Ruby/C2/Ruby-Methods/Malayalam

From Script | Spoken-Tutorial
Revision as of 16:28, 2 June 2015 by Devisenan (Talk | contribs)

Jump to: navigation, search


Time Narration
00:01 Ruby Methods എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്,
00:07 എന്താണ് method ?
00:09 methodന്റെ ഘടന.
00:11 ചില ഉദാഹരണങ്ങൾ നോക്കാം.
00:13 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux version 12.04, Ruby 1.9.3
00:21 ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Linux ൽ ടെർമിനലും ടെക്സ്റ്റ്‌ എഡിറ്ററും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
00:28 ഇപ്പോൾ methodsന്റെ ആമുഖത്തോടെ തുടങ്ങാം.
00:31 ഒരു പ്രത്യേക പ്രവർത്തി എക്സിക്യൂട്ട് ചെയ്യുന്ന പ്രോഗ്രാം ആണ് Method.
00:37 Ruby method മറ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജിലെ ഫങ്ഷന് സമാനമാണ്.
00:42 Methodന്റെ പേര് ലോവർ കേസിൽ തുടങ്ങണം.
00:45 Methods call ചെയ്യുന്നതിന് മുൻപ് അവ ഡിഫൈൻ ചെയ്യണം.
00:49 Methodന്റെ ഘടന നോക്കാം.
00:52 Methods ഡിഫൈൻ ചെയ്യുന്നതിനായി def കീ വേർഡിനെ പിന്തുടർന്ന് method നെയിം ഉപയോഗിക്കുന്നു.
00:57 process ചെയ്യുന്നതിനായി methodലേക്ക് പാസ്‌ ചെയ്യുന്ന മൂല്യങ്ങളാണ് arguments.
01:02 processing നടത്തുന്ന ruby code സെക്ഷൻ ആണ് methodന്റെ ബോഡി.
01:09 method body മുകളിൽ അതിന്റെ definitionഉം താഴെ end എന്ന വാക്കിനും ഇടയിൽ ആയിരിക്കും.
01:16 ഇതിനെ arguments ഉള്ള methods എന്ന് പറയുന്നു.
01:19 methodന്റെ മറ്റൊരു ഘടന
01:23 കീ വേർഡ്‌ def തുടർന്ന് method name ഒരു ഒഴിഞ്ഞ argument ലിസ്റ്റും.
01:28 methodന്റെ body ആയ ruby code സെക്ഷനും.
01:32 methodന്റെ അവസാനം end എന്ന വാക്കും.
01:36 ഇതിനെ arguments ഇല്ലാത്ത method എന്ന് വിളിക്കുന്നു.
01:39 ഒരു method ഉപയോഗിക്കുന്നതെങ്ങനെ എന്ന് നോക്കാം.
01:42 gedit എഡിറ്ററിൽ ഞാൻ നേരത്തേ ഒരു പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.
01:46 അത് തുറക്കട്ടെ.
01:48 നമ്മുടെ ഫയലിന്റെ പേര് method hyphen without hyphen argument dot rb
01:55 rubyprogram ഫോൾഡറിനുള്ളിലാണ് ഫയൽ സേവ് ചെയ്തിട്ടുള്ളത്.
01:59 ഈ പ്രോഗ്രാമിൽ method ഉപയോഗിച്ച് രണ്ട് സംഖ്യകളുടെ തുക കണക്ക് കൂട്ടുന്നു.
02:03 ഈ progam നോക്കാം.
02:05 ഇവിടെ ഗ്ലോബൽ വേരിയബിൾ a ഡിക്ലയർ ചെയ്യുന്നു.
02:08 മൂല്യം 5 അസൈൻ ചെയ്ത് ഇത് initilalize ചെയ്യുന്നു.
02:13 ഗ്ലോബൽ വേരിയബിൾ നെയിംസിന് മുന്നിൽ ഒരു dollar sign ($) ചേർക്കുന്നു.
02:17 Global വേരിയബിളുകൾ എവിടെ ഡിക്ലയർ ചെയ്താലും അത് Ruby പ്രോഗ്രാമിൽ എല്ലായിടത്തും accessible ആണ്.
02:25 ഇവിടെ ഒരു argumentsഉം ഇല്ലാതെ add എന്ന mehodഡിക്ലയർ ചെയ്യുന്നു.
02:31 ഇവിടെ നമ്മൾ യൂസറിനോട് രണ്ടാമത്തെ നമ്പർ എന്റർ ചെയ്യുവാൻ ആവശ്യപ്പെടുന്നു.
02:35 യൂസർ മൂല്യം എന്റർ ചെയ്യും.
02:38 gets method കണ്‍സോളിൽ നിന്നും string ഫോർമാറ്റിൽ ഇൻപുട്ട് സ്വീകരിക്കുന്നു.
02:44 അതിനാൽ, ഇതിനെ to_i method ഉപയോഗിച്ച് integerലേക്ക് മാറ്റണം.
02:50 എന്നിട്ട് മാറ്റപ്പെട്ട മൂല്യം വേരിയബിൾ bയിൽ സൂക്ഷിക്കുന്നു. b ഒരു ലോക്കൽ വേരിയബിൾ ആണ്.
02:56 ഇത് ഡിക്ലയർ ചെയ്തിട്ടുള്ള methodനുള്ളിൽ മാത്രമേ ലഭ്യമാകുളളൂ.
03:01 ഇവിടെ ഗ്ലോബൽ വേരിയബിൾ a യുടേയും bയുടേയും മൂല്യങ്ങൾ കൂട്ടുന്നു.
03:07 വേരിയബിൾ sumൽ ഫലം സൂക്ഷിക്കുന്നു.
03:10 എന്നിട്ട് sum പ്രിന്റ്‌ ചെയ്യുന്നു.
03:13 ഒരു സ്ട്രിംഗിൽ വേരിയബിൾ ഇൻസേർട്ട് ചെയ്യുന്ന രീതിയാണ് ഇത്.
03:18 ഇവിടെ sumന്റെ ഉള്ളടക്കം ഒരു string ആയി റിട്ടേണ്‍ ചെയ്തിട്ട് പുറത്തെ stringലേക്ക് ചേർക്കുന്നു.
03:25 end methodന്റെ അവസാനം സൂചിപ്പിക്കുന്നു.
03:28 രണ്ട് തരത്തിലുള്ള methods ഉണ്ട്.
03:31 User-defined method- അതായത് നമ്മുടെ add method.
03:35 Pre-defined method - അതായത് print, gets, to_i method പോലുള്ളവ.
03:42 ഇവിടെ നമ്മുടെ add method call ചെയ്യുന്നു.
03:45 addition operation നടത്തിയിട്ട് ഫലം പ്രിന്റ്‌ ചെയ്യുന്നു.
03:50 ഇപ്പോൾ സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യട്ടെ.
03:53 നേരത്തേ പറഞ്ഞത് പോലെ ഈ പ്രോഗ്രാം rubyprogram ഫോൾഡറിൽ സേവ് ചെയ്യപ്പെടുന്നു.
03:59 ഇപ്പോൾ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04:02 Ctrl, Alt, T കീകൾ പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക.
04:07 നിങ്ങളുടെ സ്ക്രീനിൽ ടെർമിനൽ വിൻഡോ കാണിക്കുന്നു.
04:11 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാനായി നമുക്ക് rubyprogram subdirectoryലേക്ക് പോകേണ്ടതുണ്ട്.
04:16 അതിനായി ടൈപ്പ് ചെയ്യുക, cd space Desktop/rubyprogram. Enter പ്രസ്‌ ചെയ്യുക.
04:26 ടൈപ്പ് ചെയ്യുക, ruby space method hyphen without hyphen argument dot rb. Enter പ്രസ്‌ ചെയ്യുക.
04:40 Enter the second number എന്ന് കാണിക്കുന്നു.
04:44 ഞാൻ 4 എന്ന് എന്റർ ചെയ്യുന്നു.
04:48 ഇങ്ങനെ ഔട്ട്‌പുട്ട് കിട്ടുന്നു- Sum of two numbers 5 and 4 is 9
04:53 arguments ഉള്ള methodന് ഒരു ഉദാഹരണം നോക്കാം.
04:58 ഞാൻ നേരത്തേ പ്രോഗ്രാം gedit എഡിറ്ററിൽ ടൈപ്പ് ചെയ്തിട്ടുണ്ട്. അത് തുറക്കുന്നു.
05:03 നമ്മുടെ ഫയലിന്റെ പേര് method hyphen with hyphen argument dot rb
05:10 rubyprogram ഫോൾഡറിനുള്ളിലാണ് ഈ ഫയലും സേവ് ചെയ്തിട്ടുള്ളത്‌.
05:15 ഈ program നോക്കാം.
05:18 ഇവിടെ add എന്ന method ഡിക്ലയർ ചെയ്തു. a,b എന്നിവ method addന്റെ arguments ആണ്.
05:26 ഇവിടെ aയുടേയും bയുടേയും മൂല്യങ്ങൾ കൂട്ടുകയും
05:29 sum method callലേക്ക് റിട്ടേണ്‍ ചെയ്യുകയും ചെയ്യുന്നു.
05:31 end method ന്റെ അവസാനം സൂചിപ്പിക്കുന്നു.
05:35 ഇവിടെ നമ്മൾ യൂസറിനോട് ഇൻപുട്ട് ആവശ്യപ്പെടുന്നു.
05:38 യൂസർ aയുടേയും bയുടേയും മൂല്യങ്ങൾ എന്റർ ചെയ്യും.
05:41 മൂല്യങ്ങൾ വേരിയബിൾ aയിലും b, യിലും സ്റ്റോർ ചെയ്യുന്നു.
05:46 ഇവിടെ add method call ചെയ്യുന്നു.
05:49 എന്നിട്ട് aയും bയും arguments ആയി പാസ്‌ ചെയ്യുന്നു.
05:52 method add, addition operation നടത്തിയിട്ട് റിട്ടേണ്‍ ചെയ്യുന്ന മൂല്യം cൽ സൂക്ഷിക്കുന്നു.
05:59 ഇവിടെ cൽ സ്റ്റോർ ചെയ്തിട്ടുള്ള തുക പ്രിന്റ്‌ ചെയ്യുന്നു.
06:03 ഈ കോഡ് എക്സിക്യൂട്ട് cheyyan ടെർമിനലിലേക്ക് പോകുക.
06:07 ആദ്യമായി ടെർമിനൽ വൃത്തിയാക്കാം. clear ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
06:14 നമ്മൾ നേരത്തേ തന്നെ rubyprogram subdirectory ൽ ആണ്.
06:17 മുൻപത്തെ കമാൻഡ് ലഭിക്കുന്നതിനായി up arrow key കീയിൽ രണ്ട് പ്രാവശ്യം പ്രസ്‌ ചെയ്യുക.
06:22 method hyphen without hyphen arguments dot rb മാറ്റി method hyphen with hyphen arguments dot rb കൊടുക്കുക.
06:32 Enter പ്രസ്‌ ചെയ്യുക.
06:35 Enter the values of a and b എന്ന് കാണുന്നു.
06:38 8 um 9um എന്റർ ചെയ്യുന്നു.
06:41 8 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
06:43 9 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
06:46 ഔട്ട്‌പുട്ട് ഇങ്ങനെ കിട്ടുന്നു,
06:47 Sum of two numbers 8 and 9 is 17.
06:52 Ruby methodന്റെ ഒരു പ്രധാനപ്പെട്ട feature ഇപ്പോൾ നോക്കാം.
06:56 ടെക്സ്റ്റ്‌ എഡിറ്ററിലെ പ്രോഗ്രാമിലേക്ക് തിരികെ പോകാം.
06:59 return കീ വേർഡ്‌ ഡിലീറ്റ് ചെയ്യുക.
07:02 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
07:05 കോഡ് എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് പോകുക.
07:09 മുൻപത്തെ കമാൻഡ് ലഭിക്കുന്നതിനായി up arrow കീ പ്രസ്‌ ചെയ്തിട്ട് Enter പ്രസ്‌ ചെയ്യുക.
07:14 Enter the values of a and b എന്ന് കാണുന്നു..
07:18 ഞാൻ 10 ഉം 15ഉം എന്റർ ചെയ്യുന്നു.
07:21 10 ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക. 15 ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
07:27 ഔട്ട്‌പുട്ട് ഇങ്ങനെ ലഭിക്കുന്നു
07:29 Sum of two numbers 10 and 15 is 25.
07:33 return കീ വേർഡ്‌ നീക്കിയതിന് ശേഷവും ഒരു എററും ഇല്ലാതെ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യപ്പെടുന്നത് നിങ്ങൾക്ക് കാണാം.
07:40 ഇതെന്തന്നാൽ Ruby automaticആയി method കണക്ക് കൂട്ടുന്ന മൂല്യം റിട്ടേണ്‍ ചെയ്യുന്നു.
07:46 Rubyയിലെ methodൽ കീ വേർഡ്‌ return optional ആണ്.
07:50 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:53 സ്ലൈഡിലേക്ക് തിരികെ പോകാം
07:55 ചുരുക്കത്തിൽ
07:57 ഇവിടെ പഠിച്ചത്
07:59 Methods
08:01 arguments ഇല്ലാത്ത Methodന്റേയും arguments ഉള്ള methodന്റേയും syntax.
08:06 methodൽ നിന്ന് മൂല്യം റിട്ടേണ്‍ ചെയ്യുന്നത്.
08:08 അസൈൻമെന്റ്
08:10 യൂസറിൽ നിന്ന് ഇൻപുട്ട് സ്വീകരിച്ച് കൊണ്ട്, method ഉപയോഗിച്ച് ഒരു ചതുരത്തിന്റെ വിസ്തീർണ്ണം കണക്ക് കൂട്ടുന്ന പ്രോഗ്രാം എഴുതുക.
08:17 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:20 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:23 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:28 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
08:30 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:33 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:36 കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:44 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:49 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
08:55 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
09:00 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan