Difference between revisions of "Java/C2/Numerical-Datatypes/Malayalam"
From Script | Spoken-Tutorial
Line 7: | Line 7: | ||
|- | |- | ||
| 00:01 | | 00:01 | ||
− | | | + | | Javaയിലെ '''Numerical Datatypes''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00:07 | | 00:07 |
Revision as of 18:01, 18 June 2014
Time' | Narration |
00:01 | Javaയിലെ Numerical Datatypes എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | Java യിൽ ലഭ്യമായ Numerical Datatypes |
00:13 | numerical data സ്റ്റോർ ചെയ്യാൻ അവ എങ്ങനെ ഉപയോഗപ്പെടുത്താം |
00:18 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu 11.10 JDK 1.6 Eclipse 3.7.0 |
00:27 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Eclipseൽ ഒരു ലളിതമായ java പ്രോഗ്രാം എഴുതി റണ്‍ ചെയ്യാൻ ആറിഞ്ഞിരിക്കണം. |
00:34 | അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:42 | പൂർണ്ണ സംഖ്യകൾ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന ഡേറ്റ ടൈപ്പ് ആണ് int. |
00:47 | ദശാംശ സംഖ്യകൾ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന ഡേറ്റ ടൈപ്പ് ആണ് float. |
00:52 | ആദ്യമായി integers നിർവചിക്കുന്നതും ഉപയോഗിക്കുന്നതും നോക്കാം. |
01:02 | ഇവിടെ Eclipse IDEഉം ബാക്കിയുള്ള കോഡിന് ആവിശ്യമുള്ള ഘടനയും കാണാം. |
01:10 | NumericalData എന്ന ക്ളാസ് സൃഷ്ടിച്ച് അതിൽ main method ചേർത്തിട്ടുണ്ട്. |
01:15 | ഇപ്പോൾ ഒരു സംഖ്യ എങ്ങനെ സ്റ്റോർ ചെയ്യാമെന്ന് നോക്കാം, |
01:20 | int distance equal to 28 |
01:27 | ഈ സ്റ്റേറ്റ്മെന്റ് ഒരു പൂർണ്ണ സംഖ്യയെ distanceൽ സ്റ്റോർ ചെയ്യുന്നു. |
01:33 | distanceനെ ഇന്റിജർ വേരിയബിൾ എന്ന് പറയുന്നു. |
01:37 | ഇപ്പോൾ distance വേരിയബിളിനെ അതിൽ സ്റ്റോർ ചെയ്തിട്ടുള്ള മൂല്യം പ്രിന്റ് ചെയ്യുന്നതിനായി ഉപയോഗിക്കാം.. |
01:47 | System dot out dot println. Parentheses നുള്ളിൽ distance. |
02:01 | ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ distanceന്റെ മൂല്യം പ്രിന്റ് ചെയ്യുന്നു. |
02:06 | ഫയൽ Save ചെയ്ത് Run ചെയ്യുക. |
02:14 | നമുക്ക് distanceൽ 28 എന്ന മൂല്യം സ്റ്റോർ ചെയ്യുന്നതും അത് പ്രിന്റ് ചെയ്യുന്നതും കാണാം. |
02:21 | ഇപ്പോൾ വേരിയബിളിൽ സ്റ്റോർ ചെയ്തിട്ടുള്ള മൂല്യത്തിൽ മാറ്റം വരുത്താം. |
02:25 | 28ന് പകരം 24 ആക്കാം. |
02:29 | Save ചെയ്ത് Run ചെയ്യുക. |
02:34 | അതിനനുസരിച്ച് ഔട്ട്പുട്ടും മാറുന്നത് കാണാം. |
02:39 | intൽ നെഗറ്റീവ് മൂല്യങ്ങളും സ്റ്റോർ ചെയ്യാം. |
02:42 | 24ന് പകരം minus 25 ആക്കുന്നു. |
02:48 | Save ചെയ്ത് Run ചെയ്യുക. |
02:56 | int ൽ നെഗറ്റീവ് മൂല്യങ്ങളും സ്റ്റോർ ചെയ്യാൻ കഴിയുമെന്ന് കാണാം. |
03:02 | മിക്ക്യ programming ആവശ്യങ്ങൾക്കും int ഡേറ്റ ടൈപ്പ് മതിയാകും. |
03:06 | പക്ഷേ ഇതിന് ഒരു പരിധി വരെയുള്ള സംഖ്യകളെ സ്റ്റോർ ചെയ്യാൻ കഴിയൂ. |
03:10 | ഒരു വലിയ സംഖ്യ സ്റ്റോർ ചെയ്യാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം . |
03:25 | നമ്പറിന് താഴെ ഒരു ചുവപ്പ് വര കാണുന്നു. അത് എററിനെ സൂചിപ്പിക്കുന്നു. |
03:34 | എറർ സന്ദേശം പറയുന്നത് ഈ സംഖ്യ വേരിയബിൾ int ന്റെ പരിധിക്ക് പുറത്താണ് എന്നാണ്. |
03:42 | intന്റെ മെമ്മറി 32 bits ആണ്. ഇതിന് -2power 31 മുതൽ 2 power 31 വരെയുള്ള സംഖ്യകളെ സ്റ്റോർ ചെയ്യാൻ കഴിയൂ. |
03:49 | വലിയ സംഖ്യകളെ സ്റ്റോർ ചെയ്യുന്നതിന് javaയിൽ long datatype ഉപയോഗിക്കുന്നു. |
03:54 | ഇത് നമുക്ക് വലിയ ഒരു സംഖ്യ സ്റ്റോർ ചെയ്യാൻ ഉപയോഗിച്ച് നോക്കാം.. |
03:59 | int ന് പകരം long ആക്കുക. |
04:04 | സംഖ്യയുടെ അവസാനം വലിയക്ഷരം L ചേർക്കുക. |
04:11 | Ctrl, S കൊടുത്ത് സേവ് ചെയ്യുക. |
04:16 | ഇപ്പോൾ ഒരു എററും കാണുന്നില്ല. |
04:19 | Ctrl, F11 കൊടുത്ത് റണ്‍ ചെയ്യുക. മൂല്യം പ്രിന്റ് ചെയ്യപ്പെട്ടു. |
04:27 | നമ്മൾ, long വേരിയബിളിൽ വലിയ സംഖ്യകൾ സ്റ്റോർ ചെയ്യാമെന്ന് കണ്ടു. |
04:32 | ഇപ്പോൾ ഒരു ദശാംശ സംഖ്യ int വേരിയബിളിൽ ചെയ്യാം. |
04:37 | long നെ int ആക്കിയിട്ട് 23.5; കൊടുക്കുന്നു. |
04:50 | ഒരു എറർ കാണുന്നു. int ന് പൂർണ്ണ സംഖ്യകൾ മാത്രമേ സ്റ്റോർ ചെയ്യാൻ കഴിയുകയുള്ളൂ. |
05:00 | ദശാംശ സംഖ്യകൾ സ്റ്റോർ ചെയ്യാൻ float ഉപയോഗിക്കാം. |
05:05 | ഡേറ്റ ടൈപ്പ് float ആക്കി മാറ്റുക. |
05:10 | മൂല്യത്തിന്റെ അവസാനം f ചേർക്കുക. |
05:17 | സേവ് ചെയ്യുക. |
05:19 | ഇപ്പോൾ ഒരു എററും കാണുന്നില്ല. |
05:22 | Control F11 ഉപയോഗിച്ച് റണ്‍ ചെയ്യുക. |
05:29 | ദശാംശ സംഖ്യ സ്റ്റോർ ചെയ്തതും അത് പ്രിന്റ് ചെയ്തതും കാണാം. |
05:37 | വേരിയബിൾ distanceന്റെ മൂല്യത്തിൽ മാറ്റം വരുത്തുക. |
05:46 | ഇവിടെ കാണുന്നത് പോലെ ദശാംശത്തിന് ശേഷം ഒരുപാട് അക്കങ്ങൾ ചേർക്കുക. |
05:53 | Save ചെയ്ത് Run ചെയ്യുക. |
06:01 | ഔട്ട്പുട്ട് സ്റ്റോർ ചെയ്തതിൽ നിന്നും അല്പം വ്യത്യാസപ്പെട്ടിരിക്കുന്നത് കാണാം. |
06:06 | ഇത് സംഭവിച്ചത് ഒരു floating പോയിന്റ് നമ്പറിന്റെ കൃത്യതയ്ക്ക് ഒരു പരിധി ഉള്ളത് കൊണ്ടാണ്. |
06:11 | അതിന് കൃത്യമായി സ്റ്റോർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, തൊട്ടടുത്തുള്ള സാധ്യമായ മൂല്യത്തിലേക്ക് round off ചെയ്യുന്നു. |
06:18 | നമുക്കിപ്പോൾ വേരിയബിളിന് പേര് നൽകുന്നതിനുള്ള നിയമങ്ങൾ നോക്കാം. |
06:23 | പേരിന് മുൻപിൽ 2 എന്ന സംഖ്യ നൽകുക. |
06:30 | ഒരു syntax എറർ കാണുന്നു. |
06:34 | ഇതെന്തന്നാൽ ഒരു വേരിയബിളിന്റെ പേര് ഒരു alphabetലോ underscoreലോ ആണ് തുടങ്ങേണ്ടത്. |
06:40 | എന്നാൽ, സാധാരണയായി ഒരു വേരിയബിളിന്റെ തുടക്കത്തിൽ underscore ഉപയോഗിക്കുന്നില്ല. |
06:45 | വേരിയബിളിന്റെ പേരിന്റെ അവസാനം ഒരു സംഖ്യ ചേർക്കുക. |
06:55 | ഇപ്പോൾ ഒരു എററും കാണുന്നില്ല. |
06:59 | ഒരു വേരിയബിളിന്റെ പേരിൽ അക്കങ്ങൾ ആകാം, പക്ഷേ തുടക്കത്തിൽ പാടില്ല. |
07:04 | പേരിന്റെ മധ്യത്ത് 'underscore' ചേർക്കുക. |
07:15 | ഇവിടേയും ഒരു എററും കാണുന്നില്ല. |
07:17 | അതായത് ഒരു വേരിയബിളിന്റെ പേരിൽ underscore അനുവദനീയമാണ്. |
07:22 | പക്ഷേ, വേരിയബിളിന്റെ പേരിൽ മറ്റ് എന്തെങ്കിലും ചിഹ്നങ്ങൾ, syntax എററോ മറ്റ് എററോ നൽകുന്നു. |
07:28 | ഇങ്ങനെയാണ് javaയിൽ numerical data സ്റ്റോർ ചെയ്യുന്നത്. |
07:35 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:38 | ഇവിടെ പഠിച്ചത്, വിവിധ തരത്തിലുള്ള numerical datatypes. |
07:44 | numerical data സ്റ്റോർ ചെയ്യുന്നത്. |
07:46 | വേരിയബിളിന് പേര് നൽകുന്നതിനുള്ള നിയമങ്ങൾ. |
07:51 | ഒരു അസ്സൈന്മെന്റ്, |
07:53 | മറ്റ് numerical ഡേറ്റ ടൈപ്പുകളെ കുറിച്ച് വായിച്ചിട്ട്, അവ int, float എന്നിവയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുക. |
08:00 | താഴെയുള്ള ലിങ്കിൽ java ട്യൂട്ടോറിയലുകൾ ലഭ്യമാണ്. |
08:05 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
08:11 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:14 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:20 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:24 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
08:35 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:39 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:45 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:51 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |