്ധിപ്പിക്കുന്നതിനായി this keyword ഉപയോഗിക്കുന്നത്.
10:41 constructorthis keyword എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.
10:45 അസൈൻമെന്റ്, നേരത്തേ സൃഷ്ടിച്ചിട്ടുള്ള Employee classൽ
10:49 രണ്ട് parameters ഉള്ള ഒരു constructor സൃഷ്ടിക്കുക.
10:52 instance വേരിയബിളുകൾ initialize ചെയ്യാൻ this keyword ഉപയോഗിക്കുക.
10:57 ഒരു parameterഉം parameter ഇല്ലാത്തതും ആയ constructorഉം സൃഷ്ടിക്കുക.
11:01 ഈ ട്യൂട്ടോറിയലിൽ ചെയ്തത് പോലെ constructorsനെ this ഉപയോഗിച്ച് ബന്ധിപ്പിക്കുക.
11:07 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
11:09 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
11:12 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
11:16 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11:19 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
11:23 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:26 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:30 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
11:36 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
11:40 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
11:46 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11:55 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
11:58 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble