C-and-C++/C4/Working-With-Structures/Malayalam
From Script | Spoken-Tutorial
Revision as of 12:17, 23 July 2014 by PoojaMoolya (Talk | contribs)
Time | Narration
|
00:01 | C, C++ ലെ Structures എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | എന്താണ് Structure ? |
00:10 | structureന്റെ ഡിക്ലറേഷൻ. |
00:13 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00:15 | ഇതിനായി ഉപയോഗിക്കുന്നത്, |
00:18 | Ubuntu Operating System version 11.04, |
00:22 | gcc, g++ Compiler version 4.6.1 |
00:28 | Structureന്റെ ആമുഖത്തോടെ തുടങ്ങാം. |
00:31 | ഒന്നോ അതിലധികമോ വേരിയബിളുകളുടെ കൂട്ടത്തെ structure എന്ന് പറയുന്നു. |
00:37 | പല ഡേറ്റകൾ ഒരു ഒബ്ജക്റ്റിൽ കേന്ദ്രീകരിക്കുന്നതിനാണ് structure ഉപയോഗിക്കുന്നത്. |
00:42 | ഇതിനെ compound data-type എന്ന് പറയുന്നു. |
00:45 | ബന്ധപ്പെട്ട വിവരങ്ങൾ ഒരുമിച്ച് കൊണ്ട് വരുന്നതിന് ഇത് ഉപയോഗിക്കുന്നു. |
00:49 | ഇപ്പോൾ ഒരു structure ഡിക്ലയർ ചെയ്യുന്നതിന്റെ ഘടന കാണാം. |
00:52 | struct keyword ഒരു structure ഡിക്ലയർ ചെയ്യുന്നുവെന്ന് കംപൈലറിനെ അറിയിക്കുന്നു. |
00:59 | structureന്റെ പേര് strcut_name |
01:02 | ഉദാഹരണം : struct employee; |
01:04 | നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നല്‍കാം. |
01:07 | ഒരു structure വേരിയബിൾ എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം. |
01:10 | ഇതിന്റെ ഘടന, |
01:13 | struct struct_name struct_var; |
01:17 | struct_var, struct_name വേരിയബിൾ ടൈപ്പ് ആണ്. |
01:21 | ഉദാഹരണം, struct employee addr; |
01:26 | addr, employee വേരിയബിൾ ടൈപ്പ് ആണ്. |
01:30 | ഉദാഹരണം നോക്കാം. |
01:33 | എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. അത് തുറക്കട്ടെ. |
01:37 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് structure.c. |
01:41 | ഈ പ്രോഗ്രാമിൽ നമുക്ക് മൂന്ന് വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകളുടെ തുക കാണണം. |
01:48 | കോഡ് വിശദമാക്കാം. |
01:51 | ഇത് ഹെഡർ ഫയൽ. |
01:53 | student എന്ന structure ഡിക്ലയർ ചെയ്യുന്നു. |
01:57 | എന്നിട്ട് english, maths, science എന്നീ ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു. |
02:03 | ഒരു structureൽ നിർവചിക്കുന്ന വേരിയബിളുകളെ ആ structureലെ അംഗങ്ങൾ എന്ന് വിളിക്കുന്നു. |
02:09 | ഇത് മെയിൻ ഫങ്ഷൻ. |
02:11 | ഇവിടെ total എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു. |
02:16 | ഇവിടെ “stud” എന്ന structure ഡിക്ലയർ ചെയ്യുന്നു. “stud” student വേരിയബിൾ ടൈപ്പ് ആണ്. ഇത് structureലെ അംഗങ്ങളെ access ചെയ്യുവാനും modify ചെയ്യുവാനും ഉപയോഗിക്കുന്നു. |
02:28 | ഇവിടെ അംഗങ്ങൾക്ക് 75, 70, 65 എന്നീ മൂല്യങ്ങൾ assign ചെയ്ത് കൊണ്ട് modify ചെയുന്നു. |
02:37 | ഇവിടെ മൂന്ന് വിഷയങ്ങളുടെയും തുക കണക്ക് കൂട്ടുന്നു. |
02:41 | എന്നിട്ട് ഫലം പ്രിന്റ് ചെയ്യുന്നു. |
02:44 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
02:46 | സേവ് ക്ലിക്ക് ചെയ്യുക. |
02:48 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
02:50 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. |
02:59 | കംപൈൽ ചെയ്യാൻ gcc space structure.c space hyphen o space struct ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
03:12 | എക്സിക്യൂട്ട് ചെയ്യാൻ (dot slash)./struct. എന്റർ പ്രസ് ചെയ്യുക. |
03:17 | ഔട്ട്പുട്ട് കാണുന്നു. |
03:20 | Total is 210 |
03:22 | ഇതേ പ്രോഗ്രാം C++ൽ എക്സിക്യൂട്ട് ചെയ്യാം. |
03:26 | പ്രോഗ്രാമിലേക്ക് തിരികെ വരിക. |
03:28 | അതേ കോഡ് എഡിറ്റ് ചെയ്യുന്നു. |
03:30 | shift, Ctrl , S കീ ഒരുമിച്ച് പ്രസ് ചെയ്യുക. |
03:37 | .cpp എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യാം. |
03:41 | സേവ് ക്ലിക്ക് ചെയ്യുക. |
03:43 | ഹെഡർ ഫയൽ iostream ആയി മാറ്റുന്നു. |
03:47 | using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക. |
03:53 | സേവ് ക്ലിക്ക് ചെയ്യുക. |
03:56 | C++ലെ structure ഡിക്ലറേഷൻ C പ്രോഗ്രാമിന് സമാനമാണ്. |
04:01 | ആയതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട. |
04:05 | അവസാനം printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു. |
04:12 | format specifierഉം (backslash) \n ഉം നീക്കം ചെയ്യുക. |
04:15 | കോമ്മ നീക്കം ചെയ്യുന്നു. |
04:17 | രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
04:20 | ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു. |
04:22 | രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
04:25 | ഡബിൾ quotesനുള്ളിൽ \n ടൈപ്പ് ചെയ്യുക. |
04:29 | സേവ് ക്ലിക്ക് ചെയ്യുക. |
04:31 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
04:33 | ടെർമിനലിലേക്ക് തിരികെ വരിക. |
04:35 | കംപൈൽ ചെയ്യാൻ g++ space structure.cpp space hyphen o space struct1 ടൈപ്പ് ചെയ്യുക. |
04:46 | structure.c ഫയലിന്റെ ഔട്ട്പുട്ട് parameter ആയ struct നീക്കം ചെയ്യപ്പെടാതിരിക്കാൻ ഇവിടെ struct1 ഉപയോഗിക്കുന്നു. |
04:55 | എന്റർ കൊടുക്കുക. |
04:57 | എക്സിക്യൂട്ട് ചെയ്യാൻ (dot slash) ./struct1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
05:03 | ഔട്ട്പുട്ട് കാണുന്നു. |
05:05 | Total is 210 |
05:08 | ഔട്ട്പുട്ട് C കോഡിലേത് പോലെയാണെന്ന് കാണാം. |
05:12 | സ്ലൈഡിലേക്ക് തിരിച്ച് പോകാം. |
05:14 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് |
05:18 | Structure |
05:19 | Structureന്റെ ഘടന |
05:20 | ഉദാഹരണം : struct struct_name; |
05:23 | structureലെ അംഗങ്ങളെ access ചെയ്യുന്നത്. |
05:25 | ഉദാഹരണം : stud.maths = 75; |
05:30 | Structure വേരിയബിളുകൾ സങ്കലനം ചെയ്യുന്നത്. |
05:33 | ഉദാഹരണം : total = stud.english+ stud.maths + stud.science; |
05:40 | ഒരു അസ്സൈൻമെന്റ്, |
05:41 | ഒരു ഉദ്ധ്യോഗസ്ഥന്റെ പേര്, വിലാസം, പദവി, ശമ്പളം തുടങ്ങിയ വിവരങ്ങൾ കാണിക്കുവാനുള്ള പ്രോഗ്രാം എഴുതുക. |
05:49 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
05:52 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
05:54 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
05:59 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
06:01 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06:04 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06:08 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
06:15 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
06:18 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
06:25 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
06:29 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
06:33 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |