Firefox/C2/Searching-and-Auto-complete/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | Mozilla Firefox - Search and Auto-complete features എന്ന Spoken tutorial ലേയ്ക്ക് സ്വാഗതം. |
00:06 | ഈ tutorial ല്‍ Search ഉപയോഗിക്കുവാനും, Search Engines മാനേജ് ചെയ്യുവാനും, Find bar ഉപയോഗിക്കുവാനും Address bar ലുള്ള Auto-complete ഉപയോഗിക്കുവാനും പഠിക്കുന്നു. |
00:18 | ഈ tutorial ല്‍ നമ്മള് Ubuntu 10.04 ലെ Firefox version 7.0 ആണ് ഉപയോഗിക്കുന്നത്. |
00:26 | നമ്മൾ ഇന്റർനെറ്റ് അധികവും ഉപയോഗിക്കുന്നത് എന്തെങ്കിലും വിവരങ്ങൾ തിരയുവാനാണ്. |
00:31 | പ്രത്യേക വെബ്സൈറ്റ് അല്ലെങ്കിൽ ഏതെങ്കിലും വിഷയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തിരയുന്നു. |
00:37 | വിവരങ്ങൾ തിരയുന്നത് എളുപ്പമാക്കാൻ Mozilla Firefoxന് വിവിധ മാർഗങ്ങൾ ഉണ്ട്. |
00:44 | ഇതിൽ ചിലത് നമുക്ക് നോക്കാം. |
00:47 | ഒരു മാർഗം വിവിധ വെബ്സൈറ്റുകൾ സന്ദർശിച്ച് അതിൽ സെർച്ച് ചെയ്യുക എന്നതാണ്. |
00:50 | ചുരുക്കത്തില്‍, search engines എന്നാല്‍ വെബ്സൈറ്റുകൾ തന്നെയാണ്! |
00:54 | URL bar ല്‍ ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക |
00:59 | google home page തുറന്നു വരുന്നു. |
01:01 | google home pageന്റെ search box ല്‍, email എന്ന് ടൈപ്പ് ചെയ്ത് Search ക്ലിക്ക് ചെയ്യുക. |
01:07 | search engine എല്ലാ ഫലങ്ങളും തരുന്നു. |
01:10 | ഏറ്റവും മുകളിലുള്ള ഫലം, googleന്റെ email ആയ gmail ആണെന്ന് കാണാം. |
01:16 | പക്ഷേ, ഇതേ കാര്യം എളുപ്പത്തിൽ ചെയ്യാൻ Mozilla Firefoxൽ ഒരു മാർഗം ഉണ്ട്. |
01:20 | navigation ടൂൾ ബാറിൽ URL ബാറിന് ശേഷം ഒരു Search bar ഫീൽഡ് ഉണ്ട്. |
01:26 | Search barഫീൽഡിലേയ്ക്ക് നേരിട്ട് പോകാനായി CTRL+K പ്രസ് ചെയ്യാവുന്നതാണ്. |
01:33 | സെർച്ച് ബാറിൽ ക്ലിക്ക് ചെയ്ത് ‘email’ എന്ന് ടൈപ്പ് ചെയ്യുക. |
01:36 | അടുത്ത് കാണുന്ന magnifying glass ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
01:40 | സെർച്ചിന്റെ ഫലം content areaയിൽ കാണാൻ കഴിയുന്നു. |
01:44 | ഏറ്റവും മുകളിലുള്ള ഫലം, googleന്റെ email ആയ gmail ആണെന്ന് കാണാം. |
01:50 | Search barന്റെ ഇടതുഭാഗത്തായി നമുക്ക് വേണ്ടി സെർച്ച് ചെയ്ത search engineന്റെ logo കാണാം. |
01:58 | Mozilla Firefox ഡിഫാൾട്ട് ആയി ഉപയോഗിച്ചിരിക്കുന്ന search engine ‘google’ ആണ്. |
02:02 | നമ്മൾ ഇത് തന്നെ ഉപയോഗിക്കണമെന്നില്ല. നമ്മുടെ ഇഷ്ടപ്രകാരമുള്ള search engine തിരഞ്ഞെടുക്കാവുന്നതാണ്. |
02:08 | സെർച്ച് ബാറിലുള്ള google search engine logoയില്‍ ക്ലിക്ക് ചെയ്യുക. |
02:12 | ജനപ്രീതിയാർജിച്ച search engineകളായ “Yahoo”, “Bing” എന്നിവയുടെ logoകൾ അടങ്ങിയ ഒരു dropdown ലിസ്റ്റ് കാണുന്നത് ശ്രദ്ധിക്കുക. |
02:21 | drop down ബോക്സിൽ നിന്ന് “Yahoo” തിരഞ്ഞെടുക്കുക. |
02:24 | search barന്റെ ഇടതുഭാഗത്തായുള്ള logo ഇപ്പോള്‍ “Yahoo” logo ആയി മാറിയത് ശ്രദ്ധിക്കുക. |
02:30 | ‘email’ എന്ന് Search barല്‍ ടൈപ്പ് ചെയ്ത് magnifying glass ൽ ക്ലിക്ക് ചെയ്യുക. |
02:36 | ഇത്തവണ നമ്മള് Contents areaൽ കാണുക “Yahoo” search engine ൽ നിന്നുള്ള ഫലങ്ങൾ ആണ്. |
02:42 | ഫലങ്ങള്‍ അവസാനം കണ്ടതിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ് എന്ന കാര്യം ശ്രദ്ധിക്കുക. |
02:46 | ആദ്യ ഫലം ഇപ്പോള്‍ gmail അല്ല. മറിച്ച് “Yahoo” mailആണ്. |
02:53 | വീണ്ടും Search bar ൽ ഉള്ള search engine logo യില്‍ ക്ലിക്ക് ചെയ്യുക. |
02:57 | drop down box ല്‍ ‘Manage Search Engines’ തിരഞ്ഞെടുക്കുക. |
03:01 | ഇത് ‘Manage Search Engines’ എന്ന ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. |
03:07 | പട്ടികയിലെ അവസാന item ക്ലിക്ക് ചെയ്യുക. |
03:10 | വലതു ഭാഗത്തെ buttons ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. ‘Remove’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
03:16 | നമ്മള് തിരഞ്ഞെടുത്ത item ഇപ്പോൾ പട്ടികയിൽ ഇല്ല എന്ന് കാണാം. |
03:21 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാൻ OK ക്ലിക്ക് ചെയ്യുക. |
03:24 | Search bar ൽ ഉള്ള search engine logoയില്‍ ക്ലിക്ക് ചെയ്യുക. |
03:29 | “Manage Search Engines” ല്‍ ക്ലിക്ക് ചെയ്യുക. |
03:32 | “Manage Search Engines list” ഡയലോഗ് ബോക്സ് pop up ചെയ്യുന്നു. |
03:37 | ഇതിന്റെ താഴെയായി ‘Get more search engines…’ എന്ന് പറയുന്ന ലിങ്ക് കാണാം. |
03:42 | അതില്‍ ക്ലിക്ക് ചെയ്യുക. |
03:43 | ഒരു പുതിയ browser tab തുറക്കുന്നു. |
03:46 | ഇത് search barലേയ്ക്ക് ചേർക്കാൻ കഴിയുന്ന വിവിധ search engineകൾ കാണിച്ചു തരുന്നു. |
03:51 | നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉള്ള search engine നിങ്ങൾക്ക് ചേർക്കാവുന്നതാണ്. |
03:55 | tabന്റെ മൂലയിലുള്ള x ല്‍ ക്ലിക്ക് ചെയ്തു കൊണ്ട് tab ക്ലോസ് ചെയ്യാം. |
04:00 | content areaയിലെ ഒരു പ്രത്യേക ടെക്സ്റ്റ് കണ്ടു പിടിക്കാൻ “Find bar” ഉപയോഗിക്കുന്നു, |
04:07 | URL bar ല്‍ ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക. |
04:13 | gmail home page ലോഡ് ചെയ്തതിന് ശേഷം Edit’ എന്നിട്ട് ‘Find’ ക്ലിക്ക് ചെയ്യുക. |
04:19 | browser വിൻഡോയ്ക്ക് താഴെ ഒരു “Find bar” പ്രത്യക്ഷപ്പെടുന്നു. |
04:22 | “Find bar”ന്റെ ടെക്സ്റ്റ് ബോക്സിൽ ‘gmail’ എന്ന് ടൈപ്പ് ചെയ്യുക. |
04:28 | നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ, ആ ടെക്സ്റ്റ് contents area യിൽ ആദ്യമായി കാണുന്ന ഭാഗം highlight ചെയ്യപ്പെടുന്നു. |
04:36 | ‘Next’ ല്‍ ക്ലിക്ക് ചെയ്താൽ ആ വാക്ക് അടുത്തതായി കാണുന്ന ഭാഗത്തേക്ക് പോകുന്നു. |
04:41 | 'Previous’ ല്‍ ക്ലിക്ക് ചെയ്യുക വഴി ആ വാക്ക് ഇതിന് മുൻപ് കണ്ട ഭാഗത്തേക്ക് പോകുന്നു. |
04:46 | ‘Highlight all’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |
04:49 | ഈ ടെക്സ്റ്റ് ഉള്ള എല്ലാ ഭാഗങ്ങളും contents areaയിൽ highlight ചെയ്ത് കാണുന്നു. |
04:56 | auto-complete function മൂലം URL ബാറിൽ web address കൾ ടൈപ്പ് ചെയ്യുന്നത് വളരെ ആയാസ രഹിതമാക്കുന്നു. |
05:04 | നമുക്ക് address bar ല്‍ web address പൂർണ്ണമായി ടൈപ്പ് ചെയ്യേണ്ടതില്ല. |
05:08 | നമുക്ക് നോക്കാം: address bar ല്‍ ‘gma’ എന്ന് ടൈപ്പ് ചെയ്യുക. |
05:12 | Mozilla Firefox നമ്മൾ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അത് സ്വയം പൂർത്തിയാക്കുവാൻ ശ്രമിക്കുന്നു. |
05:17 | ഇത് ‘gma’ ല്‍ ആരംഭിക്കുന്ന വെബ്സൈറ്റുകളുടെ ഒരു drop down തരുന്നു. |
05:23 | drop down പട്ടികയില്‍ നിന്ന് ‘gmail’ തിരഞ്ഞെടുക്കുക. |
05:27 | ‘gmail’ webpage Contents areaയില്‍ ലോഡ് ചെയ്യുന്നു. |
05:30 | നിങ്ങൾക്ക് ഈ വിശേഷ ഗുണം ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ക്കത് ഓഫ് ചെയ്യാവുന്നതാണ്. |
05:34 | “Edit” എന്നിട്ട് “Preferences” ക്ലിക്ക് ചെയ്യുക. |
05:37 | Windows users “Tools” എന്നിട്ട് “Options” ക്ലിക്ക് ചെയ്യുക. |
05:41 | Main menu tabകളിൽ നിന്ന് “Privacy” tab തിരഞ്ഞെടുക്കുക. |
05:46 | ഡയലോഗ് ബോക്സിന്റെ ഏറ്റവും താഴെയായി, ‘When using location bar, suggest’ എന്ന ഓപ്ഷൻ ഉണ്ട്. |
05:53 | അത് വികസിപ്പിക്കാന്‍ drop down ആരോവില് ക്ലിക്ക് ചെയ്യുക. |
05:56 | പട്ടികയില്‍ നിന്ന് ‘Nothing’ തിരഞ്ഞെടുക്കുക. |
05:59 | ഡയലോഗ് ബോക്സ് അടയ്ക്കാന്‍ ‘Close’ ക്ലിക്ക് ചെയ്യുക. |
06:03 | address bar ലേയ്ക്ക് തിരിച്ചുപോയി ‘gma’ എന്ന് ടൈപ്പ് ചെയ്യുക. നിര്‍ദ്ദേശങ്ങളൊന്നും വരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. |
06:09 | ഇതോടുകൂടി ഈ tutorialന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:16 | ഈ tutorial ല്‍ നമ്മള് പഠിച്ചത് Search ഉപയോഗിക്കാൻ, Search engine മാനേജ് ചെയ്യാൻ, find bar ഉപയോഗിക്കാൻ, address barലെ auto complete ഉപയോഗിക്കാൻ. |
06:27 | അസൈൻമെന്റ് |
06:30 | search bar ലെ search engine “Yahoo” ആക്കി മാറ്റുക. |
06:34 | ‘spoken tutorial’ എന്ന് തിരയുക. |
06:36 | ആദ്യ ഫലത്തില്‍ ക്ലിക്ക് ചെയ്യുക. |
06:40 | പേജില്‍ എത്ര തവണ “video” എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് കാണുക. |
06:44 | ‘Highlight all’ ക്ലിക്ക് ചെയ്ത് ഈ വെബ് പേജിൽ “video” കാണുന്ന എല്ലാ ഭാഗങ്ങളും highlight ചെയ്യുക. |
06:51 | ഇവിടെ ലഭ്യമായ video കാണുക. |
06:54 | ഇത് Spoken Tutorial projectനെ സംഗ്രഹിക്കുന്നു. |
06:58 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:02 | Spoken Tutorial Project Team, spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു. |
07:08 | ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു. |
07:11 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:18 | Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്. |
07:22 | ഇതിനെ പിന്താങ്ങുന്നത് National Mission on Education, ICT, MHRD, Government of India. |
07:30 | ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:41 | ഈ tutorial സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |