Difference between revisions of "LibreOffice-Suite-Calc/C2/Working-with-Sheets/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 1: Line 1:
 
{| border=1
 
{| border=1
|'''Time''
+
|'''Time'''
 
|'''Narration'''
 
|'''Narration'''
  

Latest revision as of 11:23, 17 July 2014

Time Narration
00.00 LibreOffice Calc- Working with Cells and Sheet നെക്കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കുന്നത് :
00:09 വരികളും കോളങ്ങളും ചേർക്കുന്നതും നീക്കം ചെയ്യുന്നതും
00:13 ഷീറ്റുകള്‍ ചേർക്കുകയും നീക്കം ചെയ്യുകയും ഷീറ്റുകള്‍ക്ക് പുനര്‍നാമകരണം ചെയ്യുക
00:17 ഇവിടെ നമ്മള്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായി Ubuntu Linux 10.04 ഉം കൂടാതെ LibreOffice Suite version 3.3.4 ഉം ഉപയോഗിക്കുന്നു.
00:29 സ്പ്രെഡ്ഷീറ്റില്‍ വരികളും കൂടാതെ കോളങ്ങളും എങ്ങനെയാണ്‌ ചേർക്കുക എന്ന് പഠിച്ചുകൊണ്ട് ഈ ട്യൂട്ടോറിയല്‍ ആരംഭിക്കാം.
00:35 നമ്മുടെ“personal finance tracker.ods” ആദ്യം തുറക്കാം.
00:42 കോളങ്ങളും വരികളും ഒറ്റയ്ക്കോ അല്ലെങ്കില്‍ കൂട്ടമായോ ചേർക്കാവുന്നതാണ്.
00:47 ഒരൊറ്റ വരിയോ അല്ലെങ്കില്‍ ഒരു കോളമോ സ്പ്രെഡ്ഷീറ്റില്‍ തിരുകാന്‍ ആദ്യം സെൽ, കോളം അല്ലെങ്കില്‍ വരി തിരഞ്ഞെടുക്കുക അല്ലെങ്കിൽ പുതിയതായി നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന വരിയിൽ നല്കുക
01:00 ഉദാഹരണത്തിന്‌ നമ്മുടെ “personal finance tracker.ods” ഫയലിലെ ആദ്യ വരിയില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്യാം.
01:09 “Cost” എന്നെഴുതിയിട്ടുള്ള വരിയില്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നു.
01:13 ഇനി മെനു ബാറിലുള്ള “Insert” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Rows” ല്‍ ക്ലിക്ക്  ചെയ്യുക.
01:19 തിരഞ്ഞെടുത്ത വരിയുടെ തൊട്ടു മുകളിലായി ഒരു പുതിയ വരി വന്നതായി നമുക്ക് കാണാം.
01:25 അതുപോലെ തന്നെ, പുതിയൊരു കോളം ചേർക്കാൻ മെനു ബാറിലുള്ള “Insert” ബട്ടണില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Columns” ല്‍ ക്ലിക്ക് ചെയ്യുക.
01:34 തിരഞ്ഞെടുത്ത സെൽ കോളത്തിന് മുൻപായി ഒരു പുതിയ കോളം വന്നതായി കാണാം
01:40 ഇനി നമ്മള്‍ വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കുക.
01:44 കോളത്തിനെ പ്രതിനിധാനം ചെയ്യുന്ന ആല്ഫബെറ്റ് ക്ലിക്ക് ചെയ്തു കോളവും വരിയെ പ്രതിനിധാനം ചെയ്യുന്ന അക്കത്തെ ക്ലിക്ക് ചെയ്തു വരിയും തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ , റൈറ്റ് ക്ലിക്ക് ചെയ്തു ഡ്രോപ് ഡൌണ്‍ മെനു ബാറിലുള്ള Insert Columns അല്ലെങ്കില്‍ Insert Rows ക്ലിക്ക് ചെയ്തു പുതിയ കോളമോ, വരിയോചേർക്കാം .
02:04 പകരം, ഒരു സെൽ കേഴ്സറുപയോഗിച്ച് ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക. എന്നിട്ട് റൈറ്റ് ക്ലിക്ക് ചെയ്ത് ഇന്‍സേര്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ ഇതുപോലെയൊരു ഡയലോഗ് ബോക്സ് കാണും.
02:18 വരിയോ കോളമോ ചേർക്കാൻ Entire Row അല്ലെങ്കിൽ Entire Column എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
02:25 ഒരുപാട് കോലങ്ങളോ വരികളോ ഒരേസമയം ചേര്‍ക്കാന്‍, നമ്മളാദ്യം ആവശ്യമുള്ളത്ര കോളങ്ങളോ വരികളോ ഹൈലൈറ്റ് ചെയ്യാൻ ആദ്യ സെൽ മുതൽ ഇടതു മൗസ് ബട്ടണ്‍ അമർത്തിപിടിച്ചു തിരഞ്ഞെടുക്കെണ്ടതിലൂടെ ഡ്രാഗ് ചെയ്യുക.
02:43 ഇവിടെ നമ്മള്‍ 4 സെല്ലുകൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
02:47 ചര്‍ച്ച ചെയ്ത ഏതെങ്കിലുമൊരു രീതി ഉപയോഗിച്ച് പുതിയ കോളങ്ങളോ വരികളോ ചേര്‍ക്കുക. ഞാന്‍ പുതിയ വരികള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു.അതിനാല്‍ ഞാന്‍ തിരഞ്ഞെടുത്തതില്‍ റൈറ്റ്-ക്ലിക്ക് ചെയ്ത് ഇന്‍സേര്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതാണ്‌.
03:00 അടുത്തത് ഞാന്‍ തിരഞ്ഞെടുക്കുന്നത് Entire Row എന്ന ഓപ്ഷനാണ്‌. “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആദ്യം തിരഞ്ഞെടുത്ത വരികളുടെ മുകളിലായി 4 പുതിയ വരികള്‍ ചേർന്നത്‌ ശ്രദ്ധിക്കുക.
03:14 അടുത്തതായി കോളങ്ങൾ ഒറ്റയ്ക്കും കൂട്ടമായും എങ്ങനെ നീക്കം ചെയ്യണം എന്നാണ്‌.
03:20 ഒരു ഒറ്റ കോളമോ അല്ലെങ്കില്‍ വരിയോ നീക്കം ചെയ്യാന്‍, ആദ്യം നീക്കം ചെയ്യാനാഗ്രഹിക്കുന്ന കോളമോ വരിയോ തിരഞ്ഞെടുക്കുക.
03:28 ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക് “Laundry” എന്നെഴുതിയ വരിയാണ്‌ നീക്കം ചെയ്യേണ്ടതെങ്കില്‍ സെല്ലിൽ ക്ലിക്ക് ചെയ്ത് അത് തിരഞ്ഞെടുക്കുക.
03:37 ഇനി സെല്ലിൽ റൈറ്റ്-ക്ലിക്ക് ചെയ്തിട്ട് “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
03:43 “Delete Cells”എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ് വരുന്നു.
03:47 ഇനി “Shift cells up” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തിട്ട് “OK” ക്ലിക്ക് ചെയ്യുക.
03:53 സെല്ലുകൾ നീക്കം ചെയ്യപ്പെടുന്നതും അതിനു താഴെയുള്ളവ മുകളിലേയ്ക്ക് കയറുന്നതും നിങ്ങള്‍ക്ക് കാണാം. ഈ മാറ്റം നമുക്ക് നീക്കം ചെയ്യാം.
04:01 ഇനി ഒരേ സമയം ഒരുപാട് കോളങ്ങളോ വരികളോ നീക്കം ചെയ്യേണ്ടത് എങ്ങനെ എന്ന് പഠിക്കാം.
04:08 ഉദാഹരണത്തിന്‌, “Miscellaneous” എന്നെഴുതിയിട്ടുള്ള വരി  ഡിലീറ്റ് ചെയ്യണമെങ്കിൽ

6 എന്ന ക്രമ നമ്പറുള്ള കള്ളി തിരഞ്ഞെടുക്കുക.

04:18 ഇനി ഇടത്തേ മൗസ് ബട്ടണ്‍ കള്ളിയില്‍ ക്ലിക്ക് ചെയ്യുകയും മൊത്തം വരിയിയ്ക്ക് കുറുകെയും ഡ്രാഗ് ചെയ്യുക. പകരം, നീക്കം ചെയ്യേണ്ട നമ്പറില്‍ ക്ലിക്ക് ചെയ്യുക. മൊത്തം വരിയും ഹൈലൈറ്റ് ചെയ്യപ്പെടുന്നു.
04:33 സെല്ലിൽ റൈറ്റ്-ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക.
04:38 “Delete Cells” എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ്  വരുന്നു.
04:43 ഇനി “Shift cells up” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:48 മൊത്തം വരിയും നീക്കം ചെയ്യപ്പെടുന്നതും താഴെയുള്ള വരി മുകളിലേയ്ക്ക് കയറുന്നതും കാണാം.
04:55 അതുപോലെതന്നെ, നമുക്ക് വരികള്‍ക്ക് പകരം കോളങ്ങൾ തിരഞ്ഞെടുത്ത് നീക്കം ചെയ്യാം. നമ്മള്‍ വരുത്തിയ മാറ്റം ഇല്ലാതാക്കാം.


05:04 ഒരുപാട് കോളങ്ങളും വരികളും ഒരു ഷീറ്റിലേയ്ക്ക് എങ്ങനെയാണ്‌ ചേര്‍ക്കുകയും നീക്കം ചെയ്യുകയും എന്ന് പഠിച്ചതിന്

ശേഷം, നമ്മളിനി Calc ലേയ്ക്ക് എങ്ങനെയാണ്‌ ഷീറ്റുകൾ ചേര്‍ക്കുകയും നീക്കം ചെയ്യുകയും എന്ന് മനസ്സിലാക്കും.

05:14 Calc ല്‍ പുതിയ ഒരു ഷീറ്റ് ചേര്‍ക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. നമ്മള്‍ അവ ഓരോന്നായി പഠിക്കും.
05:23 എല്ലാ രീതികളിലും ഉള്ള ആദ്യത്തെ പടി പുതിയ ഷീറ്റ് ചേര്‍ക്കാനുള്ള സ്ഥലം കണ്ടെത്തുകയാണ്‌.
05:30 ഇനി മെനു ബാറിലുള്ള “Insert” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Sheet” ല്‍ ക്ലിക്ക് ചെയ്യുക.
05:36 “Insert Sheet” എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു.
05:41 ഇനി നമുക്ക് “After current sheet” റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ നിലവിലുള്ള ഷീറ്റ് കഴിഞ്ഞു പുതിയത് ചേര്‍ക്കാം.
05:49 “Name” മേഖലയില്‍, പുതിയ ഷീറ്റിന്‍റെ പേര്‌ “Sheet 4” എന്ന് കാണാം. അത് സിസ്റ്റം തന്നെ നല്കിയ പേരാണ്‌. ആവശ്യമെങ്കില്‍ നിങ്ങൾക്ക് അതിന്റെ പേര് മാറ്റാം.
06:01 ഇനി “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നമ്മുടെ നിലവിലുള്ള ഷീറ്റ് കഴിഞ്ഞു പുതിയ ഷീറ്റ് ചേർന്നത്‌ നമുക്ക് കാണാം.
06:09 പുതിയ ഷീറ്റ് ചേര്‍ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം Calc window യുടെ താഴെ ഇടതുഭാഗത്ത് റൈറ്റ്-ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Insert Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
06:19 ഷീറ്റുകളുടെ സ്ഥാനം, എണ്ണം, പേര്‌ എന്നിവ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം, തുടര്‍ന്ന് “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഷീറ്റിനെ അതിനനുസൃതമായി ചേര്‍ക്കും.
06:31 നിലവിലുള്ള ഷീറ്റിനു ശേഷം മറ്റൊന്ന് ചേര്‍ക്കാനുള്ള അനായാസമായ മറ്റൊരു മാര്‍ഗ്ഗം ഷീറ്റ് ടാബിന്‌ അടുത്തായുള്ള പ്ലസ് ചിഹ്നത്തിലുള്ള “Add Sheet” ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
06:43 ക്ലിക്ക് ചെയ്യുന്നതിലൂടെ പുതിയൊരു ഷീറ്റ് പരമ്പരയിലെ അവസാന ഷീറ്റിനു ശേഷം സ്വയം ചേര്‍ക്കപ്പെടുന്നു.
06:51 പുതിയൊരു ഷീറ്റ് ചേര്‍ക്കാനുള്ള അവസാന മാര്‍ഗ്ഗം ഡയലോഗ് ബോക്സിലെ ഒഴിഞ്ഞ സ്ഥാനത്ത് ക്ലിക്ക് ചെയ്ത് “Insert Sheet” ആക്സസ്സ് ചെയ്യുകയും ഷീറ്റ് ടാബിന്‌ അടുത്തായുള്ള പ്ലസ് ചിഹ്നത്തിലുള്ള “Add Sheet” ബട്ടണില്‍ ക്ലിക്ക് ചെയ്യുകയുമാണ്‌.
07:06 ഒഴിഞ്ഞ സ്പേസില്‍ ക്ലിക്ക് ചെയ്യുക വഴി, നമ്മള്‍ക്ക് കാണാന്‍ സാധിക്കുക  “Insert Sheet” ഡയലോഗ് ബോക്സ് വരുന്നത്.
07:13 നിങ്ങള്‍ക്ക് ഷീറ്റ് വിവരങ്ങൾ ഡയലോഗ് ബോക്സില്‍ നല്‍കുകയും തുടര്‍ന്ന് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
07:20 ഷീറ്റുകള്‍ എങ്ങനെ ചേര്‍ക്കണം എന്ന് പഠിച്ചതിനു ശേഷം, നമ്മളിനി Calc ല്‍ ഷീറ്റുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യണമെന്ന് പഠിക്കും.
07:27 ഷീറ്റുകള്‍ ഒറ്റയ്ക്കോ അല്ലെങ്കില്‍ കൂട്ടങ്ങളായോ ഡിലീറ്റ് ചെയ്യാവുന്നതാണ്‌.
07:31 ഒരു ഷീറ്റ് നീക്കം ചെയ്യാന്‍, നിങ്ങള്‍ നീക്കം ചെയ്യാനാഗ്രഹിക്കുന്ന ഷീറ്റിന്‍റെ ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് പോപ്പപ്പ് മെനുവിലുള്ള“Delete Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു “Yes” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
07:45 ഷീറ്റ് ഡിലീറ്റ് ചെയ്തതായി നിങ്ങള്‍ക്ക് കാണാം.
07:48 പ്രത്യേകമായ ഒരു ഷീറ്റ് നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം മെനു ബാറിലെ “Edit” ഓപ്ഷന്‍ ഉപയോഗിക്കലാണ്‌.
07:55 ഉദാഹരണത്തിന്‌ നമുക്ക് പട്ടികയില്‍ നിന്ന് “Sheet 3” നീക്കണമെങ്കിൽ, മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
08:05 ഇനി പോപ്പപ്പ് മെനുവിലുള്ള “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Yes” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
08:12 ഷീറ്റ് മാറിയതായി നിങ്ങള്‍ക്ക് കാണാം. ഇനി നമ്മള്‍ ഈ ഡോക്യുമെന്റ് ല്‍ വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കുക.
08:19 ഒരുപാട് ഷീറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍, ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക് “Sheet 2”,“Sheet 3” എന്നിവ നീക്കം ചെയ്യാന്‍ “Sheet 2” ന്റെ ടാബ് ആദ്യം ക്ലിക്ക് ചെയ്ത് കീബോര്‍ഡില്‍ “Shift” ബട്ടണില്‍ ഹോള്‍ഡ് ചെയ്ത് “Sheet 3” ടാബ് ക്ലിക്ക് ചെയ്യുക.
08:36 ഇനി ഏതെങ്കിലും ഒരു ടാബിൽ റൈറ്റ്-ക്ലിക്ക് ചെയ്തു പോപ്പപ്പ് മെനുവിലെ “Delete Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട്“Yes” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
08:47 രണ്ട് ഷീറ്റുകളും ഡിലീറ്റ് ചെയ്തായി നിങ്ങള്‍ക്ക് കാണാം. കൂടുതല്‍ പഠിക്കാന്‍, നമുക്ക് വരുത്തിയ മാറ്റങ്ങള്‍ നീക്കം ചെയ്യാം.
08:56 പ്രത്യേക ഷീറ്റ് നീക്കം ചെയ്യാനുള്ള മറ്റൊരു മാര്‍ഗ്ഗം മെനു ബാറിലെ “Edit” ഓപ്ഷന്‍ ഉപയോഗിച്ചാണ്‌.
09:03 ഉദാഹരണത്തിന്‌ നിങ്ങള്‍ “Sheet 6”,“Sheet 7” എന്നിവ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കിൽ മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
09:14 ഇനി പോപ്പപ്പ് മെനുവില്‍ “Select” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
09:19 പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സില്‍,“Sheet 6” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും കീബോര്‍ഡില്‍ “Shift” ബട്ടണ്‍ ഹോള്‍ഡ് ചെയ്ത് “Sheet 7” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
09:30 “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങള്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിക്കുന്ന ഷീറ്റ് തിരഞ്ഞെടുക്കുന്നു.
09:37 ഇനി വീണ്ടും മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
09:45 ഇനി പോപ്പപ്പ് മെനുവിലെ “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Yes” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
09:51 തിരഞ്ഞെടുത്ത ഷീറ്റുകള്‍ നീക്കം ചെയ്യപ്പെടുന്നത് നിങ്ങള്‍ക്ക് കാണാം.
09:56 Calc ല്‍ ഷീറ്റുകള്‍ എങ്ങനെയാണ്‌ നീക്കംചെയ്യുക എന്ന് പഠിച്ചതിനു ശേഷം നമ്മളിനി സ്പ്രെഡ്ഷീറ്റില്‍ ഷീറ്റുകളുടെ പേര്  എങ്ങനെ മാറ്റും എന്ന് പഠിക്കും.
10:03 നിങ്ങള്‍ ഒരു സ്പ്രെഡ്ഷീറ്റ് ഷീറ്റുകളുടെ പേര് ഡിഫാൾട്ട്  ആയി “Sheet 1”, “Sheet 2”, “Sheet 3” എന്നിങ്ങനെ കാണാം.
10:13 ഇത് കുറച്ച് ഷീറ്റുകള്‍ മാത്രമുള്ള ഒരു സ്പ്രെഡ്ഷീറ്റില്‍ മാത്രമേ വിജയിക്കൂ, അതേസമയം ഒരുപാട് ഷീറ്റുകളുണ്ടെങ്കില്‍ സങ്കീര്‍ണ്ണമാകും.
10:21 Calc നിങ്ങളുടെ ആഗ്രഹപ്രകാരം ഷീറ്റുകളുടെ പേര് മാറ്റാൻ സാദ്ധ്യമാക്കുന്നു..
10:27 ഉദാഹരണത്തിന്‌, നിങ്ങള്‍ക്ക് “Sheet 4” എന്നത് “Dumpഎന്നാക്കണമെങ്കിൽ. നിങ്ങള്‍ക്കിത്“Sheet 4” എന്ന താഴെയുള്ള ടാബില്‍ ഡബിൾ ക്ലിക്ക് ചെയ്തുകൊണ്ട് സാധിക്കാം.
10:37 “Rename Sheet” എന്ന ഹെഡിംഗ്ങ്ങുള്ള ഡയലോഗ് ബോക്സ് തുറക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഡിഫാൾട്ട്  ആയി “Sheet 4” എന്നെഴുതിയ ഒരു ടെക്സ്റ്റ്ബോക്സ് അതിലുണ്ട്.
10:47 ഇനി,ഡിഫാൾട്ട്  ആയ പേര്‌ മാറ്റി “Dump” എന്നെഴുതുക.


10:52 “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക “Sheet 4” എന്നത് “Dump” എന്ന പേരിലേയ്ക്ക് മാറിയതായി കാണാം. നമുക്ക്  Sheets 5ഉം  Dump ഉം നീക്കം ചെയ്യാം.
11:02 ഇത് നമ്മെ LibreOfficeCalcനെക്കുറിച്ചുള്ള കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
11:08 ചുരുക്കത്തില്‍ നമ്മള്‍ പഠിച്ചത്:

കോളങ്ങളും വരികളും ചേര്‍ക്കുകയും നീക്കം ചെയ്യുകയും.

11:14 ഷീറ്റുകള്‍ ചേര്‍ക്കുകയും നീക്കം ചെയ്യുകയും.

ഷീറ്റുകള്‍ പുനര്‍നാമകരണം ചെയ്യല്‍

11:19 കോംപ്രഹെന്‍സീവ് അസസ്സ്മെന്‍റ്

“Spreadsheet Practice.ods” ഫയല്‍ തുറക്കുക

11:25 “Serial Number” എന്ന ഹെഡിംഗ്ങ്ങുള്ള വരി തിരഞ്ഞെടുക്കുകയും നീക്കം ചെയ്യുകയും ചെയ്യുക.

ഷീറ്റിനു “Department Sheet” എന്ന് പുനര്‍നാമകരണം ചെയ്യുക.

11:32 താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക
11:36 ഇത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.

നിങ്ങള്‍ക്ക് നല്ല ബാന്‍റ്വിഡ്ത് ഇല്ലെങ്കില്‍ നിങ്ങള്‍ക്കിത് ഡൌണ്‍ലോഡ് ചെയ്ത് കാണാം

11:44 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ടീം സ്പോക്കണ്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ഷോപ്പുകള്‍ നടത്തുന്നു
11:50 ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവർക്ക് സെർടിഫികറ്റെസ് നല്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org

11:59 സ്പോക്കണ്‍ ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്, ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
12:12 ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങൾക്ക് സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ്
12:22 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.

ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി

Contributors and Content Editors

Pratik kamble, Shalu sankar