GChemPaint/C2/Formation-of-molecules/Malayalam

From Script | Spoken-Tutorial
Revision as of 15:53, 4 November 2014 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:02 GChemPaintലെ Formation of molecules എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്,
00:11 * compoundsന്റെ structure ചേർക്കുന്നതും അതിൽ മാറ്റങ്ങൾ വരുത്തുന്നതും.
00:14 * നിലവിലുള്ള element മാറ്റുന്നത്.
00:16 * Alkyl ഗ്രൂപ്പുകൾ ചേർക്കുന്നത്.
00:18 * carbon ചെയിൻ ചേർക്കുന്നതും അതിൽ മാറ്റങ്ങൾ വരുത്തുന്നതും.
00:21 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux OS version. 12.04, GChemPaint version 0.12.10.
00:33 ഈ ട്യൂട്ടോറിയലിനായി
00:38 GChemPaint chemical structure എഡിറ്റർ അറിഞ്ഞിരിക്കണം.
00:41 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:47 Propane, Butane, Heptane എന്നിവയുടെ structure ഈ സ്ലൈഡിൽ കാണാം.
00:54 Propane, Butane എന്നിവയുടെ structure ഓട് കൂടിയ ഒരു പുതിയ GChemPaint ആപ്പ്ളിക്കേഷൻ തുറന്നിട്ടുണ്ട്.
01:03 Butane structureലെ അവസാനത്തെ Carbon ആറ്റങ്ങൾക്ക് പകരം Chlorine ആറ്റങ്ങൾ ചേർക്കാം.
01:10 ഇതിനായി ഞാൻ Periodic table combo ബട്ടണ്‍ ഉപയോഗിക്കുന്നു.
01:15 Current element ഡ്രോപ്പ് ഡൌണ്‍ arrow ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
01:19 ഇത് Periodic table combo ബട്ടണ്‍ എന്നറിയപ്പെടുന്നു.
01:23 അതിൽ തന്നെയുള്ള Modern periodic table നിരീക്ഷിക്കുക.
01:27 tableൽ Cl ക്ലിക്ക് ചെയ്യുക.
01:30 ടൂൾ ബോക്സിലെ Cl നിരീക്ഷിക്കുക.
01:33 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
01:37 അവസാനത്തെ atoms ന് പകരം Clorine (Cl) atoms ആക്കാൻ അതിൽ ക്ലിക്ക് ചെയ്യുക.
01:43 ഇപ്പോൾ കിട്ടിയ പുതിയ structure 1,2-Dichloroethane ആണ്.
01:48 structureന് താഴെ അതിന്റെ പേര് എഴുതാം.
01:52 Add or modify a text ടൂൾ ക്ലിക്ക് ചെയ്യുക.
01:56 Text tool's property പേജ് തുറക്കുന്നു.
01:59 structure ന് താഴെയുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക.
02:03 പച്ച ബോക്സിനുള്ളിലെ blinking cursor നിങ്ങൾക്ക് കാണാം.
02:08 ബോക്സിനുള്ളിൽ 1,2-Dichloroethane എന്ന് ടൈപ്പ് ചെയ്യുക.
02:14 ടെക്സ്റ്റ്‌ ടൂളിന്റെ property പേജ് ക്ലോസ് ചെയ്യാനായി Select one or more objects ടൂൾ ക്ലിക്ക് ചെയ്യുക.
02:21 അടുത്തതായി Propane structureന്റെ നടുവിലുള്ള Carbon ആറ്റത്തിന് പകരം Oxygen ആറ്റം കൊടുക്കാം.
02:28 Propane structureന്റെ നടുവിലുള്ള ആറ്റത്തിന് അരികിലായി cursor വയ്ക്കുക.
02:33 വലിയക്ഷരം O പ്രസ്‌ ചെയ്യുക.
02:35 Os അടങ്ങിയ ഒരു സബ് മെനു തുറക്കുന്നു.
02:39 O തിരഞ്ഞെടുക്കുക.
02:40 Carbon, Hydrogen ആറ്റങ്ങൾക്ക് പകരം Oxygen ആറ്റം ചേർക്കപ്പെടുന്നു.
02:46 പുതിയ structure Dimethylether ആണ്.
02:51 structureന് താഴെ അതിന്റെ പേര് എഴുതാം.
02:54 Add or modify a text ടൂൾ ക്ലിക്ക് ചെയ്യുക.
02:58 structureന് താഴെ Display areaയിൽ ക്ലിക്ക് ചെയ്യുക.
03:01 ബോക്സിനുള്ളിൽ Dimethylether എന്ന് ടൈപ്പ് ചെയ്യുക.
03:06 ഇപ്പോൾ ഫയൽ സേവ് ചെയ്യാം.
03:08 ടൂൾ ബാറിൽ Save the current file ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
03:12 Save as ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
03:15 ഫയലിന്റെ പേര് Chloroethane-ether എന്ന് എന്റർ ചെയ്യുക.
03:20 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:23 വിൻഡോ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:27 ഒരു അസൈൻമെന്റ്
03:29 'Ethane, Pentane എന്നിവയുടെ structures വരയ്ക്കുക.
03:32 Ethaneന്റെ ഒരു Carbon ആറ്റം മാറ്റി അവിടെ Br കൊടുക്കുക.
03:36 Pentaneന്റെ അവസാനത്തെ Carbon atomsന് പകരം അവിടെ I ചേർക്കുക.
03:41 നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം.
03:45 ഇപ്പോൾ ഞാൻ Alkyl groups വിശദമാക്കാം.
03:49 Alkane ന്റെ ഒരു ഭാഗം ആണ് Alkyl group.
03:53 ഉദാഹരണത്തിന് Methane CH4ന്റെ ഒരു ഭാഗം ആണ് Methyl CH3.
04:00 Alkyl groupന്റെ തുടർന്നുള്ള അംഗങ്ങൾ ഒരു CH2 ഗ്രൂപ്പിന് വ്യത്യാസപ്പെട്ടിരിക്കും.
04:06 Alkyl group സീരീസിലെ Homologuesൽ ഉൾപ്പെടുന്നവ,
04:10 Methyl CH3
04:15 Ethyl C2H5
04:20 Propyl C3H7
04:23 Butyl C4H9 തുടങ്ങിയവ.
04:29 Heptane structure ഉള്ള ഒരു പുതിയ GChemPaint ആപ്പ്ളിക്കേഷൻ തുറന്നിട്ടുണ്ട്.
04:35 ഇപ്പോൾ carbon chain പൊസിഷനുകൾ എങ്ങനെ നമ്പർ ചെയ്യാമെന്ന് നോക്കാം.
04:40 chain പൊസിഷൻ തിരിച്ചറിയാൻ numbering സഹായിക്കുന്നു.
04:44 Add or modify a text ടൂൾ ക്ലിക്ക് ചെയ്യുക.
04:48 ആദ്യത്തെ chain പൊസിഷന് അരികിലുള്ള Display areaൽ ക്ലിക്ക് ചെയ്യുക.
04:52 പച്ച ബോക്സിൽ 1 എന്റർ ചെയ്യുക.
04:55 അടുത്തതായി രണ്ടാമത്തെ chain പൊസിഷന് അരികിൽ ക്ലിക്ക് ചെയ്യുക.
04:59 ബോക്സിൽ 2 എന്റർ ചെയ്യുക.
05:02 അത് പോലെ മറ്റ് ചെയിൻ പൊസിഷനുകൾ 3, 4, 5, 6, 7 എന്നിങ്ങനെ നമ്പർ ചെയ്യുന്നു.
05:13 ഇപ്പോൾ Heptaneനെ വിവിധ പൊസിഷനുകളിൽ Alkyl groups നൽകി branch ചെയ്യുന്നു.
05:19 മൂന്നാമത്തെ പൊസിഷനിൽ ഒരു Methyl group ചേർക്കുന്നു.
05:24 Add a bond or change the multiplicity of existing one ടൂൾ ക്ലിക്ക് ചെയ്യുക.
05:30 പൊസിഷനിൽ ക്ലിക്ക് ചെയ്യുക.
05:32 ആറ്റങ്ങളിൽ വരുന്ന മാറ്റം ശ്രദ്ധിക്കുക.
05:36 അഞ്ചാമത്തെ പൊസിഷനിൽ ഒരു Ethyl group ചേർക്കാം.
05:40 Add a chain ടൂൾ ക്ലിക്ക് ചെയ്യുക.
05:43 പൊസിഷനിൽ ക്ലിക്ക് ചെയ്യുക.
05:46 അടുത്തതായി എല്ലാ പൊസിഷനിലേയും atoms ഡിസ്പ്ലേ ചെയ്യിക്കുന്നു.
05:51 പൊസിഷനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
05:53 ഒരു സബ്മെനു തുറക്കുന്നു.
05:55 Atom സിലക്റ്റ് ചെയ്ത് Display symbol ക്ലിക്ക് ചെയ്യുക.
05:59 അത് പോലെ മറ്റ് പൊസിഷനുകളിലും atoms ഡിസ്പ്ലേ ചെയ്യിക്കുന്നു.
06:06 ഒരു പോസിഷനിൽ എത്ര പ്രാവിശ്യം branchചെയ്യാമെന്ന് നോക്കാം.
06:12 Add a bond or change the multiplicity of existing one ടൂൾ ക്ലിക്ക് ചെയ്യുക.
06:18 നാലാമത്തെ പൊസിഷൻ ക്ലിക്ക് ചെയ്യുക.
06:21 വീണ്ടും ക്ലിക്ക് ചെയ്യുക.
06:23 Carbon ചെയിനിലെ branching നിരീക്ഷിക്കുക.
06:27 മൂന്നാമതും ക്ലിക്ക് ചെയ്യാൻ ശ്രമിക്കുക,
06:30 ഇപ്പോൾ Branching കാണുന്നില്ല.
06:33 ശ്രദ്ധിക്കുക, ഓരോ പൊസിഷനിലും രണ്ട് പ്രാവശ്യം മാത്രമേ branching സാധ്യമായിട്ടുള്ളൂ.
06:39 എന്തെന്നാൽ ഇത് Carbonന്റെ tetra valencyക്ക് അനുസൃതമാണ്.
06:43 ഫയൽ സേവ് ചെയ്യാനായി CTRL+ S പ്രസ്‌ ചെയ്യുക.
06:47 Save as dialog box തുറക്കുന്നു.
06:50 ഫയലിന്റെ പേര് Alkyl Groups എന്ന് എന്റർ ചെയ്യുക.
06:53 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
06:57 ചുരുക്കത്തിൽ
07:00 ഇവിടെ പഠിച്ചത്,
07:03 * compoundsന്റെ structure ചേർക്കുന്നതും അതിൽ മാറ്റം വരുത്തുന്നതും.
07:07 * നിലവിലുള്ള element മാറ്റുന്നത്.
07:09 * Alkyl groups ചേർക്കുന്നത്.
07:12 * carbon ചെയിൻ ചേർക്കുന്നതും അതിൽ മാറ്റം വരുത്തുന്നതും.
07:15 ഒരു അസൈൻമെന്റ്,
07:16 Octane structure വരയ്ക്കുക.
07:18 ചെയിനിന്റെ നാലാമത്തേയും അഞ്ചാമത്തേയും പൊസിഷനുകളിൽ യഥാക്രമം Propyl, Butyl ഗ്രൂപ്പുകൾ ചേർക്കുക.
07:25 നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം.
07:29 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:33 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:38 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:42 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:47 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:51 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:57 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:02 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:09 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:15 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:19 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair