Difference between revisions of "BOSS-Linux/C2/File-System/Malayalam"
From Script | Spoken-Tutorial
(Created page with "{| border=1 !Time !Narration |- | 0:00 |Linux-ലെ file സിസ്റ്റത്തെ കുറിച്ചുള്ള ഈ സ്പോക്കണ്‍ ടുട്...") |
|||
Line 343: | Line 343: | ||
|- | |- | ||
| 16:08 | | 16:08 | ||
− | |ഈ സ്ക്രിപ്റ്റ് നല്കിയിരിക്കുന്നത് സൗമ്യ ആണ് | + | |ഈ സ്ക്രിപ്റ്റ് നല്കിയിരിക്കുന്നത് സൗമ്യ ആണ്. നന്ദി. |
|} | |} |
Revision as of 14:37, 7 January 2015
Time | Narration |
---|---|
0:00 | Linux-ലെ file സിസ്റ്റത്തെ കുറിച്ചുള്ള ഈ സ്പോക്കണ്‍ ടുട്ടോറിയലിലേക്ക് സ്വാഗതം. |
0:04 | ഞാന്‍ Linux operating system ആണ് ഉപയോഗിക്കുന്നത്. |
0:08 | നിങ്ങള്‍ക്ക് Linux operating system എങ്ങനെ തുടങ്ങണമെന്നും commands-കളെപ്പറ്റി ചില അടിസ്ഥാനപരമായ ആശയം ഉണ്ടെന്നും കരുതുന്നു. |
0:16 | നിങ്ങള്‍ക്കു താല്പര്യം ഉണ്ടെങ്കില്‍, താഴെ കൊടുത്തിരിക്കുന്ന വെബ് സൈറ്റില്‍ ഇത് മറ്റൊരു സ്പോകണ്‍ ടുടോരിയലിലൂടെ ലഭ്യമാണ്. http://spoken-tutorial.org |
0:28 | ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം linux case sensitive ആണെന്നതാണ്. |
0:32 | അല്ല എന്ന് സൂചിപ്പിക്കാത്ത പക്ഷം ഈ ടുടോരിയലില്‍ ഉപയോഗിച്ചിരിക്കുന്ന എല്ലാ commands- കളും lower case- ല്‍ ഉള്ളതാണ്. |
0:41 | Linux -ല്‍ മിക്കവാറും എല്ലാം ഒരു ഫയല്‍ ആണ്. |
0:44 | അപ്പോള്‍ എന്താണ് ഒരു ഫയല്‍? യഥാര്‍ത്ഥത്തില്‍ ഫയല്‍ എന്നത് നമുക്ക് നമ്മുടെ ഡോകുമെന്റുകളും പേപ്പറും സൂക്ഷിക്കാന്‍ പറ്റുന്ന ഇടമാണ്. |
0:54 | അതുപോലെ തന്നെ ഒരു Linux -ലെ ഒരു ഫയല്‍ എന്നത് information സൂക്ഷിക്കുന്നതിനുള്ള ഒരു container ആണ്. |
1:00 | അടുത്തതായി എന്താണ് ഒരു directory? |
1:03 | ഒരു directory എന്നത് ഫയലുകളുടെയും മറ്റു (sub)directory - കളുടെയും ഒരു ശേഖരം ആണ് എന്ന് മനസിലാക്കുക. |
1:10 | ചിട്ടയായ രീതിയില്‍ നമ്മുടെ ഫയലുകളെ ക്രമപ്പെടുത്താന്‍ ഒരു directory നമ്മളെ സഹായിക്കുന്നു. |
1:16 | നമ്മള്‍ Windows-ല്‍ folder-കള്‍ എന്ന് വിളിക്കുന്ന പോലെയാണ് ഇത്. |
1:20 | മറ്റുള്ളവര്‍ക്ക് ഉപയോഗിക്കുവാനോ ഭേദഗതി വരുത്തുവാനോ കഴിയാത്ത വിധത്തില്‍ വിവിധ user- കള്‍ക്ക് അവരുടെതായ directory-കള്‍ ഉണ്ടാക്കുവാന്‍ ഇത് സഹായിക്കുന്നു. |
1:30 | കൂടാതെ directory-കള്‍ ഇല്ലെങ്കില്‍, സിസ്റ്റത്തില്‍ ഉള്ള എല്ലാ ഫയലുകള്‍ക്കും സമാനതകളില്ലാത്ത പേരുകള്‍ നല്‍കേണ്ടിവരും, അതു നിലനിര്‍ത്താന്‍ പ്രയാസമാണ്. |
1:41 | എങ്കിലും ഫയലുകളെയും directory- കളെയും കുറിച്ചുള്ള ഇത്തരം നിര്‍വ്വചനങ്ങള്‍ പൂര്‍ണമായും ശരിയല്ലെങ്കില്‍ കൂടെ അവയെ കുറിച്ചുള്ള പൊതുവായ വിവരം ഉണ്ടാകുന്നതു നല്ലതാണ്. |
1:51 | ഒരു ഫയലില്‍ അതിന്റെ ഉള്ളടക്കതോടൊപ്പം, ഒരു പേരും കുറച്ചു properties അല്ലെങ്കില്‍ “administrative information”- ആയ ഉണ്ടാക്കിയ / ഭേദഗതി വരുത്തിയ തീയതി, ആര്ക്കെല്ലാം അനുവാദമുണ്ട് തുടങ്ങിയവ ഉണ്ടായിരിക്കും. |
2:05 | properties ഡാറ്റയുടെ ഒരു സുപ്രധാന ഭാഗമായ ഫയലിന്റെ inode-ലാണ് ശേഖരിച്ചു വച്ചിരിക്കുന്നത്. ഫയലിന്റെ length-ഉം എവിടെയാണ് ഇത് ശേഖരിച്ചു വച്ചിരിക്കുന്നത് എന്നതും ഉള്‍കൊള്ളുന്നു. |
2:20 | സിസ്റ്റം ഫയലുകള് inode-ന്റെ നമ്പരുകള്‍ ആണ് ഉപയോഗിക്കുന്നത്. വലിയ സംഖ്യകളെക്കാള്‍ പേരുകള്‍ ഓര്‍ക്കാന്‍ എളുപ്പമായതിനാല്‍, നമ്മുടെ പ്രയോജനതിനുവേണ്ടി directory
structure ഫയലുകള്‍ക്ക് പേരുകള്‍ നല്കിയിരിക്കുന്നു എന്നേയുള്ളൂ. |
2:35 | ഇതിന്റെ ലഘുവായ വ്യാഖ്യാനത്തിനു വിപരീതമായി, ഒരു directory സത്യത്തില്‍ മറ്റു ഫയലുകളെ ശേഖരിച്ചു വയ്ക്കുന്നില്ല, ഇത് തന്നെ inode നമ്പരകളും മറ്റു ഫയലുകളുടെ പേരുകളും ഉള്ക്കൊള്ളുന്ന ഒരു ഫയല്‍ ആണ്. |
2:49 | യഥാര്ത്ഥത്തില്‍ Linux-ല്‍ മൂന്നു തരം ഫയലുകള്‍ ഉണ്ട്: |
2:54 | 1 Regular ഫയലുകള്‍ അഥവാ Ordinary ഫയലുകള്‍ : characters-ന്റെ ഒരു കൂട്ടം പോലെ ഡാറ്റ മാത്രം അടങ്ങിയിരിക്കുന്നവ. |
3:01 | 2 Directories: മുന്പുള്ള slide-കളില്‍ നമ്മള്‍ കണ്ടതുപോലെയുള്ളവ. |
3:07 | 3 Device ഫയലുകല്‍ : Linux-ല്‍ എല്ലാ hardware device -കളും അനുബന്ധമായവയും ഫയലുകള്‍ ആയി ആണ് പ്രതിപാധിക്കുന്നത്. |
3:14 | ഒരു CD, ഒരു ഹാര്‍ഡ് ഡിസ്ക് അല്ലെങ്കില്‍ ഒരു usb stick പോലും Linux-ല്‍ ഒരു ഫയല്‍ ആണ്. എന്തുകൊണ്ടാണ് ഇത് ഇങ്ങനെ? ഓര്‍ഡിനറി ഫയലുകള്‍ക്കുള്ള അതെ മാര്‍ഗത്തിലുടെ
തന്നെ ഈ device-കളില്‍ എഴുതുവാനും വായിക്കുവാനും ഇത് നമ്മളെ സഹായിക്കുന്നു. |
3:32 | Linux-ല്‍ എല്ലാ ഫയലുകളും ബന്ധപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍, നമ്മള്‍ ചെയ്യുന്നതുപോലെ ഒരു കുടുംബം രൂപീകരിക്കുന്നു . |
3:39 | ഒരു directory ഉള്‍കൊള്ളുന്ന ഫയലുകളും subdirectory-കളും തമ്മില് ഒരു parent – child ബന്ധം ഉണ്ടാവും. ഇത് ലിനക്സ് ഫയല്‍ സിസ്റ്റം ട്രീ ഉത്ഭവിക്കുവാന്‍ ഇടയാകും. |
3:52 | ഏറ്റവും മുകളില്‍ root: (frontslash / ഉപയോഗിച്ച് സൂചിപ്പിക്കുന്നു) ഇത് മറ്റുള്ള എല്ലാ ഫയലുകളെയും director-കളെയും ഉള്ക്കൊള്ളുന്നു. |
4:04 | നമുക്ക് ശരിയായുള്ള path അറിയാമെങ്കില്‍ ഇത് നമ്മളെ ഒരു ഫയലില്‍ നിന്നും മറ്റുള്ളവയിലേക്കു നയിക്കുന്നു. |
4:12 | Linux ഫയല്‍ സിസ്റ്റത്തിനൊപ്പം നമ്മള്‍ പ്രവര്ത്തിക്കുകയാണെങ്കില്‍ , ഈ ട്രീയോടൊപ്പം നമ്മള്‍ സഞ്ചരിക്കുന്നതായി തോന്നും. |
4:18 | ഒരു കമാണ്ട് കൊണ്ട് നിങ്ങളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റും. |
4:24 | താല്പര്യം തോന്നുന്നില്ലേ. തീര്‍ച്ചയായും അങ്ങനെതന്നെ. നമുക്ക് നോക്കാം. |
4:29 | നമ്മള്‍ Linux സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ default ആയി home directory-ല്‍ ആണ് എത്തുന്നത്. |
4:36 | അതിനുശേഷം terminal-ലിലേക്ക് മാറുക. |
4:39 | home directory കാണുന്നതിനായി command prompt-ല്‍ "echo space dollar ക്യാപിറ്റലില്‍ H-O-M-E" എന്ന് ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക. |
4:53 | ഇത് നമ്മുടെ home directory -യുടെ path-name നല്‍കുന്നു. |
4:57 | നമുക്ക് ഒരു directory-യില്‍ നിന്നും മറ്റൊന്നിലേക്കു പോകുവാന്‍ പറ്റും. |
5:01 | പക്ഷെ ഏതു സമയത്തും നമ്മള്‍ ഒരു directory-യില്‍ ആയിരിക്കും. ഈ directory അറിയപ്പെടുന്നത് current directory അഥവാ working directory. |
5:09 | current directory കാണുന്നതിനായി pwd command നമ്മളെ സഹായിക്കും. pwd എന്നാല്‍ present working directory. |
5:18 | കമാണ്ട് പ്രോംറ്റില്‍ "pwd" എന്ന് ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക. ഇപ്പോള്‍ ഇതാണ് നമ്മുടെ present working directory. |
5:28 | നേരത്തെ പറഞ്ഞിരുന്നു നമുക്ക് ഒരു directory-യില്‍ നിന്നും മറ്റൊന്നിലേക്കു പോകാം എന്ന്. |
5:32 | പക്ഷെ നമ്മള്‍ അതു എങ്ങനെ ചെയ്യും? നമുക്ക് ഈ ആവശ്യത്തിനായി cd command ഉണ്ട്. |
5:39 | നിങ്ങള്‍ക്ക് പോകേണ്ടുന്ന directory-യുടെ pathname,cd command -ന്റെ ഒപ്പം ടൈപ്പ് ചെയ്യണം. |
5:47 | നമ്മുടെ current directory കാണുന്നതിനായി വീണ്ടും നമ്മള്‍ command prompt- ല്‍ pwd എന്ന് ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക. |
5:57 | അങ്ങനെ നമ്മള്‍ ഈ directory-യില്‍ എത്തി. |
6:01 | ഇപ്പോള്‍ നമുക്ക് slash usr directory-യിലേക്ക് പോകണം എന്ന് പറയുകയാണെങ്കില്‍, "cd space slash usr" എന്ന് ടൈപ്പ് ചെയ്യുക. ഇവിടെ ഓര്‍ക്കേണ്ടത് linux-ല്‍ slash
എന്നതുകൊണ്ട് ഉദേശിക്കുന്നത് front slash ആണ്. എന്നിട്ട് എന്റര് അമര്‍ത്തുക. |
6:17 | നമുക്ക് ഇപ്പോള്‍ നമ്മുടെ current directory കാണാം. pwd എന്ന് ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക . |
6:24 | അതെ, നമ്മള്‍ slash usr directory-യിലേക്ക് മാറി കഴിഞ്ഞു. |
6:30 | ഇവിടെ പ്രശ്നം pathnames ചിലപ്പോള്‍ വളരെ വലുതായിരിക്കും. എന്ത്കൊണ്ടെന്നാല്‍ ഇവ root directory-യില്‍ നിന്നും ആരംഭിച്ചിട്ടുള്ള എല്ലാ path-കളും ചേര്ക്കപ്പെട്ടിരിക്കുന്ന absolute Pathnames ആയതിനാലാണ്. |
6:42 | ഇതിനു പകരം current directory-യില്‍ നിന്നും ആരംഭിക്കുന്ന Relative pathnames നമുക്ക് ഉപയോഗിക്കാം. |
6:48 | ഇപ്പോള്‍ നമ്മള്‍ രണ്ടു പ്രത്യേക characters -നെ പറ്റി അറിഞ്ഞിരിക്കണം. dot ഇത് current directory -യെ പ്രതിനിധീകരിക്കുമ്പോള്‍dot dot current
directory-യുടെ parent directory-യെ സൂചിപ്പിക്കുന്നു. |
7:02 | നമുക്ക് cd command-നെ പറ്റി ലഘുവായി പഠിക്കാം. |
7:06 | home directory-യിലേക്ക് മടങ്ങി പോകുന്നതിനു സംശയലേശമന്യേ cd command ഉപയോഗിക്കാം. |
7:13 | command prompt-ല്‍ "cd" എന്ന് ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക. |
7:19 | ഇപ്പോള്‍ pwd command വച്ച് നമ്മുടെ current directory പരിശോധിക്കുക. |
7:23 | അങ്ങനെ നമ്മള്‍ നമ്മുടെ home directory-യില്‍ മടങ്ങി വന്നു.
/home/gnuhata [വിവരണം- slash home slash gnuhata ] |
7:30 | ഇനി നമുക്ക് music directory-യിലേക്ക് പോകാം. command prompt-ല്‍ "cd space Music(M ക്യാപിറ്റലില്‍) slash" എന്ന് ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക. |
7:43 | ഇപ്പോള്‍ നമ്മുടെ current directory pwd command ഉപയോഗിച്ച് പരിശോധിക്കുക. pwd എന്നിട്ട് എന്റര് അമര്‍ത്തുക. നോക്കൂ, നമ്മള്‍ /home/gnuhata/Music-ലേക്ക്
നീങ്ങിയിരിക്കുന്നു. |
7:57 | Music-ല്‍ നിന്ന് parent directory-യിലേക്ക് നമുക്ക് പോകാം. അതിനായി dot dot-ഓടു കൂടി cd command ഉപയോഗിക്കുക. |
8:04 | command prompt-ല്‍ cd space dot dot എന്ന് ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക. |
8:11 | ഇപ്പോള്‍ pwd ടൈപ്പ് ചെയ്തു നമ്മുടെ present directory പരിശോധിക്കുക. വീണ്ടും നമ്മള്‍ /home/gnuhata-ല്‍ ആണ്. |
8:23 | ഇപ്പോള്‍ നമുക്ക് dot ഉപയോഗിച്ച് current directory-യുടെ subdirectory-യിലേക്ക് പോകാം. |
8:30 | command prompt- ല്‍ "cd space dot slash Documents(D ക്യാപിറ്റലില്‍) slash" എന്ന് ടൈപ്പ് ചെയ്യുക. എന്റര്‍ അമര്‍ത്തുക. |
8:42 | pwd ടൈപ്പ് ചെയ്തു നമ്മുടെ current directory പരിശോധിക്കുക. നമ്മള്‍ /home/gnuhata/Documents-ല്‍ ആണ്. |
8:53 | ഞാന്‍ control L അമര്ത്തി സ്ക്രീന്‍ ക്ലിയര്‍ ചെയ്യട്ടെ. അങ്ങനെ നിങ്ങള്‍ക്ക് ക്ലിയര്‍ ആയി കാണാന്‍ സാധിക്കും. |
8:58 | cd command ഉപയോഗിച്ച് home directory-യിലേക്ക് മടങ്ങി പോകാം. cd എന്ന് ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക. |
9:07 | വീണ്ടും pwd command ഉപയോഗിച്ച് current directory പരിശോധിക്കുക. നമ്മള്‍ /home/gnuhata-ലേക്ക് മടങ്ങിയെത്തി. |
9:17 | relative path -ല്‍ നമ്മള്‍ക്ക് എത്ര .. [വിവരണം- dot dot] വേണമെകിലും / [വിവരണം- slash] ഉപയോഗിച്ചു വേര്‍തിരിച്ചു കൂട്ടിച്ചേര്‍ക്കാം. |
9:23 | ഈ slide-ല്‍ നമുക്ക് ഫയല്‍ സിസ്റ്റത്തിന്റെ hierarchy കാണാം. ഏറ്റവും മുകളില്‍ root അല്ലെങ്കില്‍ /. root-നു താഴെയുള്ള രണ്ടു sub-directory-കള്‍ ആണ് home-ഉം
bin-ഉം. username, ഇവിടെ gnuhata എന്ന് പേരുള്ള ഡയറക്ടറി home-നു താഴെയുള്ള ഒരു sub-directory ആണ്. |
9:43 | അങ്ങനെ, ഇപ്പോള്‍ നമ്മള്‍ /home/gnuhata - ല്‍ ആണ്. ഇവിടെ നിന്ന് നമുക്ക് എങ്ങനെ bin directoryറി- യിലേക്ക് പോകാം? |
9:51 | command prompt-ല്‍ "cd space dot dot slash dot dot slash bin" എന്ന് ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക. |
10:03 | pwd comman ഉപയോഗിച്ച് നമ്മുടെ current directory പരിശോധിക്കുക. നമ്മള് /bin[വിവരണം- slash bin] -ല്‍ ആണ് |
10:11 | ആദ്യത്തെ . . [വിവരണം -dot dot]നമ്മളെ /home/gnuhata [വിവരണം- slash home slash gnuhata] - യില്‍ നിന്നും /home [വിവരണം - slash home] -ലേക്ക് കൊണ്ട് പോയി . |
10:18 | അടുത്തത് /home- ല്‍ നിന്നും root-ലേക്കും നമ്മളെ കൊണ്ടുപോയി. |
10:24 | ഇപ്പോള്‍ / അല്ലെങ്കില്‍ root-ല്‍ നിന്നും നമ്മള്‍ /bin directory -യിലേക്ക് പോകുന്നു. |
10:30 | cd command ഉപയോഗിച്ച് നമ്മുടെ home directory-യിലേക്ക് മടങ്ങി പോകാം. |
10:34 | ഒരു directory ഉണ്ടാക്കുവാനായി mkdir command ഉപയോഗിക്കുക. |
10:40 | command-നു ഒപ്പം ഉണ്ടാക്കേണ്ട directory യുടെപേര് ടൈപ്പ് ചെയ്യണം. ഉണ്ടാക്കുന്ന directory, current directory-യിലാണ് ഉണ്ടാവുന്നത്. |
10:49 | testdir എന്ന പേരിലുള്ള directory ഉണ്ടാക്കുവാനായി, "mkdir space testdir" എന്ന command ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക. |
11:01 | ഇത് വിജയകരമായി testdir directory ഉണ്ടാക്കും. |
11:05 | ശ്രദ്ധിക്കുക, വിജയകരമായ directory നിര്‍മിക്കുകയോ, നീക്കം ചെയ്യുകയോ ചെയ്യപെടുമ്പോള്‍ അതു അതുസംബന്ധിച്ച ഒരറിയിപ്പും ഉണ്ടാവില്ല. |
11:13 | error message-കള്‍ ഒന്നും നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍, അതു സൂചിപ്പിക്കുന്നത് വിജയകരമായി പൂര്ത്തിയാക്കി എന്നാണ്. |
11:18 | നമുക്ക് അനുവാദം നല്കപ്പെടുകയും അതെ പേരില്‍ directory നിലവില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ relative അല്ലെങ്കില്‍ absolute pathname ഉപയോഗിച്ച് ട്രീയുടെ എവിടെ
വേണമെങ്കിലും directory ഉണ്ടാക്കാം. |
11:33 | ഒന്നില്‍ കൂടുതല്‍ directory-കളോ അല്ലെങ്കില്‍ directory-കളുടെ ഒരു hierarchy തന്നെയോ ഉണ്ടാക്കുന്നതിനു ഈ പ്രക്രിയ ഉപയോഗിക്കാം. |
11:39 | "mkdir space test1 space test2" എന്ന് ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക. ഇത് present directory -യുടെ താഴെ test1 എന്നും test2 എന്നും പേരുള്ള രണ്ടു directory-കള് ഉണ്ടാക്കും. |
11:57 | "mkdir space testtree space testtree slash test3" എന്ന് ടൈപ്പ് ചെയ്യുക. |
12:11 | ഇത് testtree എന്ന ഒരു directory-യും testtre-യുടെ താഴെ sub-directory ആയി test3 എന്ന മറ്റൊരു directory-യും ഉണ്ടാക്കും. |
12:20 | അങ്ങനെ നമ്മള്‍ current directory-യില്‍ testdir,test1,test2,testtree എന്ന പേരുകളുള്ള നാലു directory-കള്‍ ഉണ്ടാക്കി. ഇതില്‍ ആദ്യ മൂന്നെണ്ണം ശൂന്യവും അവസാനത്തെ ഒന്നില്‍ test3 എന്ന് പേരുള്ള ഒരു subdirectory -യും ഉണ്ട്. |
12:40 | ഒരു directory-യോ directory-കളോ നീക്കം ചെയ്യുന്നതിനായി mkdir-നോട് സാമ്യമുള്ള rmdir command ഉപയോഗിക്കുന്നു. |
12:50 | "rmdir space test1" കമാണ്ട് test1 directory വിജയകരമായി നീക്കം ചെയ്യുന്നു. |
13:00 | ഒരു directory നീക്കം ചെയ്യുവാന്‍, നിങ്ങള്‍ അതിന്റെ ഉടമസ്ഥനോ, നിങ്ങള്‍ നില്ക്കുന്ന directory ക്രമപ്രകാരം നീക്കം ചെയ്യേണ്ടുന്ന directory- യുടെ മുകളിലാനെങ്ങിലോ, കൂടാതെ ഈ directory ശൂന്യമാനെങ്കിലോ മാത്രമേ സാധിക്കുകയുള്ളൂ. |
13:13 | ഇപ്പോള്‍ command prompt-ല്‍ ടൈപ്പ് ചെയ്യുക "cd space testtree slash test3" |
13:25 | അങ്ങനെ testtree-യുടെ subdirectory ആയ test3 directory-യിലാണ് ഇപ്പോള്‍ നമ്മള്‍. |
13:33 | "rmdir space testdir" കമാണ്ട് ടൈപ്പ് ചെയ്ത് testdir directory നീക്കം ചെയ്യുവാന്‍ നമുക്ക് ശ്രമിക്കാം. എന്റര്‍ അമര്‍ത്തുക. |
13:46 | അതു സാധ്യമായില്ല എന്ന് നമുക്ക് കാണാം. എന്തുകൊണ്ടെന്നാല്‍ ക്രമപ്രകാരം current directory നീക്കം ചെയ്യപ്പെടെണ്ടുന്ന directory-യുടെ മുകളിലല്ല. |
13:54 | അതുകൊണ്ട് ക്രമപ്രകാരം testdir directory-യുടെ മുകളിലുള്ള directory-യിലേക്ക് നമുക്ക് പോകാം. |
14:00 | "cd space dot dot" എന്ന ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. |
14:06 | ഇപ്പോള്‍ "cd space dot dot" എന്ന command ടൈപ്പ് ചെയ്ത് നമ്മുടെ parent directory-യിലേക്ക് മടങ്ങിവന്നു. |
14:13 | ഇപ്പോള്‍, വീണ്ടും മുന്‍പിലത്തെ command ശ്രമിച്ചു നോക്കുക. |
14:16 | "rmdir space testdir" എന്ന് ടൈപ്പ് ചെയ്തു എന്റര് അമര്‍ത്തുക. |
14:23 | testdir directory വിജയകരമായി നീക്കം ചെയ്തത് ശ്രദ്ധിക്കുക. testdir directory ശൂന്യവും ആയിരുന്നു. |
14:32 | ഒന്നിലധികം directory-കളയോ അല്ലെങ്കില്‍ directory-യുടെ hierarchy- യോ ഒരുമിച്ചു നീക്കം ചെയ്യാന്‍ സാധിക്കും. testtree directory അതിന്റെ subdirectory ആയ test3- യോടൊപ്പം നീക്കം ചെയ്യാന്‍ ശ്രമിക്കുക. |
14:43 | command prompt-ല് ടൈപ്പ് ചെയ്യുക "rmdir space testtree space testtree slash test3 " എന്റര്‍ അമര്‍ത്തുക. |
14:57 | നോക്കുക, testtree ശൂന്യമല്ലാത്തതിനാല്‍ 'testree' directory നീക്കം ചെയ്യാന്‍ കഴിയില്ല എന്നുള്ള error message നല്കുന്നു. |
15:07 | പക്ഷെ ഒരു കാര്യം നിങ്ങള്‍ വിട്ടുപോയി, testtree/test3 ശൂന്യമാകയാല്‍ അതു നീക്കം ചെതിരുന്നു. |
15:16 | ഇത് പരിശോധിക്കുന്നതിനായി command prompt-ല്‍ "cd space testtree" എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. |
15:25 | ഇപ്പോള്‍ ls എന്ന് ടൈപ്പ് ചെയ്തിട്ട് എന്റര്‍ അമര്‍ത്തുക. നോക്കുക directory- ഒന്നുമില്ല. അങ്ങനെ test3 നീക്കം ചെയ്യപ്പെട്ടു. |
15:34 | അങ്ങനെ ഈ Linux ടുടോരിയലില്‍ നമ്മള്‍ Linux ഫയലിനെയും, directory-യെയും കുറിച്ചും Linux Directories- മായി എങ്ങനെ പ്രവര്ത്തിക്കാം എന്നും പഠിച്ചു. അവയെ കാണുക, അവയ്ക്കിടയിലൂടെ നീങ്ങുക, അവ ഉണ്ടാക്കുക, അവ നീക്കം ചെയ്യുക. |
15:48 | ഇത് എന്നെ ഈ ടുടോരിയലിന്റെ അവസാനത്തില്‍ കൊണ്ട് എത്തിച്ചിരിക്കുന്നു. സ്പോകെന്‍ ടുട്ടോറിയലുകള്‍, ടോക്ക് ടൂ എ ടീച്ചര്‍ പ്രൊജക്റ്റിറ്റിന്റെ ഒരു ഭാഗമാണ്. ഇത് ICT -യിലൂടെ
നാഷണല്‍ മിഷന്‍ ഓണ്‍ എജുകേഷനാല്‍ സഹായം ചെയ്യപ്പെട്ടിരിക്കുന്നു. |
16:02 | ഇതിനെപ്പറ്റിയുള്ള കൂടുതല് വിവരങ്ങള് താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്. |
16:08 | ഈ സ്ക്രിപ്റ്റ് നല്കിയിരിക്കുന്നത് സൗമ്യ ആണ്. നന്ദി. |