Difference between revisions of "LibreOffice-Suite-Calc/C2/Basic-Data-Manipulation/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 126: Line 126:
 
|-
 
|-
 
|| 02:58
 
|| 02:58
||ഇപ്പോള്‍ നമ്മള്‍ “ഇസ് ഈക്വല്‍ ടു” ബ്രാക്കറ്റില്‍ ആവറേജ് അന്‍ഡ് കോസ്റ്റ് എന്ന് ടൈപ് ചെയ്യുക.
+
||ഇപ്പോള്‍ നമ്മള്‍ “ഇസ് ഈക്വല്‍ ടു” ആവറേജ് ബ്രാക്കറ്റില്‍  കോസ്റ്റ് എന്ന് ടൈപ് ചെയ്യുക.
  
 
|-
 
|-

Revision as of 15:09, 13 October 2014

VISUAL CUE NARRATION
00:00 ലിബ്രെഓഫീസ്  കാൽക് -ഡേറ്റ മാനിപ്പുലേഷന്‍റെ ബേസിക്സ് നെ കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലേക്കു സ്വാഗതം
00:07 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കുന്നത്:
00:09 ബേസിക്സ് ഓഫ് ഫോർമുലയുടെ ആമുഖം
00:12 കോളംസ് അനുസരിച്ചുള്ള സോര്‍ട്ടിംഗ്
00:15 ഡേറ്റ ഫില്‍ട്ടറിംഗിന്‍റെ ബേസിക്സ്
00:17 ഇവിടെ നമ്മള്‍ നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉബണ്ടു ലിനക്സ് 10.04 ഉം ലിബ്രെഓഫീസ് സ്യൂട്ട് വേര്‍ഷന്‍ 3.3.4 ലും ഉപയോഗിക്കുന്നു.
00:27 ലിബ്രെ ഓഫീസ് കാല്‍ക്കില്‍ ഉപയോഗിച്ചിട്ടുള്ള ബേസിക് ഫോര്‍മുലകള്‍ പഠിച്ചുകൊണ്ട് നമുക്ക് ഈ ട്യൂട്ടോറിയല്‍ തുടങ്ങാം.
00:35 ഒരു റിസള്‍ട്ട് കിട്ടുന്നതിനായി നംപേര്‍സും വേരിയബിള്‍സും ഉപയോഗിക്കുന്ന ഇക്വേഷനുകളാണ് ഫോര്‍മുലകള്‍
00:41 ഒരു സ്പ്രെഡ് ഷീറ്റില്‍, ഒരു ഇക്വേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഡേറ്റ ഉള്ള സെല്‍ ലോക്കേഷന്‍സ് ആണ് വേരിയബിള്‍
00:47 ഏറ്റവും കൂടുതല്‍ ചെയ്യുന്ന ബേസിക് അരിത്തമെറ്റിക് ഓപ്പറേഷന്‍സ് ആണ് അഡീഷന്‍, സബ്സ്ട്രാക്ഷന്‍, മള്‍ട്ടിപ്ലിക്കേഷന്‍, ഡിവിഷന്‍ എന്നിവ.
00:56 ആദ്യം നമുക്ക് നമ്മുടെ “Personal-Finance-Tracker.ods”ഫയല്‍ തുറക്കാം.
01:02 നമ്മുടെ “personal finance tracker.ods” ഫയലില്‍, “കോസ്റ്റ്” എന്ന ഹെഡിംഗിന് കീഴിലുള്ള എല്ലാ ചിലവുകളുടേയും ആകെ തുക എങ്ങനെയാണ് കൂട്ടുക എന്ന് നമുക്ക് നോക്കാം.  
01:13 “Miscellaneous”നു തൊട്ട് താഴെ നമ്മള്‍ “SUM TOTAL” എന്ന മറ്റൊരു ഹെഡിംഗ് കൂടി കൊടുക്കണം.
01:19 ഇനി നമുക്ക് സെല്‍ A8 ല്‍ ക്ലിക് ചെയ്യാം കൂടാതെ സീരിയല്‍ നമ്പരായി “7” നല്കാം.
01:25 ഇപ്പോള്‍ നമ്മള്‍ ടോട്ടല്‍ കോസ്റ്റ്സ് ഡിസ്പ്ലേ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സെല്‍ നമ്പര്‍ “C8”ല്‍ ക്ലിക് ചെയ്യും.
01:32 എല്ലാ കോസ്റ്റ്സും കൂട്ടുന്നതിനായി, നമ്മള്‍ “is equal to SUM” എന്ന് ടൈപ് ചെയ്യുകയും  ബ്രാക്കറ്റില്‍ കൂട്ടേണ്ട കോളംസിന്‍റെ റേഞ്ച് നല്കുകയും ചെയ്യുന്നു, അതായത്,”C3 കോളന്‍ C7”
01:44 ഇനി കീബോര്‍ഡിലെ “Enter” അമര്‍ത്തുക.
01:47 “കോസ്റ്റ്” എന്നതിന് കീഴിലുള്ള എല്ലാ ഐറ്റംസും കൂട്ടിയതായി നിങ്ങള്‍ കാണുന്നു.
01:51 ഇനി നമുക്ക് കാല്‍ക്കില്‍ എങ്ങനെയാണ് സബ്സ്ട്രാക്ട് ചെയ്യുന്നത് എന്ന് പഠിക്കാം.
01:55 “ഹൌസ് റെന്‍റ്” ന്‍റേയും “ഇലക്ട്രിസിറ്റി ബില്‍” ന്‍റേയും കോസ്റ്റ് സബ്സ്ട്രാക്ട് ചെയ്യുവാനും അത് സെല്‍ A9 ല്‍ ഡിസ്പ്ലേ ചെയ്യിക്കുവാനും നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം വെറുതെ A9 സെല്ലില്‍ ക്ലിക് ചെയ്യുക.
02:06 ഇനി ഈ സെല്ലില്‍,“is equal to” എന്ന് ടൈപ് ചെയ്യുകയും ബ്രാക്കറ്റില്‍ ബന്ധപ്പെട്ട സെല്‍ റഫറന്‍സ് നല്കുകയും ചെയ്യുക. അതായത്, “C3 മൈനസ് C4”.
02:17 കീബോര്‍ഡിലെ “എന്‍റര്‍” അമര്‍ത്തുക
02:20 റഫര്‍ ചെയ്ത രണ്ട് സെല്ലുകളിലെ കോസ്റ്റ് സബ്സ്ട്രാക്ട് ചെയ്തതായും റിസള്‍ട്ട് സെല്‍ നമ്പര്‍ A9 ല്‍ ഡിസ്പ്ലേ ചെയ്തതായും നമുക്ക് കാണാം
02:29 നമുക്ക് ഈ മാറ്റങ്ങള്‍ അണ്‍ഡു ചെയ്യാം.
02:32 ഇതുപോലെ, ഒരുവന് വിവിധ സെല്‍സിലെ ഡേറ്റ ഡിവൈഡ് ചെയ്യുവാനും മള്‍ട്ടിപ്ലൈ ചെയ്യുവാനും കഴിയും.
02:37 ഒരു സ്പ്രെഡ് ഷീറ്റിലെ മറ്റൊരു ബേസിക് ഓപ്പറേഷന്‍ ആണ് നംപറുകളുടെ “ആവറേജ്” കണ്ടെത്തല്‍
02:43 ഇത് എങ്ങനെയാണ് ചെയ്യുക എന്ന് നമുക്ക് നോക്കാം.
02:45 നമുക്ക് “സം ടോട്ടല്‍” സെല്ലിനു തൊട്ട് താഴെ “Average” എന്ന ഹെഡിംഗ് കൊടുക്കുക.
02:50 ഇവിടെ നമ്മള്‍ ടോട്ടല്‍ കൊസ്റ്റിന്‍റെ ആവറേജ് ഡിസ്പ്ലേ ചെയ്യിക്കുവാന്‍ ആഗ്രഹിക്കുന്നു.
02:55 അതിന് നമുക്ക് “C9” സെല്ലില്‍ ക്ലിക് ചെയ്യാം.
02:58 ഇപ്പോള്‍ നമ്മള്‍ “ഇസ് ഈക്വല്‍ ടു” ആവറേജ് ബ്രാക്കറ്റില്‍ കോസ്റ്റ് എന്ന് ടൈപ് ചെയ്യുക.
03:04 കീബോര്‍ഡിലെ “Enter” അമര്‍ത്തുക
03:07 "കോസ്റ്റ്” കോളത്തിന്‍റെ ആവറേജ് സെല്ലില്‍ ഡിസ്പ്ലേ ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം.
03:11 നമുക്ക് ഈ മാറ്റങ്ങള്‍ അണ്‍ഡു ചെയ്യാം
03:15 ഇതുപോലെ നിങ്ങള്‍ക്ക് ഒരു ഹോറിസോണ്ടല്‍ റോയിളുള്ള സംഖ്യകളുടെ ആവറേജ് കണ്ടെത്താം.
03:20 അഡ്വാന്‍സ്ഡ് ലെവല്‍ ട്യൂട്ടോറിയലില്‍ ഫോര്‍മുലകളേയും ഓപ്പറേറ്റേര്‍സിനേയും കുറിച്ച് നമ്മള്‍ കൂടുതല്‍ പഠിക്കും.
03:25 ഒരു കാല്‍ക് സ്പ്രെഡ് ഷീറ്റില്‍ എങ്ങനെയാണ് ഡേറ്റ “സോര്‍ട്ട്” ചെയ്യുക എന്ന് നമുക്ക് പഠിക്കാം.


03:30 സോര്‍ട്ടിംഗ് ഒരു ഷീറ്റില്‍ ആഗ്രഹിക്കുന്ന ഏതൊരു മാനറിലും വിസിബിള്‍ സെല്‍സ് അറേഞ്ച് ചെയ്യുന്നു
03:35 കാല്‍ക്കില്‍, മൂന്ന് ക്രൈടിരിയ വരെ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഡേറ്റ സോര്‍ട്ട് ചെയ്യുവാനാകും, പിന്നീട് ഇവ ഒന്നിന് പിറകെ മറ്റൊന്നായി ബാധകമാക്കുന്നു.
03:43 നിങ്ങള്‍ ഒരു പ്രത്യേക ഐറ്റം തിരയുമ്പോള്‍ ഇവ ഉപയോഗപ്രദമാണ്, കൂടാതെ നിങ്ങള്‍ ഡേറ്റ ഫിള്‍ട്ടര്‍ ചെയ്തു കഴിഞ്ഞശേഷം ഇവ വളരെ ശക്തിമത്തുമാണ്.
03:51 നമുക്ക് “കോസ്റ്റ്” എന്ന ഹെഡിംഗിനു കീഴിലുള്ള ഡേറ്റ അസന്‍ഡിംഗ് ഓര്‍ഡറില്‍ സോര്‍ട്ട് ചെയ്യണം എന്ന് വിചാരിക്കുക.
03:57 ആദ്യം, “കോസ്റ്റ്” എന്ന സെല്‍ ക്ലിക് ചെയ്ത് നമ്മള്‍ സോര്‍ട്ട് ചെയ്യേണ്ട സെല്‍സ് ഹൈലൈറ്റ് ചെയ്തു.
04:03 ഇപ്പോള്‍ ഇടത് മൌസ് ബട്ടണ്‍ അമര്‍ത്തി പിടിച്ചുകൊണ്ട്, അത് കോളത്തിലൂടെ സെല്ലിന്‍റെ അവസാനത്തെ “2000” വരെ ഡ്രാഗ് ചെയ്യുക.
04:12 ഇത് നമ്മള്‍ സോര്‍ട്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കോളം സോര്‍ട്ട് ചെയ്യുന്നു.
04:15 ഇപ്പോള്‍ മെനു ബാറിലെ “ഡേറ്റ” ഓപ്ഷന്‍ ക്ലിക് ചെയ്യുക പിന്നീട്  “സോര്‍ട്ട്” ക്ലിക് ചെയ്യുക.
04:21 അടുത്തതായി “കറന്‍റ് സെലക്ഷന്‍” തിരഞ്ഞെടുക്കുക
04:24 “സോര്‍ട്ട് ക്രിട്ടിറിയ” ,  “ഓപ്ഷന്‍സ്” എന്നീ ടാബുകളോട് കൂടിയ ഒരു ഡയലോഗ് ബോക്സ് വന്നതായി നിങ്ങള്‍ക്ക് കാണാം.  
04:31 “സോര്‍ട്ട് ക്രിട്ടിറിയ” ടാബിലെ “സോര്‍ട്ട് ബൈ” ഫീൽഡിലെ “കോസ്റ്റ്” സെലക്ട് ചെയ്യുക
04:37 “കോസ്റ്റ്” അസന്‍ഡിംഗ് ഓര്‍ഡറില്‍ സോര്‍ട്ട് ചെയ്യുവാന്‍, അതിനു തോട്ടടുത്തുള്ള “അസന്‍ഡിംഗ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
04:44 ഇനി “ഓകെ” ബട്ടണ്‍ ക്ലിക് ചെയ്യുക.
04:47 കോളം അസന്‍ഡിംഗ് ഓര്‍ഡറില്‍ സോര്‍ട്ട് ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം.
04:51 അതുപോലെ, ഡിസന്‍ഡിംഗ് ഓര്‍ഡറില്‍ സോര്‍ട്ട് ചെയ്യുന്നതിനായി, “ഡിസന്‍ഡിംഗ്” ല്‍ ക്ലിക് ചെയ്യുക, പിന്നീട്  “ഓകെ” ബട്ടണില്‍ ക്ലിക് ചെയ്യുക.
04:59 നമുക്ക് ഈ മാറ്റങ്ങള്‍ അണ്‍ഡു ചെയ്യാം.
05:02 ആദ്യം എല്ലാ കോളങ്ങളും സെലക്ട് ചെയ്ത് പിന്നീട് സോര്‍ട്ട് ഓപ്ഷന്‍സ് നല്കി മള്‍ട്ടിപ്പിള്‍ കോളംസ് സോര്‍ട്ട് ചെയ്യുവാന്‍ കഴിയും.
05:09 നമുക്ക് സീരിയല്‍ നംപേര്‍സും അതോടൊപ്പം കോസ്റ്റും സോര്‍ട്ട് ചെയ്യണമെന്ന് കരുതുക.
05:14 നാം മുന്‍പ് ചെയ്തതുപോലെ ആദ്യം ഈ കോളങ്ങള്‍ സെലക്ട് ചെയ്യുക.
05:18 ഇപ്പോള്‍ മെനു ബാറിലെ “ഡേറ്റ” ഓപ്ഷന്‍ ക്ലിക് ചെയ്യുക പിന്നീട് “സോര്‍ട്ട്”ല്‍ ക്ലിക് ചെയ്യുക.
05:24 പ്രത്യക്ഷമാകുന്ന ഡയലോഗ് ബോക്സില്‍, ആദ്യം “സോര്‍ട്ട് ബൈ” ഫീല്‍ഡിലെ “കോസ്റ്റ്” സെലക്ട് ചെയ്യുക.
05:30 പിന്നീട് “Then by” ഫീല്‍ഡിലെ “SN ” സെലക്ട് ചെയ്യുക.
05:35 രണ്ട് ഓപ്ഷന്‍സിനും അടുത്തുള്ള “ഡിസന്‍ഡിംഗ്”ല്‍ ക്ലിക് ചെയ്യുക പിന്നീട് “ഓകെ” ബട്ടണ്‍ ക്ലിക് ചെയ്യുക.
05:43 രണ്ട് ഹെഡിംഗ്സും ഡിസന്‍ഡിംഗ് ഓര്‍ഡറില്‍ സോര്‍ട്ടഡ് ആയതായി നിങ്ങള്‍ക്ക് കാണാം.
05:47 നമുക്ക് ഈ മാറ്റങ്ങള്‍ അണ്‍ഡു ചെയ്യാം.
05:49 ഇപ്പോള്‍ നമുക്ക് ലിബ്രെഓഫീസ് കാല്‍ക്കില്‍ ഡേറ്റ എങ്ങനെ ഫീല്‍റ്റര്‍ ചെയ്യാം എന്ന് നോക്കാം
05:53 ഡിസ്പ്ലേ ചെയ്യപ്പെടുവാന്‍ ഓരോ എന്‍ട്രിയും പാലിക്കേണ്ട കണ്ടീഷനുകളുടെ ഒരു ലിസ്റ്റാണ് ഒരു ഫീല്‍റ്റര്‍.
06:00 സ്പ്രെഡ് ഷീറ്റില്‍ ഒരു ഫീല്‍റ്റര്‍ പ്രയോഗിക്കുന്നതിനായി, നമുക്ക് “ഐറ്റം” എന്ന് പേരായ സെല്ലില്‍ ക്ലിക് ചെയ്യാം.
06:07 ഇനി മെനു ബാറിലെ “ഡേറ്റ” ഓപ്ഷന്‍ ക്ലിക് ചെയ്യുക പിന്നീട് “ഫില്‍റ്റര്‍” ല്‍ ക്ലിക് ചെയ്യുക.
06:12 പോപ് അപ് മെനുവിലെ “ഓട്ടോ ഫീല്‍റ്റര്‍” ഓപ്ഷനില്‍ ക്ലിക് ചെയ്യുക
06:16 ഹെഡിംഗ്സില്‍ ആരോ മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നതായി നിങ്ങള്‍ക്ക് കാണാം.
06:20 “ഐറ്റം” എന്നു പേരുള്ള സെല്ലിലെ ഡൌണ്‍ ആരോയില്‍ ക്ലിക് ചെയ്യുക.  
06:24 ഇപ്പോള്‍ നിങ്ങള്‍ക്ക് “ഇലക്ട്രിസിറ്റി ബില്‍” സംബന്ധിച്ച ഡേറ്റ മാത്രം ഡിസ്പ്ലേ ചെയ്യിച്ചാല്‍ മതി എന്ന് കരുതുക.
06:29 അപ്പോള്‍ “ഇലക്ട്രിസിറ്റി ബില്‍” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
06:34 ഷീറ്റില്‍ “ഇലക്ട്രിസിറ്റി ബില്‍” സംബന്ധിച്ച ഡേറ്റ മാത്രം ഡിസ്പ്ലേ ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം.
06:40 ഓപ്ഷന്‍സിലെ മറ്റുള്ളവ ഫീല്‍റ്റേര്‍ഡ് ഔട്ട് ആയി.
06:43 മുഴുവന്‍ ഡേറ്റയും വ്യൂ ചെയ്യുന്നതിനായി, വീണ്ടും ”ഐറ്റം” എന്നു പേരുള്ള സെല്ലിലെ ഡൌണ്‍ ആരോയില്‍ ക്ലിക് ചെയ്യുക പിന്നീട് “ഓള്‍” ക്ലിക് ചെയ്യുക.
06:52 ഇപ്പോള്‍ നമുക്ക് നമ്മള്‍ ആദ്യം എഴുതിയ ഡേറ്റ വ്യൂ ചെയ്യാന്‍ കഴിയുന്നു എന്ന് നമുക്ക് കാണാം.
06:59 “ഓട്ടോ ഫീല്‍റ്റര്‍” കൂടാതെ, “സ്റ്റാന്‍ഡേര്‍ഡ് ഫീല്‍റ്റര്‍”, “അഡ്വാന്‍സ്ഡ് ഫീല്‍റ്റര്‍” എന്നീ പേരുകളില്‍ രണ്ട് ഫീല്‍റ്റര്‍ ഓപ്ഷന്‍സ് കൂടി ഉണ്ട്. അവ നമ്മള്‍ ഈ സീരീസിന്‍റെ പിന്നീടുള്ള ഘട്ടങ്ങളില്‍ പഠിക്കും.
07:11 ഇത് നമ്മെ ലിബ്രെഓഫീസ് കാല്‍ക്കിനെ കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിന്‍റെ അന്ത്യത്തിലെത്തിക്കുന്നു.
07:15 ചുരുക്കത്തില്‍, നമ്മള്‍ പഠിച്ചത്:
07:18 ബേസിക്സ് ഓഫ് ഫോർമുലയുടെ ആമുഖം
07:21 കോളംസ് അനുസരിച്ചുള്ള സോര്‍ട്ടിംഗ്
07:23 ഡേറ്റ ഫില്‍ട്ടറിംഗിന്‍റെ ബേസിക്സ്
07:26 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക
07:30 ഇത് സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
07:33 നിങ്ങള്‍ക്ക് നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്ത് കാണാം.
07:37 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് ടീം
07:40 സ്പോക്കണ്‍ ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വര്‍ക്ക് ഷോപ്സ് നടത്തുന്നു
07:43 ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് സെർടിഫികറ്റെസ്  നല്‍കുന്നു
07:47 കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
07:53 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്‍റെ ഭാഗമാണ്,
07:58 ഇതിനെ പിന്‍തുണക്കുന്നത് നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവണ്‍മെന്‍റ് ഓഫ് ഇന്‍ഡ്യ
08:06 ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍  
08:08 സ്പോക്കണ്‍ ഹൈഫന്‍ ട്യൂട്ടോറിയല്‍ dot org slash NMEICT hyphen Intro യില്‍ ലഭ്യമാണ്
08:16 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT Bombay

ഞങ്ങളോടൊപ്പം ചേര്‍ന്നതിന് നന്ദി


Contributors and Content Editors

Devisenan, Shalu sankar