Difference between revisions of "Java/C2/Getting-started-Eclipse/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 241: Line 241:
 
| 08:27
 
| 08:27
 
|  ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|  ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
  
 
|}
 
|}

Latest revision as of 12:11, 6 March 2017

Time Narration
00:01 Eclipseന്റെ പ്രാരംഭ സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 ഒരു project സൃഷ്ടിക്കുകയും Eclipseൽ ഒരു class ചേർക്കുകയും ചെയ്യുന്നത്
00:12 Java പ്രോഗ്രാം എഴുതുന്നത്
00:14 Java പ്രോഗ്രാം Eclipseൽ റണ്‍ ചെയ്യുന്നത്
00:18 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu 11.10, Eclipse 3.7

00:25 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങൾ
00:28 Eclipse, സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്തിരിക്കണം.
00:30 ഇല്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:39 Eclipse ഒരു Integrated Development Environment ആണ്.
00:42 ഈ ടൂൾ ഉപയോഗിച്ച് java പ്രോഗ്രാമുകൾ എഴുതുവാനും debug ചെയ്യുവാനും റണ്‍ ചെയ്യുവാനും കഴിയുന്നു.
00:50 ഇപ്പോൾ Eclipse തുറക്കാം.
00:55 Alt, F2 പ്രസ്‌ ചെയ്ത് ഡയലോഗ് ബോക്സിനുള്ളിൽ eclipse ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
01:08 Workspace Launcher ഡയലോഗ് ബോക്സ്‌ കാണുന്നു.
01:11 Workspace, നിങ്ങളുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഡേറ്റയും eclipseമായി ബന്ധപ്പെട്ട ഫയലുകളും സൂക്ഷിക്കുന്ന ലൊക്കേഷനാണ്.
01:19 ഒരു ഡിഫാൾട്ട് ലൊക്കേഷൻ ഉണ്ടായിരിക്കും.
01:24 Browse ഉപയോഗിച്ച് മറ്റൊരു directory തിരഞ്ഞെടുക്കാവുന്നതാണ്.
01:27 ഇപ്പോൾ നമുക്ക് ഡിഫാൾട്ട് directoryൽ തുടരാം,
01:30 OK കൊടുക്കുക.
01:39 Welcome to Eclipse പേജ് കാണുന്നു.
01:46 Pageന്റെ മുകളിൽ വലത് കോണിൽ കാണുന്ന Workbench ക്ലിക്ക് ചെയ്യുക.
01:52 ഇതാണ് Eclipse IDE. ഇപ്പോൾ ഒരു പ്രൊജക്റ്റ്‌ തുടങ്ങാം.
01:57 Fileൽ നിന്ന് New Project ക്ലിക്ക് ചെയ്യുക.
02:05 അപ്പോൾ കാണുന്ന പട്ടികയിൽ നിന്നും Java Project തിരഞ്ഞെടുക്കുക.
02:10 നമ്മുടെ മിക്ക്യ ട്യൂട്ടോറിയലുകളിലും java project ആയിരിക്കും ഉപയോഗിക്കുന്നത്. Next ക്ലിക്ക് ചെയ്യുക.
02:19 പ്രൊജക്റ്റിന്റെ പേര് EclipseDemo എന്ന് ടൈപ്പ് ചെയ്യുക.
02:30 use default location എന്ന ഓപ്ഷൻ ശ്രദ്ധിക്കുക.
02:34 ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ, എല്ലാ EclipseDemo പ്രൊജക്റ്റ്‌ ഡേറ്റകളും default workspaceൽ സ്റ്റോർ ചെയ്യുന്നു.
02:41 ഇത് തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ, browse ഉപയോഗിച്ച് മറ്റൊരു ലോക്കേഷൻ തിരഞ്ഞെടുക്കാം.
02:47 നമ്മൾ default ലൊക്കേഷൻ ഉപയോഗിക്കുന്നു.
02:52 ഈ Wizardന് താഴെ വലത് കോണിലുള്ള Finish ക്ലിക്ക് ചെയ്യുക
03:00 Open Associated Perspective ഡയലോഗ് ബോക്സ്‌ കാണുന്നു
03:04 Perspective, eclipse ലെ items ക്രമീകരിക്കുന്ന രീതിയെ സൂചിപ്പിക്കുന്നു.
03:09 Java ഡെവലപ്പ്മെന്റിന് യോജിച്ച ഒരു perspective ഡയലോഗ് ബോക്സ്‌ നിര്‍ദ്ദേശിക്കുന്നു.
03:20 remember my decision തിരഞ്ഞെടുത്ത് Yes കൊടുക്കുക.
03:27 ഒരു പ്രൊജക്റ്റോടുകൂടി EclipseIDE കാണുന്നു. ഇപ്പോൾ ഈ പ്രൊജക്റ്റിലേക്ക് ഒരു classചേർക്കാം.
03:37 പ്രൊജക്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത്, new എന്നിട്ട് class തിരഞ്ഞെടുക്കുക.
03:46 classന്റെ പേര് DemoClass എന്ന് നൽകുക.
03:55 ശ്രദ്ധിക്കുക, modifiersൽ public , default എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട്.
03:59 ഇപ്പോൾ public തന്നെ നൽകാം.
04:01 തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ മറ്റ് ഓപ്ഷനുകൾ പരിശോധിക്കാം.
04:06 method stubsന്റെ പട്ടികയിൽ നിന്ന് public static void main എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
04:15 മറ്റ് ഓപ്ഷനുകൾ തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പരിശോധിക്കാം.
04:19 Wizardന് താഴെ വലത് കോണിലുള്ള Finish ക്ലിക്ക് ചെയ്യുക.
04:30 ഇവിടെ class ഫയൽ കാണുന്നു.
04:35 ശ്രദ്ധിക്കുക, ഇവിടെ കാണുന്ന വിവിധ ഭാഗങ്ങളെ portlets എന്ന് വിളിക്കുന്നു.
04:41 ഇതാണ് Package Explorer portlet, ഇത് ഒരു File Browserനെ പോലെ പ്രവർത്തിക്കുന്നു.
04:46 നമ്മൾ കോഡ് എഴുതുന്ന Editor portlet ഇതാണ്.
04:50 ഇത് outline portlet. ഇവിടെ പ്രൊജക്റ്റിന്റെ hierarchy കാണിക്കുന്നു.
04:56 ഓരോ portletന്റേയും വലുപ്പം വ്യത്യാസപ്പെടുത്തുവാൻ കഴിയുന്നു.
05:10 minimize ബട്ടണ്‍ ഉപയോഗിച്ച് അവ മിനിമൈസ് ചെയ്യുന്നു.
05:26 restore ബട്ടണ്‍ ഉപയോഗിച്ച് restoreഉം ചെയ്യാം.
05:37 ഇപ്പോൾ മറ്റ് portlets മിനിമൈസ് ചെയ്തിട്ട് എഡിറ്ററിൽ ശ്രദ്ധിക്കാം.
05:49 ഇവിടെ കാണുന്നത് പോലെ eclipse നമുക്ക് വേണ്ടി ചില കോഡ് സൃഷ്ടിച്ചിട്ടുണ്ട്.
05:54 ഈ കോഡ് നമ്മൾ class സൃഷ്ടിച്ചപ്പോൾ കൊടുത്ത ഓപ്ഷന് അനുസരിച്ചാണ്.
06:00 ഇവിടെ ഒരു പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് ചേർക്കാം.
06:08 ടൈപ്പ് ചെയ്യുക, System.out.println പരാൻതീസിസിൽ ഡബിൾ quotesനുള്ളിൽ Hello Eclipse.
06:26 സ്റ്റേറ്റ്മെന്റിന്റെ അവസാനം semicolon കൊടുക്കുക.
06:31 ഫയൽ സേവ് ചെയ്യാനായി File എന്നിട്ട് Save ക്ലിക്ക് ചെയ്യുക.
06:37 ഇതിനായി Control S short cut ഉം ഉപയോഗിക്കാം.
06:42 ഈ പ്രോഗ്രാം റണ്‍ ചെയ്യാനായി editorൽ റൈറ്റ് ക്ലിക്ക് ചെയ്ത് run as എന്നിട്ട് java application തിരഞ്ഞെടുക്കുക.
06:56 എന്തെങ്കിലും പ്രിന്റ്‌ ചെയ്യുമ്പോൾ, Output കണ്‍സോൾ ഔട്ട്‌പുട്ട് കാണിക്കുന്നു.
07:04 നമ്മുടെ കോഡിന് എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അത് Problems portletൽ കാണുന്നു.
07:10 ഇങ്ങനെയാണ് eclipseൽ ഒരു പ്രോഗ്രാം എഴുതുകയും റണ്‍ ചെയ്യുകയും ചെയ്യുന്നത്.
07:18 ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:20 ഇവിടെ പഠിച്ചത്, eclipseൽ ഒരു പ്രൊജക്റ്റും അതിൽ ഒരു classഉം സൃഷ്ടിക്കുന്നത്, java source കോഡ് eclipseൽ എഴുതി അത് റണ്‍ ചെയ്യുന്നത്.
07:33 ഒരു അസ്സിഗ്ന്മെന്റ്, Display എന്ന പേരിൽ ഒരു പുതിയ പ്രൊജക്റ്റ്‌ സൃഷ്ടിക്കുക.
07:38 Display പ്രൊജക്റ്റിൽ Welcome എന്ന ഒരു class ചേർക്കുക.
07:44 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:50 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:53 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:58 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
07:59 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:02 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:05 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08:12 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:17 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
08:23 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:27 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble