Difference between revisions of "Linux-AWK/C2/Conditional-statements-in-awk/Malayalam"
From Script | Spoken-Tutorial
Line 271: | Line 271: | ||
| 07:20 | | 07:20 | ||
| ഇത് ഐഐടി ബോംബെയിൽ നിന്നും വിജി നായർ .പങ്കെടുത്തതിന് നന്ദി | | ഇത് ഐഐടി ബോംബെയിൽ നിന്നും വിജി നായർ .പങ്കെടുത്തതിന് നന്ദി | ||
− | + | . | |
|} | |} |
Latest revision as of 22:57, 21 July 2019
|
|
00:01 | ഹലോ, awk.എന്നത് ലെ conditional statements എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലിൽ നമ്മൾ awkലെ if, else, else if എന്നിവ പഠിക്കും. |
00:15 | നമ്മൾ ചില ഉദാഹരണങ്ങളിലൂടെ ഇത് ചെയ്യും. |
00:19 | ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ Ubuntu Linux 16.04 Operating System 'gedit text editor 3.20.1' എന്നിവ ഉപയോഗിക്കുന്നു |
00:32 | നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കാം. |
00:36 | ഈ ട്യൂട്ടോറിയൽ അഭ്യസിക്കുന്നതിന്, ഞങ്ങളുടെ വെബ്സൈറ്റിലെ മുമ്പത്തെ awk ട്യൂട്ടോറിയലുകൾ നിങ്ങൾക്ക് അറിഞ്ഞിരിക്കണം . |
00:43 | നിങ്ങൾക്ക് cഅല്ലെങ്കിൽ c ++ പോലുള്ള ഏതെങ്കിലും programming language പരിചയമുണ്ടായിരിക്കണം |
00:50 | ഇല്ലെങ്കിൽ, ദയവായി ഞങ്ങളുടെ വെബ്സൈറ്റിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾ നോക്കുക . |
00:56 | ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിരിക്കുന്ന ഫയലുകൾ ഈ ട്യൂട്ടോറിയൽ പേജിലെ Code Filesലിങ്കിൽ ലഭ്യമാണ്.
അവ ഡ ഡൌൺലോഡ് ചെയ്ത് എക്സ്ട്രാക്റ്റുചെയ്യുക. |
01:06 | ഒരു ആക്ഷൻ നടത്തുന്നതിന് മുമ്പ് ഒരു നിർദ്ദിഷ്ട condition പരിശോധിക്കാൻ ഒരു conditional statement നമ്മെ അനുവദിക്കുന്നു. |
01:14 | awk. ലെ conditional statements എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്ക് പഠിക്കാം. |
01:22 | ഏതൊരു പ്രോഗ്രാമിംഗ് ലാൻഗുഎജ് പോലെ, if -else statement ന്റെ സിന്റാൿസ് ഇതാണ്: |
01:28 | if conditional-expression1 true ആണെങ്കിൽ action1. ചെയ്യുക . |
01:34 | else if conditional-expression2 true ആണെങ്കിൽ action2.ചെയ്യുക |
01:41 | അതിനു ശേഷം else if statements ഉണ്ടാകും . |
01:46 | അവസാനമായി, നിശ്ചിത conditional expressions ഒന്നും ' true 'അല്ല എങ്കിൽ action n.നടത്തുക. |
01:54 | 'Else' , 'else-if' ഭാഗങ്ങൾ ഓപ്ഷണലാണ്.
നമുക്ക് ഒരു ഉദാഹരണം നോക്കാം . |
02:02 | ഞങ്ങൾ മുമ്പ് ഉപയോഗിച്ച അതേ 'awkdemo.txt' ഫയൽ നമ്മൾ ഉപയോഗിക്കും. |
02:10 | പറയുക, 8000 രൂപയിൽ കൂടുതൽ കിട്ടുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻറിൽ 50% വർദ്ധനവ് നൽകണം. |
02:19 | നമുക്ക് ഈ conditionലേക്ക് ഒരു 'awk' ഫയൽ ഉണ്ടാക്കാം. |
02:23 | ഒരു ടെക്സ്റ്റ് എഡിറ്ററിൽ കാണിച്ചിരിക്കുന്നതുപോലെ താഴെ കൊടുത്തിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യുക, അതിനെ cond dot awk എന്ന് സേവ് ചെയുക .
ഞാൻ ഇതിനകം ഇത് ചെയ്തു. |
02:34 | Code Files ലിങ്കിൽ ഇതേ ഫയൽ ലഭ്യമാണ്. |
02:39 | ഈ കോഡിൽ, ഞങ്ങൾ Output Field Separator ആയി colon. കൊടുത്തു . |
02:45 | ആദ്യത്തെ print statement field headings. പ്രിന്റ് ചെയുന്നു . |
02:50 | അടുത്തതു , ആറാമത്തെ ഫീൽഡിന്റെ മൂല്യം 8000 നേക്കാൾ കൂടുതലാണോ എന്ന് if statement പരിശോധിക്കും. |
02:58 | ആണെങ്കിൽ , രണ്ടാമത്തെ print statement എക്സിക്യൂട്ട് ചെയ്യും . |
03:03 | print statement നുള്ളിൽ' $6 into 1.5 ആറാമത്തെ 'ഫീൽഡ്' ന്റെ മൂല്യം 1.5 കൊണ്ട് ഗുണിക്കും |
03:13 | ഈ കോഡ് ഇപ്പോൾ എക്സിക്യൂട്ട് ചെയ്യാം. |
03:16 | 'CTRL, ALT' , 'T' കീകൾ അമർത്തിterminal തുറക്കുക. |
03:22 | cd commandഉപയോഗിച്ച് നിങ്ങൾ download ൺലോഡ് ചെയ്ത്' എക്സ്ട്രാക്റ്റുചെയ്ത Code Filesഫോൾഡറിലേക്ക് പോകുക. |
03: 29 | ഇപ്പോൾ ടൈപ്പ് ചെയ്യുക: awk space hyphen capital F pipe symbol within double quotes space hyphen small f space cond dot awk space awkdemo dot txt
Enter. അമർത്തുക. |
03:49 | Condition പൂർത്തീകരിച്ച ഒരു വിദ്യാർത്ഥിയുടെ റെക്കോർഡ് മാത്രമേ കാണിക്കുന്നുള്ളൂ. |
03:57 | ഇപ്പോൾ, റൂൾ മാറുന്നുവെന്ന് കരുതുക: 8000 രൂപയിൽ കൂടുതൽ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപൻഡിൽ 50% വർദ്ധനവ്. |
04:07 | അല്ലെങ്കിൽ 30% ഇൻക്രിമെന്റ്
നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? |
04:13 | നമുക്ക് മറ്റൊരു else block.
ചേർക്കേണ്ടതുണ്ട്.' |
04:16 | വീണ്ടും 'Cond dot awk' ഫയലിലേക്ക് മാറുക. |
04: 21 | ഇനിപ്പറയുന്ന കോഡിന്റെ വരി ചേർക്കാം.
അവസാന ക്ലോസിംഗിന് മുമ്പ് curly brace Enter.അമർത്തുക . |
04:30 | 'else' Enter.അമർത്തുക . |
04:33 | print space dollar 2 comma dollar 6 comma dollar 6 into 1.3 |
04:42 | ഫയൽ സേവ് ചെയ്തു ശേഷം ടെർമിനലിലേക്ക് പോകുക. |
04:46 | മുമ്പ് എക്സിക്യൂട്ട് ചെയ്ത കമാൻഡ് ലഭിക്കാൻ കീ അമർത്തുക
എന്നിട്ട് Enter.അമർത്തുക. |
04:53 | ഇപ്പോൾ ഔട്ട്പുട്ട് നിരീക്ഷിക്കുക.
യോജന ചൗധരിയ്ക്ക് മുൻപ് 1000 കിട്ടികൊണ്ടിരുന്നു . ഇപ്പോൾ അവൾക്കു 1300 കിട്ടുന്നു . |
05:04 | നമുക്ക് റൂൾ വീണ്ടും മാറ്റാം.
8000 രൂപയിൽ കൂടുതൽ കിട്ടുന്ന വിദ്യാർത്ഥികൾക്ക് 50% വർദ്ധനവ്. |
05:13 | 4000 രൂപയിൽ കൂടുതൽ കിട്ടുന്ന വിദ്യാർത്ഥികൾക്ക് 40% വർദ്ധനവ്
അല്ലെങ്കിൽ 30% ഇൻക്രിമെന്റ് നൽകുക |
05:23 | കോഡിലേക്ക് മാറുക. കാണിച്ചിരിക്കുന്നതുപോലെ കോഡ് അപ്ഡേറ്റുചെയ്യുക. |
05:29 | ഫയൽ സേവ് ചെയ്ത ശേഷം ടെർമിനലിലേക്ക് പോകുക. |
05:33 | ഞാൻ terminal ക്ലിയർ ചെയ്യട്ടെ . |
05:36 | മുമ്പ് എക്സി ക്യൂട്ട് ചെയ്ത കമാൻഡ് ലഭിക്കാൻ അപ്പ് കീ അമർത്തുക
എന്നിട്ട്Enter. അമർത്തുക. |
05:44 | ഈ സമയം, വിദ്യാർത്ഥി മീര നായർക്ക് 40% ഇൻക്രിമെന്റ് ലഭിച്ചതായി ശ്രദ്ധിക്കുക. |
05:51 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് എത്തിക്കുന്നു . |
05:54 | നമുക്ക് സംഗ്രഹിക്കാം. ഈ ട്യൂട്ടോറിയലിൽ awk ലെ if , else, else if 'Conditional statements പഠിച്ചു. |
06:05 | ഒരു അസൈൻമെൻറ് നിറൂൾസ് അനുസരിച്ച് ഗ്രേഡുകൾ നൽകുക: മാർക്ക് 90 ന് തുല്യമാണെങ്കിൽ, ഗ്രേഡ് എ ആയിരിക്കും. |
06:15 | മാർക്ക് 80 ന് കൂടുതലും 90 ൽ കുറവാണെങ്കിൽ ഗ്രേഡ് ബി ആയിരിക്കും. |
06:23 | മാർക്ക് 70 ന് കൂടുതലും 80 ൽ കുറവാണെങ്കിൽ, ഗ്രേഡ് സി ആയിരിക്കും. |
06:30 | മാർക്ക് 60 ന് തുല്യമാണെങ്കിലും 70 ൽ കുറവാണെങ്കിൽ ഗ്രേഡ് ഡി ആയിരിക്കും.
അല്ലെങ്കിൽ ഗ്രേഡ് എഫ് ആയിരിക്കും. |
06: 41 | താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
06:49 | സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു.
ഓൺ ലൈൻ ടെസ്റ്റ് പാസാകുന്നവർക്കു സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
06:58 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക. |
07:02 | ഈ സ്പോക്കൺ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ?
ഈ സൈറ്റ് സന്ദർശിക്കുക. |
07:08 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്, നു ഫണ്ട് കൊടുക്കുന്നത് എൻഎംഇഐടി, എംഎച്ച്ആർഡി, ഗവർണ്മെൻറ് ഓഫ് ഇന്ത്യ.
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. |
07:20 | ഇത് ഐഐടി ബോംബെയിൽ നിന്നും വിജി നായർ .പങ്കെടുത്തതിന് നന്ദി
. |