GChemPaint/C3/Features-of-GChem3D/Malayalam
From Script | Spoken-Tutorial
Time | Narration |
---|---|
00:01 | GChem3Dയുടെ Features എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | * Menu bar |
00:11 | * File type formats |
00:13 | *വിവിധ Model types |
00:15 | Background കളർ മാറ്റുന്നത്. |
00:18 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux OS version 12.04 |
00:24 | GChemPaint version 0.12.10. |
00:29 | GChem3D version 0.12.10 |
00:34 | ഈ ട്യൂട്ടോറിയലിനായി GChemPaint പരിചിതമായിരിക്കണം |
00:38 | അറിയില്ലെങ്കിൽ, ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:44 | ഞാൻ ഒരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട്. |
00:47 | Templates ഡ്രോപ്പ് ഡൌണ്‍ ഉപയോഗിച്ച് |
00:49 | ഞാൻ Display areaയിൽ Adenosineന്റെ structure ലോഡ് ചെയ്യുന്നു. |
00:53 | ഫയൽ സേവ് ചെയ്യാനായി ടൂൾ ബാറിലെ Save ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
00:58 | Save as ഡയലോഗ് ബോക്സ് തുറക്കുന്നു. |
01:02 | GChem3Dൽ ഈ ഫയൽ കാണുന്നതിനായി, .mol, .mdl, .pdb തുടങ്ങിയ ഏതെങ്കിലും formatകളിൽ ഇത് സേവ് ചെയ്യണം. |
01:11 | ഫയൽ നെയിം Adenosine.pdb എന്ന് ടൈപ്പ് ചെയ്യുക. |
01:15 | ഫയൽ ഡെസ്ക്ടോപ്പിൽ സേവ് ചെയ്യാനായി Desktop ക്ലിക്ക് ചെയ്യുക. |
01:18 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
01:21 | ഞാൻ GChemPaint വിൻഡോ ക്ലോസ് ചെയ്യുന്നു. |
01:25 | ഇപ്പോൾ GChem3D ആപ്പ്ളിക്കേഷനെ കുറിച്ച് പഠിക്കാം. |
01:29 | GChemPaintന്റെ ഒരു utility സോഫ്റ്റ്വെയർ ആയി GChem3D, Synaptic Package Manager ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്. |
01:38 | Synaptic Package Managerലേക്ക് പോകുക. |
01:40 | Quick filter boxൽ gchempaint എന്ന് ടൈപ്പ് ചെയ്യുക. |
01:44 | GChemPaint utilitiesന്റെ പൂർണ്ണമായ installationന് ആയി gcu-plugin, libgcu-dbg , gcu-bin എന്നിവ ഇൻസ്റ്റോൾ ചെയ്യുക. |
01:55 | ഞാൻ നേരത്തേ തന്നെ ഈ ഫയലുകൾ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്. |
01:59 | GChem3d ഒരു moleculeന്റെ structure 3 dimensionalൽ കാണുവാൻ സഹായിക്കുന്നു. |
02:04 | ഇത് GChemPaintന്റെ utility feature ആണ്. |
02:07 | GChemPaintൽ വരയ്ക്കുന്ന structureകൾ GChem3Dൽ കാണാൻ കഴിയുന്നു. |
02:12 | GChem3Dതുറക്കുവാനായി Dash Homeൽ ക്ലിക്ക് ചെയ്യുക. |
02:15 | അപ്പോൾ കാണുന്ന സെർച്ച് ബാറിൽ gchem3d എന്ന് ടൈപ്പ് ചെയ്യുക. |
02:20 | Molecules viewer ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
02:24 | GChem3d Viewer വിൻഡോയിൽ Menubarഉം Display areaഉം ഉണ്ട്. |
02:30 | GChem3Dയിലെ പ്രവർത്തനങ്ങൾക്കുള്ള എല്ലാ കമാൻഡുകളും Menubarൽ ഉൾകൊള്ളുന്നു. |
02:36 | തുറന്നിട്ടുള്ള ഫയലിലെ ഉള്ളടക്കം Display areaയിൽ കാണുന്നു. |
02:40 | ഫയൽ തുറക്കുവാനായി File തിരഞ്ഞെടുത്ത് Open ക്ലിക്ക് ചെയ്യുക. |
02:46 | Open ഡയലോഗ് ബോക്സ് തുറക്കുന്നു. |
02:49 | നിങ്ങൾക്ക് തുറക്കേണ്ട ഫയൽ തിരഞ്ഞെടുക്കുക. |
02:52 | ഞാനെന്റെ ഡെസ്ക്ടോപ്പിൽ Adenosine.pdb തിരഞ്ഞെടുക്കുന്നു. |
02:57 | Open ക്ലിക്ക് ചെയ്യുക. |
02:59 | ഫയൽ Display areaയിൽ കാണുന്നു. |
03:02 | ഇപ്പോൾ കാണുന്നതിനെ ഒരു image ആയി സേവ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
03:05 | File ക്ലിക്ക് ചെയ്ത് Save As Imageലേക്ക് പോകുക. |
03:10 | Save as image ഡയലോഗ് ബോക്സ് തുറക്കുന്നു. |
03:12 | താഴെയുള്ള Width, Height parameters ശ്രദ്ധിക്കുക. |
03:17 | ഡിഫാൾട്ട് image size Width ഉം Height ഉം 300 pixels ആണ്. |
03:24 | സ്ക്രോളർ ഉപയോഗിച്ച് നിങ്ങൾക്ക് ഈ മൂല്യങ്ങൾ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. |
03:29 | File type ഓപ്ഷൻ നോക്കാം. |
03:31 | GChem3D വിവിധ ഫയൽ formatsനെ പിന്താങ്ങുന്നു. |
03:35 | VRML, PDF, PNG തുടങ്ങിയ File types ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ലഭ്യമാണ്. |
03:45 | ഒരു file typeഉം എടുത്ത് പറയുന്നില്ലെങ്കിൽ, GChem3d ഫയൽ നെയിമിൽ നിന്നും file type കണ്ടുപിടിക്കുന്നു. |
03:52 | ഈ ശ്രമം പരാജയപ്പെട്ടാൽ, ഡിഫാൾട്ട് ഫയൽ ടൈപ്പ് ആയ VRML ഉപയോഗിക്കും. |
03:58 | നമുക്ക് ഈ structure VRML ഫയൽ ഫോർമാറ്റിൽ സേവ് ചെയ്യാം. |
04:03 | VRML document ഓപ്ഷൻ തിരഞ്ഞെടുക്കുക. |
04:07 | ഫയലിന്റെ പേര് Adenosine എന്ന് ടൈപ്പ് ചെയ്യുക. |
04:11 | ഫയൽ ഡെസ്ക്ടോപ്പിൽ സേവ് ചെയ്യാനായി Desktop ക്ലിക്ക് ചെയ്യുക. |
04:14 | Save ക്ലിക്ക് ചെയ്യുക. |
04:17 | ഇപ്പോൾ നമുക്ക് VRML File type എന്താണെന്ന് പഠിക്കാം. |
04:22 | .wrl എക്സ്റ്റൻഷനോട് കൂടിയ ഒരു ടെക്സ്റ്റ് ഫയൽ ഫോർമാറ്റ് ആണ് VRML. |
04:28 | 3D ബഹുഭുജത്തിന്റെ ഗുണങ്ങളായ ' മൂലകൾ', 'വശങ്ങൾ', 'പ്രതലത്തിന്റെ നിറം' തുടങ്ങിയവ നൽകാൻ കഴിയുന്നു. |
04:35 | VRML ഫയലുകൾ gzip ആയി compress ചെയ്തിട്ടുള്ള plain ടെക്സ്റ്റ് ആണ്. |
04:40 | 3D modeling പ്രോഗ്രാമുകൾ ഇതിൽ ഒബ്ജക്റ്റുകളും ദൃശ്യങ്ങളും സേവ് ചെയ്യുന്നു. |
04:45 | ഇപ്പോൾ സേവ് ചെയ്യപ്പെട്ട ഫയൽ തുറക്കാം. |
04:48 | 'Adenosine.wrl ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Text Editor ഓപ്ഷൻ തിരഞ്ഞെടുക്കുക. |
04:55 | structureനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ടെക്സ്റ്റ് എഡിറ്റർ നൽകുന്നു. |
05:01 | ഇപ്പോൾ Page Setupലേക്ക് പോകാം. |
05:04 | GChem3d പ്രിന്റ് ചെയ്യാൻ 300 dpi resolution ഉപയോഗിക്കുന്നു. |
05:09 | Page Setup properties GChemPaintലേത് പോലെയാണ്. |
05:14 | GChemPaintട്യൂട്ടോറിയൽ നേരത്തേ തന്നെ ഇത് പറഞ്ഞിട്ടുണ്ട്. |
05:19 | വിൻഡോ ക്ലോസ് ചെയ്യുന്നു. |
05:21 | View മെനുവിലേക്ക് പോകാം. |
05:25 | View മെനു തിരഞ്ഞെടുക്കുക. |
05:27 | നാല് മോഡൽ ടൈപ്പുകൾ ഉപയോഗിച്ച് GChem3D ഒരു molecule കാണിക്കുന്നു. |
05:32 | * Balls and sticks, Space filling |
05:35 | * Cylinders, Wireframe. |
05:39 | Default model Balls and sticks ആണ്. |
05:42 | Multiple bondഉം bond പൊസിഷനുകളും ഈ മോഡൽ ഉപയോഗിച്ച് കാണാൻ കഴിയുന്നു. |
05:48 | ഞാൻ Space Fillingൽ ക്ലിക്ക് ചെയ്യുന്നു. നിങ്ങൾക്ക് ഇപ്പോൾ ആ വ്യത്യാസം കാണാം. |
05:53 | Space Filling മോഡൽ molecules നെ compact രൂപത്തിൽ കാണിക്കുന്നു. |
05:58 | Cylinders മോഡൽ, structureനെ cylindrical pipeകളുടെ” രൂപത്തിൽ കാണിക്കുന്നു. |
06:03 | Wireframe മോഡൽ skeletal structure കാണിക്കുന്നു. |
06:08 | Balls and sticksലേക്ക് തിരികെ വരാം. |
06:11 | ഇപ്പോൾ നമ്മൾ Background colorലേക്ക് പോകുന്നു. |
06:14 | default background കളർ കറുപ്പാണ്. |
06:17 | View മെനുവിൽ നിന്ന് Background color തിരഞ്ഞെടുക്കുക. |
06:21 | ഒരു submenu തുറക്കുന്നു. |
06:23 | submenu വിന് അവസാനമുള്ള Custom color തിരഞ്ഞെടുക്കുക. |
06:26 | Background color' വിൻഡോ തുറക്കുന്നു. |
06:30 | നമുക്ക് ആവിശ്യമുള്ള നിറം തിരഞ്ഞെടുക്കുന്നതിനായി ഒന്നിലധികം ഫീൽഡുകൾ ഈ വിൻഡോയിൽ ഉണ്ട്. |
06:35 | Hue ഉപയോഗിച്ച് Background കളർ മാറ്റുവാൻ കഴിയുന്നു. |
06:39 | സ്ക്രോളർ ക്ലിക്ക് ചെയ്യുമ്പോൾ color circle ലും മൂല്യത്തിലും വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. |
06:45 | Saturation ഉപയോഗിച്ച് നിറത്തിന്റെ കാഠിന്യത്തിൽ മാറ്റം വരുത്താം. |
06:51 | Value ഉപയോഗിച്ച് RGB combination നിൽ മാറ്റം വരുത്തിയാൽ ഒരേ നിറത്തിന്റെ വിവിധ ഷെയിഡുകൾ ലഭിക്കും. |
06:59 | ഒരു eyedropper ഐക്കണോട് കൂടിയ Preview box ഇതാണ്. |
07:04 | eyedropper ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
07:07 | ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാനായി color ringൽ ക്ലിക്ക് ചെയ്യുക. |
07:11 | Ok ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സ്ക്രീനിൽ background കളർ മാറുന്നു. |
07:18 | ചുരുക്കത്തിൽ |
07:20 | ഇവിടെ പഠിച്ചത് |
07:23 | വിവിധ Menus |
07:24 | File type formats |
07:26 | Model types |
07:27 | Background കളർ മാറ്റുന്നത്. |
07:30 | അസൈൻമെന്റ്, |
07:33 | 1. GChemPaintൽ നിന്ന് ഒരു Saccharide ലോഡ് ചെയ്ത് ഫയൽ .mdl format ൽ സേവ് ചെയ്യുക. |
07:39 | 2. Molecules viewerൽ structure തുറക്കുക. |
07:42 | 3. PNG, PDF ഫയൽ ടൈപ്പുകളിൽ image സേവ് ചെയ്യുക. |
07:46 | 4. വിവിധ Background കളറുകൾ പരീക്ഷിച്ച് നോക്കുക. |
07:49 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:53 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:56 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:01 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:06 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:10 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
08:17 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:22 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:29 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:35 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |