Skill-Development--Fitter/C2/Filing-a-workpiece/Malayalam

From Script | Spoken-Tutorial
Revision as of 11:30, 6 February 2015 by Devisenan (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:00 Workpiece Filingനെ കുറിച്ചുള്ള സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 എന്താണ് filing?
00:12 filingന് ഉപയോഗിക്കുന്ന പണിയായുധങ്ങൾ.
00:15 വിവിധ തരത്തിലുള്ള filing.
00:17 ഒരു workpiece file ചെയ്യുന്നതെങ്ങനെയെന്ന്.
00:22 filing സമയത്ത് സാധാരണ സംഭവിക്കാറുള്ള തെറ്റുകൾ.
00:24 ഇതിനായി ആവശ്യമുള്ളത്,
00:27 ഒരു file.
00:28 file ചെയ്യേണ്ട workpiece.
00:31 workpiece പിടിപ്പിക്കുന്നതിനുള്ള Bench Vice.
00:34 അളക്കുന്നതിനായി Vernier Calliper.
00:37 workpieceന്റെ squarenesss പരിശോധിക്കാനായി Try Square.
00:42 workpiece മുറിക്കുന്നതിനായി Hack saw.
00:45 workpieceൽ മാർക്ക്‌ ചെയ്യാനായി Punchഉം Ball pein hammerഉം.
00:51 ആദ്യമായി filing എന്താണെന്ന് നോക്കാം.
00:54 ഒരു workpieceൽ നിന്ന് അധികമുള്ള ഭാഗങ്ങൾ ഒരു file ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവർത്തിയാണ് filing.
01:02 വിവിധ ആവശ്യങ്ങൾക്കായി വിവിധ ഫയലുകൾ ഉണ്ട്.
01:07 ചതുരാകൃതിയിലുള്ള പരിച്ഛേദത്തിന് വേണ്ടി Flat file.
01:11 നിരപ്പായ പ്രതലങ്ങൾക്ക് വേണ്ടി Smooth file .
01:15 workpieceന്റെ മട്ട ത്രികോണാകൃതിയിലുള്ള ഭാഗം file ചെയ്യാനായി Safe edge file.
01:21 സമചതുരാകൃതിയിലുള്ള മൂലകളും ദ്വാരങ്ങളും വികസിപ്പിക്കുന്നതിനായി Square file.
01:27 semi-spherical പ്രതലങ്ങൾ file ചെയ്യാനായി Half run file.
01:32 വട്ടാകൃതിയിലുള്ള ദ്വാരങ്ങൾ വികസിപ്പിക്കുന്നതിനായി Round file.
01:38 ഇപ്പോൾ filing എങ്ങനെ ചെയ്യുമെന്ന് പഠിക്കാം.
01:41 എനിക്ക് 5 by 3 inch workpiece വേണം.
01:46 എന്നാൽ എന്റെ കൈവശമുള്ള work-piece 5 by 4 inch ആണ്.
01:52 അത് കൊണ്ട് അധികമുള്ള 1 inch മുറിച്ച് കളയണം.
01:58 ആദ്യം work-piecemarking medium പുരട്ടുക.
02:03 നിങ്ങൾക്ക് ചോക്കോ മഷിയോ marking medium ആയി ഉപയോഗിക്കാം.
02:08 medium പുരട്ടിയതിന് ശേഷം ഒരു jenny calliper ഉപയോഗിച്ച് , ഇവിടെ കാണുന്നത് പോലെ work-piece മാർക്ക്‌ ചെയ്യുക.
02:15 ഇവിടെ എന്റെ ആവശ്യത്തിനനുസരിച്ചു 1 inchൽ നിന്ന് അല്പം കുറച്ച് മാർക്ക്‌ ചെയ്യുന്നു.
02:21 അടുത്തതായി punchഉം ball pein hammerഉം ഉപയോഗിച്ച് മാർക്ക്‌ ചെയ്ത ലൈൻ punch ചെയ്യുക.
02:28 ഇതിന് ശേഷം Viceന്റെ പല്ലുകൾക്ക് സമാന്തരമായി work-piece വയ്ക്കുക.
02:34 എന്നിട്ട് work-piece മുറുകെ പിടിപ്പിക്കുന്നതിനായി tighten ചെയ്യുക.
02:38 work-pieceഎളുപ്പത്തിൽ മുറിക്കുന്നതിന്‌ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
02:42 അടുത്തതായി hack saw ഉപയോഗിച്ച് work-pieceന്റെ കൂടുതൽ ഉള്ള ഭാഗം മുറിച്ച് കളയുക.
02:48 അധികമുള്ള ഭാഗം നീക്കം ചെയ്തതിന് ശേഷം work-piece ഒരിക്കൽ കൂടി അളക്കുക.
02:54 അതേ, ഇപ്പോൾ അളവ് ശരിയാണ്. ' 5 by 3 inch' ഉണ്ട്.
03:00 ഇനി filing തുടങ്ങാം.
03:02 ആദ്യം അനുയോജ്യമായ file തിരഞ്ഞെടുക്കുക.
03:06 എനിക്ക് smooth edge ആവശ്യമായതിനാൽ Smooth file തിരഞ്ഞെടുക്കുന്നു.
03:11 fileന്റെ handle സുരക്ഷിതമായി fit ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
03:16 നല്ല handle ഇല്ലാതെ file ഉപയോഗിക്കരുത്.
03:19 അല്ലെങ്കിൽ കൈയ്ക്ക് പരുക്കേല്ക്കാം.
03:22 filing തുടങ്ങുന്നതിന് മുൻപ് file വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തുക.
03:27 തുരുമ്പുള്ള fileകൾ work-pieceന് കേടുപാട് വരുത്തുകയും കൈയ്ക്ക് പരുക്കേൽക്കുന്നതിനും കാരണമാകുന്നു.
03:34 ഇപ്പോൾ ഞാൻ ശരിയായ file തിരഞ്ഞെടുത്തു.
03:38 അടുത്ത സ്റ്റെപ്പിൽ, work-piece വീണ്ടും Bench viceൽ സുരക്ഷിതമായി ഘടിപ്പിക്കുക.
03:45 Bench viceന് 90 degreeയിൽ നിവർന്ന് നില്ക്കുക.
03:51 ഇടത് കാല് മുൻ വശത്തും വലത് കാല് പുറകിലും വയ്ക്കുക.
03:57 ഇതാണ് filing സമയത്തുള്ള ഏറ്റവും നല്ല പൊസിഷൻ.
04:00 fileന്റെ handle വലത് കൈയ്യിൽ മുറുകെ പിടിക്കുക.
04:05 ഇടത് കൈ കൊണ്ട് fileന്റെ അറ്റം ഇത് പോലെ പിടിക്കുക.
04:10 വലത്തേ തള്ള വിരൽ fileന്റെ handleൽ ബലമായി അമർത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
04:15 ഇപ്പോൾ നമ്മൾ filing തുടങ്ങാൻ തയ്യാറായി.
04:18 filingന് മൂന്ന് രീതികൾ ഉണ്ട്.
04:21 Straight forward filing,
04:23 Draw filing,
04:25 Diagonal അല്ലെങ്കിൽ cross filing.
04:28 അവ ഓരോന്നായി കാണാം.
04:30 file, work-pieceന്റെ പ്രതലത്തിലൂടെ നീളത്തിൽ മൂവ് ചെയ്യുന്ന രീതിയാണ് Straight forward filing.
04:38 ഈ രീതിയിൽ, file മുകളിലേക്കും താഴേക്കും പതുക്കെ നീക്കിയാണ് file ചെയ്യുന്നത്.
04:44 നിങ്ങളുടെ work-piece file ചെയ്യപ്പെടുന്നതായും അധികമുള്ള material നീക്കം ചെയ്യപ്പെടുന്നതായും കാണാം.
04:51 Draw filing രീതിയിൽ, file bodyക്ക് നേരെ ഒരേ pressureൽ വലിക്കുന്നു.
04:58 Diagonal filing രീതിയിൽ, file, work-pieceന്റെ പ്രതലത്തിൽ കോണോട് കോണ്‍ ചലിപ്പിക്കുന്നു.
05:06 fileന്റെ ചലനം work-pieceന്റെ ഒരു മൂലയിൽ നിന്നും മറ്റേ മൂലയിലേക്ക് ആയിരിക്കും.
05:13 filingന് ശേഷം work-piece പ്രതലത്തിന്റെ നിരപ്പും squarenessഉം പരിശോധിക്കണം.
05:21 Try-Squareഉം Vernier calliperഉം ഉപയോഗിച്ചാണ്‌ ഇത് ചെയ്യുന്നത്.
05:26 നിരപ്പ് ശരിയാണോ എന്ന് പരിശോധിക്കുന്നതിനായി Try-square work-pieceന്റെ മുകളിൽ ഇവിടെ കാണുന്നത് പോലെ വയ്ക്കുക.
05:33 ഇത് പോലെ work-pieceന്റെ മൂന്ന് വിവിധ ഭാഗങ്ങളിൽ ചെയ്യുക.
05:38 ഇത് ഒരു പ്രകാശ സ്രോതസ്സിന് എതിരായി പരിശോധിക്കുക.
05:41 ഇത് നിരപ്പാണ് എന്നുള്ളതിന് വ്യക്തമായ ലക്ഷണമാണ്.
05:44 പ്രതലം ഒരു പോലെ അല്ലെങ്കിൽ work-pieceനും Try-squareനും ഇടയിലൂടെ പ്രകാശ രശ്മികൾ കാണപ്പെടും.
05:52 ആ സാഹചര്യങ്ങളിൽ, നിങ്ങൾ വീണ്ടും file ചെയ്യണം.
05:57 അടുത്തതായി നമ്മൾ work-pieceന്റെ squareness Try-square ഉപയോഗിച്ച് പരിശോധിക്കുന്നു.
06:03 Try-square, work-pieceന്റെ മൂലയിൽ ഇവിടെ കാണുന്നത് പോലെ വയ്ക്കുക.
06:07 ഇപ്പോൾ Try-square അരികുകൾ work-pieceന്റെ സമീപമുള്ള വശങ്ങളിൽ ഇത് പോലെ സ്പർശിച്ചിരിക്കണം.
06:14 work-pieceന്റെ സമീപമുള്ള വശങ്ങൾ പരസ്പരം 90 degreeയിൽ ആണോ എന്ന് പരിശോധിക്കുക.
06:20 അല്ലെങ്കിൽ വീണ്ടും file ചെയ്യുക.
06:23 അടുത്തതായി പരിശോധിക്കേണ്ടത് work-pieceന്റെ ഘനം ആണ്.
06:29 അതിനായി Vernier calliper ഉപയോഗിക്കുന്നു.
06:33 work-piece, Vernier calliperന്റെ പല്ലുകൾക്ക് ഇടയിൽ ഇത് പോലെ വയ്ക്കുക.
06:38 work-pieceന്റെ ഘനം അളക്കുക.
06:41 ഇത് പോലെ work-pieceന്റെ മൂന്ന് വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുക.
06:47 ഒരേ അളവ് സൂചിപ്പിക്കുന്നത് work-piece ഘനം എല്ലായിടത്തും ഒരേ പോലെയാണ് എന്നാണ്.
06:53 ഇനി filing സമയത്ത് എന്തൊക്കെ ചെയ്തു കൂട എന്ന് പഠിക്കാം.
06:57 ഇത് പോലെ ചരിച്ച് file ചെയ്യരുത്.
07:00 മദ്ധ്യ ഭാഗം ഒഴിവാക്കി work-pieceന്റെ അരികുകളിൽ മാത്രം file ചെയ്യരുത്.
07:05 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:08 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്,
07:12 ഒരു workpiece അളക്കാൻ.
07:14 അധികമുള്ള ഭാഗം workpieceൽ നിന്ന് നീക്കം ചെയ്യുന്നത്.
07:17 ഒരു workpiece file ചെയ്യുന്നത്.
07:20 ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:27 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:35 കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങൾക്ക് എഴുതുക.
07:38 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07:45 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07:51 ഈ ട്യൂട്ടോറിയല്‍ National Instructional Media Institute, Chennaiയ്ക്കായി പ്രത്യേകം തയ്യാറാക്കിയതാണ്.
07:59 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan