C-and-C++/C2/Tokens/Malayalam

From Script | Spoken-Tutorial
Revision as of 21:20, 4 June 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration
00.01 C,C-Plus-Plus പ്രോഗ്രാമിലെ ടോക്കണ്‍സ് എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.09 എങ്ങനെ tokens നിർവചിക്കുകയും ഉപയോഗിക്കുകയും ചെയ്യാം
00.12 ഒരു ഉദാഹരണത്തോടെ നമുക്ക് ഇത് നോക്കാം.
00.15 അത് പോലെ, സ്വാഭാവികമായ ചില തെറ്റുകളും അവ തിരുത്തുന്നതും വിശദികരിക്കുന്നു.
00.20 ഇതിനായി ഉപയോഗിക്കുന്നത്,
00.21 Ubuntu Operating system version 11.10
00.26 gcc, g++ Compiler version 4.6.1
00.33 ഒരു ആമുഖത്തോടെ തുടങ്ങാം.
00.36 Data types, Variables, Constants, Identifiers എന്നിവയ്ക്ക് സാധാരണ പറയുന്ന പേരാണ് token.
00.46 പ്രോഗ്രാമോടെ തുടങ്ങാം.
00.49 എഡിറ്ററിൽ നേരത്തെ തന്നെ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്.
00.53 ഞാനത് തുറക്കാം.
00.56 ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് Tokens .c.
01.04 ഈ പ്രോഗ്രാമിൽ, വേരിയബിൾസിനെ intialize ചെയ്യുകയും അവയുടെ മൂല്യം പ്രിന്റ്‌ ചെയ്യുകയും ചെയ്യുന്നു.
01.09 ഇപ്പോൾ കോഡ് വിശദികരിക്കാം.
01.12 ഇത് നമ്മുടെ header file.
01.16 ഇത് main function.
01.20 ഇവിടെ, int ഒരു കീ വേർഡ്‌ ആണ്.
01.22 അതായത് കംപൈലറിന് keywordന്റെ അർത്ഥം അറിയാം.
01.26 a ഒരു integer വേരിയബിൾ ആണ്.
01.28 നമ്മൾ ഇതിൽ 2 എന്ന് മൂല്യം കൊടുക്കുന്നു.
01.32 ഇതിനെ initialization എന്ന് പറയുന്നു.
01.35 ഒരു വേരിയബിളിന് മൂല്യം നല്കുന്നില്ലെങ്കിൽ ,അതിനെ വേരിയബിളിന്റെ declaration എന്ന് പറയുന്നു.
01.43 ഇവിടെ bഒരു constantആണ്
01.46 b യുടെ മൂല്യം 4നല്കി ,അതിനെ intializeചെയ്യുന്നു
01.53 read only വേരിയബിൾ സൃഷ്ടിക്കുന്നതിനാണ് const keyword ഉപയോഗിക്കുന്നത്
01.58 Keywords,constant എന്നിവയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി സ്ലൈഡിലേക്ക് തിരിച്ചു വരാം
02.06 Keywordsന് നിശ്ചിതമായ അർത്ഥം ഉണ്ട് ,അത് മാറ്റുവാൻ കഴിയില്ല
02.11 വേരിയബിൾസിന് പേരിന് വേണ്ടി Keywords ഉപയോഗിക്കാൻ കഴിയില്ല
02.15 Cല്‍ 32 keywordsഉണ്ട്
02.18 auto', break, case, char, enum, extern തുടങ്ങിയവ അവയിൽ ചിലതാണ്
02.28 Constants, Constants നിശ്ചിതമായ മൂല്യങ്ങൾ ആണ്
02.33 ഒരു പ്രോഗ്രാമിന്റെ execution സമയത്ത് അവയ്ക്ക് മാറ്റം വരുത്തുന്നില്ല
02.38 രണ്ടു തരത്തിലുള്ള constants ഉണ്ട് ,അവ Numeric constants, Character constants
02.45 പ്രോഗ്രാമിലേക്ക് തിരികെ വരാം
02.47 variable c യുടെ data typeആണ് float
02.52 ഇതിന് 1.5എന്ന മൂല്യം നല്കുന്നു
02.56 ഒരു കൂട്ടം നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളുടെ ഒരു finite set ആണ് data type.
03.04 ഇവിടെ d ഒരു വേരിയബിൾ ആണ്
03.07 Char, single quotes എന്നിവ സൂചിപ്പിക്കുന്നത് ഒരു “character” നെയാണ്
03.12 ഇതിന്റെ ഭലമായി 'A'എന്ന മൂല്യം ഉൾകൊള്ളുന്ന character variable ആണ് d
03.20 int, double, float, char datatypesആണെന്ന് എളുപ്പത്തിൽ മനസിലാക്കാം
03.30 a, c , dഎന്നിവ വേരിയബിളുകൾ ആണ്
03.35 ഇപ്പോൾ നമ്മുക്ക് സ്ലൈഡിലേക്ക് തിരികെ വന്ന്
03.37 datatypeനെയും വേരിയബിളിനെയും കുറിച്ച് കൂടുതൽ മനസിലാക്കാം
03.48 Data types:integer data typeലൂടെ തുടങ്ങാം
03.50 intഉപയോഗിച്ച് ഇത് declare ചെയ്യുന്നു
03.53 ഒരു integer data typeപ്രിന്റ്‌ ചെയ്യണമെങ്കിൽ,%d, format specifier ആയി ഉപയോഗിക്കണം
04.01 അത് പോലെ ,floating point numbers നായി float ,  %f ഉപയോഗിക്കുന്നു
04.09 character data typeനായി char ,  %c ഉപയോഗിക്കുന്നു
04.15 double data typeനായി double ഉംformat specifierആയി  %lf ഉം ഉപയോഗിക്കുന്നു
04.24 ഇപ്പോൾ dataടൈപ്പുകളുടെ പരിധികൾ നോക്കാം
04.29 Integerdata type ന്റെ പരിധി ഇതാണ്
04.34 Floating point ന്റെ പരിധി ഇതാണ്
04.39 Characterന്റെ പരിധി ഇതാണ്
04.42 Doubleന്റെ പരിധി ഇതാണ്
04.47 വേരിയബിളിൽ സ്റ്റോർ ചെയ്യുന്ന മൂല്യം ഈ പരിധികൾക്കുള്ളിൽ തന്നെയായിരിക്കണം
04.56 ഇപ്പോൾ വേരിയബിൾസിലേക്ക് പോകാം
05.00 ഡേറ്റയുടെ പേര് ആണ് വേരിയബിൾ
05.02 ഡേറ്റയുടെ മൂല്യം സ്റ്റോർ ചെയ്യാൻ ഇത് ഉപയോഗിക്കുന്നു
05.06 പ്രോഗ്രാം റണ്‍ ചെയ്യുമ്പോൾ ഈ മൂല്യത്തിൽ മാറ്റം വരാം
05.10 ഒരു വേരിയബിൾ ഉപയോഗിക്കുന്നതിന് മുൻപ് അത് declare ചെയ്തിരിക്കണം
05.14 നമ്മൾ വേരിയബിൾസിന് അർത്ഥവത്തായ പേരുകൾ നല്കാൻ ശ്രമിക്കണം
05.18 ഉദാഹരണത്തിന് john, marks, sum അങ്ങനെ..
05.24 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം
05.27 ഈ function ന്റെ identifier' പേര് ' ആണ് printf.
05.32 സ്ലൈഡിലേക്ക് തിരിച്ചു വരാം
05.35 identifiersനെ കുറിച്ച് പഠിക്കാം
05.38 user defined names ആണ് Identifiers
05.41 identifier അക്ഷരങ്ങളും അക്കങ്ങളും ഉൾകൊള്ളുന്നു
05.46 uppercaseഉംlowercase ഉം ആയുള്ള അക്ഷരങ്ങൾ അനുവധനീയമാണ് .
05.51 ആദ്യത്തെ അക്ഷരം ആല്ഫബെറ്റോ underscore ആയിരിക്കണം
05.55 പ്രോഗ്രാമിലേക്ക് തിരികെ വരാം
05.58 ഇവിടെ variables ഉം constants ഉം intializeചെയ്തു
06.02 അവ പ്രിന്റ്‌ ചെയ്യുന്നു
06.05 ഇതാണ് നമ്മുടെ return statement
06.08 saveക്ലിക്ക് ചെയ്യുക
06.10 പ്രോഗ്രാം executeചെയ്യാം
06.12 terminalവിന്ഡോ തുറക്കാനായി Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്യുക
06.21 compile ചെയ്യാനായി gcc space tokens dot c space hyphen o tokടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക
06.30 execute ചെയ്യാൻ ./tok(dot slash tok)ടൈപ്പ് ചെയ്യുക
06.35 outputകാണിക്കുന്നു
06.39 ദശാംശത്തിന് ശേഷം ഇവിടെ 6 അക്കങ്ങൾ കാണാം
06.44 ഇവിടെ രണ്ടു അക്കങ്ങൾ ഉണ്ട്
06.48 എങ്ങനെ ഇത് സംഭവിച്ചുവെന്ന് നോക്കാം ,പ്രോഗ്രാമിലേക്ക് തിരികെ വരാം
06.54 ഇവിടുത്തെ % point 2f'ആണ് അതിന് കാരണം .
06.59 ഇത് സൂചിപ്പിക്കുന്നത് , ദശാംശത്തിന് ശേഷം രണ്ട് അക്കങ്ങളെ പ്രിന്റ്‌ ചെയ്യാൻ കഴിയു എന്നാണ് .
07.04 ഇവിടെ മൂന്ന് ദശാംശ അക്കങ്ങൾ ഉള്ള ഒരു outputവേണമെന്ന് കരുതുക
07.09 % point 2f, % point 3fആയി മാറ്റാം
07.16 save ക്ലിക്ക് ചെയ്യുക
07.19 terminalലേക്ക് തിരിച്ചു വരിക
07.22 നേരത്തേതു പോലെ compileഉം executeഉം ചെയ്യുക
07.28 ദശാംശത്തിന് ശേഷം മൂന്ന് അക്കങ്ങൾ കാണാം
07.33 ഇതേ പ്രോഗ്രാം c++ ല്‍ executeചെയ്യാം
07.36 പ്രോഗ്രാമിലേക്ക് തിരികെ വരാം
07.40 ഇവിടെ ചില മാറ്റങ്ങൾ വരുത്തുന്നു
07.42 shift+ctrl+s ഒരുമിച്ച് പ്രസ്‌ ചെയ്യുക
07.50 .cpp എന്ന extension നോട് കൂടി ഫയൽ സേവ് ചെയ്യാം ,save ക്ലിക്ക് ചെയ്യുക
07.58 header file,iostream എന്ന് മാറ്റാം
08.03 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക
08.08 saveക്ലിക്ക് ചെയ്യുക
08.11 printf സ്റ്റേറ്റ്മെന്റ് 'ന് പകരം cout ഉപയോഗിക്കുക
08.15 C++ല്‍ ഒരു വരി പ്രിന്റ്‌ ചെയ്യാനായി cout<< function'ഉപയോഗിക്കുന്നു
08.21 Search for and replace textഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
08.27 ഇവിടെ ടൈപ്പ് ചെയ്യുക, printf തുറക്കുന്ന ബ്രാക്കറ്റ് “(”
08.33 ഈ കോളത്തിൽ ടൈപ്പ് ചെയ്യുക cout, രണ്ട് തുറക്കുന്നangle ബ്രാക്കറ്റുകൾ “<<”.
08.40 Replace All ക്ലിക്ക് ചെയ്ത് ക്ലോസ് ക്ലിക്ക് ചെയ്യുക
08.45 format specifier ന്റെയോ /n ന്റെയോ ആവിശ്യം ഇല്ല
08.50 ഇവ നീക്കം ചെയ്യാം
08.52 കോമ ഡിലീറ്റ് ചെയ്ത് രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക
09.01 saveക്ലിക്ക് ചെയ്യുക , അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം
09.04 വീണ്ടും രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക
09.09 ഡബിൾ quoteസിന് ഉള്ളിൽ \n.
09.16 saveക്ലിക്ക് ചെയ്യുക
09.20 പ്രോഗ്രാം executeചെയ്യാം, ടെർമിനലിലേക്ക് തിരികെ വരുക
09.24 compile ചെയ്യാൻ g++ space tokens dot cpp space hyphen o space tok 1 ടൈപ്പ് ചെയ്യുക
09.35 ഇവിടെ tokens.c യുടെ outputഫയൽ ആയ tokനീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് tok 1ഉപയോഗിച്ചത്
09.46 enterപ്രസ് ചെയ്യുക
09.48 executeനായി ./tok1 .ടൈപ്പ് ചെയ്ത് enterപ്രസ്‌ ചെയ്യുക
09.55 outputകാണപ്പെടുന്നു
09.59 നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകളിലേക്ക് പോകാം
10.03 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക
10.05 bക്ക് 8 എന്ന പുതിയ മൂല്യം നല്കുന്നു
10.12 saveക്ലിക്ക് ചെയ്ത് എന്ത് സംഭവിക്കുന്നു എന്ന് നോക്കുക
10.15 terminalലേക്ക് തിരിച്ചു വരുക
10.17 Promptവൃത്തിയാക്കാം
10.22 നേരത്തേതു പോലെ compile ചെയ്യുക
10.26 tokens. cppഫയലിലെ ഏഴാമത്തെ വരിയിൽ error കാണുന്നു
10.32 Assignment of read only variable b
10.36 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക
10.39 bഒരു constantആണ് , Constants നിശ്ചിത മൂല്യങ്ങളാണ്
10.45 ഒരു പ്രോഗ്രാമിന്റെ executionസമയത്ത് അത് മാറുന്നില്ല
10.49 അതിനാണ് error കിട്ടിയത് .ഇത് തിരുത്താം
10.54 ഇത് നീക്കം ചെയ്ത് save ക്ലിക്ക് ചെയ്യുക
10.57 വീണ്ടും execute ചെയ്യാം.terminalലേക്ക് തിരികെ വരുക
11.01 compileചെയ്യുക
11.03 executeചെയ്യുക,ഇത് പ്രവർത്തിക്കുന്നു
11.09 മറ്റൊരു സ്വാഭാവികമായ തെറ്റ് നോക്കാം
11.12 പ്രോഗ്രാമിലേക്ക് തിരിച്ചു വരാം
11.15 ഇവിടെ single quotes നീക്കം ചെയ്യുക ,save ക്ലിക്ക് ചെയ്യുക
11.21 Executeചെയ്യാനായി terminal ലേക്ക് തിരിച്ചു വരാം
11.25 compile ചെയ്യുക
11.28 tokens dot cpp ഫയലിൽ ഒൻപതാമത്തെ വരിയിൽ തെറ്റ് കാണുന്നു
11.34 A was not declared in the scope.പ്രോഗ്രാമിലേക്ക് തിരിച്ചു വരാം
11.40 ഇത് എന്തെന്നാൽ, single quotesനുള്ളിൽ കാണുന്നവയാണ് character മൂല്യങ്ങൾ
11.47 d യെ character വേരിയബിൾ ആയാണ് declare ചെയ്തത് .
11.53 തെറ്റ് തിരുത്താം , ഒൻപതാമത്തെ വരിയിൽ single quotesനല്കുക
11.59 saveക്ലിക്ക് ചെയ്യുക ,executeചെയ്യാം
12.02 terminalലേക്ക് തിരിച്ചു വരിക .
12.04 compile ചെയ്യുക
12.06 execute ചെയ്യുക ,ഇത് പ്രവർത്തിക്കുന്നു
12.13 സ്ലൈഡിലേക്ക് തിരിച്ചു വരാം
12.15 ചുരുക്കത്തിൽ
12.16 ഇവിടെ പഠിച്ചത്
12.18 Data types ഉദാഹരണം int, double, float ..
12.24 Variablesഉദാഹരണം int a=2;
12.29 Identifiersഉദാഹരണം printf()
12.34 Constantഉദാഹരണംdouble const b=4;
12.40 ഒരു അസ്സിഗ്ന്മെന്റ്
12.41 വെറും പലിശ കണക്ക് കൂട്ടുന്ന ഒരു പ്രോഗ്രാം എഴുതുക
12.45 സൂചകം: മുതൽ *നിരക്ക് *സമയം ഭാഗം 100.
12.50 ഇവിടെ ലഭ്യമായ വീഡിയോ കാണുക
12.54 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
12.56 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
13.01 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
13.03 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
13.07 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
13.10 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
13.19 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
13.24 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
13.30 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
13.35 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan