C-and-C++/C4/Working-With-Structures/Malayalam

From Script | Spoken-Tutorial
Revision as of 17:41, 6 June 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration


00.01 C, C++ ലെ Structures എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.08 എന്താണ് Structure ?
00.10 structureന്റെ ഡിക്ലറേഷൻ.
00.13 ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00.15 ഇതിനായി ഉപയോഗിക്കുന്നത്,
00.18 Ubuntu Operating System version 11.04,
00.22 gcc, g++ Compiler version 4.6.1
00.28 Structureന്റെ ആമുഖത്തോടെ തുടങ്ങാം.
00.31 ഒന്നോ അതിലധികമോ വേരിയബിളുകളുടെ കൂട്ടത്തെ structure എന്ന് പറയുന്നു.
00.37 പല ഡേറ്റകൾ ഒരു ഒബ്ജക്റ്റിൽ കേന്ത്രീകരിക്കുന്നതിനാണ് structure ഉപയോഗിക്കുന്നത്.
00.42 ഇതിനെ compound data-type എന്ന് പറയുന്നു.
00.45 ബന്ധപ്പെട്ട വിവരങ്ങൾ ഒരുമിച്ച് കൊണ്ട് വരുന്നതിന് ഇത് ഉപയോഗിക്കുന്നു.
00.49 ഇപ്പോൾ ഒരു structure ഡിക്ലയർ ചെയ്യുന്നതിന്റെ ഘടന കാണാം.
00.52 struct keyword ഒരു structure ഡിക്ലയർ ചെയ്യുന്നുവെന്ന് കംപൈലറിനെ അറിയിക്കുന്നു.
00.59 structureന്റെ പേര് strcut_name
01.02 ഉദാഹരണം :struct employee;
01.04 നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നല്കാം.
01.07 ഒരു structure വേരിയബിൾ എങ്ങനെ ഡിക്ലയർ ചെയ്യാമെന്ന് നോക്കാം.
01.10 ഇതിന്റെ ഘടന,
01.13 struct struct_name struct_var;
01.17 struct_var, struct_name വേരിയബിൾ ടൈപ്പ് ആണ്.
01.21 ഉദാഹരണം, struct employee addr;
01.26 addr, employee വേരിയബിൾ ടൈപ്പ് ആണ്.
01.30 ഉദാഹരണം നോക്കാം.
01.33 എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. അത് തുറക്കട്ടെ.
01.37 ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് structure.c.
01.41 ഈ പ്രോഗ്രാമിൽ നമുക്ക് മൂന്ന് വിഷയങ്ങൾക്ക്‌ കിട്ടിയ മാർക്കുകളുടെ തുക കാണണം.
01.48 കോഡ്‌ വിശദമാക്കാം.
01.51 ഇത് ഹെഡർ ഫയൽ.
01.53 student എന്ന structure ഡിക്ലയർ ചെയ്യുന്നു.
01.57 എന്നിട്ട് english, maths, science എന്നീ ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു.
02.03 ഒരു structureൽ നിർവചിക്കുന്ന വേരിയബിളുകളെ ആ structureലെ അംഗങ്ങൾ എന്ന് വിളിക്കുന്നു.
02.09 ഇത് മെയിൻ ഫങ്ഷൻ.
02.11 ഇവിടെ total എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു.
02.16 ഇവിടെ “stud” എന്ന structure ഡിക്ലയർ ചെയ്യുന്നു. “stud” student വേരിയബിൾ ടൈപ്പ് ആണ്.ഇത് structureലെ അംഗങ്ങളെ access ചെയ്യുവാനും modify ചെയ്യുവാനും ഉപയോഗിക്കുന്നു.
02.28 ഇവിടെ അംഗങ്ങൾക്ക് 75, 70, 65 എന്നീ മൂല്യങ്ങൾ assign ചെയ്ത് കൊണ്ട് modify ചെയുന്നു.
02.37 ഇവിടെ മൂന്ന് വിഷയങ്ങളുടെയും തുക കണക്ക് കൂട്ടുന്നു.
02.41 എന്നിട്ട് ഫലം പ്രിന്റ്‌ ചെയ്യുന്നു.
02.44 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
02.46 സേവ് ക്ലിക്ക് ചെയ്യുക.
02.48 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
02.50 Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക.
02.59 കംപൈൽ ചെയ്യാൻ gcc space structure.c space hyphen o space struct ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
03.12 എക്സിക്യൂട്ട് ചെയ്യാൻ (dot slash)./struct. എന്റർ പ്രസ് ചെയ്യുക.
03.17 ഔട്ട്‌പുട്ട് കാണുന്നു.
03.20 Total is 210
03.22 ഇതേ പ്രോഗ്രാം C++ൽ എക്സിക്യൂട്ട് ചെയ്യാം.
03.26 പ്രോഗ്രാമിലേക്ക് തിരികെ വരിക.
03.28 അതേ കോഡ് എഡിറ്റ്‌ ചെയ്യുന്നു.
03.30 shift, Ctrl , S കീ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
03.37 .cpp എന്ന എക്സ്റ്റൻഷനോടെ ഫയൽ സേവ് ചെയ്യാം.
03.41 സേവ് ക്ലിക്ക് ചെയ്യുക.
03.43 ഹെഡർ ഫയൽ iostream ആയി മാറ്റുന്നു.
03.47 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക.
03.53 സേവ് ക്ലിക്ക് ചെയ്യുക.
03.56 C++ലെ structure ഡിക്ലറേഷൻ C പ്രോഗ്രാമിന് സമാനമാണ്.
04.01 ആയതിനാൽ ഇവിടെ ഒരു മാറ്റവും വരുത്തേണ്ട.
04.05 അവസാനം printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു.
04.12 format specifierഉം (backslash) \n ഉം നീക്കം ചെയ്യുക.
04.15 കോമ്മ നീക്കം ചെയ്യുന്നു.
04.17 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04.20 ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു.
04.22 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04.25 ഡബിൾ quotesനുള്ളിൽ \n ടൈപ്പ് ചെയ്യുക.
04.29 സേവ് ക്ലിക്ക് ചെയ്യുക.
04.31 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
04.33 ടെർമിനലിലേക്ക് തിരികെ വരിക.
04.35 കംപൈൽ ചെയ്യാൻ g++ space structure.cpp space hyphen o space struct1 ടൈപ്പ് ചെയ്യുക.
04.46 structure.c ഫയലിന്റെ ഔട്ട്‌പുട്ട് parameter ആയ struct നീക്കം ചെയ്യപ്പെടാതിരിക്കാൻ ഇവിടെ struct1 ഉപയോഗിക്കുന്നു.
04.55 എന്റർ കൊടുക്കുക.
04.57 എക്സിക്യൂട്ട് ചെയ്യാൻ (dot slash) ./struct1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
05.03 ഔട്ട്‌പുട്ട് കാണുന്നു.
05.05 Total is 210
05.08 ഔട്ട്‌പുട്ട് C കോഡിലേത് പോലെയാണെന്ന് കാണാം.
05.12 സ്ലൈഡിലേക്ക് തിരിച്ച് പോകാം.
05.14 ചുരുക്കത്തിൽ .ഇവിടെ പഠിച്ചത്,
05.18 Structure
05.19 Structureന്റെ ഘടന
05.20 ഉദാഹരണം :struct struct_name;
05.23 structureലെ അംഗങ്ങളെ access ചെയ്യുന്നത്.
05.25

ഉദാഹരണം : stud.maths = 75;

05.30 Structure വേരിയബിളുകൾ സങ്കലനം ചെയ്യുന്നത്.
05.33 ഉദാഹരണം :total = stud.english+ stud.maths + stud.science;
05.40 ഒരു അസ്സിഗ്ന്മെന്റ്,
05.41 ഒരു ഉദ്ധ്യോഗസ്ഥന്റെ പേര്,വിലാസം, പദവി, ശമ്പളം തുടങ്ങിയ വിവരങ്ങൾ കാണിക്കുവാനുള്ള പ്രോഗ്രാം എഴുതുക.
05.49 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
05.52 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
05.54 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
05.59 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
06.01 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06.04 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06.08 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
06.15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
06.18 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
06.25 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
06.29 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
06.33 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya