BOSS-Linux/C2/The-Linux-Environment/Malayalam

From Script | Spoken-Tutorial
Revision as of 18:04, 23 March 2017 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 Linux environmentഉം അത് manupulate ചെയ്യുന്ന മാർഗങ്ങളും എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇതിൽ നൽകിയിട്ടുള്ള ഉദാഹരണങ്ങൾ പരീക്ഷിച്ച് നോക്കുന്നതിനായി ഒരു ലിനക്സ്‌ സിസ്റ്റം ആവശ്യമാണ്.
00:12 Linux operating സിസ്റ്റത്തെ കുറിച്ചും അതിലെ commands, file systems, shell എന്നിവയെ കുറിച്ചും നിങ്ങൾക്ക് അടിസ്ഥാനമായ അറിവുകൾ ഉണ്ടല്ലോ.
00:20 ഇല്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:30 ശ്രദ്ധിക്കുക, ലിനക്സ്‌ കേസ് സെൻസിറ്റീവ് ആണ്. അത് പോലെ ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള commands, എടുത്ത് പറഞ്ഞിട്ടില്ലെങ്കിൽ, ലോവേർ കേസിൽ ആയിരിക്കും.
00:40 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനവും commandsനോട് അത് എങ്ങനെ പ്രതികരിക്കുന്നു എന്നതും Linux environmentനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
00:48 ഷെല്ലുകളുടെ സെറ്റിംഗ്സിൽ മാറ്റം വരുത്തി ലിനക്സ്‌ നല്ല രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
00:51 ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം.
00:54 ഷെല്ലുകളുടെ പ്രവർത്തനം തീരുമാനിക്കുന്നത് സാധാരണയായി shell variables ആണ്.
00:58 shell variables രണ്ട് തരത്തിലുണ്ട്

Environment Variablesഉം Local Variablesഉം.

01:06 Environment variables യൂസറുടെ മുഴുവൻ environmentലും ലഭ്യമായതിനാൽ ആണ് അവയെ അങ്ങനെ വിളിക്കുന്നത്.
01:12 ഇവ shell scripts റണ്‍ ചെയ്യുന്നവയെ പോലെ, shellൽ നിന്നും പരിണമിക്കപ്പെട്ട subshellsലും ലഭ്യമാണ്.
01:18 Local variables, അതിന്റെ പേര് പോലെ തന്നെ വളരെ പരിമിതമായ ലഭ്യതയാണ് ഉള്ളത്.
01:24 ഇവ shellൽ നിന്നും പരിണമിക്കപ്പെട്ട subshellsൽ ലഭ്യമല്ല.
01:28 ഈ ട്യൂട്ടോറിയലിൽ പ്രധാനമായും environment variablesനെ കുറിച്ചാണ് പറയുന്നത്. ആദ്യം ഈ ഷെൽ വേരിയബിളുകളുടെ മൂല്യം കാണുന്നതെങ്ങനെ എന്ന് നോക്കാം.
01:41 നിലവിലുള്ള ഷെല്ലിലെ വേരിയബിളുകൾ കാണുന്നതിനായി command set റണ്‍ ചെയ്യുന്നു.
01:46 ടെർമിനലിൽ ടൈപ്പ് ചെയ്യുക set space pipeline character more എന്റർ കൊടുക്കുക.
01:53 നമുക്ക് നിലവിലുള്ള എല്ലാ shell വേരിയബിളുകളും കാണാം.
01:58 ഉദാഹരണത്തിന് HOME environment വേരിയബിളും അതിന് അസൈൻ ചെയ്തിട്ടുള്ള മൂല്യവും നോക്കുക.
02:07 ലിസ്റ്റിലൂടെ മൂവ് ചെയ്യുന്നതിനായി എന്ററും പുറത്ത് വരാൻ qഉം കൊടുക്കുക.
02:14 ഇവിടെ കൂടുതൽ systematic ആയിട്ടുള്ള multipage ഔട്ട്പുട്ട് ലഭിക്കുന്നതിനായിട്ടാണ് setൽ നിന്നുള്ള ഔട്ട്പുട്ട് moreലേക്ക് pipeline ചെയ്തത്.
02:31 environment variables മാത്രം കാണുന്നതിനായി env കമാൻഡ് റണ്‍ ചെയ്യുക.
02:38 ടെർമിനലിൽ ടൈപ്പ് ചെയ്യുക env space 'vertical-bar' more എന്നിട്ട് എന്റർ കൊടുക്കുക.
02:46 ഉദാഹരണത്തിന്, SHELL വേരിയബിൾ. അതിന്റെ മൂല്യം slash bin slash bash
02:53 ഈ ലിസ്റ്റിൽ നിന്ന് പുറത്ത് വരാനായി q പ്രസ്‌ ചെയ്യാവുന്നതാണ്.
03:00 ഇപ്പോൾ ലിനക്സിലെ ചില പ്രധാനപ്പെട്ട environment variables പരിശോധിക്കാം.
03:05 ഇവിടെ നമ്മൾ bash shell ആണ് ഉപയോഗിക്കുന്നത്.
03:09 വിവിധ ഷെല്ലുകൾ customize ചെയ്യുന്നതിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട്.
03:12 ഒരു വേരിയബിളിൽ എന്താണ് സ്റ്റോർ ചെയ്തിരിക്കുന്നത് എന്ന് അറിയുന്നതിനായി വേരിയബിളിന്റെ പേരിന് മുൻപിലായി dollar ചിഹ്നവും അതിന്റെ കൂടെ echo കമാൻഡും ഉപയോഗിക്കണം.
03:24 നമ്മൾ ആദ്യം കാണുന്ന environment വേരിയബിൾ SHELL' വേരിയബിളാണ്.
03:28 ഇത് നിലവിലുള്ള ഷെല്ലിന്റെ പേര് സ്റ്റോർ ചെയ്യുന്നു.
03:31 ഷെൽ വേരിയബിളിന്റെ മൂല്യം കാണാൻ ടെർമിനലിൽ ടൈപ്പ് ചെയ്യുക echo space dollar വലിയ അക്ഷരത്തിൽ S-H-E-L-L എന്റർ പ്രസ്‌ ചെയ്യുക.
03:48 slash bin slash bash ആണ് നമ്മൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്ന ഷെൽ.
03:56 അടുത്ത വേരിയബിൾ HOME.
03:58 ലിനക്സിൽ ലോഗിൻ ചെയ്യുമ്പോൾ നമ്മൾ യൂസർ nameഓട് കൂടിയ directoryയിൽ ആയിരിക്കും.
04:04 ഈ diectoryയെ home directory എന്ന് പറയുന്നു. ഇതാണ് HOME വേരിയബിളിൽ അടങ്ങിയിട്ടുള്ളത്.
04:10 മൂല്യം കാണുവാനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക, echo space dollar വലിയ അക്ഷരത്തിൽ H-O-M-E എന്റർ.
04:22 അടുത്ത environment വേരിയബിൾ PATH.
04:26 ഏതെങ്കിലും executable കമാൻഡ് ലൊക്കേറ്റ് ചെയ്യുന്നതിനായി shell തിരയുന്ന absolute paths ആണ് PATH വേരിയബിളിൽ അടങ്ങിയിരിക്കുന്നത്.
04:33 path വേരിയബിളിന്റെ മൂല്യം നോക്കാം.
04:36 ടെർമിനലിൽ വീണ്ടും ടൈപ്പ് ചെയ്യുക echo space dollar വലിയ അക്ഷരത്തിൽ P-A-T-H എന്റർ കൊടുക്കുക.
04:45 എന്റെ കംപ്യൂട്ടറിൽ അത് slash user slash local slash sbin slash user slash bin etc എന്ന് കാണുന്നു.
04:57 ഇത് ഓരോ സിസ്റ്റത്തിലും ചെറുതായി വ്യത്യാസപ്പെട്ടിരിക്കും.
05:00 യഥാർത്ഥത്തിൽ ഇത് :(colon) delimiter ഉപയോഗിച്ച് വേർതിരിച്ചിട്ടുള്ള directoriesന്റെ ഒരു ലിസ്റ്റ് ആണ്, ഒരു എക്സിക്യൂട്ടബിൾ കമാൻഡ് കണ്ടെത്തുന്നതിനായി ഷെൽ ഈ orderൽ സെർച്ച്‌ ചെയ്യുന്നു.
05:11 നമുക്ക് നമ്മുടെ directoryഉം ഈ ലിസ്റ്റിൽ ചേർക്കാവുന്നതാണ്. അപ്പോൾ shell നമ്മുടെ directoryഉം തിരയുന്നു.
05:18 നമ്മുടെ directory ചേർക്കുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക.
05:22 വലിയ അക്ഷരത്തിൽ P-A-T-H 'equal-to' dollar വീണ്ടും വലിയ അക്ഷരത്തിൽ P-A-T-H colon slash home slash നമ്മുടെ directoryയുടെ പേര് എന്റർ.
05:47 ഇപ്പോൾ PATHന്റെ മൂല്യം echo ചെയ്താൽ,
05:57 നമ്മുടെ directoryയും PATH വേരിയബിളിന്റെ ഭാഗം ആയിരിക്കും.
06:03 ഈ directory ഇവിടെ കാണാം.
06:09 മറ്റൊരു വേരിയബിളാണ് LOGNAME.
06:12 ഇത് നിലവിലുള്ള യൂസറുടെ യൂസർ നെയിം സ്റ്റോർ ചെയ്യുന്നു.
06:16 മൂല്യം കാണുന്നതിനായി ടൈപ്പ് ചെയ്യുക echo space dollar LOGNAME എന്റർ .
06:28 ടെർമിനൽ തുറക്കുമ്പോൾ ഒരു ഡോളർ ചിഹ്നം കാണാം. നമ്മുടെ കമാൻഡുകൾ എന്റർ ചെയ്യുന്നതിനുള്ള പ്രോംപ്റ്റ് ആണിത്.
06:35 Environment വേരിയബിൾ PS1 പ്രതിനിധീകരിക്കുന്ന പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് ആണിത്.
06:40 ഒരു സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ് കൂടി ഉണ്ട്.
06:43 കമാൻഡ് ഒരു വരിയിൽ കൂടുതൽ ദൈർഘ്യമുള്ളതാണെങ്കിൽ രണ്ടാമത്തെ വരി മുതൽ നമുക്ക് പ്രോംപ്റ്റ് ആയി ഒരു ഗ്രേറ്റർ ദാൻ ചിഹ്നം കൂടി കാണാം.
06:53 ഇതാണ് environment വേരിയബിൾ PS2 പ്രതിനിധീകരിക്കുന്ന സെക്കൻഡറി പ്രോംപ്റ്റ് സ്ട്രിംഗ്.
06:58 സെക്കൻഡറി കമാൻഡ് പ്രോംപ്റ്റിന്റെ മൂല്യം കാണുന്നതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക echo space dollar PS2 എന്റർ.
07:13 നമുക്ക് പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് മാറ്റി പ്രോംപ്റ്റിൽ “at the rate” <@> ആക്കാം.
07:20 ഇതിനായി ടൈപ്പ് ചെയ്യുക, PS1 'equal-to' quotesനുള്ളിൽ 'at the rate' “ എന്റർ.
07:34 ഇപ്പോൾ പ്രോംപ്റ്റ് ആയി dollar ചിഹ്നത്തിന് പകരം at the rate ചിഹ്നം കാണാം.
07:43 നമുക്ക് പ്രോംപ്റ്റിൽ നമ്മുടെ യൂസർ നെയിം ഡിസ്പ്ലേ ചെയ്യിക്കുന്നത് പോലുള്ള രസകരമായ ചില കാര്യങ്ങൾ ചെയ്യാം.
07:49 ടൈപ്പ് ചെയ്യുക വലിയ അക്ഷരത്തിൽ PS1 'equal-to' quotesനുള്ളിൽ dollar LOGNAME എന്റർ.
08:05 ഇപ്പോൾ എന്റെ യൂസർ നെയിം ആണ് എന്റെ പ്രോംപ്റ്റ്.
08:09 തിരികെ വരാനായി ടൈപ്പ് ചെയ്യുക PS1 'equal-to' quotesനുള്ളിൽ dollar. എന്റർ കൊടുക്കുക.
08:21 നമ്മൾ പല environment വേരിയബിളുകൾക്ക് മൂല്യങ്ങൾ അസൈൻ ചെയ്തു.
08:25 പക്ഷേ, ഓർക്കുക ഈ മാറ്റങ്ങളെല്ലാം, അതായത് നമ്മുടെ directory PATH വേരിയബിളിൽ ചേർത്തത് പോലുള്ളവ, നിലവിലുള്ള sessionന് മാത്രം ബാധകമാണ്.
08:34 ഒരു ടെർമിനൽ ക്ലോസ് ചെയ്തിട്ട് വീണ്ടും തുറക്കുകയോ അല്ലെങ്കിൽ ഒരു പുതിയ ടെർമിനൽ തുറക്കുകയോ ചെയ്ത് path വേരിയബിളിന്റെ മൂല്യം echo ചെയ്ത് പരിശോധിക്കുമ്പോൾ,
08:53 നമ്മൾ വരുത്തിയ മാറ്റങ്ങളൊന്നും നിലവിലില്ല എന്ന് കാണാം.
08:59 ഈ മാറ്റങ്ങൾ സ്ഥിരമായി നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ കുറച്ച് കൂടി advanced ആയ ട്യൂട്ടോറിയലിൽ നോക്കാം.
09:06 പലപ്പോഴും നമ്മൾ അടുത്ത സമയത്ത് എക്സിക്യൂട്ട് ചെയ്ത കമാൻഡ് നമുക്ക് വീണ്ടും എക്സിക്യൂട്ട് ചെയ്യേണ്ടി വരാറുണ്ട്. എന്ത് ചെയ്യും? മുഴുവൻ കമാൻഡും ഒരിക്കൽ കൂടി ടൈപ്പ് ചെയ്യണോ ?
9:15 വേണ്ട, അതിന് പല മാർഗങ്ങൾ ഉണ്ട്.
09:19 സാധാരണയായി നിങ്ങളുടെ കീബോർഡിലെ up കീ അമർത്തുമ്പോൾ അവസാനം ടൈപ്പ് ചെയ്ത കമാൻഡ് കാണിക്കും.
09:26 അമർത്തി പിടിച്ചു കൊണ്ടിരിക്കുക, ഇത് മുൻപ് ഉപയോഗിച്ച കമാൻഡുകൾ ഓരോന്നായി കാണിച്ചു കൊണ്ടിരിക്കും.
09:30 തിരിച്ച് പോകാനായി down കീ പ്രസ്‌ ചെയ്യുക.
09:36 ഇങ്ങനെ ധാരാളം കമാൻഡുകൾ ഉള്ളപ്പോൾ ഇങ്ങനെ സ്ക്രോൾ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അപ്പോൾ history കമാൻഡ് ഉപയോഗിക്കുന്നതാണ് എളുപ്പം.
09:45 പ്രോംപ്റ്റിൽ history എന്ന് ടൈപ്പ് ചെയ്യുക.
09:51 എന്റർ അമർത്തുക, നേരത്തേ എക്സിക്യൂട്ട് ചെയ്യപ്പെട്ട കമാൻഡിന്റെ ഒരു ലിസ്റ്റ് കാണാം.
9:57 വലിയ ഒരു ലിസ്റ്റിന് പകരം അവസാനത്തെ പത്തെണ്ണം മാത്രമാണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ
10:02 history space 10 ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക.
10:13 ശ്രദ്ധിക്കുക, ഈ ലിസ്റ്റിൽ നേരത്തേ അസൈൻ ചെയ്തിട്ടുള്ള കമാൻഡുകൾക്ക് ഓരോ നമ്പർ നൽകിയിട്ടുണ്ട്.
10:20 ഒരു പ്രത്യേക കമാൻഡ് ആവർത്തിക്കുന്നതിനായി
10:24 exclamation മാർക്കിന് ശേഷം കമാൻഡിന്റെ നമ്പർ ടൈപ്പ് ചെയ്യുക. ഉദാഹരണമായി എന്റെ കേസിൽ 442ടൈപ്പ് ചെയ്താൽ echo space dollar PATH എക്സിക്യൂട്ട് ചെയ്യും.
10:44 അവസാനത്തെ കമാൻഡ് വീണ്ടും എക്സിക്യൂട്ട് ചെയ്യണമെങ്കിൽ exclamation മാർക്ക്‌ രണ്ട് പ്രാവശ്യം ടൈപ്പ് ചെയ്ത് എന്റർ ചെയ്താൽ മതിയാകും.
10:56 അടുത്തതായി tilde substitution നോക്കാം. tilde(~) character ഹോം directoryയുടെ ഒരു ഷോർട്ട് ഹാൻഡ്‌ ആണ്.
11:05 അതായത് ഹോം directoryയിലെ testtree എന്ന directoryയിലേക്ക് പോകണമെങ്കിൽ ഇങ്ങനെ ടൈപ്പ് ചെയ്താൽ മതിയാകും, cd space (tilde) slash testtree.
11:18 നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ നിന്നും അവസാന directoryയിലേക്കും തിരിച്ചും പോകുന്നതിനായി cd '~(tilde)' minus അല്ലെങ്കിൽ cd minus കമാൻഡ് ഉപയോഗിക്കാവുന്നതാണ്.
11:28 അതായത്, നമ്മൾ ഇപ്പോൾ testtree directoryയിൽ ആണ്. അത് പോലെ നമ്മൾ അവസാനം സന്ദർശിച്ചത് ഹോം directory ആയിരുന്നു.
11:34 cd space minus റണ്‍ ചെയ്ത് എന്റർ കൊടുത്താൽ നമ്മൾ ഹോം directoryയിലേക്ക് പോകും.
11:40 ഇത് വീണ്ടും റണ്‍ ചെയ്യുകയാണെങ്കിൽ testtree directoryയിലേക്ക് തിരിച്ച് പോകും.
11:47 അവസാനമായി വളരെ പ്രധാനപ്പെട്ട alias കമാൻഡ് നോക്കാം.
11:51 നിങ്ങൾക്ക് ഒരു വലിയ കമാൻഡ് വീണ്ടും വീണ്ടും റണ്‍ ചെയ്യേണ്ടതായി വന്നേക്കാം.
11:57 ഈ അവസരങ്ങളിൽ, ഇതിന് നമുക്ക് ചെറിയ ഒരു alias നെയിം നൽകാം, എന്നിട്ട് കമാൻഡ് റണ്‍ ചെയ്യാനായി ഈ alias നെയിം ഉപയോഗിക്കാം.
12:03 പാട്ടുകൾക്കായി നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന directoryയ്ക്ക് ഒരു വലിയ path ഉണ്ടെന്ന് കരുതുക. ഇതിനായി നിങ്ങൾക്ക് ഒരു alias സൃഷ്ടിക്കാവുന്നതാണ്.
12:13 ടൈപ്പ് ചെയ്യുക, alias space cdMusic 'equal-to' ഡബിൾ quotesനുള്ളിൽ cd space slash home slash നമ്മുടെ directoryയുടെ പേര് slash music എന്നിട്ട് എന്റർ.
12:39 ഇനി ഈ directoryയിലേക്ക് പോകേണ്ടുമ്പോഴെല്ലാം cdMusic ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
12:47 നോക്കു, നമ്മളിപ്പോൾ music directoryയിലാണ്.
12:52 ഇപ്പോൾ നിങ്ങൾക്ക് മുൻപത്തെ directoryയിലേക്ക് തിരികെ പോകണമെങ്കിൽ പ്രോംപ്റ്റിൽ ടൈപ്പ് ചെയ്യുക, cd space minus
13:01 ഒരു alias അണ്‍ സെറ്റ് ചെയ്യാനായി ടൈപ്പ് ചെയ്യുക, unalias space cdMusic എന്നിട്ട് എന്റർ കൊടുക്കുക.
13:13 ഇപ്പോൾ വീണ്ടും ടെർമിനലിൽ cdMusic നൽകിയാൽ “command was not found” എന്ന എറർ സന്ദേശം ലഭിക്കും.
13:22 നിലവിൽ പ്രവർത്തനത്തിലുള്ള directoryയിൽ test1, test2 എന്നീ രണ്ട് ഫയലുകൾ ഉണ്ടെന്ന് കരുതുക.
13:31 rm test1 കൊടുക്കുമ്പോൾ test1 നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു.
13:38 rm കമാൻഡിനോടൊപ്പം hyphen i ഓപ്ഷൻ നൽകിയാൽ നീക്കം ചെയ്യുന്നതിന് മുൻപ് അനുവാദം ചോദിക്കുമെന്ന് നമുക്ക് അറിയാം.
13:45 അത് കൊണ്ട് നമുക്കൊരു alias സെറ്റ് ചെയ്യാം, alias rm equal-to, quotesനുള്ളിൽ rm space hyphen i
13:56 ഇപ്പോൾ നമ്മൾ rm റണ്‍ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ റണ്‍ ചെയ്യുന്നത് rm hyphen i ആണ്.
14:05 അതായത് test1 നിശബ്ദമായി നീക്കം ചെയ്യപ്പെടുന്നു, എന്നാൽ test2 നീക്കം ചെയ്യുന്നതിന് മുൻപ് സിസ്റ്റം അനുവാദം ചോദിക്കുന്നു.
14:13 ഇവിടെ പഠിച്ചത്, environment variables, history, aliasing.
14:18 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
14:21 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
14:29 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
14:32 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Vijinair