Difference between revisions of "C-and-C++/C2/Relational-Operators/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 1: Line 1:
+
 
 
{| border=1
 
{| border=1
 
+
|'''Time'''
!'''Time'''
+
|'''Narration'''
 
+
!'''Narration'''
+
  
 
|-
 
|-

Latest revision as of 10:34, 22 July 2014

Time Narration
00:01 C, C++ ലെ Relational Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 Relational operators ആയ,
00:11 less than. ഉദാഹരണം : a < b
00:14 greater than. ഉദാഹരണം :a > b
00:17 less than or equal to. ഉദാഹരണം : a <= b
00:22 greater than or equal to. ഉദാഹരണം :a >= b
00:27 equal to. ഉദാഹരണം :a == b
00:30 not equal to. ഉദാഹരണം :a != b
00:37 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 operating system
00:42 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1
00:50 ആമുഖത്തോടെ തുടങ്ങാം.
00:53 integer, floating point അക്കങ്ങളെ താരതമ്യം ചെയ്യാൻ Relational operators ഉപയോഗിക്കുന്നു.
00:57 relational operators ഉപയോഗിക്കുന്ന expressions, തെറ്റിന് 0 ഉം ശരിയ്ക്ക് 1 ഉം return ചെയ്യുന്നു.
01:04 C പ്രോഗ്രാമിന്റെ സഹായത്തോടെ relational operators വിശദീകരിക്കാം.
01:09 പ്രോഗ്രാം നേരത്തെ തയാറാക്കിയിട്ടുണ്ട്.
01:11 അതിനാൽ എഡിറ്റർ തുറന്ന് കോഡ് വിശദമാക്കാം.
01:15 ആദ്യമായി a , b വേരിയബിളുകൾ declare ചെയ്യുന്നു.
01:20 printf സ്റ്റേറ്റ്മെന്റ് യൂസറിനോട് aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു.
01:26 a ക്കും b ക്കും നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു.
01:32 ഇവിടെ greater than operator ഉണ്ട്.
01:35 ഇത് opertaorന്റെ ഇരു വശത്തുമുള്ള operandsനെ താരതമ്യം ചെയ്യുന്നു.
01:38 a, b യെക്കാൾ വലുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു.
01:43 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
01:47 മുകളിലത്തെ കണ്‍ഡിഷൻ തെറ്റാണെങ്കിൽ ഇതിനെ പരിഗണിക്കുന്നില്ല.
01:50 control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് നീങ്ങുന്നു.
01:53 ഇവിടെ less than operator കാണാം.
01:56 ഇതും operands നെ താരതമ്യം ചെയ്യുന്നു.
01:57 a, b യെക്കാൾ ചെറുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു.
02:02 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
02:06 അല്ലെങ്കിൽ അത് പരിഗണിക്കുന്നില്ല.
02:09 ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം.
02:13 താഴെയുള്ളവ കമന്റ്‌ ചെയ്യാം.
02:16 ടൈപ്പ് ചെയ്യുക /*
02:21 */
02:24 സേവ് ക്ലിക്ക് ചെയ്യുക.
02:26 ഫയൽ relational.c എന്ന് സേവ് ചെയ്യുന്നു.
02:29 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
02:35 കംപൈൽ ചെയ്യാൻ gcc space relational dot c space -o space rel ടെർമിനലിൽ ടൈപ്പ് ചെയ്യുക.
02:49 എന്റർ പ്രസ് ചെയ്യുക.
02:51 എക്സിക്യൂട്ട് ചെയ്യാൻ, ./rel ടൈപ്പ് ചെയ്ത്, എന്റർ പ്രസ് ചെയ്യുക.
02:56 aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു.
03:01 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു,
03:03 8 is greater than 3.
03:07 a ക്കും b ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാം.
03:11 കോഡിലേക്ക് തിരികെ വരാം.
03:14 ഇവിടെ നിന്ന് കമന്റ്‌ നീക്കം ചെയ്ത്,
03:18 ഇവിടെ അത് കൊടുക്കുന്നു.
03:24 less than or equal to operator നോക്കാം.
03:28 ഇത് operator ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു.
03:33 a, b യെക്കാൾ ചെറുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ ഇത് "true” return ചെയ്യുന്നു.
03:38 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
03:42 തെറ്റാണെങ്കിൽ അത് പരിഗണിക്കുന്നില്ല.
03:45 control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു.
03:49 അടുത്തത് greater than or equal to operator.
03:52 ഇത് a യും b യും താരതമ്യം ചെയ്ത് a, bയെക്കാൾ വലുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ returns ചെയ്യുന്നു.
04:00 കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
04:05 ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം.
04:07 സേവ് ക്ലിക്ക് ചെയ്യാം.
04:09 ടെർമിനലിലേക്ക് തിരിച്ചു വരിക.
04:12 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
04:17 aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു.
04:22 ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു.
04:25 8 is greater than or equal to 3.
04:30 കോഡിന്റെ ബാക്കി ഭാഗത്തേക്ക്‌ തിരിച്ചു വരിക.
04:33 ഇവിടങ്ങളിലെ മൾട്ടിലൈൻ കമന്റുകൾ നീക്കം ചെയ്യുക.
04:43 ഇപ്പോൾ നമുക്ക് equal to operator നോക്കാം.
04:47 ഇതിനായി ഇരട്ട സമ ചിഹ്നം ഉപയോഗിക്കുന്നു.
04:50 രണ്ട് operands ഉം ഒന്നിനോടൊന്ന് സമമാണെങ്കിൽ true return ചെയ്യുന്നു.
04:57 aയും bയും സമമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
05:00 അങ്ങനെയല്ലെങ്കിൽ control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു.
05:06 ഇത് പോലെ നമുക്ക് not equal to operatorഉം ഉണ്ട്.
05:08 operands ഒന്നിനൊന്നു സമമല്ലെങ്കിൽ ഈ operator “true” return ചെയ്യുന്നു.
05:15 a, bക്ക് സമമല്ലെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
05:20 പ്രോഗ്രാമിന്റെ അവസാന ഭാഗത്ത്‌ Return 0;.
05:24 സേവ് ക്ലിക്ക് ചെയ്യുക.
05:26 ടെർമിനലിലേക്ക് തിരിച്ചു വരിക.
05:28 നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
05:32 aക്ക് 8ഉം b ക്ക് 3ഉം നല്കുക.
05:38 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു.
05:40 8 is not equal to 3.
05:44 നമ്മൾ relational operaotors എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടു.
05:48 വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക.
05:51 ഇപ്പോൾ C++ല്‍ ഇതുപോലെയൊരു പ്രോഗ്രാം എഴുതാൻ എളുപ്പമാണ്.
05:56 syntaxൽ കുറച്ച് വ്യത്യാസങ്ങൾ ഉണ്ട്.
05:59 C++ല്‍ കോഡ് നേരത്തേ തന്നെ എഴുതിയിട്ടുണ്ട്.
06:04 C++ലെ relational operatorsന്റെ കോഡിതാണ്.
06:08 ഹെഡറിലെ വ്യത്യാസം ശ്രദ്ധിക്കുക.
06:12 ഇവിടെ using സ്റ്റേറ്റ്മെന്റും ഉണ്ട്.
06:15 C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റ് cout ആണ്.
06:19 C++ലെ ഇൻപുട്ട് സ്റ്റേറ്റ്മെന്റ് cin.
06:22 ഈ വ്യത്യാസങ്ങൾക്ക് പുറമേ രണ്ട് കോഡും ഒരേ പോലെയാണ്.
06:26

സേവ് ക്ലിക്ക് ചെയ്യുക.

06:28 ഫയൽ .cpp എക്സ്‌റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
06:32 relational.cpp എന്ന് ഫയൽ സേവ് ചെയ്യുന്നു.
06:37 കോഡ് കംപൈൽ ചെയ്യാം.
06:39 ടെർമിനൽ തുറന്ന് g++ relational.cpp space minus o space rel1 ടൈപ്പ് ചെയ്യുക.
06:50 എക്സിക്യൂട്ട് ചെയ്യാൻ ./ rel1 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
06:56 aക്ക് 8ഉം b ക്ക് 3ഉം നല്കുന്നു.
07:00 ഔട്ട്‌പുട്ട് കാണുന്നു.
07:02 C പ്രോഗ്രാമിലെ അതേ ഔട്ട്‌പുട്ട് ഇവിടെയും കാണുന്നു.
07:07 നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം.
07:10 പ്രോഗ്രാമിലേക്ക് തിരികെ വരുക.
07:13 ഡബിൾ equal to ചിഹ്നം മാറ്റി സിംഗിൾ equal to ചിഹ്നം കൊടുക്കുക.
07:19 സേവ് ക്ലിക്ക് ചെയ്യുക.
07:21 ടെർമിനലിലേക്ക് തിരികെ വരിക.
07:23 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
07:33 ഇവിടെ 3 is equal to 3 എന്ന് കാണുന്നു.
07:37 പ്രോഗ്രാമിലേക്ക് തിരികെ വരിക.
07:40 ഇതെന്തന്നാൽ ഇവിടെ നമുക്കൊരു assignment operator ഉണ്ട്.
07:43 അതിനാൽ, bയുടെ മൂല്യം aക്ക് assign ചെയ്യുന്നു.
07:46 തെറ്റ് തിരുത്താം.
07:49 equal to ചിഹ്നം ടൈപ്പ് ചെയ്യുക.
07:51 സേവ് ക്ലിക്ക് ചെയ്യുക.
07:54 ടെർമിനലിലേക്ക് തിരിച്ച് വരിക.
07:56 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
08:04 ഔട്ട്‌പുട്ട് ഇപ്പോൾ ശരിയായി.
08:06 ചുരുക്കത്തിൽ
08:08 ഇവിടെ പഠിച്ചത്
08:10 Relational operators,
08:12 less than. ഉദാഹരണം : a < b
08:14 greater than. ഉദാഹരണം : a>b
08:17 less than or equal to. ഉദാഹരണം : a<=b
08:22 greater than or equal to. ഉദാഹരണം :a>=b
08:27 equal to. ഉദാഹരണം :a==b
08:29 not equal to. ഉദാഹരണം :a!=b
08:34 ഒരു അസൈന്മെന്റ്
08:35 മൂന്ന് വിദ്യാർഥികളുടെ മാർക്കുകൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന പ്രോഗ്രാം എഴുതുക.
08:39 മാർക്കുകൾ താരതമ്യം ചെയ്ത് ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് കാണുക.
08:43 രണ്ടോ അതിലധികമോ വിദ്യാർഥികൾ ഒരേ മാർക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
08:48 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:51 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:54 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:58 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09:00 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:03 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:06 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
09:14 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:18 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:24 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:34 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble