Java/C2/Methods/Malayalam

From Script | Spoken-Tutorial
Revision as of 11:44, 14 August 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration
00:02 Javaയിലെ methods എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 method സൃഷ്ടിക്കുന്നത്.
00:10 Methodനെ കാൾ ചെയ്യുന്നത്.
00:13 ഇതിനായി ഉപയോഗിക്കുന്നത്,
00:14 Ubuntu version 11.10
00:17 Java Development kit 1.6
00:20 Eclipse 3.7.0
00:24 ഈ ട്യൂട്ടോറിയലിനായി eclipseൽ ഒരു ലളിതമായ javaപ്രോഗ്രാം എഴുതി കംപൈൽ ചെയ്ത് റണ്‍ ചെയ്യുവാൻ അറിഞ്ഞിരിക്കണം.
00:32 അറിയില്ലെങ്കിൽ ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:40 ഒരു പ്രത്യേക പ്രവർത്തിക്ക് വേണ്ടിയുള്ള ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകളെ Javaയിൽ method എന്ന് പറയുന്നു.
00:46 ഇപ്പോൾ ഒരു method എഴുതാം.
00:50 eclipse Methods എന്ന ഒരു പ്രൊജക്റ്റ്‌ സൃഷ്ടിച്ചിട്ടുണ്ട്.
00:57 ഈ പ്രൊജക്റ്റിൽ MethodDemo എന്ന java ക്ലാസ്സ്‌ ഉണ്ട്.
01:06 ക്ലാസ്സിൽ മെയിൻ methodന് വെളിയിൽ ഒരു method എഴുതുന്നു.
01:13 ടൈപ്പ് ചെയ്യുക void methodന്റെ പേര്. ഇവിടെ displayMessage parentheses Enter.
01:29 എന്നിട്ട് curly brackets.
01:32 methodന് ഒരു മൂല്യം റിട്ടേണ്‍ ചെയ്യാൻ പറ്റും.
01:34 എന്നാൽ നിങ്ങളുടെ methodന് ഒരു മൂല്യം റിട്ടേണ്‍ ചെയ്യാനില്ലെങ്കിൽ void എന്ന കീ വേർഡ്‌ ഉപയോഗിക്കുന്നു.
01:42 ശരി. . . . ഇപ്പോൾ Curly ബ്രാക്കറ്റിനുള്ളിൽ ഒരു സന്ദേശം പ്രിന്റ്‌ ചെയ്യാം.
01:47 ടൈപ്പ് ചെയ്യുക System dot out dot println Hello Method.
02:06 അങ്ങനെ നമ്മൾ ഒരു method എഴുതിയിട്ടുണ്ട്.
02:10 ഇനി ഈ methodനെ കാൾ ചെയ്യാം.
02:13 Main methodനുള്ളിൽ MethodDemo ക്ലാസ്സിന്റെ ഒരു object സൃഷ്ടിക്കാം.
02:21 ടൈപ്പ് ചെയ്യുക, MethodDemo പിന്നെ objectന്റെ പേര്, ഇവിടെ md =new. എന്നിട്ട് MethodDemo parentheses, semicolon.
02:37 അതായത് നമ്മൾ MethodDemo ക്ലാസ്സിന്റെ md എന്ന object New operator ഉപയോഗിച്ച് സൃഷ്ടിച്ചു.
02:48 ഇപ്പോൾ displayMessage എന്ന methodനെ കാൾ ചെയ്യാം.
02:51 ടൈപ്പ് ചെയ്യുക md dot displayMessage
03:00 method കാൾ ചെയ്യുന്നതിനായി Dot operator ഉപയോഗിക്കുന്നു.
03:06 Run ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഈ ആപ്പ്ളിക്കേഷൻ റണ്‍ ചെയ്യാം.
03:14 കണ്‍സോളിൽ Hello Method എന്ന ഔട്ട്‌പുട്ട് കാണാം.
03:20 ഇപ്പോൾ നമുക്ക് voidന് പകരം ഒരു integer റിട്ടേണ്‍ ചെയ്ത് നോക്കാം.
03:26 int ടൈപ്പ് ചെയ്യുക.
03:32 methodനെ എല്ലായിടത്തും access ചെയ്യാൻ, അതിനെ public ആക്കുക.
03:37 ഡിഫാൾട്ട് ആയി അത്, എഴുതപ്പെട്ടിട്ടുള്ള ക്ലാസ്സിൽ മാത്രം accessible ആകുന്ന തരത്തിൽ private ആയിരിക്കും.
03:45 Methodനുള്ളിൽ ടൈപ്പ് ചെയ്യുക return seven, semicolon.
03:55 Methodന്റെ അവസാന ഭാഗത്ത്‌, എല്ലാ സ്റ്റേറ്റ്മെന്റുകൾക്കും ശേഷം, റിട്ടേണ്‍ സ്റ്റേറ്റ്മെന്റ് എഴുതാൻ ഓർമിക്കുക.
04:02 കാരണം, റിട്ടേണ്‍ സ്റ്റേറ്റ്മെന്റിന് ശേഷം മറ്റൊരു സ്റ്റേറ്റ്മെന്റും എക്സിക്യൂട്ട് ചെയ്യുന്നില്ല.
04:08 ഇപ്പോൾ, Main methodനുള്ളിൽ, ഇവിടെ, ഒരു print statement കൊടുക്കുന്നു.
04:15 ടൈപ്പ് ചെയ്യുക System dot out dot println();
04:23 പരാൻതീസിസിനുള്ളിൽ method കാൾ ചെയ്യുന്നു.
04:28 md dot methodനെ പരാൻതീസിസിനുള്ളിൽ ആക്കി semi-colon നീക്കം ചെയ്യുക.
04:37 ഇത് method റിട്ടേണ്‍ ചെയ്യുന്ന മൂല്യം പ്രിന്റ്‌ ചെയ്യുന്നു.
04:42 ആപ്പ്ളിക്കേഷൻ റണ്‍ ചെയ്യുക.
04:45 ഔട്ട്പുട്ടിൽ മൂല്യം 7 പ്രിന്റ്‌ ചെയ്യപ്പെട്ടു.
04:51 ഇനി നമുക്ക് മറ്റൊരു method എഴുതി അതിനെ display Messageൽ കാൾ ചെയ്യാം.
04:59 ടൈപ്പ് ചെയ്യുക public void methodന്റെ പേര് square പരാൻതീസിസിനുള്ളിൽ int a.
05:15 ഇവിടെ, int a methodന്റെ parameter ആണ്.
05:20 curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക, System dot out dot println പരാൻതീസിസിനുള്ളിൽ a into a.
05:37 അങ്ങനെ, square method എഴുതി.
05:40 ഇത് paramter ആയി നൽകുന്ന ഒരു ഇന്റിജറിന്റെ വർഗം കാണുന്നു.
05:48 ഈ methodനെ displayMessage methodൽ കാൾ ചെയ്യാം.
05:53 ടൈപ്പ് ചെയ്യുക square പരാൻതീസിസിനുള്ളിൽ integer 5, semicolon.
06:07 ആപ്പ്ളിക്കേഷൻ റണ്‍ ചെയ്യുക.
06:12 ഔട്ട്പുട്ടിൽ 5ന്റെ വർഗമായ 25ഉം കാണുന്നു.
06:19 ആപ്പ്ളിക്കേഷന്റെ ഒഴുക്ക് മനസിലാക്കാം.
06:24 തുടങ്ങുന്നത് മെയിൻ method ൽ ആണ്.
06:29 മെയിൻ methodനുള്ളിൽ ആദ്യം displayMessage കാൾ ചെയ്തു.
06:34 അതിനാൽ control displayMessageലേക്ക് പോകുന്നു.
06:40 എന്നിട്ട് displayMessageലെ സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യുന്നു.
06:45 ആദ്യമായി print സ്റ്റേറ്റ്മെന്റ്.
06:50 അതിന് ശേഷം square methodനെ കാണുന്നു.
06:54 അപ്പോൾ control square methodലേക്ക് പോകുന്നു.
06:57 square method integer 5 സ്വീകരിച്ച് integer 25 റിട്ടേണ്‍ ചെയ്യുന്നു.
07:06 എന്നിട്ട് control displayMessageലേക്ക് തിരിച്ച് പോകുന്നു.
07:10 മൂല്യം 7 റിട്ടേണ്‍ ചെയ്യുന്നു.
07:14 എന്നിട്ട് control മെയിൻ ഫങ്ഷനിലേക്ക് തിരിച്ച് പോകുന്നു.
07:20 main methodൽ എക്സിക്യൂട്ട് ചെയ്യാൻ ഒരു സ്റ്റേറ്റ്മെന്റും അവശേഷിക്കാത്തതിനാൽ, ആപ്പ്ളിക്കേഷൻ അവിടെ അവസാനിക്കുന്നു.
07:29 ഇപ്പോൾ displayMessageനെ static ആക്കാം.
07:35 publicന് ശേഷം static ടൈപ്പ് ചെയ്യുക.
07:40 static methodനുള്ളിൽ ഒരു non static methodനെ കാൾ ചെയ്യാൻ കഴിയുന്നില്ല എന്ന് കാണുന്നു.
07:47 അതിനാൽ ഈ കാൾ കമന്റ്‌ ചെയ്യുന്നു.
07:52 Main ഒരു static method ആയതിനാൽ, static displayMessage അതിനുള്ളിൽ കാൾ ചെയ്യാൻ കഴിയുന്നു.
08:02 ഇപ്പോൾ static methodനായി ഒരു object സൃഷ്ടിക്കേണ്ട ആവിശ്യമില്ല.
08:07 അതിനാൽ ഈ object creationനെ കമന്റ്‌ ചെയ്യുന്നു.
08:11 കൂടാതെ md നീക്കം ചെയ്യുന്നു.
08:18 ആപ്പ്ളിക്കേഷൻ റണ്‍ ചെയ്യുക.
08:22 ഔട്ട്‌പുട്ടിൽ, Hello Methodഉം 7ഉം കിട്ടുന്നു.
08:27 square method കമന്റ്‌ ചെയ്യാത്തതിനാൽ 25 കാണുന്നില്ല.
08:34 വേറെ ക്ലാസ്സിൽ നിന്നും method കാൾ ചെയ്യാം.
08:38 അതിനായി Demo എന്ന ക്ലാസ്സ്‌ സൃഷ്ടിച്ചിട്ടുണ്ട്.
08:45 ഈ ക്ലാസ്സിനുള്ളിൽ ഒരു method സൃഷ്ടിക്കുക.
08:48 ടൈപ്പ് ചെയ്യുക public void show parentheses Enter
08:56 curly ബ്രാക്കറ്റിനുള്ളിൽ, System dot out dot println
09:07 I am from other class.
09:13 ഫയൽ സേവ് ചെയ്യുക.
09:16 MethodDemo ക്ലാസ്സിലേക്ക് പോകുക.
09:19 നമ്മൾ show methodനെ MethodDemo ക്ലാസ്സിനുള്ളിൽ കാൾ ചെയ്യുന്നു.
09:28 അതിനായി class 'Demo'യുടെ ഒരു object സൃഷ്ടിക്കണം.
09:32 എന്തെന്നാൽ show method Demo ക്ലാസ്സിൽ ഉള്ളതാണ്.
09:38 ടൈപ്പ് ചെയ്യുക Demo d=new Demo parentheses, semicolon
09:48 എന്നിട്ട് show method കാൾ ചെയ്യുന്നു.
09:54 ഈ ആപ്പ്ളിക്കേഷൻ റണ്‍ ചെയ്യുന്നു.
09:58 കണ്‍സോളിൽ I am from other class എന്ന് കാണാം.
10:04 ഇങ്ങനെയാണ് Javaയിൽ methods ഉപയോഗിക്കുന്നത്.
10:09 method nameഉം parametersഉം ഉൾപ്പെടുന്നതാണ് methodന്റെ signature.
10:14 Curly ബ്രാക്കറ്റുകളും സ്റ്റേറ്റ്മെന്റുകളും methodന്റെ ബോഡി ആണ്.
10:23 ഇവിടെ പഠിച്ചത്,
10:25 method സൃഷ്ടിക്കുന്നത്
10:27 method call ചെയ്യുന്നത്
10:29 methodsന്റെ പല തരത്തിലുള്ള signatures.
10:32 അസൈൻമെന്റ്, ഒരു ഇന്റിജറിന്റെ ത്രിവർഗം പ്രിന്റ്‌ ചെയ്യുന്ന method സൃഷ്ടിക്കുക.
10:38 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
10:41 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10:47 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:50 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
10:54 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10:56 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10:58 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:02 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
11:08 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
11:12 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
11:18 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11:27 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
11:29 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble