Difference between revisions of "Java/C2/Creating-class/Malayalam"
From Script | Spoken-Tutorial
Line 169: | Line 169: | ||
|- | |- | ||
| 04:34 | | 04:34 | ||
− | | ടൈപ്പ് ചെയ്യുക, ''''void studentDetail''' എന്നിട്ട് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ, curly ബ്രാക്കറ്റ് തുറക്കുക. | + | | ടൈപ്പ് ചെയ്യുക, ''''void studentDetail'''' എന്നിട്ട് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ, curly ബ്രാക്കറ്റ് തുറക്കുക. |
|- | |- | ||
| 04:49 | | 04:49 |
Latest revision as of 13:21, 25 July 2014
Time' | Narration |
00:02 | Creating Classes എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, |
00:08 | യഥാർത്ഥ ലോകത്തിലെ class |
00:10 | Javaയിലെ class |
00:12 | ഒരു Java classന്റെ ഒരു രൂപം. |
00:14 | ഒരു Java classന്റെ ഘടന. |
00:16 | Java classന് ലളിതമായ ഒരു ഉദാഹരണം. |
00:19 | ഇതിനായി ഉപയോഗിക്കുന്നത്
Ubuntu version 11.10, JDK 1.6 Eclipse 3.7.0 |
00:30 | ഈ ട്യൂട്ടോറിയലിനായി ഒരു ലളിതമായ Java പ്രോഗ്രാം Eclipseൽ എഴുതുവാനും റണ്‍ ചെയ്യുവാനും കംപൈൽ ചെയ്യുവാനും അറിഞ്ഞിരിക്കണം. |
00:37 | അറിയില്ലെങ്കിൽ ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:46 | നമ്മുടെ യഥാർത്ഥ ലോകത്തിൽ എന്താണ് class എന്ന് നോക്കാം. |
00:50 | ഈ പ്രപഞ്ചത്തിൽ കാണാൻ കഴിയുന്നതെല്ലാം objects ആണ്. |
00:54 | ഓരോ objectsനെയും ചില പ്രത്യേക ഗ്രൂപ്പുകളിൽ തരംതിരിക്കാൻ കഴിയുന്നു. |
00:59 | അത്തരം ഗ്രൂപ്പിനെ class എന്ന് വിളിക്കുന്നു. |
01:02 | ഉദാഹരണത്തിന് മനുഷ്യർ എന്നത് ഒരു class ആണ്. |
01:05 | നമ്മൾ എല്ലാവരും ആ classലെ വിവിധ objects ആണ്. |
01:08 | കണ്ണുകൾ, കൈയ്യുകൾ, കാലുകൾ എന്നിവ മനുഷ്യർ എന്ന classലെ പൊതുവായ properties ആണെന്ന് മനസിലാക്കാം. |
01:15 | കാണുക, കഴിക്കുക, നടക്കുക എന്നിവ ആ classലെ പൊതുവായ പ്രവർത്തനങ്ങൾ ആണെന്നും മനസിലാക്കാം. |
01:22 | ഇപ്പോൾ Javaയിലെ class എന്താണെന്ന് നോക്കാം. |
01:26 | ഓരോ objectsഉം സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയാണ് class. |
01:31 | Java Classന്റെ രൂപം; ഒരു class ഡിഫൈൻ ചെയ്യുന്നത് ഇവയാണ്, |
01:35 | variables എന്ന ഒരു കൂട്ടം ഗുണങ്ങൾ. |
01:37 | methods എന്ന ഒരു കൂട്ടം പ്രവർത്തികൾ. |
01:40 | classes ഡിക്ലയർ ചെയ്യുന്നതിനുള്ള ഘടന നോക്കാം. |
01:44 | modifier – class -classname curly ബ്രാക്കറ്റിനുള്ളിൽ variable, constructor, method declarations എന്നിവ. |
01:52 | തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ ഇതിനെ കുറിച്ച് വിശദമയി പഠിക്കാം. |
01:58 | ഇപ്പോൾ, Eclipse ഉപയോഗിച്ച് ലളിതമായ ഒരു class സൃഷ്ടിക്കാം. |
02:03 | Eclipse ഇവിടെ തുറന്നിട്ടുണ്ട്. |
02:09 | ഇപ്പോൾ ഒരു Project സൃഷ്ടിക്കാം. |
02:11 | File, New, Java Project ക്ലിക്ക് ചെയ്യുക |
02:20 | New Project Wizardൽ Project name, ClassDemo ഇതിൽ C യും D യും വലിയ അക്ഷരങ്ങളോട് കൂടി എന്റർ ചെയ്യുക. |
02:34 | എന്നിട്ട് Finish ക്ലിക്ക് ചെയ്യുക. |
02:38 | Project ClassDemo സൃഷ്ടിക്കപ്പെട്ടത് കാണാം. |
02:43 | നമുക്ക് Student എന്ന് പേരുള്ള ഒരു Java class സൃഷ്ടിക്കാം. |
02:47 | ClassDemoൽ റൈറ്റ് ക്ലിക്ക് ചെയ്ത് New, Class ക്ലിക്ക് ചെയ്യുക. |
02:56 | New Java Class wizardൽ Name, Student എന്ന് ടൈപ്പ് ചെയ്യുക. |
03:03 | ഇവിടെ modifier, public ആണെന്ന് കാണാം. |
03:07 | അത് സൂചിപ്പിക്കുന്നത് ഈ class മറ്റെല്ലാ ക്ലാസ്സുകളിലും കാണാൻ കഴിയുന്നു എന്നാണ്. |
03:11 | ഡിഫാൾട്ട് കണ്‍ഡിഷൻ അനുസരിച്ച് ഒരു classന് മോഡിഫൈർ ഇല്ല. അങ്ങനെയെങ്കിൽ ആ classനെ അതിന്റെ പാക്കേജിൽ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. |
03:18 | packagesനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പഠിക്കാം. |
03:23 | ഇവിടെ ഞാൻ public തിരഞ്ഞെടുക്കുന്നു. |
03:26 | method stubsൽ public static void main തിരഞ്ഞെടുക്കുക. |
03:31 | എന്നിട്ട് Finish ക്ലിക്ക് ചെയ്യുക. |
03:36 | Student എന്ന ക്ലാസ്സ് സൃഷ്ടിക്കപ്പെട്ടത് കാണാം. |
03:40 | ഈ കമന്റുകൾ നീക്കം ചെയ്യുന്നു. |
03:51 | Student classൽ Name, Roll Number, Marks തുടങ്ങിയ ഗുണങ്ങൾ ഉണ്ടാകാം. |
03:57 | അതിനാൽ Student classനുള്ളിൽ Roll Number, Name എന്നീ രണ്ട് വേരിയബിളുകൾ ഡിക്ളയർ ചെയ്യുന്നു. |
04:04 | ടൈപ്പ് ചെയ്യുക, int roll underscore number semicolon. |
04:14 | String name semicolon. |
04:19 | രണ്ട് വേരിയബിളുകളും ഡിക്ളയർ ചെയ്തു. |
04:22 | ഒരു ക്ലാസ്സിൽ methodsഉം ഉണ്ടാകുന്നു. |
04:25 | StudentDetail എന്ന് പേരുള്ള ഒരു method സൃഷ്ടിക്കാം. |
04:30 | ഈ method ഓരോ സ്റ്റുഡന്റിനേയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. |
04:34 | ടൈപ്പ് ചെയ്യുക, 'void studentDetail' എന്നിട്ട് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകൾ, curly ബ്രാക്കറ്റ് തുറക്കുക. |
04:49 | ഈ method, സ്റ്റുഡന്റിന്റെ റോൾ നമ്പറും പേരും നൽകുന്നു. |
04:53 | ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The roll number is . എന്നിട്ട് plus roll_number semicolon. |
05:23 | അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ The name is എന്നിട്ട് plus name semicolon. |
05:40 | മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക, System dot out dot println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ We have created a class with two variables and 1 method. |
06:10 | അങ്ങനെ നമ്മൾ student എന്ന ക്ലാസ്സ് സൃഷ്ടിച്ചു. |
06:20 | Ctrl, S ഒരുമിച്ച് പ്രസ് ചെയ്ത് ഫയൽ സേവ് ചെയ്യുക. |
06:26 | Ctrl F11 ഒരുമിച്ച് പ്രസ് ചെയ്ത് പ്രോഗ്രാം റണ്‍ ചെയ്യുക. |
06:33 | ഔട്ട്പുട്ട് ഇങ്ങനെ ലഭിക്കുന്നു. |
06:34 | നമ്മൾ മെയിൻ methodൽ ടൈപ്പ് ചെയ്തത് പോലെ, We have created a class with 2 variables and 1 method . |
06:46 | അതിനാൽ നമ്മൾ ഒരു class വിജയകരമായി സൃഷ്ടിച്ചു എന്ന് കരുതാം. |
06:50 | ഇവിടെ പഠിച്ചത്, Javaയിലെ classനെ കുറിച്ച്, Javaയിൽ classസൃഷ്ടിക്കുന്നത്. |
06:59 | ഒരു അസൈൻമെന്റ് ; emp underscore number, emp underscore name എന്ന വേരിയബിളുകളും, ഒരു ഉദ്യോഗസ്ഥന്റെ വിവരങ്ങൾ കാണിക്കുന്ന printEmployee എന്ന Method ഉം ഉൾകൊള്ളുന്ന Employee എന്ന class സൃഷ്ടിക്കുക. |
07:16 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
07:19 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:22 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:25 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:30 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
07:32 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:35 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:38 | * കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:44 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:48 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:55 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:04 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
08:07 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |