Java/C2/while-loop/Malayalam

From Script | Spoken-Tutorial
Revision as of 15:54, 25 July 2014 by Devisenan (Talk | contribs)

Jump to: navigation, search
Time' Narration
00:02 Javaയിലെ While Loop എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,

while loopനെ കുറിച്ച് ഇതിന്റെ ഉപയോഗം.

00:12 ഇതിനായി ഉപയോഗിക്കുന്നത്

Ubuntu 11.10,

JDK 1.6

Eclipse 3.7

00:21 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Javaയിലെ relational operators അറിഞ്ഞിരിക്കണം.
00:26 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക.
00:36 ഇതാണ് while loop ഉപയോഗിക്കുന്നതിനുള്ള ഘടന.
00:39 ഇതിന് രണ്ട് ഭാഗങ്ങൾ ഉണ്ട്.
00:41 ആദ്യത്തേത് loop running condition രണ്ടാമത്തേത് loop variable
00:48 ഇപ്പോൾ ഒരു ഉദാഹരണം നോക്കാം. Eclipseലേക്ക് പോകുക.
00:55 ഇവിടെ നമുക്ക് eclipse IDEയും ബാക്കിയുള്ള കോഡിന് ആവശ്യമായ ഘടനയും ഉണ്ട്.
01:00 WhileDemo എന്ന ക്ലാസ്സ്‌ സൃഷ്ടിച്ച് മെയിൻ methodഅതിൽ ചേർത്തിട്ടുണ്ട്.
01:05 ഇവിടെ while loop ഉപയോഗിച്ച് 1 മുതൽ 10 വരെയുള്ള സംഖ്യകൾ പ്രിന്റ്‌ ചെയ്യുന്നു. ടൈപ്പ് ചെയ്യുക int n = 1 .
01:15 വേരിയബിൾ n ആണ് നമ്മുടെ loop വേരിയബിൾ.
01:21 ടൈപ്പ് ചെയ്യുക whileപരാൻതീസിസിനുള്ളിൽ n less than or equal to 10 braces തുറക്കുകയും അടക്കുകയും ചെയ്യുക.
01:33 ഇതിനെ loop running കണ്‍ഡിഷൻ എന്ന് പറയുന്നു.
01:37 ഇതിനർത്ഥം കണ്‍ഡിഷൻ true ആയിരിക്കുന്നിടത്തോളം loop റണ്‍ ചെയ്യുമെന്നാണ്.
01:42 ഇവിടെ, nന്റെ മൂല്യം പത്തോ അതിനെക്കാൾ ചെറുതോ ആയിരിക്കുന്നിടത്തോളം ഇത് റണ്‍ ചെയ്യുന്നു.
01:47 nന്റെ മൂല്യം 10 നേക്കാൾ കൂടുതൽ ആകുമ്പോൾ മാത്രമേ ഇത് അവസാനിക്കുന്നുള്ളൂ.
01:53 loopനുള്ളിൽ nന്റെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു.
01:58 System.out.println(n); എന്നിട്ട് n വർദ്ധിപ്പിക്കുക n = n + 1;
02:12 ഇങ്ങനെ, ആദ്യം 1 പ്രിന്റ്‌ ചെയ്തതിന് ശേഷം nന്റെ മൂല്യം 2 ആകുന്നു.
02:18 എന്നിട്ട് Loop കണ്‍ഡിഷൻ പരിശോധിക്കുന്നു.
02:21 ഇതും true ആയതിനാൽ 2 പ്രിന്റ്‌ ചെയ്തിട്ട് n 3 ആകുന്നു.
02:25 ഇങ്ങനെ, 10 പ്രിന്റ്‌ ചെയ്യുന്നത് വരെ loop മുന്നോട്ട് പോകുന്നു. അതിന് ശേഷം n 11 ആകുന്നതിനാൽ കണ്‍ഡിഷൻ true അല്ലതാകുകയും loop അവസാനിക്കുകയും ചെയ്യുന്നു.
02:37 കോഡ് പ്രവർത്തിപ്പിച്ച് നോക്കാം.
02:39 സേവ് ചെയ്ത് റണ്‍ ചെയ്യുക.
02:47 1 മുതൽ 10 വരെയുള്ള സംഖ്യകൾ പ്രിന്റ്‌ ചെയ്യപ്പെട്ടു.
02:52 ഇപ്പോൾ 50 മുതൽ 40 വരെയുള്ള സംഖ്യകൾ പ്രിന്റ്‌ ചെയ്യാം.
02:58 50ൽ തുടങ്ങാം. n = 1നെ n = 50 ആക്കുക.
03:03 എന്നിട്ട് 40 വരെ പോകുന്നു.
03:05 അതായത്, n 40ഓ അതിനെക്കാൾ വലുതോ ആയിരിക്കുന്നത് വരെ. അതിനാൽ കണ്‍ഡിഷൻ n is greater than or equal to 40 എന്ന് മാറ്റുക.
03:16 ഇവിടെ നമ്മൾ വലിയ സംഖ്യയിൽ നിന്നും ചെറിയ സംഖ്യ വരെ loop ചെയ്യുന്നതിനാൽ, loop വേരിയബിളിൽ കുറവ് വരുത്തുന്നു.
03:22 അതിനാൽ, n=n + 1 നെ n=n – 1 ആക്കുക.
03:27 സേവ് ചെയ്ത് റണ്‍ ചെയ്യുക. 50 മുതൽ 40വരെയുള്ള സംഖ്യകൾ പ്രിന്റ്‌ ചെയ്യുന്നു.
03:42 7ന്റെ ഗുണന പട്ടിക 10 വരെ പ്രിന്റ്‌ ചെയ്യാം.
03:48 അതിനായി 7ൽ തുടങ്ങുന്നു.
03:50 n = 50യെ n = 7 ആക്കുക.
03:57 കണ്‍ഡിഷൻ n less than or equal to 70 എന്ന് മാറ്റുക.
04:03 ഇങ്ങനെ loopനെ 70ൽ അവസാനിപ്പിക്കാം.
04:07 ഗുണന പട്ടിക കിട്ടുന്നതിനായി, ഓരോ സമയവും loop വേരിയബിളിൽ 7ന്റെ വർദ്ധനവ് വരുത്തുന്നു.
04:12 അതിനാൽ, n=n – 1നെ n=n + 7 ആക്കുക.
04:18 ഇങ്ങനെ ആദ്യം 7 പ്രിന്റ്‌ ചെയ്തതിന് ശേഷം n 14 ആകുന്നു. 14 പ്രിന്റ്‌ ചെയ്യുന്നു, അങ്ങനെ 70വരെ തുടരുന്നു. സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:33 7ന്റെ ഗുണന പട്ടിക 10 വരെ പ്രിന്റ്‌ ചെയ്യുന്നത് കാണാം.
04:43 ഒരു സംഖ്യയുടെ ഓരോ സ്ഥാനത്തിലേയും അക്കങ്ങളുടെ തുക കാണുന്നതിനും while loop ഉപയോഗിക്കാം.
04:47 ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം.
04:49 ആദ്യമായി മെയിൻ method വൃത്തിയാക്കുക.
04:54 int n equal to 13876. ഇതാണ് സംഖ്യ.
05:02 എന്നിട്ട് int dSum equal to 0 digital sumനെ സൂചിപ്പിക്കുന്ന dsum എന്ന വേരിയബിൾ സംഖ്യയിലെ സ്ഥാനങ്ങളുടെ തുക ഉൾകൊള്ളുന്നു.
05:18 ടൈപ്പ് ചെയ്യുക, while n greater than 0 പരാൻതീസിസ് തുറക്കുകയും അടയ്ക്കുകയും ചെയ്യുക.
05:27 ഈ കണ്‍ഡിഷൻ ഉപയോഗിച്ചത് എന്തിനെന്ന് ഉടനെ തന്നെ വ്യക്തമാക്കാം.
05:32 സ്ഥാനങ്ങളുടെ തുകയ്ക്കായി, ആദ്യം ഓരോ സ്ഥാനത്തിലേയും അക്കങ്ങൾ കിട്ടണം.
05:36 ഇതിനായി modulo operator ഉപയോഗിക്കുന്നു.
05:40 ടൈപ്പ് ചെയ്യുക dSum = dSum + (n % 10) ഇങ്ങനെ ഓരോ സ്ഥാനത്തിലേയും അക്കങ്ങൾ കിട്ടുകയും അതിനെ dsumനോട് കൂട്ടുകയും ചെയ്യുന്നു.
05:52 അതിന് ശേഷം, ആ സ്ഥാനം നീക്കുന്നതിനായി nനെ 10 കൊണ്ട് ഭാഗിക്കുന്നു. n = n / 10.
06:08 അങ്ങനെ, ആദ്യമായി loop റണ്‍ ചെയ്ത് കഴിയുമ്പോൾ , dSum 6ഉം n 1387ഉം ആയിരിക്കും.
06:15 രണ്ടാമത്തെ പ്രാവിശ്യം loop റണ്‍ ചെയ്ത് കഴിയുമ്പോൾ, dSum, 7ന്റേയും 6ന്റേയും തുക ആയ 13ഉം, n 138ഉം ആയിരിക്കും.
06:22 അങ്ങനെ loop പുരോഗമിക്കുമ്പോൾ nൽ നിന്ന് അക്കങ്ങൾ നീക്കം ചെയ്യപ്പെട്ട് nന്റെ മൂല്യം
06:28 പൂജ്യമാകുന്നതിനാൽ, n greater than 0 എന്ന കണ്‍ഡിഷൻ false ആകുകയും loop അവസാനിക്കുകയും ചെയ്യുന്നു.
06:36 ഇപ്പോൾ ഒരു പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് ചേർക്കുന്നു.
06:42 System.out.println(dSum)
06:51 കോഡ് പ്രവർത്തിപ്പിച്ച് നോക്കാം. സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:59 പ്രതീക്ഷിച്ച ഫലം 25 പ്രിന്റ്‌ ചെയ്യുന്നത് കാണാം.
07:06 ഇങ്ങനെയാണ്, programmingലെ ഏറ്റവും അടിസ്ഥാന construct ആയ while loop ഉപയോഗിക്കുന്നത്.
07:16 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:20 ഇവിടെ പഠിച്ചത്

while loop, അത് ഉപയോഗിക്കുന്നത്.

07:26 ഒരു അസ്സൈൻമെന്റ്, താഴെ പറയുന്ന പ്രശ്നം പരിഹരിക്കുക.
07:29 ഒരു സംഖ്യ തന്നാൽ അതിനെ തിരിച്ചിട്ടാൽ കിട്ടുന്ന സംഖ്യ while loop ഉപയോഗിച്ച് കാണുക. ഉദാഹരണം: 19435 ആണെങ്കിൽ 53491.
07:37 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:45 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:50 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:57 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:07 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:12 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:17 ഞാൻ ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan