Difference between revisions of "Health-and-Nutrition/C2/Side-lying-hold-for-breastfeeding/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{|border=1 |<center>Time</center> |<center>Narration</center> |- | 00:01 | '''Side-Lying''' ഹോൾഡ് എന്ന സ്പോക്കൺ ട്യൂട്ടോ...")
 
 
(One intermediate revision by one other user not shown)
Line 2: Line 2:
 
|<center>Time</center>  
 
|<center>Time</center>  
 
|<center>Narration</center>  
 
|<center>Narration</center>  
 
  
 
|-
 
|-
Line 101: Line 100:
 
|-
 
|-
 
| 02:36
 
| 02:36
| കുഞ്ഞിന്റെ പിറകിലുള്ള ശരീരത്തിൽ അവളുടെ ശരീരം  അടക്കിപ്പിടിക്കാൻ അമ്മയ്ക്ക് കഴിയും.
+
|കുഞ്ഞിനെ കൂടുതൽ അടുപ്പിക്കാൻ അമ്മക്ക് കുഞ്ഞിന്റെ ശരീരത്തിനു പിന്നിൽ ഒരു തലയിണ വെക്കാം .
  
 
|-
 
|-
Line 344: Line 343:
 
|  09:50
 
|  09:50
 
|  ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.പങ്കുചേർന്നതിന് നന്ദി.
 
|  ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.പങ്കുചേർന്നതിന് നന്ദി.
  }
+
  |}

Latest revision as of 17:32, 25 July 2019

Time
Narration
00:01 Side-Lying ഹോൾഡ് എന്ന സ്പോക്കൺ ട്യൂട്ടോറിയ ലി ലേക്കു സ്വാഗതം .
00:06 അമ്മയ്ക്കും കുഞ്ഞിനുമായി ശരിയായ മുലയൂട്ടൽ ഹോൾഡ് തെരഞ്ഞെടുക്കുന്നത് ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കും,
00:13 മുലയൂട്ടുന്നതിനു മുമ്പു അമ്മക്കു വേണ്ട തയാർ എടുപ്പുകൾ , side-lying ഹോൾഡ് എങ്ങിനെ ചെയ്യാം.
00:20 നമുക്ക് തുടങ്ങാം. ലോകമെമ്പാടുമുള്ള അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് വ്യത്യസ്ത തരാം ഹോൾഡ് ഉപയോഗിച്ചാണ് .
00:27 ഒരു മുൻ ട്യൂട്ടോറിയലിൽ ചർച്ച ചെയ്തതുപോലെ,

ഒരു അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച മുലയൂട്ടൽ ഹോൾഡ് അമ്മയും കുഞ്ഞും മുലയൂട്ടുന്നതിന്റെ മുഴുവൻ സമയവും സുഖകരമായി ഇരിക്കുന്നതാണ് .

00:40 അമ്മയുടെ നെഞ്ചിലേക്ക് കുഞ്ഞിന് ആഴത്തിൽ അടുപ്പം കിട്ടണം
00:45 മതിയായ പാൽ ലഭിക്കുന്നു.
00:49 Side-lying ഹോൾഡ് എന്ന പേരിൽ ഉള്ള ഒരു പുതിയ ഹോൾഡ് പഠിയ്ക്കാം .
00:54 ഈ ഹോൾഡ് ശുപാർശ ചെയ്യുന്നത് -രാത്രി കാലങ്ങളിൽ മുല ഊട്ടുന്ന അമ്മമാർക്ക്
00:59 അല്ലെങ്കിൽ അമ്മയ്ക്ക് സിസേറിയൻ പ്രസവം ആയിരുന്നു എങ്കിൽ
01:03 അല്ലെങ്കിൽ അമ്മ ക്ഷീണിത ആകുമ്പോൾ
01:06 കുഞ്ഞിന് പാൽ നൽകുന്നതിനു മുമ്പ് അമ്മ സോപ്പും വെള്ളവും ഉപയോഗിച്ച് അവളുടെ കൈ കഴുകണം.

അവളുടെ കൈകൾ ശരിയായി ഉണക്കണം .

01:14 അതിനുശേഷം തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുക.
01:18 മുലയൂട്ടുന്ന അമ്മമാർ ശരാശരി 750 മുതൽ 850 മില്ലി ലിറ്റർ വരെ പ്രതിദിനം പാൽ ഉത്പാദിപ്പിക്കുന്നു.

അതിനാൽ, അവർ ദിവസവും വെള്ളം കുടിക്കുന്നതിന്റെ അളവ് വർദ്ധിപ്പിക്കേണ്ടതുണ്ട്.

01:30 അടുത്തതായി അമ്മ കുഞ്ഞിനെ മുലയൂട്ടാൻ ആഗ്രഹിക്കുന്ന മുല തുറക്കണം .
01:35 അവളുടെ ബ്രാ അല്ലെങ്കിൽ ബ്ലൗസ് മൂലയ്ക്ക് സമ്മർദ്ദം കൊടുക്കുന്നില്ല എന്നു ഉറപ്പാക്കണം .
01:41 അടുത്തതായി, അമ്മ മുല കൊടുക്കുവാൻ പോകുന്ന മുലയുടെ വശത്തു സുഖകരമായി കിടക്കണം
01:48 അവൾ തലയുടെ അടിയിൽ ഒരു തലയിണ വെക്കണം . ഉറക്ക സമയത്തു തിരിഞ്ഞു മറഞ്ഞു പോകാതിരിക്കാൻ അവളുടെ കാലുകൾക്കിടയിൽ തലയിണ വെക്കണം
01:57 ഈ ചിത്രത്തിലെ അമ്മ അവളുടെ കുഞ്ഞിനെ അവളുടെ വലത് മുലയിൽ നിന്നും മുല കൊടുക്കുന്നു അതുകൊണ്ട് അവൾ അവളുടെ വലതു മുല വലതു ഭാഗത്ത് ആക്കി കിടക്കുന്നു.
02:06 അടുത്തതായി, കുഞ്ഞിൻറെ ശരീരം കൃത്യമായി എങ്ങനെ ആയിരിക്കണം എന്ന് പഠിക്കാം.
02:12 അയാളുടെ വയർ കുഞ്ഞിന്റെ ശരീരത്താൽ മൃദുവായി അമർത്തിപ്പിടിക്കുന്ന രീതിയിൽ കുഞ്ഞിനെ അവളുടെ വലത് ഭാഗത്ത് വയ്ക്കുക,
02:21 അമ്മ കിടക്കുന്ന ഭാഗത്ത് കൈ കൊണ്ട് കുഞ്ഞിൻറെ പിൻ ഭാഗം സപ്പോർട് കൊടുക്കണം .
02:29 ഈ ചിത്രത്തിൽ അമ്മ അവളുടെ കുഞ്ഞിനെ വലതു കൈകൊണ്ട് സപ്പോർട് ചെയുന്നു .
02:36 കുഞ്ഞിനെ കൂടുതൽ അടുപ്പിക്കാൻ അമ്മക്ക് കുഞ്ഞിന്റെ ശരീരത്തിനു പിന്നിൽ ഒരു തലയിണ വെക്കാം .
02:42 അവരുടെ ശരീരങ്ങൾ തമ്മിലുള്ള കുറഞ്ഞ ദൂരം കുട്ടിക്കു മുലപ്പാൽകിട്ടുവാൻ ഉള്ള പരിശ്രമം കുറയ്ക്കും .
02:49 കുഞ്ഞിന് ആഴത്തിൽ മുലയിലേക്ക് അടുക്കാൻ എളുപ്പമായിരിക്കും .
02:55 ഓർമ്മിക്കുക- അമ്മ ഒരിക്കലും അവളുടെ നടു കുനിച്ചു കുഞ്ഞിനെ മുലയുടെ അടുത്തേക്ക് കൊണ്ടുവരരുത്

ഇത് കുഞ്ഞിൻറെ വയറും അമ്മയുടെ ശരീരവും തമ്മിലുള്ള അകലം വർദ്ധിപ്പിക്കും.

03:06 'അമ്മ അവളുടെ നടു നിവർത്തി കുഞ്ഞിനെ അവളുടെ നെഞ്ചിലേക്ക് കൊണ്ടുവരണം.
03:12 രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം ശിശുവിന്റെ മുഴുവൻ ശരീരം ഏത് ദിശയിൽ ആയിരിക്കണം എന്നാണ് .
03:21 ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ തലയും കഴുവും ശരീരവും ഒരേ ദിശയിലാണ് എന്ന് നിങ്ങൾ ശ്രദ്ധിച്ചിരിക്കും .
03:31 അതുപോലെ ലയൂട്ടുന്ന സമയത്ത് എല്ലായ്പ്പോഴും കുഞ്ഞിന്റെ തലയും കഴുത്തും ശരീരവും ഒരേ ദിശയിലായിരിക്കണം
03:39 ഇത് ശിശുവിന് പാൽ ഇറക്കുന്നത് എളുപ്പമാക്കും.
03:44 കുഞ്ഞിന്റെ ശരീരം പിക്‌ടിയ്ക്കുന്ന മൂന്നാമത്തെ പോയിന്റ് ലാണ് നമ്മൾ
03:50 കുഞ്ഞിൻറെ ശരീരത്തിന്റെ പിൻഭാഗം 'അമ്മ കൈ കൊണ്ട് സപ്പോർട് കൊടുക്കണം
03:54 അല്ലെങ്കിൽ കുഞ്ഞിന് ആഴത്തിൽ അടുപ്പം കിട്ടാൻ വളരെയധികം പരിശ്രമിക്കേണ്ടിവരും.
04:01 അടുത്തതു കുഞ്ഞിന്റെ മൂക്കിൻറെയും ചർമ്മത്തിൻറെയും സ്ഥാനം നോക്കാം.
04:07 കുഞ്ഞിൻറെ മൂക്ക് മുലക്കണ്ണിന്റെ അതെ ലൈനിൽ ആയിരിക്കണം .
04:13 കുഞ്ഞിന്റെ മൂക്കു മുന്വശത്തേക്കു മുലയോട് വളരെ അടുത്തായിരിക്കണം.
04:17 അത് കുഞ്ഞിന് വായ പിടിയ്ക്കുന്ന സമയത്തു ഏരിയോള യുടെ താഴത്തെ ഭാഗം കൂടുതൽ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
04:25 അങനെ താഴ്ത്തെ താടിയെല്ലും കൂടുതൽ പാൽ കുടിക്കാൻ ഉപയോഗിക്കും
04:32 ദയവായി ശ്രദ്ധിക്കുക - മുലകണ്ണിനു ചുറ്റുമുള്ള ഇരുണ്ട ഭാഗമാണ് ഏരിയോള.
04:39 ഇപ്പോൾ കുഞ്ഞിനെ ശരിയായി പിടിച്ചിട്ടുണ്ട് . നമുക്ക് മുല എങ്ങനെ പിടിക്കാം എന്ന് പഠിക്കാം.
04:46 ഒഴിഞ്ഞ കൈ യിലെ വിരലുകൾ ഉപയോഗിച്ച്, അമ്മ അവളുടെ മുല സി ആകൃതിയിലുള്ള പിടിയ്ക്കണം .
04:55 ഈ ചിത്രത്തിലെ അമ്മ അവളുടെ വലതു മുല ഇടതു കൈ കൊണ്ട് പിടിച്ചിരിക്കുന്നു .
05:05 എല്ലായ്പ്പോഴും മുലയിൽ പിടിയ്ക്കുന്ന വിരലുകൾ കുഞ്ഞിന്റെ ചുണ്ടിന്റെ ദിശയിലായിരിക്കണം.
05:13 എന്തുകൊണ്ട്? ഒരു ലളിതമായ ഉദാഹരണം കൊണ്ട് നമുക്ക് ഇത് മനസിലാക്കാം.
05:18 നാം ഒരു വട പാവ് അല്ലെങ്കിൽ ബർഗർ കഴിക്കുമ്പോൾ നമ്മുടെ ചുണ്ട് തിരശ്ചീനമായി തുറക്കുന്നു.
05:25 ഒരു വലിയ കട്ടി എടുക്കാൻ വട പാവ് അല്ലെങ്കിൽ ബർഗർ തിരശ്ചീനമായി ആണ് ഉള്ളത് .
05:31 ഇവിടെ, തള്ള വിരലും കൈവിരലുകളും ചുണ്ടിന്റെ ദിശയിലാണ്.
05:37 നമ്മൾ വട പാവ് അല്ലെങ്കിൽ ബർഗർ ലംബമായാണ് പിടിക്കുന്നതെങ്കിൽ, നമുക്ക് ഒരു വലിയ കടി എടുക്കാൻ കഴിയില്ല.
05:44 അതുപോലെ, കുഞ്ഞിന്റെ ചുണ്ടിന്റെ ദിശ നിരീക്ഷിക്കുക.

ചുണ്ടുകൾ ഇവിടെ തിരശ്ചീനമാണ്.

05:51 അമ്മയുടെ തള്ളവിരലും വിരലുകളും മുലയിൽ തിരശ്ചീനമായി വയ്ക്കുക.
05:59 ഇത് കുഞ്ഞിനെ താഴത്തെ ഏരിയോള യുടെ വലിയൊരു ഭാഗമെടുക്കുവാൻ സഹായിക്കും.
06:05 കുഞ്ഞിന്റെ ചുണ്ടിന്റെ ദിശയിൽ ആയിരിക്കുന്ന തിന് പുറമേ, അമ്മയുടെ തള്ളവിരൽ വിരലുകളും എല്ലായ്പ്പോഴും മുലക്കണ്ണിൽ നിന്ന് മൂന്ന് വിരലുകൾ അകലത്തിൽ ആയിരിക്കണം.
06:18 വീണ്ടും, ഒരു വാടാ പാവ് അല്ലെങ്കിൽ ബർഗർ കഴിക്കുമ്പോൾ, അത് വളരെ അടുത്താണെങ്കിൽ, നമ്മുടെ വിരലുകൾ വലിയ കടി എടുക്കുന്നതിൽ നിന്നും നമ്മുടെ വായയെ തടസ്സപ്പെടുത്തും .
06:28 അത് വളരെ അകലെയാണെങ്കിൽ, അത് നമ്മുടെ വായിൽ ശരിയായി ആകൃതിയിൽ വരില്ല .
06:34 അതിനാൽ, ഒരു വലിയ കടി എടുക്കാനുള്ള ശരിയായ ദൂരത്ത് നമ്മൾ പിടിക്കുന്നു.
06:40 അത് പോലെ കുഞ്ഞിന്, ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ , മുലക്കണ്ണിൽ നിന്ന് 3 വിരലുകൾ ദൂരം ആണ് ശരിയായിട്ടുള്ളത് .
06:49 അമ്മയുടെ വിരലുകൾ കുഞ്ഞിന്റെ വായയെ താഴത്തെ areola എടുക്കുന്നതിൽ നിന്നും തടയുന്നില്ല എന്ന് ഈ ദൂരം ഉറപ്പാക്കും .
06:58 വളരെ ചെറിയ തോതിൽ പാൽ വരുന്ന പോലെ മാത്രമേ 'അമ്മ മുല അമർത്താൻ പാടൂ.
07:05 കൂടുതൽ പാൽ പുറത്തു വരാൻ areola ക്കു താഴെയുള്ള വലിയ പാൽ കുഴികൾ അമ്മ അമർത്തണം
07:12 കുഞ്ഞിനെ ആഴത്തിൽ അടുപ്പിക്കാൻ സഹായിക്കുന്നതിന് മുല കൃത്യമായി രൂപപെടുത്തണം .
07:19 വാടാ പാവ് അല്ലെങ്കിൽ ബർഗറിന്റെ ഉദാഹരണം നമുക്ക് നോക്കാം.
07:24 വാടാ പാവ്അല്ലെങ്കിൽ ബർഗർ ശരിയായി പിടിച്ചതിനു ശേഷം ഒരു വലിയ കടി എടുക്കാൻ നമ്മൾ എല്ലായ്പ്പോഴും അത് ശരിയായി അമർ ത്തണം
07:32 അതുപോലെ തന്നെ, അമ്മ അവളുടെ മുല ഒരു വശത്തു നിന്ന് സി ആകൃതിയിൽ പിടിയ്ക്കണം .

ഇത് കുഞ്ഞിനെ വായിൽ മുല യുടെ വലിയൊരു ഭാഗം എടുക്കാൻ സഹായിക്കും.

07:46 എന്നാൽ ഓർക്കുക, അമ്മ അവളുടെ മുല ഒരു കത്രിക ആകൃതിയിൽ പിടിയ്ക്കരുത്
07:53 കത്രിക ആകൃതിയിൽ പിടിയ്ക്കുന്നത് മുല പിഞ്ഞി വലിഞ്ഞു നിപ്പിൾ ഫീഡിങ് നു കാരണമാകും
08:00 തള്ള വിരലും മറ്റു വിരലുകളും കൊണ്ട് മുലയിൽ തുല്യമായി അമർത്തുന്നു ണ്ടെന്ന് ഉറപ്പാക്കുക.
08:07 അല്ലാത്തപക്ഷം, മുലക്കണ്ണുകൾ മുകളിലേക്കോ താഴേക്കോ നീങ്ങും
08:14 കുഞ്ഞിനു മുലയിലേക്ക് ആഴത്തിൽ അടുപ്പം കിട്ടില്ല .
08:19 ഇപ്പോൾ, കുഞ്ഞിന് വശത്തിൽ പിടിച്ചുള്ള മുലയൂട്ടുന്നതിനായി തയ്യാറാണ്.
08:27 കുഞ്ഞിനു മുല യിലേക്കുള്ള ശരിയായ അടുപ്പം കിടന്നത് ഒരേ പരമ്പരയിലെ മറ്റൊരു വീഡിയോയിൽ വിശദീകരിച്ചു.
08:34 കുഞ്ഞിന് ആഴത്തിൽ അടുപ്പം ആയിട്ടുണ്ടങ്കിൽ ഉടൻ തന്നെ അമ്മ അവളുടെ കൈയിൽ നിന്ന് മുല വിടണം
08:41 'അമ്മ കുഞ്ഞിനെ പിറകു വശിത്ത് നിന്നും അവളുടെ ശരീരത്തിലേക്ക് കൂടുതൽ അടുപ്പിക്കണം
08:49 കൂടാതെ, 'അമ്മ അവളുടെ മറ്റേ കൈ കുഞ്ഞിൻറെ പിറകിൽ നിന്ന് മാറ്റി കുഞ്ഞിന്റെ ശരീരത്തിൽ 90 ഡിഗ്രിയിൽ സൂക്ഷിക്കണം.
08:58 ആ കൈയിലെ മുട്ടു വളച്ചു പിടിക്കണം ആ കൈ തലയിണക്കു താഴെയായി മുറുകെ പിടിക്കണം.
09:04 ഈ ചിത്രത്തിലെ അമ്മ തന്റെ വലത് മുല ഇടതു കൈയിൽ നിന്ന് വിട്ടു.
09:11 കുഞ്ഞിന്റെ പിറകു ഇടത് കൈ കൊണ്ട് പിടിച്ച് കുഞ്ഞിനെ അവളുടെ ശരീരം അടുപ്പിക്കാൻ അവൾ ഇടത് കൈ ഉപയോഗിച്ച് ഉപയോഗിക്കുന്നു.
09:19 അവൾ വലതു കൈ കുഞ്ഞിന്റെ പിൻഭാഗത്തുനിന്ന് മാറ്റി.
09:22 അവൾ 90 ഡിഗ്രിയിൽ തന്റെ ശരീ രത്തോട് ചേർക്കുന്നു
09:26 അവളുടെ വലത് കൈ മുട്ട് വളയ്ക്കുന്നു
09:29 അവളുടെ വലതു കൈ തലയിണയ്ക്കു താഴെ ആണ് .
09:33 ആദ്യത്തെ മുലയിൽ നിന്നും പാൽ കൊടുത്ത ശേഷം ,

അമ്മ തന്റെ മറ്റ് മുല യിൽ നിന്ന് പാൽ കൊടുക്കാൻ ആഗ്രഹിക്കുഞ്ഞു എങ്കിൽ 'അമ്മ മറുവശത്ത് കിടക്കണം .

09:43 ഇടത് മുലയിൽ നിന്ന്നും മുല കൊടുക്കാൻ ഈ ചിത്രത്തിലെ അമ്മ ഇടതുവശത്തെ ക്കു തിരിഞ്ഞു
09:50 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

PoojaMoolya, Vijinair