Difference between revisions of "Tux-Typing/S1/Getting-started-with-Tux-Typing/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 64: Line 64:
 
|-
 
|-
 
|01:50
 
|01:50
|  Fish Cascade –ഗെയിമിങ്ങിനായുള്ളത്   
+
|  Fish Cascade –ഗെയിമിങ്ങിനായുള്ളത്  Comet Zap – ഗെയിമിങ്ങിനായുള്ള  മറ്റൊരിടം  
Comet Zap – ഗെയിമിങ്ങിനായുള്ള  മറ്റൊരിടം  
+
 
|-
 
|-
 
|01:56
 
|01:56

Latest revision as of 17:35, 27 March 2017

Time Narration
00:00 Tux Typingന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:04 ഇവിടെ പഠിക്കുന്നത്, Tux Typingഉം അതിന്റെ interface ഉം
00:10 ഇംഗ്ലീഷ് ആൽഫബെറ്റോട് കൂടിയ കമ്പ്യൂട്ടർ കീ ബോർഡിൽ ,എങ്ങനെ കൃത്യമായി വേഗത്തിൽ കാര്യക്ഷമതയോടെ ടൈപ്പ് ചെയ്യാം എന്ന് പഠിക്കുന്നു
00:19 കുടാതെ , കീ ബോർഡിൽ നോക്കാതെ തന്നെ ടൈപ്പ് ചെയ്യാനും പഠിക്കുന്നു .
00:25 എന്താണ് Tux Typing?
00:27 ഇതൊരു ടൈപ്പിംഗ്‌ പഠന സഹായിയാണ്
00:30 ഇത് interactive games ഉപയോഗിച്ച് എങ്ങനെ ടൈപ്പ് ചെയ്യാമെന്നും പതുക്കെ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനും പഠിപ്പിക്കുന്നു
00:38 സ്വന്തം വേഗതയ്ക്ക് അനുസരിച്ച് ടൈപ്പിംഗ് പഠിക്കാം
00:41 പതുക്കെ നിങ്ങളുടെ ടൈപ്പിംഗ്‌ സ്പീഡും കൃത്യതയും വർദ്ധിക്കുന്നു
00:46 Tuxtypingൽ പ്രാക്ടീസിനായി പുതിയ വാക്കുകൾ എന്റർ ചെയ്യാം , ടൈപ്പിംഗ് ഭാഷ സെറ്റ് ചെയ്യാം
00:54 ഇവിടെ ഉപയോഗിക്കുന്നത് Tux Typing 1.8.0 ഉം Ubuntu Linux 11.10ഉം.
01:02 ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ ഉപയോഗിച്ച് ഇത് ഇൻസ്റ്റോൾ ചെയ്യാം
01:07 ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ,ദയവായി വെബ്സൈറ്റിലെ Ubuntu Linux Tutorials സന്ദർശിക്കുക.
01:16 Tux Typingതുറക്കാം
01:19 ആദ്യമായി, ഡസ്ക്ടോപ്പിന്റെ മുകളിൽ ഇടത് കോണിൽ വൃത്താകൃതിയിൽ കാണുന്ന Dash Home ക്ലിക്ക് ചെയ്യുക
01:26 സെർച്ച്‌ ബോക്സ്‌ കാണുന്നു .സെർച്ച്‌ ബോക്സിൽ ,Tux Typingടൈപ്പ് ചെയ്യുക .
01:34 സെർച്ച്‌ ബോക്സിനു താഴെ Tux Typingഐക്കണ്‍ കാണുന്നു.
01:39 Tux Typingഐക്കണ്‍ ക്ലിക്ക് ചെയ്യുക
01:42 Tux Typingവിൻഡോ കാണുന്നു.
01:46 Tux Typingൽ ഉള്ള മെനുസ് ,
01:50 Fish Cascade –ഗെയിമിങ്ങിനായുള്ളത് Comet Zap – ഗെയിമിങ്ങിനായുള്ള മറ്റൊരിടം
01:56 Lessons – അക്ഷരങ്ങൾ മനസിലാക്കാനുള്ള പാഠങ്ങൾ ഉൾകൊള്ളുന്നു .
02:01 Options – വാക്കുകൾ എഡിറ്റ്‌ ചെയ്യാനും വാക്യങ്ങൾ ടൈപ്പ് ചെയ്യാനും tux typing പ്രൊജക്റ്റിന്റെ വിവരങ്ങൾ കാണാനും languageസെറ്റ് ചെയ്യാനും കഴിയുന്ന മെനുസ് ഉൾകൊള്ളുന്നു.
02:13 Quit – ഗെയിം ക്ലോസ് ചെയ്യുന്നു
02:16 ലെസ്സണ്‍സ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ പരിശീലിക്കാം
02:20 മെയിൻ മെനുവിൽLessons ക്ലിക്ക് ചെയ്യുക
02:23 ലെസ്സണ്‍ ഉൾകൊള്ളുന്ന വിന്ഡോ കാണുന്നു
02:26 ആദ്യത്തെ ലെസ്സണ്‍ പഠിക്കാം .
02:30 basic_lesson_01.xml.ക്ലിക്ക് ചെയ്യുക
02:35 നിർദേശങ്ങൾ അടങ്ങിയ വിന്ഡോ കാണുന്നു.അത് വായിക്കുക
02:41 ലെസ്സണ്‍ തുടങ്ങുവാനായി space bar പ്രസ്‌ ചെയ്യുക
02:45 കീ ബോർഡ്‌ ഉൾകൊള്ളുന്ന വിൻഡോ കാണുന്നു
02:48 ലെറ്റർ 'a' ടൈപ്പ് ചെയ്തു കൊണ്ട് പഠനം തുടങ്ങാം
02:52 പരിശീലനം തുടങ്ങുവാനായി 'p' പ്രസ്‌ ചെയ്യുക
02:56 ടൈപ്പ് ചെയ്യേണ്ട characters കാണിക്കുന്ന വിൻഡോ കാണുന്നു
03:01 ‘aaa aaa…..’ കാണുന്നു . ഇത് എന്താണ്?
03:07 നിങ്ങൾ ഈ അക്ഷരങ്ങൾ ടൈപ്പ് ചെയ്യണം
03:10 ഈ ലൈനിനെ Teacher’s line എന്ന് വിളിക്കാം
03:13 സാധാരണ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഇംഗ്ലീഷ് കീ ബോർഡ്‌ കാണുന്നു
03:19 'a'ക്ക് ചുറ്റുമുള്ള ചുവന്ന ചതുരം കാണുന്നില്ലേ ?,അത് സൂചിപ്പിക്കുന്നത് ഇപ്പോൾ ടൈപ്പ് ചെയ്യേണ്ട character ആണ്
03:27 കീ ബോർഡിലെ ആദ്യത്തെ വരി ,അക്കങ്ങളും special charactersഉം ബാക്ക് സ്പേസ് കീയുമാണ്
03:35 ടൈപ്പ് ചെയ്തവ ഡിലിറ്റ് ചെയ്യാൻ backspace key പ്രസ്‌ ചെയ്യുന്നു
03:39 കീ ബോർഡിൽ മൂന്ന് വരി ആൽഫബെറ്റസും ,അക്കങ്ങളും മറ്റ് ക്യാരകറ്റേഴ്സും ഉണ്ട്
03:51 കീ ബോർഡിലെ രണ്ടാമത്തെ വരി കാണിക്കുന്നത് ആൽഫബെറ്റസും മറ്റ് ക്യാരകറ്റേഴ്സും എന്റർ കീയും
03:58 അടുത്ത വരിയിലേക്ക് പോകാൻ എന്റർ കീ പ്രസ്‌ ചെയ്യണം .
04:02 കീ ബോർഡിലെ മൂന്നാമത്തെ വരി കാണിക്കുന്നത് ആൽഫബെറ്റസ് , colon/semicolon, capslock key
04:10 ക്യാപിറ്റൽ ലെറ്റർ ടൈപ്പ് ചെയ്യാൻ Caps Lock keyഉപയോഗിക്കാം .
04:14 കീ ബോർഡിലെ നാലാമത്തെ വരി കാണിക്കുന്നത് alphabets, special characters, shift key ഉം.
04:21 ക്യാപിറ്റൽ ലെറ്റർ ടൈപ്പ് ചെയ്യാൻ ഷിഫ്റ്റും ആല്ഫബെറ്റും ഒരുമിച്ചു പ്രസ്‌ ചെയ്യണം
04:27 കീബോർഡിൽ മുകളിൽ കാണുന്ന ക്യാരക്ടർ ടൈപ്പ് ചെയ്യാനായി ഷിഫ്റ്റും അതും കൂടി പ്രസ്‌ ചെയ്യണം.
04:34 ഉദാഹരണമായി,നമ്പർ 1 ന് മുകളിൽ exclamation mark ഉണ്ട്
04:39 exclamation mark ടൈപ്പ് ചെയ്യാനായി 1ന്റെ കൂടെ ഷിഫ്റ്റും പ്രസ്‌ ചെയ്യുക
04:44 കീബോർഡിലെ അഞ്ചാമത്തെ വരിയിൽ Ctrl, Alt, Function keys,space bar എന്നിവ കാണാം
04:52 Tux Typing keyboardഉം laptop keyboardഉം desktop keyboardഉം തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
05:00 ശ്രദ്ധിക്കു , Tux Typing keyboardഉം desktop keyboard ഉം laptop keyboardഉം തമ്മിൽ വ്യത്യാസം ഒന്നുമില്ല.
05:10 കീബോർഡിൽ നമ്മുടെ വിരലുകളുടെ ശരിയായ സ്ഥലം നോക്കുക
05:14 ഈ സ്ലൈഡ് നോക്കുക
05:16 ഇത് ഓരോ വിരലുകളും അവയുടെ പേരും കാണിക്കുന്നു. ഇടത് നിന്നും വലത്തേക്ക് നോക്കു
05:21 Little finger,

Ring finger, Middle finger, Index finger, Thumb.

05:27 കീ ബോർഡിന്റെ ഇടത് വശത്ത് ഇടത് കൈ വയ്ക്കുക
05:32 ലിറ്റിൽ ഫിംഗർ ‘A’ൽ വയ്ക്കുക .
05:35 റിംഗ് ഫിംഗർ ‘S’ ൽ
05:38 മിഡിൽ ഫിംഗർ‘D’ൽ
05:41 ഇൻഡക്സ്‌ ഫിംഗർ‘F’’ൽ
05:44 വലത് കൈ കീ ബോർഡിന്റെ വലത് വശത്ത് വയ്ക്കുക
05:49 ലിറ്റിൽ ഫിംഗർ colon/semi-colon കീയിൽ വയ്ക്കുക.
05:54 റിംഗ് ഫിംഗർ L”ൽ
05:56 മിഡിൽ ഫിംഗർK”ൽ
06:00 ഇൻഡക്സ്‌ ഫിംഗർJ”ൽ
06:03 സ്പേസ് ബാർ അടിക്കാൻ വലത്തേ തംബ് ഉപയോഗിക്കുക
06:08 കൈകളുടെ നിഴലുകൾ, ഒരു charater ടൈപ്പ് ചെയ്യേണ്ട ശരിയായ ഫിംഗർ കാട്ടി തരുന്നു
06:14 ഇടത് കൈയിലെ ലിറ്റിൽ ഫിംഗറിൽ ചുവപ്പ് നിറത്തിലെ വട്ടം എന്താണ് ?
06:19 നിങ്ങൾ ഈ വിരൽ a” ടൈപ്പ് ചെയ്യാൻ ഉപയോഗിക്കണം .
06:23 നേരത്തെ പറഞ്ഞ പോലെ വിരലുകൾ കീ ബോർഡിൽ വയ്ക്കുക
06:29 ടൈപ്പ് ചെയ്യാൻ തുടങ്ങാം
06:32 നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ അക്ഷരങ്ങൾ ടീച്ചേര്‍സ് ലൈനിന് താഴെ കാണുന്നു
06:39 ഇതിനെ സ്റ്റുടന്റ് ലൈൻ എന്ന് വിളിക്കാം
06:42 ഇപ്പോൾ ടീച്ചേര്‍സ് ലൈനിൽ ഇല്ലാത്ത ഒരു അക്ഷരം ടൈപ്പ് ചെയ്യാം .
06:47 തെറ്റായി ടൈപ്പ് ചെയ്ത അക്ഷരങ്ങൾ നിങ്ങൾക്ക് സ്റ്റുടന്റ് ലൈനിൽ കാണാമോ ?കാണില്ല
06:53 കീബോർഡിലെ തെറ്റായി ടൈപ്പ് ചെയ്ത character ന് മുകളിൽ ഒരു X” മാർക്ക്‌ കാണപ്പെടുന്നു
06:59 കുറച്ച് അക്ഷരങ്ങൾ കൂടി ടൈപ്പ് ചെയ്യാം
07:02 ഇപ്പോൾ നമ്മുടെ ടൈപ്പിംഗിന് ലഭിച്ച മാർക്കുകൾ നോക്കാം
07:07 ഇടത് വശത്തുള്ള ഫീൽഡുകൾ എന്തിനെ കാണിക്കുന്നുവെന്ന് ഇപ്പോൾ തന്നെ നിങ്ങൾ ഊഹിച്ചിരിക്കും
07:13 Time-നിങ്ങളുടെ ടൈപ്പിംഗ് സ്പീഡ് കാണിക്കുന്നു
07:17 Chars-ടൈപ്പ് ചെയ്ത അക്ഷരങ്ങളുടെ എണ്ണം കാണിക്കുന്നു
07:21 CPM- ഒരു മിനിറ്റിൽ ടൈപ്പ് ചെയ്ത അക്ഷരങ്ങൾ കാണിക്കുന്നു
07:26 WPM-ടൈപ്പ് ചെയ്ത വാക്കുകളുടെ എണ്ണം കാണിക്കുന്നു
07:31 Errors-നിങ്ങൾ വരുത്തിയ തെറ്റുകളുടെ എണ്ണം കാണിക്കുന്നു
07:34 Accuracy-ടൈപ്പിങിന്റെ കൃത്ത്യത
07:40 മെയിൻ മെനുവിലേക്ക് പോകുവാനായി രണ്ടു പ്രാവിശ്യംEscape കീ അടിക്കുക
07:45 ടൈപ്പിംഗ് ലെസ്സണിന്റെ ആദ്യ പാഠം പഠിച്ചു !
07:47 ആദ്യം കുറഞ്ഞ വേഗതയിൽ കൃത്യതയോടെ ടൈപ്പ് ചെയ്ത് പഠിക്കണം
07:52 തെറ്റുകൾ ഇല്ലാതെ കൃത്യതയോടെ ടൈപ്പ് ചെയ്യാൻ പഠിച്ചാൽ വേഗത കൂട്ടാം
07:59 ഇതോടെ Tux Typing ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു .
08:03 ഇവിടെ പഠിച്ചത് Tux typing interface ആണ് . ടൈപ്പിംഗിന്റെ ആദ്യ പാഠം പൂര്‍ത്തിയാക്കി
08:11 നിങ്ങൾക്കായി ഒരു അസ്സിഗ്ന്മെന്റ്
08:13 basic_lesson_02.xmlതുറക്കുക
08:19 ഇത് പരിശീലിക്കുക
08:21 ഇതിലെ എല്ലാ അക്ഷരങ്ങളും ടൈപ്പ് ചെയ്തിട്ട് Enterകീ അടിക്കുക
08:26 ഇത് പോലെ മറ്റ് പാഠങ്ങളും പരിശീലിക്കാം.
08:30 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക.
08:33 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:36 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഇതു ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
08:41 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
08:43 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു
08:46 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:50 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,"contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക
08:56 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
09:00 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
09:08 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് .
09:19 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Shalu sankar, Vijinair