LibreOffice-Suite-Calc/C3/Using-Charts-and-Graphs/Malayalam

From Script | Spoken-Tutorial
Revision as of 23:04, 10 February 2015 by Devisenan (Talk | contribs)

Jump to: navigation, search
Time Narration
00:00 LibreOffice Calc- spreadsheetsൽ ചാർട്ട്സ് ഇൻസേർട്ട് ചെയ്യുന്നതിനെ പറ്റിയുള്ള സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:11 ചാർട്ട്സ് Create, Edit, Format ചെയ്യുന്നത്.
00:14 ചാർട്ട്സ് resizeഉം moveഉം ചെയ്യുന്നത്.
00:18 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux version 10.04, LibreOffice Suite version 3.3.4.
00:27 LibreOffice Calcലെ വിവിധ viewing ഓപ്ഷനുകളെ കുറിച്ച് പഠിക്കാം.
00:32 റീഡറിന് വിവരങ്ങൾ കൈമാറാനുള്ള ശക്തമായ ഒരു മാർഗമാണ് ചാർട്ടുകൾ.
00:37 LibreOffice Calc നിങ്ങളുടെ ഡേറ്റയ്ക്ക് വിവിധ തരത്തിലുള്ള ചാർട്ട് ഫോർമാറ്റുകൾ ലഭ്യമാക്കുന്നു.
00:43 Calc ഉപയോഗിച്ച് നിങ്ങൾക്ക് chartsകൾ ഒരു പരിധി വരെ customizeഉം ചെയ്യാം.
00:48 'personal finance tracker.ods' ഷീറ്റ് തുറക്കാം.
00:53 എന്നിട്ട് ഓരോ ഐറ്റത്തിനും ചിലവാക്കിയ തുകയുടെ വിവരങ്ങൾ എന്റർ ചെയ്യാം.
00:59 “E3” സെല്ലിൽ ക്ലിക്ക് ചെയ്ത് “6500” എന്ന amount ടൈപ്പ് ചെയ്യുന്നു.
01:06 അത് പോലെ “E4”,”E5”,”E6”, “E7” സെല്ലുകളിൽ “1000”,”625”,”310”, “2700” എന്നീ amountകൾ യഥാക്രമം ടൈപ്പ് ചെയ്യുന്നു.
01:26 അടുത്തതായി ഓരോ ഐറ്റത്തിനും വേണ്ടി സ്വീകരിക്കപ്പെട്ട amount കൾ ഫിൽ ചെയ്യുന്നു.
01:31 “F3”സെല്ലിൽ “500” എന്ന amount ടൈപ്പ് ചെയ്യുന്നു.
01:37 അത് പോലെ “F4”,”F5”,”F6”, “F7” എന്നീ സെല്ലുകളിൽ യഥാക്രമം “200”,”75”,”10”, “700”എന്നീ amountകൾ ടൈപ്പ് ചെയ്യുന്നു.
01:54 ഈ ടേബിളിന് വേണ്ടി ഒരു ചാർട്ട് സൃഷ്ടിക്കുന്നതെങ്ങനെ എന്ന് നോക്കാം.
01:58 ഒരു ചാർട്ട് സൃഷ്ടിക്കുന്നതിനായി, ആദ്യമായി ചാർട്ടിൽ ഉൾപ്പെടുത്തേണ്ട ഡേറ്റ സിലക്റ്റ് ചെയ്യണം.
02:04 “SN” സെല്ലിൽ ക്ലിക്ക് ചെയ്ത് മൗസ് ബട്ടണ്‍ വിടാതെ അവസാനത്തെ സെൽ വരെ കഴ്സർ ഡ്രാഗ് ചെയ്യുക.
02:14 ഇപ്പോൾ മെനുബാറിലെ “Insert” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Chart” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
02:21 ഡേറ്റ് ഉൾപ്പെടുന്ന ഒരു ഡിഫാൾട്ട് ചാർട്ട് worksheetൽ ചേർക്കപ്പെട്ടത് കാണാം.
02:27 അതോടൊപ്പം "Chart Wizard" ഡയലോഗ് ബോക്സും തുറക്കുന്നു.
02:32 ഡിഫാൾട്ട് ചാർട്ട് സിലക്റ്റ് ചെയ്തതായി "Chart Wizard" കാണിക്കുന്നു.
02:36 ഈ ചാർട്ട് Wizardൽ വരുത്തുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഈ ഡിഫാൾട്ട് ചാർട്ട് അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
02:42 "Chart Wizard" ഡയലോഗ് ബോക്സിന് മൂന്ന് പാർട്ടുകൾ ഉണ്ട്. അവ ചാർട്ട് സെറ്റ് ചെയ്യുന്നത്, ചാർട്ട് ടൈപ്പുകൾ, ഓരോ ചാർട്ട് ടൈപ്പിന്റേയും ഓപ്ഷൻസ്.
02:55 “3D Look” ഓപ്ഷൻ ചെക്ക്‌ ചെയ്യുമ്പോൾ ചാർട്ട് 3 ഡൈമെൻഷനിൽ കാണുന്നു.
03:03 ഈ ഓപ്ഷനുകൾ നോക്കാം.
03:05 “Choose a chart type” ഫീൽഡിൽ “Bar” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
03:11 ഇപ്പോൾ ചാർട്ട് ടേബിളിലെ ഡേറ്റ “Bar” ഫോർമാറ്റിൽ കാണിക്കുന്നു.
03:19 അത് പോലെ നിങ്ങൾക്ക് മറ്റ് ഓപ്ഷനുകളിലും ക്ലിക്ക് ചെയ്ത് ആവശ്യമുള്ള ചാർട്ട് ടൈപ്പ് ലഭ്യമാക്കുക “Pie”, <pause> “Area”, <pause> “Bubble” <pause>
03:28 അതുപോലെ “Choose a chart type field”ന് താഴെയുള്ള മറ്റ് ഓപ്ഷനുകൾ.
03:35 “Steps” ഓപ്ഷന് താഴെ “Data Range” എന്ന മറ്റൊരു ഓപ്ഷൻ ഉണ്ട്.
03:40 ഈ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ചാർട്ടിൽ ഉൾപ്പെടുത്തേണ്ട ഡേറ്റ എഡിറ്റ്‌ ചെയ്യാൻ കഴിയുന്നു.
03:48 Data plot ചെയ്യുന്നതിനുള്ള ഡിഫാൾട്ട് ഓപ്ഷൻ “Data series in columns” ആണ്.
03:54 പകരം “Data series in rows”ഉം നമ്മുടെ ഡേറ്റയ്ക്ക് വേണ്ടി ഉപയോഗിക്കാം.
04:02 ഇത് നിങ്ങൾ നിങ്ങളുടെ ഡേറ്റയ്ക്ക് “Column”chart style ഉപയോഗിക്കുകയാണെങ്കിൽ വളരെ ഉപയോഗപ്രദമായിരിക്കും.
04:10 അവസാനമായി, നിങ്ങൾക്ക് “First row as label” തിരഞ്ഞെടുക്കാം.
04:24 അല്ലെങ്കിൽ “First column as label” തിരഞ്ഞെടുക്കാം.
04:28 അല്ലെങ്കിൽ രണ്ടും ചാർട്ടിന്റെ axes labels ആയി തിരഞ്ഞെടുക്കാം.
04:34 വീണ്ടും data series in column ക്ലിക്ക് ചെയ്യുക.
04:38 ഇപ്പോൾ നമ്മുടെ സാമ്പിൾ ചാർട്ടിൽ “Received” ഹെഡിംഗിന് താഴെ ഉള്ള ഡേറ്റ നീക്കം ചെയ്യണമെങ്കിൽ ആദ്യം “Data range” ഫീൽഡിൽ ക്ലിക്ക് ചെയ്യുക.
04:49 എന്നിട്ട്, “$A$1 is to $F$7” range “$A$1 is to $D$7” ആയി എഡിറ്റ്‌ ചെയ്യുക.
05:03 “Received”ന് താഴെയുള്ള ഡേറ്റ ഇപ്പോൾ ചാർട്ടിൽ കാണിക്കുന്നില്ല.
05:11 അടുത്തതായി നമുക്ക് “Data Series” നോക്കാം.
05:15 നമ്മുടെ സ്പ്രെഡ് ഷീറ്റിൽ മൊത്തം 5 rows ഉണ്ട്.
05:21 ചാർട്ടിൽ നിന്ന് rows നീക്കം ചെയ്യാനോ ചേർക്കാനോ “Add”, “Remove” ബട്ടണുകൾ ഉപയോഗിക്കാം.
05:29 “Up”, “Down” ബട്ടണുകൾ ഉപയോഗിച്ച് നമുക്ക് ഡേറ്റ re-orderഉം ചെയ്യാം.
05:34 ചാർട്ടിൽ ഡേറ്റ എങ്ങനെ നല്കണം എന്ന് സിലക്റ്റ് ചെയ്ത ശേഷം ഡയലോഗ് ബോക്സിലെ “Finish” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:43 ചാർട്ട് സ്പ്രെഡ് ഷീറ്റിൽ insert ചെയ്തിട്ടുള്ളത് കാണാം.
05:51 ഇനി LibreOffice Calcൽ charts ഫോർമാറ്റ്‌ ചെയ്യുന്നത് പഠിക്കാം.
05:56 formatting നും ചാർട്ട്സിന്റെ രൂപം fine tune ചെയ്യുന്നതിനുമായി “Format” മെനുവിൽ വിവിധ ഓപ്ഷനുകൾ ഉണ്ട്.
06:04 സ്പ്രെഡ് ഷീറ്റിൽ ഇൻസേർട്ട് ചെയ്ത ചാർട്ട് ഫോർമാറ്റ്‌ ചെയ്യാം.
06:08 ചാർട്ടിൽ ഡബിൾ ക്ലിക്ക് ചെയ്യുക, അപ്പോൾ ഇത് “Edit” മോഡിൽ ആണെന്ന് സൂചിപ്പിച്ച് കൊണ്ട് gray ബോർഡറിൽ കാണുന്നു.
06:18 ഇപ്പോൾ മെയിൻ മെനുവിലെ “Format” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
06:22 ഡ്രോപ്പ് ഡൌണ്‍ മെനുവിൽ വിവിധ ഫോർമാറ്റിംഗ് ഓപ്ഷനുകൾ ഉണ്ട്. “Format Selection”, “Position and Size”, “Arrangement”, “Chart Wall” , “Chart Area” തുടങ്ങിയവ.
06:37 അവ ചാർട്ട് പൊസിഷൻ ചെയ്യുന്നതിനും ചാർട്ടിന്റെ റ്റൈറ്റിലും ബ്യാക്ക്ഗ്രൌണ്ടും അറേഞ്ച് ചെയ്യുന്നതിനും ഉപയോഗിക്കുന്നു.
06:44 സാധാരാണ ഉപയോഗിക്കാറുള്ള ഫോർമാറ്റിംഗ് ഓപ്ഷനുകൾ ഓരോന്നായി പഠിക്കാം.
06:49 “Format Selection” ഓപ്ഷൻ “Chart Area” എന്ന ഹെഡിംഗ് ഓട് കൂടിയ ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
06:56 ഇവിടെ മൂന്ന് ടാബ് കാണുന്നു- “Borders”, “Area”, “Transparency”
07:03 ഡിഫാൾട്ട് ആയി “Borders” ടാബ് സിലക്റ്റ് ചെയ്തിരിക്കുന്നു.
07:07 ചാർട്ടിന്റെ ബോർഡറിന്റെ സ്റ്റൈലും നിറവും മാറ്റാം.
07:11 അതിനായി “Style” ഫീൽഡിൽ ക്ലിക്ക് ചെയ്തിട്ട് “Continuous” തിരഞ്ഞെടുക്കുക.
07:16 എന്നിട്ട്, അത് പോലെ “Color” ഫീൽഡിൽ “Green” ക്ലിക്ക് ചെയ്യുക.
07:21 ഇപ്പോൾ “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
07:26 ഇതനുസരിച്ച് ചാർട്ടിന്റെ ബോർഡറിന്റെ സ്റ്റൈലും നിറവും മാറുന്നത് ശ്രദ്ധിക്കുക.
07:31 “Title” ഓപ്ഷൻ ചാർട്ടിന്റെ titleഉം axesഉം ഫോർമാറ്റ്‌ ചെയ്യുന്നു.
07:36 “Axis” option ലൈൻസും X, Y axes ലെ ടെക്സ്റ്റിന്റെ font ഉം ഫോർമാറ്റ്‌ ചെയ്യുന്നു.
07:46 ഈ ഓപ്ഷനുകൾ നിങ്ങൾ സ്വയം പരിശീലിക്കുക.
07:53 Chart areaയുടെ ബ്യാക്ക് ഗ്രൌണ്ട് മാറ്റുന്നതിനുള്ള ഓപ്ഷനും Calc ൽ ഉണ്ട്.
07:58 ചാർട്ട് ഗ്രാഫിക്കിന് ചുറ്റുമുള്ള ഭാഗമാണ് chart area.
08:05 chart area ഫോർമാറ്റ്‌ ചെയ്യാനായി “Format” ഓപ്ഷൻ ക്ലിക്ക് ചെയ്ത് “Chart Wall” സിലക്റ്റ് ചെയ്യുക.
08:12 “Chart Wall” എന്ന ഹെഡിംങ്ങോടെ ഒരു ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
08:17 “Style” ഫീൽഡ് നമ്മുടെ അവസാനത്തെ ഓപ്ഷൻ ആയ “Continuous” കാണിക്കുന്നു.
08:22 “Color” ഫീൽഡിൽ “Red” ക്ലിക്ക് ചെയ്യുക.
08:26 size “0.20”cm ആക്കുന്നു.
08:31 “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
08:35 chart areaയുടെ നിറവും സ്റ്റൈലും മാറുന്നത് നിങ്ങൾക്ക് കാണാം.
08:41 അടുത്തതായി ഒരു ചാർട്ടിലെ elements resizeഉം moveഉം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
08:46 ഒരു ചാർട്ട് resize ചെയ്യാനായി sample chartൽ ക്ലിക്ക് ചെയ്യുക.
08:51 ചാർട്ടിന് ചുറ്റും green handleകൾ പ്രത്യക്ഷപ്പെടുന്നത് നിങ്ങൾക്ക് കാണാം.
08:54 ചാർട്ടിന്റെ വലുപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണമെങ്കിൽ ചാർട്ടിന്റെ നാലു മൂലകളിൽ ഒന്നിൽ കാണുന്ന മാർക്കറിൽ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക.
09:03 ഒരു ചാർട്ട് നീക്കുന്നതിനായി ആദ്യം ചാർട്ടിൽ ക്ലിക്ക് ചെയ്യുക.
09:07 ഇപ്പോൾ cursor ചാർട്ടിന് മുകളിൽ എവിടെയെങ്കിലും വയ്ക്കുക.
09:11 Cursor ഒരു കൈ ആയി മാറുന്നത് കാണാം.
09:14 ചാർട്ടിൽ ക്ലിക്ക് ചെയ്ത് കൊണ്ട് അത് ഇഷ്ടമുള്ള സ്ഥലത്തേക്ക് നീക്കുക. എന്നിട്ട് മൗസ് ബട്ടണ്‍ വിടുക.
09:20 നിങ്ങൾ ചാർട്ട് നീക്കി.
09:24 അടുത്തതായി “Position and Size” ഡയലോഗ് ബോക്സ്‌ ഉപയോഗിച്ച് ചാർട്ട് resize ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
09:30 വീണ്ടും ചാർട്ടിൽ ക്ലിക്ക് ചെയ്യുക.
09:33 ഇപ്പോൾ ചാർട്ടിൽ റൈറ്റ് ക്ലിക്ക് ചെയ്ത് context മെനുവിൽ “Position and Size” സിലക്റ്റ് ചെയ്യുക.
09:40 “Position and Size” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
09:44 ഇതിൽ ചാർട്ടിന്റെ X, Y പൊസിഷനും വീതിയും നീളവും സെറ്റ് ചെയ്യുന്നതിനുള്ള ഫീൽഡുകൾ ഉണ്ട്.
09:52 'X' coordinate “1.00”ഉം 'Y' coordinate “0.83”ഉം ആയി സെറ്റ് ചെയ്യാം.
10:02 “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
10:04 സെറ്റ് ചെയ്ത മൂല്യങ്ങൾക്ക് അനുസൃതമായി ചാർട്ട് chart areaയിൽ position ചെയ്യപ്പെടുന്നത് കാണാം.
10:12 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
10:16 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്: ചാർട്ടുകൾ സൃഷ്ടിക്കുന്നത്, അവ എഡിറ്റ്‌, ഫോർമാറ്റ്‌ ചെയ്യുന്നത്.
10:21 സ്പ്രെഡ് ഷീറ്റിൽ ചാർട്ടുകൾ resizeഉം moveഉം ചെയ്യുന്നത്.
10:27 ഒരു അസൈൻമെന്റ്
10:29 “practice.ods” സ്പ്രെഡ് ഷീറ്റ് തുറക്കുക.
10:34 ഒരു "Pie chart" ഇൻസേർട്ട് ചെയ്യുക.
10:37 ചാർട്ടിനെ ഷീറ്റിന്റെ വലത് താഴെ മൂലയിലേക്ക് move ചെയ്യുകയും resize ചെയ്യുകയും ചെയ്യുക.
10:42 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10:46 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:50 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
10:54 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10:56 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:01 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:06 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
11:11 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
11:17 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
11:26 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11:34 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair