Difference between revisions of "LibreOffice-Suite-Calc/C2/Working-with-Sheets/Malayalam"
From Script | Spoken-Tutorial
Shalu sankar (Talk | contribs) |
Shalu sankar (Talk | contribs) |
||
Line 1: | Line 1: | ||
+ | {| border=1 | ||
+ | || VISUAL CUE | ||
+ | || NARRATION | ||
+ | |||
|| 00.00 | || 00.00 | ||
|| LibreOffice Calc- Working with Cells and Sheet നെക്കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം. | || LibreOffice Calc- Working with Cells and Sheet നെക്കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം. |
Revision as of 15:59, 29 November 2013
VISUAL CUE | NARRATION | 00.00 | LibreOffice Calc- Working with Cells and Sheet നെക്കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത് : | ||
00:09 | വരികളും കോളങ്ങളും ചേർക്കുന്നതും നീക്കം ചെയ്യുന്നതും | ||
00:13 | ഷീറ്റുകള്‍ ചേർക്കുകയും നീക്കം ചെയ്യുകയും ഷീറ്റുകള്‍ക്ക് പുനര്‍നാമകരണം ചെയ്യുക | ||
00:17 | ഇവിടെ നമ്മള് ഓപ്പറേറ്റിംഗ് സിസ്റ്റമായി Ubuntu Linux 10.04 ഉം കൂടാതെ LibreOffice Suite version 3.3.4 ഉം ഉപയോഗിക്കുന്നു. | ||
00:29 | സ്പ്രെഡ്ഷീറ്റില്‍ വരികളും കൂടാതെ കോളങ്ങളും എങ്ങനെയാണ് ചേർക്കുക എന്ന് പഠിച്ചുകൊണ്ട് ഈ ട്യൂട്ടോറിയല്‍ ആരംഭിക്കാം. | ||
00:35 | നമ്മുടെ“personal finance tracker.ods” ആദ്യം തുറക്കാം. | ||
00:42 | കോളങ്ങളും വരികളും ഒറ്റയ്ക്കോ അല്ലെങ്കില്‍ കൂട്ടമായോ ചേർക്കാവുന്നതാണ്. | ||
00:47 | ഒരൊറ്റ വരിയോ അല്ലെങ്കില്‍ ഒരു കോളമോ സ്പ്രെഡ്ഷീറ്റില്‍ തിരുകാന്‍ ആദ്യം സെൽ, കോളം അല്ലെങ്കില്‍ വരി തിരഞ്ഞെടുക്കുക അല്ലെങ്കിൽ പുതിയതായി നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന വരിയിൽ നല്‍കുക | ||
01:00 | ഉദാഹരണത്തിന് നമ്മുടെ “personal finance tracker.ods” ഫയലിലെ ആദ്യ വരിയില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്യാം. | ||
01:09 | “Cost” എന്നെഴുതിയിട്ടുള്ള വരിയില്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നു. | ||
01:13 | ഇനി മെനു ബാറിലുള്ള “Insert” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Rows” ല്‍ ക്ലിക്ക് ചെയ്യുക. | ||
01:19 | തിരഞ്ഞെടുത്ത വരിയുടെ തൊട്ടു മുകളിലായി ഒരു പുതിയ വരി വന്നതായി നമുക്ക് കാണാം. | ||
01:25 | അതുപോലെ തന്നെ, പുതിയൊരു കോളം ചേർക്കാൻ മെനു ബാറിലുള്ള “Insert” ബട്ടണില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Columns” ല്‍ ക്ലിക്ക് ചെയ്യുക. | ||
01:34 | തിരഞ്ഞെടുത്ത സെൽ കോളത്തിന് മുൻപായി ഒരു പുതിയ കോളം വന്നതായി കാണാം | ||
01:40 | ഇനി നമ്മള് വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കുക. | ||
01:44 | കോളത്തിനെ പ്രതിനിധാനം ചെയ്യുന്ന ആല്‍ഫബെറ്റ് ക്ലിക്ക് ചെയ്തു കോളവും വരിയെ പ്രതിനിധാനം ചെയ്യുന്ന അക്കത്തെ ക്ലിക്ക് ചെയ്തു വരിയും തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ , റൈറ്റ് ക്ലിക്ക് ചെയ്തു ഡ്രോപ് ഡൌണ്‍ മെനു ബാറിലുള്ള Insert Columns അല്ലെങ്കില്‍ Insert Rows ക്ലിക്ക് ചെയ്തു പുതിയ കോളമോ, വരിയോചേർക്കാം . | ||
02:04 | പകരം, ഒരു സെൽ കേഴ്സറുപയോഗിച്ച് ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക. എന്നിട്ട് റൈറ്റ് ക്ലിക്ക് ചെയ്ത് ഇന്സേര്ട്ട് ഓപ്ഷന് തിരഞ്ഞെടുക്കുക. നിങ്ങള്‍ ഇതുപോലെയൊരു ഡയലോഗ് ബോക്സ് കാണും. | ||
02:18 | വരിയോ കോളമോ ചേർക്കാൻ Entire Row അല്ലെങ്കിൽ Entire Column എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക | ||
02:25 | ഒരുപാട് കോലങ്ങളോ വരികളോ ഒരേസമയം ചേര്‍ക്കാന്‍, നമ്മളാദ്യം ആവശ്യമുള്ളത്ര കോളങ്ങളോ വരികളോ ഹൈലൈറ്റ് ചെയ്യാൻ ആദ്യ സെൽ മുതൽ ഇടതു മൗസ് ബട്ടണ്‍ അമർത്തിപിടിച്ചു തിരഞ്ഞെടുക്കെണ്ടതിലൂടെ ഡ്രാഗ് ചെയ്യുക. | ||
02:43 | ഇവിടെ നമ്മള് 4 സെല്ലുകൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. | ||
02:47 | ചര്‍ച്ച ചെയ്ത ഏതെങ്കിലുമൊരു രീതി ഉപയോഗിച്ച് പുതിയ കോളങ്ങളോ വരികളോ ചേര്‍ക്കുക. ഞാന്‍ പുതിയ വരികള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു.അതിനാല്‍ ഞാന്‍ തിരഞ്ഞെടുത്തതില്‍ റൈറ്റ്-ക്ലിക്ക് ചെയ്ത് ഇന്സേര്ട്ട് ഓപ്ഷന് തിരഞ്ഞെടുക്കേണ്ടതാണ്. | ||
03:00 | അടുത്തത് ഞാന്‍ തിരഞ്ഞെടുക്കുന്നത് Entire Row എന്ന ഓപ്ഷനാണ്. “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആദ്യം തിരഞ്ഞെടുത്ത വരികളുടെ മുകളിലായി 4 പുതിയ വരികള്‍ ചേർന്നത് ശ്രദ്ധിക്കുക. | ||
03:14 | അടുത്തതായി കോളങ്ങൾ ഒറ്റയ്ക്കും കൂട്ടമായും എങ്ങനെ നീക്കം ചെയ്യണം എന്നാണ്. | ||
03:20 | ഒരു ഒറ്റ കോളമോ അല്ലെങ്കില്‍ വരിയോ നീക്കം ചെയ്യാന്‍, ആദ്യം നീക്കം ചെയ്യാനാഗ്രഹിക്കുന്ന കോളമോ വരിയോ തിരഞ്ഞെടുക്കുക. | ||
03:28 | ഉദാഹരണത്തിന് നിങ്ങള്‍ക്ക് “Laundry” എന്നെഴുതിയ വരിയാണ് നീക്കം ചെയ്യേണ്ടതെങ്കില്‍ സെല്ലിൽ ക്ലിക്ക് ചെയ്ത് അത് തിരഞ്ഞെടുക്കുക. | ||
03:37 | ഇനി സെല്ലിൽ റൈറ്റ്-ക്ലിക്ക് ചെയ്തിട്ട് “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. | ||
03:43 | “Delete Cells”എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ് വരുന്നു. | ||
03:47 | ഇനി “Shift cells up” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തിട്ട് “OK” ക്ലിക്ക് ചെയ്യുക. | ||
03:53 | സെല്ലുകൾ നീക്കം ചെയ്യപ്പെടുന്നതും അതിനു താഴെയുള്ളവ മുകളിലേയ്ക്ക് കയറുന്നതും നിങ്ങള്‍ക്ക് കാണാം. ഈ മാറ്റം നമുക്ക് നീക്കം ചെയ്യാം. | ||
04:01 | ഇനി ഒരേ സമയം ഒരുപാട് കോളങ്ങളോ വരികളോ നീക്കം ചെയ്യേണ്ടത് എങ്ങനെ എന്ന് പഠിക്കാം. | ||
04:08 | ഉദാഹരണത്തിന്, “Miscellaneous” എന്നെഴുതിയിട്ടുള്ള വരി ഡിലീറ്റ് ചെയ്യണമെങ്കിൽ
6 എന്ന ക്രമ നമ്പറുള്ള കള്ളി തിരഞ്ഞെടുക്കുക. | ||
04:18 | ഇനി ഇടത്തേ മൗസ് ബട്ടണ്‍ കള്ളിയില്‍ ക്ലിക്ക് ചെയ്യുകയും മൊത്തം വരിയിയ്ക്ക് കുറുകെയും ഡ്രാഗ് ചെയ്യുക. പകരം, നീക്കം ചെയ്യേണ്ട നമ്പറില്‍ ക്ലിക്ക് ചെയ്യുക. മൊത്തം വരിയും ഹൈലൈറ്റ് ചെയ്യപ്പെടുന്നു. | ||
04:33 | സെല്ലിൽ റൈറ്റ്-ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക. | ||
04:38 | “Delete Cells” എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ് വരുന്നു. | ||
04:43 | ഇനി “Shift cells up” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | ||
04:48 | മൊത്തം വരിയും നീക്കം ചെയ്യപ്പെടുന്നതും താഴെയുള്ള വരി മുകളിലേയ്ക്ക് കയറുന്നതും കാണാം. | ||
04:55 | അതുപോലെതന്നെ, നമുക്ക് വരികള്‍ക്ക് പകരം കോളങ്ങൾ തിരഞ്ഞെടുത്ത് നീക്കം ചെയ്യാം. നമ്മള് വരുത്തിയ മാറ്റം ഇല്ലാതാക്കാം.
| ||
05:04 | ഒരുപാട് കോളങ്ങളും വരികളും ഒരു ഷീറ്റിലേയ്ക്ക് എങ്ങനെയാണ് ചേര്‍ക്കുകയും നീക്കം ചെയ്യുകയും എന്ന് പഠിച്ചതിന്
ശേഷം, നമ്മളിനി Calc ലേയ്ക്ക് എങ്ങനെയാണ് ഷീറ്റുകൾ ചേര്‍ക്കുകയും നീക്കം ചെയ്യുകയും എന്ന് മനസ്സിലാക്കും. | ||
05:14 | Calc ല്‍ പുതിയ ഒരു ഷീറ്റ് ചേര്‍ക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. നമ്മള് അവ ഓരോന്നായി പഠിക്കും. | ||
05:23 | എല്ലാ രീതികളിലും ഉള്ള ആദ്യത്തെ പടി പുതിയ ഷീറ്റ് ചേര്‍ക്കാനുള്ള സ്ഥലം കണ്ടെത്തുകയാണ്. | ||
05:30 | ഇനി മെനു ബാറിലുള്ള “Insert” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Sheet” ല്‍ ക്ലിക്ക് ചെയ്യുക. | ||
05:36 | “Insert Sheet” എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. | ||
05:41 | ഇനി നമുക്ക് “After current sheet” റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ നിലവിലുള്ള ഷീറ്റ് കഴിഞ്ഞു പുതിയത് ചേര്‍ക്കാം. | ||
05:49 | “Name” മേഖലയില്‍, പുതിയ ഷീറ്റിന്റെ പേര് “Sheet 4” എന്ന് കാണാം. അത് സിസ്റ്റം തന്നെ നല്കിയ പേരാണ്. ആവശ്യമെങ്കില്‍ നിങ്ങൾക്ക് അതിന്റെ പേര് മാറ്റാം. | ||
06:01 | ഇനി “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നമ്മുടെ നിലവിലുള്ള ഷീറ്റ് കഴിഞ്ഞു പുതിയ ഷീറ്റ് ചേർന്നത് നമുക്ക് കാണാം. | ||
06:09 | പുതിയ ഷീറ്റ് ചേര്‍ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം Calc window യുടെ താഴെ ഇടതുഭാഗത്ത് റൈറ്റ്-ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Insert Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. | ||
06:19 | ഷീറ്റുകളുടെ സ്ഥാനം, എണ്ണം, പേര് എന്നിവ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം, തുടര്‍ന്ന് “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഷീറ്റിനെ അതിനനുസൃതമായി ചേര്‍ക്കും. | ||
06:31 | നിലവിലുള്ള ഷീറ്റിനു ശേഷം മറ്റൊന്ന് ചേര്‍ക്കാനുള്ള അനായാസമായ മറ്റൊരു മാര്‍ഗ്ഗം ഷീറ്റ് ടാബിന് അടുത്തായുള്ള പ്ലസ് ചിഹ്നത്തിലുള്ള “Add Sheet” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. | ||
06:43 | ക്ലിക്ക് ചെയ്യുന്നതിലൂടെ പുതിയൊരു ഷീറ്റ് പരമ്പരയിലെ അവസാന ഷീറ്റിനു ശേഷം സ്വയം ചേര്‍ക്കപ്പെടുന്നു. | ||
06:51 | പുതിയൊരു ഷീറ്റ് ചേര്‍ക്കാനുള്ള അവസാന മാര്‍ഗ്ഗം ഡയലോഗ് ബോക്സിലെ ഒഴിഞ്ഞ സ്ഥാനത്ത് ക്ലിക്ക് ചെയ്ത് “Insert Sheet” ആക്സസ്സ് ചെയ്യുകയും ഷീറ്റ് ടാബിന് അടുത്തായുള്ള പ്ലസ് ചിഹ്നത്തിലുള്ള “Add Sheet” ബട്ടണില്‍ ക്ലിക്ക് ചെയ്യുകയുമാണ്. | ||
07:06 | ഒഴിഞ്ഞ സ്പേസില്‍ ക്ലിക്ക് ചെയ്യുക വഴി, നമ്മള്‍ക്ക് കാണാന്‍ സാധിക്കുക “Insert Sheet” ഡയലോഗ് ബോക്സ് വരുന്നത്. | ||
07:13 | നിങ്ങള്‍ക്ക് ഷീറ്റ് വിവരങ്ങൾ ഡയലോഗ് ബോക്സില്‍ നല്‍കുകയും തുടര്‍ന്ന് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യാം. | ||
07:20 | ഷീറ്റുകള്‍ എങ്ങനെ ചേര്‍ക്കണം എന്ന് പഠിച്ചതിനു ശേഷം, നമ്മളിനി Calc ല്‍ ഷീറ്റുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യണമെന്ന് പഠിക്കും. | ||
07:27 | ഷീറ്റുകള്‍ ഒറ്റയ്ക്കോ അല്ലെങ്കില്‍ കൂട്ടങ്ങളായോ ഡിലീറ്റ് ചെയ്യാവുന്നതാണ്. | ||
07:31 | ഒരു ഷീറ്റ് നീക്കം ചെയ്യാന്‍, നിങ്ങള്‍ നീക്കം ചെയ്യാനാഗ്രഹിക്കുന്ന ഷീറ്റിന്റെ ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് പോപ്പപ്പ് മെനുവിലുള്ള“Delete Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു “Yes” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. | ||
07:45 | ഷീറ്റ് ഡിലീറ്റ് ചെയ്തതായി നിങ്ങള്‍ക്ക് കാണാം. | ||
07:48 | പ്രത്യേകമായ ഒരു ഷീറ്റ് നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം മെനു ബാറിലെ “Edit” ഓപ്ഷന് ഉപയോഗിക്കലാണ്. | ||
07:55 | ഉദാഹരണത്തിന് നമുക്ക് പട്ടികയില്‍ നിന്ന് “Sheet 3” നീക്കണമെങ്കിൽ, മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. | ||
08:05 | ഇനി പോപ്പപ്പ് മെനുവിലുള്ള “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Yes” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. | ||
08:12 | ഷീറ്റ് മാറിയതായി നിങ്ങള്‍ക്ക് കാണാം. ഇനി നമ്മള് ഈ ഡോക്യുമെന്റ് ല്‍ വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കുക. | ||
08:19 | ഒരുപാട് ഷീറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍, ഉദാഹരണത്തിന് നിങ്ങള്‍ക്ക് “Sheet 2”,“Sheet 3” എന്നിവ നീക്കം ചെയ്യാന്‍ “Sheet 2” ന്റെ ടാബ് ആദ്യം ക്ലിക്ക് ചെയ്ത് കീബോര്‍ഡില്‍ “Shift” ബട്ടണില്‍ ഹോള്‍ഡ് ചെയ്ത് “Sheet 3” ടാബ് ക്ലിക്ക് ചെയ്യുക. | ||
08:36 | ഇനി ഏതെങ്കിലും ഒരു ടാബിൽ റൈറ്റ്-ക്ലിക്ക് ചെയ്തു പോപ്പപ്പ് മെനുവിലെ “Delete Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട്“Yes” ഓപ്ഷന് ക്ലിക്ക് ചെയ്യുക. | ||
08:47 | രണ്ട് ഷീറ്റുകളും ഡിലീറ്റ് ചെയ്തായി നിങ്ങള്‍ക്ക് കാണാം. കൂടുതല്‍ പഠിക്കാന്‍, നമുക്ക് വരുത്തിയ മാറ്റങ്ങള്‍ നീക്കം ചെയ്യാം. | ||
08:56 | പ്രത്യേക ഷീറ്റ് നീക്കം ചെയ്യാനുള്ള മറ്റൊരു മാര്‍ഗ്ഗം മെനു ബാറിലെ “Edit” ഓപ്ഷന് ഉപയോഗിച്ചാണ്. | ||
09:03 | ഉദാഹരണത്തിന് നിങ്ങള്‍ “Sheet 6”,“Sheet 7” എന്നിവ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കിൽ മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. | ||
09:14 | ഇനി പോപ്പപ്പ് മെനുവില്‍ “Select” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. | ||
09:19 | പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സില്‍,“Sheet 6” ഓപ്ഷന് ക്ലിക്ക് ചെയ്യുകയും കീബോര്‍ഡില്‍ “Shift” ബട്ടണ്‍ ഹോള്‍ഡ് ചെയ്ത് “Sheet 7” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. | ||
09:30 | “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങള്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിക്കുന്ന ഷീറ്റ് തിരഞ്ഞെടുക്കുന്നു. | ||
09:37 | ഇനി വീണ്ടും മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. | ||
09:45 | ഇനി പോപ്പപ്പ് മെനുവിലെ “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Yes” ഓപ്ഷന് ക്ലിക്ക് ചെയ്യുക. | ||
09:51 | തിരഞ്ഞെടുത്ത ഷീറ്റുകള്‍ നീക്കം ചെയ്യപ്പെടുന്നത് നിങ്ങള്‍ക്ക് കാണാം. | ||
09:56 | Calc ല്‍ ഷീറ്റുകള്‍ എങ്ങനെയാണ് നീക്കംചെയ്യുക എന്ന് പഠിച്ചതിനു ശേഷം നമ്മളിനി സ്പ്രെഡ്ഷീറ്റില്‍ ഷീറ്റുകളുടെ പേര് എങ്ങനെ മാറ്റും എന്ന് പഠിക്കും. | ||
10:03 | നിങ്ങള്‍ ഒരു സ്പ്രെഡ്ഷീറ്റ് ഷീറ്റുകളുടെ പേര് ഡിഫാൾട്ട് ആയി “Sheet 1”, “Sheet 2”, “Sheet 3” എന്നിങ്ങനെ കാണാം. | ||
10:13 | ഇത് കുറച്ച് ഷീറ്റുകള്‍ മാത്രമുള്ള ഒരു സ്പ്രെഡ്ഷീറ്റില്‍ മാത്രമേ വിജയിക്കൂ, അതേസമയം ഒരുപാട് ഷീറ്റുകളുണ്ടെങ്കില്‍ സങ്കീര്‍ണ്ണമാകും. | ||
10:21 | Calc നിങ്ങളുടെ ആഗ്രഹപ്രകാരം ഷീറ്റുകളുടെ പേര് മാറ്റാൻ സാദ്ധ്യമാക്കുന്നു.. | ||
10:27 | ഉദാഹരണത്തിന്, നിങ്ങള്‍ക്ക് “Sheet 4” എന്നത് “Dumpഎന്നാക്കണമെങ്കിൽ. നിങ്ങള്‍ക്കിത്“Sheet 4” എന്ന താഴെയുള്ള ടാബില്‍ ഡബിൾ ക്ലിക്ക് ചെയ്തുകൊണ്ട് സാധിക്കാം. | ||
10:37 | “Rename Sheet” എന്ന ഹെഡിംഗ്ങ്ങുള്ള ഡയലോഗ് ബോക്സ് തുറക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഡിഫാൾട്ട് ആയി “Sheet 4” എന്നെഴുതിയ ഒരു ടെക്സ്റ്റ്ബോക്സ് അതിലുണ്ട്. | ||
10:47 | ഇനി,ഡിഫാൾട്ട് ആയ പേര് മാറ്റി “Dump” എന്നെഴുതുക.
| ||
10:52 | “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക “Sheet 4” എന്നത് “Dump” എന്ന പേരിലേയ്ക്ക് മാറിയതായി കാണാം. നമുക്ക് Sheets 5ഉം Dump ഉം നീക്കം ചെയ്യാം. | ||
11:02 | ഇത് നമ്മെ LibreOfficeCalcനെക്കുറിച്ചുള്ള കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. | ||
11:08 | ചുരുക്കത്തില്‍ നമ്മള് പഠിച്ചത്:
കോളങ്ങളും വരികളും ചേര്‍ക്കുകയും നീക്കം ചെയ്യുകയും. | ||
11:14 | ഷീറ്റുകള്‍ ചേര്‍ക്കുകയും നീക്കം ചെയ്യുകയും.
ഷീറ്റുകള്‍ പുനര്‍നാമകരണം ചെയ്യല്‍ | ||
11:19 | കോംപ്രഹെന്‍സീവ് അസസ്സ്മെന്റ്
“Spreadsheet Practice.ods” ഫയല്‍ തുറക്കുക | ||
11:25 | “Serial Number” എന്ന ഹെഡിംഗ്ങ്ങുള്ള വരി തിരഞ്ഞെടുക്കുകയും നീക്കം ചെയ്യുകയും ചെയ്യുക.
ഷീറ്റിനു “Department Sheet” എന്ന് പുനര്‍നാമകരണം ചെയ്യുക. | ||
11:32 | താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക | ||
11:36 | ഇത് സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
നിങ്ങള്‍ക്ക് നല്ല ബാന്റ്വിഡ്ത് ഇല്ലെങ്കില്‍ നിങ്ങള്‍ക്കിത് ഡൌണ്‍ലോഡ് ചെയ്ത് കാണാം | ||
11:44 | സ്പോക്കണ് ട്യൂട്ടോറിയല്‍ ടീം സ്പോക്കണ് ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു | ||
11:50 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവർക്ക് സെർടിഫികറ്റെസ് നല്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org | ||
11:59 | സ്പോക്കണ് ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്, ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. | ||
12:12 | ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾക്ക് സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ് | ||
12:22 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി |