Difference between revisions of "LibreOffice-Impress-on-BOSS-Linux/C2/Creating-a-presentation-document/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 || '''Time''' || '''Narration''' |- ||00:00 ||LibreOffice Impressൽ ഒരു presentation ഡോക്യുമെന്റ് സൃഷ്ടിക്കു...")
 
 
Line 135: Line 135:
 
|-
 
|-
 
||04:02
 
||04:02
||fontമാറ്റുന്നതിനായി മെയിൻ മെനുവിലെ  "Format"ഉം എന്നിട്ട്  "Character" ഓപ്ഷനും ഉപയോഗിക്കാവുന്നതാണ്.   
+
||font മാറ്റുന്നതിനായി മെയിൻ മെനുവിലെ  "Format"ഉം എന്നിട്ട്  "Character" ഓപ്ഷനും ഉപയോഗിക്കാവുന്നതാണ്.   
 
|-
 
|-
 
||04:09
 
||04:09

Latest revision as of 12:07, 4 February 2015

Time Narration
00:00 LibreOffice Impressൽ ഒരു presentation ഡോക്യുമെന്റ് സൃഷ്ടിക്കുന്നതും basic formattingനെയും കുറിച്ചുള്ള സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്, Impress വിൻഡോയുടെ ഭാഗങ്ങൾ, slides insert ചെയ്യുകയും copy ചെയ്യുകയും ചെയ്യുന്നത്, fontകളും അവ ഫോർമാറ്റ്‌ ചെയ്യുന്നതും.
00:21 ഇതിനായി ഉപയോഗിക്കുന്നത് GNU Linux Operating System, LibreOffice Suite version 3.3.4.
00:29 കഴിഞ്ഞ ട്യൂട്ടോറിയലിൽ സൃഷ്ടിച്ച നമ്മുടെ presentation “Sample Impress” തുറക്കാം.
00:35 സ്ക്രീനിൽ എന്തൊക്കെയുണ്ടെന്ന് നോക്കാം.
00:39 മദ്ധ്യ ഭാഗം ‘Workspace’, ഇതാണ് നമ്മുടെ പ്രവർത്തന മേഖല.
00:44 “Workspace”ന് “View buttons” എന്ന അഞ്ച്‌ ടാബുകളുണ്ട്.
00:49 നിലവിൽ “Normal” ടാബ് തിരഞ്ഞെടുത്തിട്ടുണ്ട്.
00:52 സ്ലൈഡുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനപ്പെട്ട view ഇതാണ്.
00:55 “Outline” view ഓരോ സ്ലൈഡിലേയും titleകളും numeredഉം bulletedഉം ആയ ലിസ്റ്റുകളും ഓരോ ഔട്ട്‌ലൈൻ ഫോർമാറ്റിൽ കാണിക്കുന്നു.
01:03 “Notes” view നിങ്ങളെ ഓരോ സ്ലൈഡിനേയും കുറിച്ചുള്ള കുറിപ്പുകൾ ചേർക്കുന്നതിന് സഹായിക്കുന്നു. അവ presentation സമയത്ത് കാണിക്കുകയില്ല.
01:10 “Handout” view ഒരു handoutനായി സ്ലൈഡുകൾ പ്രിന്റ്‌ ചെയ്യാൻ അനുവധിക്കുന്നു.
01:14 ഇവിടെ നമുക്ക് ഓരോ പേജിലും പ്രിന്റ്‌ ചെയ്യേണ്ട സ്ലൈഡുകളുടെ എണ്ണം തിരഞ്ഞെടുക്കാം.
01:19 “Slide Sorter” view എല്ലാ സ്ലൈഡുകളെയും ചെറുതാക്കി കാണിക്കുന്നു.
01:23 വീണ്ടും “Normal” view ക്ലിക്ക് ചെയ്യാം.
01:26 സ്ക്രീനിന്റെ ഇടത് വശത്ത് “Slides” pane കാണാം. ഇത് presentationലെ സ്ലൈഡുകളുടെ ‘thumbnails’ കാണിക്കുന്നു.
01:34 വലത് വശത്ത് 5 sections ഉള്ള ഒരു “Tasks” pane ഉണ്ട്.
01:40 Layouts സെക്ഷനിൽ pre-packaged layouts കാണാം.
01:43 ഇവ നേരിട്ടോ അല്ലെങ്കിൽ ആവശ്യാനുസരണം പരിഷ്കരിച്ചോ ഉപയോഗിക്കാവുന്നതാണ്.
01:48 ഓരോ സെക്ഷനും വിശധമായി ഈ ട്യൂട്ടോറിയൽ സീരീസ് പുരോഗമിക്കുമ്പോൾ മനസിലാക്കുന്നതാണ്.
01:55 ഇപ്പോൾ ഒരു സ്ലൈഡ് insert ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കാം. “Slides” paneൽ നിന്ന് രണ്ടാമത്തെ സ്ലൈഡ് അതിൽ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.
02:02 “Insert” എന്നിട്ട് “Slide” ക്ലിക്ക് ചെയ്യുക.
02:05 രണ്ടാമത്തെ സ്ലൈഡിന് ശേഷം പുതിയൊരു ഒഴിഞ്ഞ സ്ലൈഡ് ചേർക്കപ്പെട്ടതായി കാണാം.
02:10 സ്ലൈഡിന് ഓരോ title ചേർക്കുന്നതിനായി ‘Click to add Title’ എന്ന ടെക്സ്റ്റ്‌ ബാറിൽ ക്ലിക്ക് ചെയ്യുക.
02:17 ‘Short Term Strategy’ എന്ന് ടൈപ്പ് ചെയ്ത് ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് ക്ലിക്ക് ചെയുക.
02:23 ഇങ്ങനെ title ചേർക്കാവുന്നതാണ്.
02:26 ഒരു സ്ലൈഡിന്റെ കോപ്പി ഉണ്ടാക്കുവാൻ രണ്ട് മാർഗങ്ങളുണ്ട്.
02:30 ആദ്യത്തേത് “Insert” ക്ലിക്ക് ചെയ്ത് “Duplicate Slide” കൊടുക്കുക.
02:35 മുൻപത്തെ സ്റ്റെപ്പിൽ സൃഷ്ടിച്ച സ്ലൈഡിന് ശേഷം അതേ പോലുള്ള ഒരു സ്ലൈഡ് കൂടി ചേർക്കപ്പെട്ടതായി കാണാം.
02:42 രണ്ടാമത്തേത്, “Workspace” paneലെ “Slide Sorter” ടാബിൽ ക്ലിക്ക് ചെയ്ത് slide sorter viewലേക്ക് പോകുക.
02:50 ഏഴാമത്തെ സ്ലൈഡ് കോപ്പി ചെയ്യുന്നതിനായി അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് context മെനുവിൽ നിന്ന് “Copy” തിരഞ്ഞെടുക്കുക.
02:58 അവസാന സ്ലൈഡിൽ റൈറ്റ് ക്ലിക്ക് ചെയ്ത് "Paste" ക്ലിക്ക് ചെയ്യുക.
03:01 ‘After’ തിരഞ്ഞെടുത്ത് ‘OK’ ക്ലിക്ക് ചെയ്യുക.
03:04 ഇപ്പോൾ നിങ്ങൾ presentationന്റെ അവസാന ഭാഗത്ത്‌ ഒരു slide കോപ്പി ചെയ്തു.
03:10 ഇപ്പോൾ fontsഉം അവ ഫോർമാറ്റ്‌ ചെയ്യുന്ന മാർഗങ്ങളും നോക്കാം.
03:15 ‘Long term goal’ എന്ന സ്ലൈഡ് അതിൽ ഡബിൾ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.
03:20 “Body” ടെക്സ്റ്റ്‌ ബോക്സിൽ ക്ലിക്ക് ചെയ്ത് എല്ലാ ടെക്സ്റ്റും സിലക്റ്റ് ചെയ്യുക. എന്നിട്ട് ഡിലീറ്റ് ചെയ്യുക.
03:26 താഴെ പറയുന്നവ ടൈപ്പ് ചെയ്യുക; Reduce cost, Reduce dependence on few vendors, Develop customized applications.
03:37 font typeഉം font sizeഉം മാറ്റുന്നത് Libre Office Writer documentsലേത് പോലെ തന്നെയാണ്.
03:43 ഒരു വരി ടെക്സ്റ്റ്‌ തിരഞ്ഞെടുക്കുക. “Text Format” ടൂൾ ബാറിൽ “Albany” Font type “Arial Black” ആയി മാറ്റുക.
03:52 “32” എന്ന font size “40” ആക്കി മാറ്റുക.
03:56 ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് ക്ലിക്ക് ചെയ്യുക.
03:59 Fontലെ മാറ്റം ശ്രദ്ധിക്കുക.
04:02 font മാറ്റുന്നതിനായി മെയിൻ മെനുവിലെ "Format"ഉം എന്നിട്ട് "Character" ഓപ്ഷനും ഉപയോഗിക്കാവുന്നതാണ്.
04:09 ഇത് നമ്മുടെ ആവശ്യാനുസരണം Font, Style, Size എന്നിവ സെറ്റ് ചെയ്യാവുന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
04:16 ഈ ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാം.
04:19 fontന്റെ നിറം മാറ്റാൻ ‘Development up to present’ എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക.
04:25 Body ടെക്സ്റ്റ്‌ ബോക്സിൽ ക്ലിക്ക് ചെയ്ത് എല്ലാ ടെക്സ്റ്റും സിലകറ്റ് ചെയ്യുക.
04:30 font color ഐക്കണിന് അടുത്തുള്ള downward arrow ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കുക.
04:37 ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക.
04:40 നിറത്തിൽ വരുന്ന വ്യത്യാസം ശ്രദ്ധിക്കുക.
04:43 Bold, Italics, Underline എന്നിവയുടെ ഫോർമാറ്റിങ് LibreOffice Writer documentsലേത് പോലെയാണ്.
04:50 ‘Recommendations’ എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക.
04:53 “Body” ടെക്സ്റ്റ്‌ ബോക്സിൽ ക്ലിക്ക് ചെയ്ത് ടെക്സ്റ്റിന്റെ ഒരു വരി തിരഞ്ഞെടുക്കുക.
04:58 Bold, Italics, Underline ഐക്കണുകൾ ക്ലിക്ക് ചെയ്യുക.
05:03 ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക.
05:06 ടെക്സ്റ്റിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.
05:08 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
05:11 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് Impress വിൻഡോയുടെ ഭാഗങ്ങൾ, slides insert ചെയ്യുന്നതും കോപ്പി ചെയ്യുന്നതും, fontകളും അവ ഫോർമാറ്റ്‌ ചെയ്യുന്നതും.
05:24 അസൈൻമെന്റ്,
05:28 ഒരു പുതിയ presentation തയ്യാറാക്കുക.
05:30 മൂന്നാമത്തേയും നാലാമത്തേയും സ്ലൈഡുകൾക്ക് ഇടയിലായി ഒരു സ്ലൈഡ് insert ചെയ്യുക.
05:35 presentationന്റെ അവസാനം നാലാമത്തെ സ്ലൈഡിന്റെ ഒരു കോപ്പി സൃഷ്ടിക്കുക.
05:40 രണ്ടാമത്തെ സ്ലൈഡിൽ ഒരു ടെക്സ്റ്റ്‌ ബോക്സ്‌ സൃഷ്ടിച്ച് അതിൽ ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യുക.
05:45 font size 32 ആക്കുക.
05:49 ടെക്സ്റ്റ്‌ bold, italic, underlined, blue color എന്നിങ്ങനെ മാറ്റുക.
05:56 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
05:59 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06:02 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06:07 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06:12 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06:16 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
06:23 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
06:27 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
06:35 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
06:46 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay, നന്ദി.

Contributors and Content Editors

Devisenan