Difference between revisions of "Thunderbird/C2/How-to-Use-Thunderbird/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 !Time !Narration |- |00.00 | "തണ്ടര്‍ബേഡ് എപ്രകാരം ഉപയോഗിക്കാം" എന്നതിനെ കുറിച…')
 
Line 25: Line 25:
 
|00.21
 
|00.21
 
|Attach a File  
 
|Attach a File  
ഒരു ഫയല്‍ അറ്റാച്ച് ചെയ്യാം,  
+
ഒരു ഫയല്‍ അറ്റാച്ച് ചെയ്യാം,
 +
|-
 
|00.22
 
|00.22
 
|സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം,
 
|സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം,

Revision as of 17:07, 7 March 2014

Time Narration
00.00 "തണ്ടര്‍ബേഡ് എപ്രകാരം ഉപയോഗിക്കാം" എന്നതിനെ കുറിച്ചുള്ള സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.05 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കുന്നത് ,എപ്രകാരം:
00.07 തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട്‌ ലോഞ്ചറില്‍ ചേര്‍ക്കാം
00.10 സന്ദേശങ്ങള്‍ ടാഗ് ചെയ്യാം,

വേഗത്തില്‍ ഫില്‍റ്റര്‍ ചെയ്യാം, സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം.

00.17 കൂടാതെ എപ്രകാരം:
00.18 സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം,
00.21 Attach a File

ഒരു ഫയല്‍ അറ്റാച്ച് ചെയ്യാം,

00.22 സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം,
00.24 ആക്ടിവിറ്റി മാനേജര്‍ കാണാം.
00.27 ഇവിടെ നമ്മള്‍ ഉപയോഗിക്കുന്നത്‌ മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം ആണ് .
00.36 നമ്മള്‍ ഇടയ്ക്കിടെ തണ്ടര്‍ബേഡ് തുറക്കുനതിനാല്‍ , അതിനായി നമുക്ക്‌ ഒരു ഷോര്‍ട്ട് കട്ട്‌ ഐക്കണ്‍ സൃഷ്ടിക്കാം.
00.43 നമുക്ക് "Thunderbird” ഷോര്‍ട്ട്കട്ട്‌ ഐക്കണ്‍ ഡ്രാഗ് ചെയ്ത് ലോഞ്ചറില്‍ വയ്ക്കാം.
00.49 ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക.
00.52 അപ്പോള്‍ കാണപ്പെടുന്ന" Search field” ല്‍ "Thunderbird” എന്ന് ടൈപ്പ് ചെയ്യുക.
00.57 " Search field”ന് താഴെയായ് "Thunderbird”ഐക്കണ്‍ കാണപ്പെടുന്നു.
01.01 മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യാതെ ഇതു തിരഞ്ഞെടുക്കുക.
01.06 ഇപ്പോള്‍ ഈ ഐക്കണ്‍ ഡ്രാഗ് ചെയ്ത് ലോഞ്ചറില്‍ ഇടുക.
01.09 എന്നിട്ട് മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യുക.
01.12 “Dash Home” ക്ലിക്ക് ചെയ്ത് അത് ക്ലോസ് ചെയ്യുക. 01.14 ലോഞ്ചറിലെ "Thunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
01.19 "Thunderbird window”തുറക്കപ്പെടുന്നു.
01.23 STUSERONE at gmail dot com” ID ക്ക് താഴെയായ് കാണുന്ന“Inbox”ല്‍ ക്ലിക്ക് ചെയ്യുക.
01.29 ബോള്‍ഡില്‍ കാണപ്പെടുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കുക.
01.32 ഇവ വായിക്കാത്ത സന്ദേശങ്ങളാണ് .
01.35 "Get Mail”ഐക്കണ്‍ ക്ലിക്ക് ചെയ്ത് "Get All New Messages”തെരഞ്ഞെടുക്കുക.
01.41 നമുക്ക് ജി-മെയില്‍ അക്കൗണ്ടില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ലഭിച്ചു.
01.45 നമുക്ക് ഈ സന്ദേശങ്ങള്‍ അയച്ച ആളിന് അനുസൃതമായി തരംതിരിക്കാം.
01.49 കോളം ഹെഡിങ്ങിലുള്ള"From”ല്‍ ക്ലിക്ക് ചെയ്യുക.
01.52 ഇപ്പോള്‍ സന്ദേശങ്ങള്‍ അക്ഷരമാല ക്രമത്തില്‍ ക്രമീകരിക്കപ്പെടുന്നു .
01.57 നമുക്ക് ഒരിക്കല്‍ കൂടി "From”ല്‍ ക്ലിക്ക് ചെയ്യാം.
02.01 ഇപ്പോള്‍ സന്ദേശങ്ങള്‍ അക്ഷരമാലയുടെ അവരോഹണ ക്രമത്തിലായി.
02.06 അടുത്തതായി നമുക്ക് സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കാം.
02.09 "Subject”ല്‍ ക്ലിക്ക് ചെയ്യുക
02.12 ഇപ്പോള്‍ സന്ദേശങ്ങള്‍ സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കപെട്ടു!
02.16 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സഗ്ന്മെന്റ്റ് ചെയ്യാന്‍ ശ്രമിക്കുക.
02.20 സന്ദേശങ്ങള്‍ സ്വീകരിക്കപെട്ട തീയതിക്ക് അനുസൃതമായി ക്രമീകരിക്കുക.
02.24 കൂടാതെ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ ടാഗും ചെയ്യാം.
02.26 ഇതു വഴി നിങ്ങള്‍ക്ക് വീണ്ടും തുറക്കേണ്ട സന്ദേശങ്ങള്‍ എളുപത്തില്‍ തിരിച്ചറിയാന്‍ കഴിയും.
02.32 കൂടാതെ സമാനമായ സന്ദേശങ്ങള്‍ ഗ്രൂപ്പ്‌ ചെയ്യാനും നിങ്ങള്‍ക്ക് ടാഗ് ഉപയോഗിക്കാം .
02.37 ഒരു മെയില്‍ പ്രധാനപ്പെട്ടത് എന്ന് ടാഗ് ചെയ്യാം .
02.40 “Inbox” ക്ലിക്ക് ചെയ്ത്,ആദ്യത്തെ മെയില്‍ തെരഞ്ഞെടുക്കുക.
02.44 ടൂള്‍ ബാറില്‍ നിന്നും Tag”ക്ലിക്ക് ചെയ്ത് Important”തെരഞ്ഞെടുക്കുക.
02.51 ശ്രദ്ധിക്കു,ഈ മെയില്‍ ചുവപ്പ് നിറത്തില്‍ കാണുന്നു.
02.54 താഴെയുള്ള പാനലിലേക്ക് നോക്കുക .
02.57 മെയില്‍ പ്രധാനപെട്ടതായി ടാഗ് ചെയ്യപ്പെട്ടു.
03.00 ടാഗ് നീക്കം ചെയ്യുവാനായി ആദ്യം, ഈ മെയില്‍ തെരഞ്ഞെടുക്കുക.
03.04 വീണ്ടും ടൂള്‍ ബാറില്‍ നിന്നുംTag”ക്ലിക്ക് ചെയ്ത് Important”ക്ലിക്ക് ചെയ്യുക .
03.09 അടുത്തതായി നമുക്ക് ഇന്‍ബൊക്സിലെ ആദ്യത്തെ മെയില്‍ Important”ഉം രണ്ടാമത്തേത് Work”ഉം ആയി ടാഗ് ചെയ്യാം.
03.17 നമുക്ക് വലതു ഭാഗത്ത് ടാഗ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ മാത്രം കണ്ടാല്‍ മതിയെന്ന് കരുതുക.
03.22 ഇത് ചെയ്യാന്‍ സാധിക്കുമോ ?
03.25 സന്ദേശങ്ങള്‍ പെട്ടന്ന് ഫില്‍റ്റര്‍ ചെയ്യുന്നതിനും കാണുന്നതിനുമായ് നിങ്ങള്‍ക്ക് Quick Filter toolbar” ഉപയോഗിക്കാം
03.31 Quick Filter toolbar"ല്‍ നിന്നും ടാഗ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ കാണുന്നതിനായ്‌ Tagged"ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
03.37 നമ്മള്‍ ടാഗ് ചെയ്ത സന്ദേശങ്ങള്‍ മാത്രം കാണുന്നു!
03.42 നമുക്ക് വീണ്ടുംTagged” ഐക്കണില്‍ ക്ലിക്ക് ചെയ്യാം.
03.45 ഇപ്പോള്‍ നമുക്ക് എല്ലാ മെയിലുകളും കാണാം!
03.49 അടുത്തതായി നമുക്ക് Message Threads"നെ പറ്റി പഠിക്കാം.
03.52 എന്താണ് Message Threads”? ബന്ധമുള്ള സന്ദേശങ്ങള്‍ ഒരേ നിരയായി ,
03.57 അല്ലെങ്കില്‍, ഒരു സംഭാഷണമായി കാണിക്കുന്നതിനെMessage Threads” എന്ന് പറയാം.
04.02 ഒരു സംഭാഷണത്തിലെ മുഴുവന്‍ സന്ദേശങ്ങളും ഒരുമിച്ചു ഒരു ഒഴുക്കോടെ കാണിക്കുന്നതിന് നമുക്ക് Message Threads” ഉപയോഗിക്കാം.
04.10 നമുക്ക് ,ഇത് എങ്ങനെ ചെയ്യാമെന്ന് പഠിക്കാം .
04.14 ഇന്‍ബോക്സിന്റെ ഇടതു കോണില്‍ കാണുന്ന Click to display message threads"ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
04.21 മെയിലുകള്‍ ഒരു സംഭാഷണം പോലെ കാണപ്പെടുന്നു .
04.24 മുഴുവന്‍ സംഭാഷണവും കാണുന്നതിനായി ബന്ധപെട്ട thread” ന് സമീപത്തായുള്ള Threading symbol"ക്ലിക്ക് ചെയ്യുക.
04.33 message preview panel"ല്‍ മുഴുവന്‍ സംഭാഷണവും കാണുന്നു.
04.38 ത്രെഡ് വ്യൂ വില്‍ നിന്ന് പുറത്തു കടക്കുവാനായി Thread"ഐക്കണില്‍ വീണ്ടും ക്ലിക്ക് ചെയ്യുക.
04.45 ഇപ്പോള്‍ നമുക്ക് , ഒരു മെയില്‍ എങ്ങനെ ഫോള്‍ഡറില്‍ സേവ് ചെയ്യാമെന്നും പ്രിന്റ്‌ചെയ്യാമെന്നും പഠിക്കാം .
04.50 ഈ ട്യൂട്ടോറിയലിനായി:
04.53 നമ്മള്‍ ഒരു പുതിയ ഫോള്‍ഡര്‍ ഡെസ്ക്ടോപില്‍ സൃഷ്‌ടിച്ചിട്ടുണ്ട് .
04.56 അതിന് Saved Mails"എന്ന് പേര് നല്‍കി.
05.00 നമുക്ക് ആദ്യത്തെ മെയില്‍ സെലക്ട്‌ ചെയ്തു സേവ് ചെയ്യാം.
05.04 മെയിലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
05.06 ഇത് ഒരു പ്രത്യേകം ടാബില്‍ തുറക്കുന്നു.
05.09 ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക് ചെയ്ത് “Save As”ഉം പിന്നെ “File”ഉം ക്ലിക്ക് ചെയ്യുക.
05.15 Save Message As” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു .
05.19 ഡെസ്ക്ടോപ്പില്‍ ബ്രൌസ് ചെയ്ത് Saved Mails”ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് ,സേവ് ക്ലിക്ക് ചെയ്യുക.
05.26 സന്ദേശം ഫോള്‍ഡറില്‍ സേവ് ചെയ്യപ്പെട്ടു .
05.29 അടുത്തതായി നമുക്ക് Saved Mails”ഫോള്‍ഡറില്‍ പോകാം
05.33 ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ,അത് തുറക്കുക.
05.35 ഒരു ടെക്സ്റ്റ്‌ ഫയലായി Gedit"ല്‍ മെയില്‍ തുറക്കുന്നു.
05.40 നമുക്കിത് ക്ലോസ് ചെയ്ത് പുറത്ത് വരാം .
05.42 നിങ്ങള്‍ക്ക് ഈ സന്ദേശം ടെമ്പ്ലേറ്റ് ആയും സേവ് ചെയ്യാം.
05.46 ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക് ചെയ്ത് “save as”ഉം “templates”ഉം ക്ലിക്ക് ചെയ്യുക.
05.52 തണ്ടര്‍ബേഡിലെ Templates” ഫോള്‍ഡറില്‍ സന്ദേശം സേവ് ചെയ്യപ്പെട്ടു .
05.56 തണ്ടര്‍ബേഡിന്റെ ഇടത് പാനലില്‍ Templates” ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക.
06.01 മെയില്‍ തിരഞ്ഞെടുത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക.
06.04 ഇത് ഒരു പ്രത്യേക ടാബില്‍ തുറക്കുന്നു,”To”ഫീല്‍ഡില്‍ യഥാര്‍ത്ഥ മെയിലിലെ contacts”കാണാം.
06.13 നിങ്ങള്‍ക്കിപ്പോള്‍ ഈ മെയിലിലെ വിഷയം ഭേദഗതി വരുത്തുവാന്‍ സാധിക്കും ,contacts നീക്കം ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്ത് ഇത് അയക്കാം .
06.20 സബ്ജക്റ്റില്‍ നമ്പര്‍ 1"എന്ന് ചേര്‍ക്കുക.
06.23 ടെമ്പ്ലേറ്റ് ക്ലോസ് ചെയ്യാനായി ടാബിന് മുകളില്‍ ഇടതു വശത്ത് കാണുന്ന X"ക്ലിക്ക് ചെയ്യുക.
06.29 അപ്പോള്‍ Save Message” ഡയലോഗ് ബോക്സ്‌ കാണുന്നു . Don’t Save"ക്ലിക്ക് ചെയ്യുക.
06.36 ഇപ്പോള്‍ നമുക്ക് ഒരു സന്ദേശം പ്രിന്റ്‌ ചെയ്യാം .
06.39 ഇന്‍ബൊക്സ് ക്ലിക്ക് ചെയ്തതിന് ശേഷം ,വലതു പാനലില്‍ നിന്ന് രണ്ടാമത്തെ മെയില്‍ തിരഞ്ഞെടുത്ത്, അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
06.46 ഇത് ഒരു പുതിയ ടാബില്‍ തുറക്കുന്നു.
06.50 Main menu” വില്‍ File"ല്‍ പോവുക,എന്നിട്ട് Print” തിരഞ്ഞെടുക്കുക.
06.55 പ്രിന്റ്‌ ഡയലോഗ് ബോക്സ്‌ കാണുന്നു .
06.58 നമുക്ക് ഈ മെയിലിന്റെ രണ്ട് കോപ്പികള്‍ A4"ഷീറ്റില്‍ Portrait”ഓറിയന്റെഷന്‍ ആയി പ്രിന്റ്‌ ചെയ്യാം.
07.08 Page Setup tab” ക്ലിക്ക് ചെയ്യുക
07.11 Paper Size” ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ക്ലിക്ക് ചെയ്ത് A4” തിരഞ്ഞെടുക്കുക.
07.16 Orientation”ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ക്ലിക്ക് ചെയ്ത് Portrait” തിരഞ്ഞെടുക്കുക.
07.22 ഇപ്പോള്‍ General"ടാബ് ക്ലിക്ക് ചെയ്യാം.
07.25 Copies”ഫീല്‍ഡില്‍2”കൊടുക്കുക , പ്രിന്റ്‌ ക്ലിക്ക് ചെയ്യുക.
07.31 നിങ്ങളുടെ പ്രിന്‍റര്‍ ശരിയായി കൊന്‍ഫിഗുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മെയില്‍ പ്രിന്റ്‌ ചെയ്യാന്‍ തുടങ്ങുന്നു.
07.38 പ്രിന്റ്‌ ഡയലോഗ് ബോക്സ്‌ എക്സിറ്റ് ചെയ്യാനായി, ക്ലോസ് ക്ലിക്ക് ചെയ്യുക .മെയില്‍ ടാബ് ക്ലോസ് ചെയ്യാം .
07.46 ഇപ്പോള്‍,നമുക്കൊരു വീഡിയോ യാഹൂ അക്കൗണ്ടിലേക്ക് അറ്റാച്ച് ചെയ്ത് അയക്കാം.
07.51 അതിനായി നമുക്ക് ഒരു പുതിയ സന്ദേശം തയ്യാറാക്കാം.
07.54 മെനു ബാറിലെWrite”ക്ലിക്ക് ചെയ്യുക.പുതിയ സന്ദേശത്തിനുള്ള വിന്‍ഡോ കാണപെടുന്നു .
08.00 To”ഫീല്‍ഡില്‍ യാഹൂ id"യുടെ ആദ്യ അക്ഷരം ടൈപ്പ് ചെയ്യുക,അതായത് S”.
08.06 നോക്കു, യാഹൂ മെയില്‍ id” സ്വയമേ ചെര്‍ക്കപ്പെടുന്നു .
08.11 സബ്ജക്റ്റ് ഫീല്‍ഡില്‍ Video Attachment"എന്ന് ടൈപ്പ് ചെയ്യുക.
08.16 ടൂള്‍ ബാറില്‍ Attach"ക്ലിക്ക് ചെയ്യുക.Attach Files"ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
08.23 ഡെസ്ക്ടോപില്‍ നിന്നും What is a Spoken Tutorial.rar”എന്ന ഫയല്‍ തിരഞ്ഞെടുക്കുക.“open”ക്ലിക്ക് ചെയ്യുക .
08.34 ഇപ്പോള്‍ ഫയല്‍ അറ്റാച്ച് ചെയ്യപെട്ടു ,ഇത് മുകളില്‍ വലതു കോണില്‍ കാണാം ,Send"ക്ലിക്ക് ചെയ്യുക.
08.44 അടുത്തതായി നമ്മുടെ യാഹൂ അക്കൗണ്ട്‌ login"ചെയ്യാം.
08.56 അറ്റാച്ച്മെന്റ് ഉള്ള സന്ദേശം നമുക്ക് കിട്ടി.
08.59 ഇനി നമുക്ക് യാഹൂ അക്കൗണ്ട്‌ ക്ലോസ് ചെയ്യാം.
09.03 നമുക്ക് റെഫര്‍ ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട സന്ദേശം ലഭിക്കാം.
09.07 പക്ഷെ, ഇന്‍ബോക്സില്‍ ധാരാളം സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇടകലര്‍ന്നിരിക്കും.
09.12 തണ്ടര്‍ബേഡ് നിങ്ങളെ ആ സന്ദേശങ്ങള്‍ സുക്ഷിച്ചു വയ്ക്കാന്‍ അനുവദിക്കുന്നു.
09.16 അതിനായി ആദ്യം നമ്മള്‍archive settings” പരിശോധിക്കണം.
09.20 ഇടത് പാനലിലെSTUSERONE"ജി-മെയില്‍ അക്കൗണ്ട്‌ ക്ലിക്ക് ചെയ്യുക.
09.25 വലത് പാനലില്‍ Accounts"ന് താഴെ കാണുന്നView Settings for this account"ക്ലിക്ക് ചെയ്യാം.
09.31 Accounts Settings”ഡയലോഗ് ബോക്സ്‌ തുറക്കുന്നു .
09.35 ഇടത് പാനലില്‍STUSERONE"ജി-മെയില്‍ അക്കൗണ്ട്‌ ക്ലിക്ക് ചെയ്തിട്ട് Copies and Folders"ക്ലിക്ക് ചെയ്യുക.
09.43 Message Archives"ഓപ്ഷന്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നു.
09.48 സന്ദേശങ്ങള്‍ ഏത് ഫോള്‍ഡര്‍ ശേഖരിക്കണമെന്ന് ഈ ഓപ്ഷനുകള്‍ തീരുമാനിക്കുന്നു.
09.53 ഈ ഓപ്ഷന്‍ പ്രവര്‍ത്തന സജ്ജമല്ലെങ്കില്‍,
09.57 Keep message archives in"ടിക്ക് ചെയ്യുക.
10.01 “”Archives” Folder on STUSERONE at gmail.com"ഓപ്ഷന്‍ തിരഞ്ഞെടുത്ത് OK"ക്ലിക്ക് ചെയ്യുക.
10.10 STUSERONE”ജി-മെയില്‍ അക്കൗണ്ടിന് താഴെ കാണുന്നInbox"ക്ലിക്ക് ചെയ്യുക.
10.15 മുന്നാമത്തെ സന്ദേശംarchive"ചെയ്യാം.
10.19 വലത്തെ പാനലില്‍ നിന്ന് ഇത് തിരഞ്ഞെടുക്കുക.
10.21 context menu"വിനായി റൈറ്റ് ക്ലിക്ക് ചെയ്ത് Archive”തിരഞ്ഞെടുക്കുക.
10.27 STUSERONE"ജി-മെയില്‍ അക്കൗണ്ടിന് താഴെ കാണുന്നArchives”ഫോള്‍ഡറിലേക്ക് സന്ദേശങ്ങള്‍ നീക്കപെട്ടു.
10.36 ഇനി ഇത് ഇന്‍ബോക്സില്‍ കാണുവാന്‍ കഴിയില്ല .
10.39 നമ്മള്‍ തണ്ടര്‍ബേഡ് ഉപയോഗിച്ച് എന്തൊക്കെ ചെയ്തുവെന്ന് എങ്ങനെ കാണാം ?
10.44 ഇത് വളരെ എളുപ്പമാണ്!തണ്ടര്‍ബേഡിലെ പ്രവര്‍ത്തനങ്ങള്‍Activity Manager”എടുത്തുകാട്ടുന്നു.
10.52 Main menu"വില്‍ Tools”, എന്നിട്ട് Activity Manager"ക്ലിക്ക് ചെയ്യാം.
10.57 Activity Manager"ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
11.01 നിങ്ങള്‍ക്കിപ്പോള്‍ എല്ലാ ഇ-മെയില്‍ ആക്റ്റിവിറ്റിയും ഒരു ലിസ്റ്റായി കാണാം
11.05 അടുത്തതായിActivity Manager"ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാം.
11.09 ഇനി നമുക്ക് തണ്ടര്‍ബേഡ് എക്സിറ്റ് ചെയ്യാം,അതിനായി തണ്ടര്‍ബേഡ് വിന്‍ഡോയുടെ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
11.16 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിച്ചത് എപ്രകാരം :
11.20 തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട്‌ ലോഞ്ചറില്‍ ചേര്‍ക്കാം,
11.23 സന്ദേശങ്ങള്‍ ടാഗ് ചെയ്യാം

വേഗത്തില്‍ ഫില്‍റ്റര്‍ ചെയ്യാം സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം.

11.28 കൂടാതെ എപ്രകാരം:
11.30 സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം

ഫയല്‍ അറ്റാച്ച് ചെയ്യാം

11.34 സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം

ആക്ടിവിറ്റി മാനേജര്‍ കാണാം

11.38 ഇതാ നിങ്ങള്‍ക്കായി ഒരു അസ്സിഗ്ന്മെന്റ്
11.41 തണ്ടര്‍ബേഡ് ലോഗിന്‍ ചെയ്യുക,
11.44 ഒരു മെസ്സേജ് ത്രെഡ് കാണുക

സന്ദേശം സേവും പ്രിന്റും ചെയ്യുക

11.48 ഒരു ഇമെയില്‍ തിരഞ്ഞെടുത്ത് , context menu"വിനായി റൈറ്റ് ക്ലിക്ക് ചെയ്യുക .
11.53 ഇതിനകത്തെ എല്ലാ ഓപ്ഷനും പരിശോധിക്കുക.
11.56 Activity Manager"ഡയലോഗ് ബോക്സ്‌ നോക്കുക.
12.00 തണ്ടര്‍ബേഡില്‍ നിന്നും ലോഗൌട്ട് ചെയ്യുക.
12.03 നിങ്ങള്‍ വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ Activity Manager"ഡയലോഗ് ബോക്സ്‌ നോക്കുക .
12.07 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക:
12.10 ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു.
12.13 നിങ്ങള്‍ക്ക്‌ നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഇതു ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
12.18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
12.20 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
12.23 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
12.27 കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക.
12.33 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
12.37 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" ആണ് .
12.45 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
12.56 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair