C-and-C++/C2/Scope-Of-Variables/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 C ലെയും C++ ലെയും വേരിയബിള്‍സിന്റെ scope എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്,
00:11 എന്താണ് വേരിയബിളിന്റെ Scope?
00:13 ഗ്ലോബൽ വേരിയബിള്‍?
00:16 ലോക്കൽ വേരിയബിള്‍?
00:19 ചില ഉദാഹരണങ്ങൾ.
00:22 ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും.
00:27 ഇതിനായി ഉപയോഗിക്കുന്നത്,
00:30 Ubuntu Operating System version 11.04, gcc, g++ Compiler version 4.6.1
00:41 വേരിയബിളിന്റെ scope എന്താണെന്ന് നോക്കാം.
00:47 വേരിയബിളിനെ access ചെയ്യാവുന്ന കോഡിന്റെ മേഖലയാണിത്‌.
00:54 അതിന്റെ ടൈപ്പിനും declare ചെയ്യുന്ന സ്ഥലവും അനുസരിച്ച്, ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു.
00:59 ഗ്ലോബൽ വേരിയബിള്‍.
01:02 ലോക്കൽ വേരിയബിള്‍.
01:05 ഒരു ഉദാഹരണം നോക്കാം.
01:07 എഡിറ്ററിൽ നേരത്തെ തന്നെ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.
01:10 അത് തുറക്കട്ടെ.
01:14 നമ്മുടെ ഫയലിന്റെ പേര് scope.c.
01:19 കോഡ് വിശദീകരിക്കാം.
01:23 ഇതാണ് നമ്മുടെ header file.
01:26 ഇവിടെ രണ്ട് ഗ്ലോബൽ വേരിയബിൾ, a, b, declare ചെയ്തിട്ടുണ്ട്.
01:32 5 , 2.എന്നീ മൂല്യങ്ങൾ നല്കി അവ initialize ചെയ്യുന്നു.
01:39 നിങ്ങളുടെ പ്രോഗ്രാമിലെ എല്ലാ functionനും ഗ്ലോബൽ വേരിയബിൾ ലഭ്യമാണ്.
01:44 ഇത് functionനുകൾക്ക് പുറത്ത് മെയിൻ funcionന് മുകളിലായി declare ചെയ്യുന്നു.
01:51 ഇതിന് ഗ്ലോബൽ സ്കോപ് ഉണ്ട്.
01:53 arguments ഇല്ലാതെ add function, declare ചെയ്യുന്നു.
01:59 add functionനുള്ളിൽ declare ചെയ്യുന്ന sum ഒരു ലോക്കൽ വേരിയബിൾ ആണ്.
02:07 ലോക്കൽ വേരിയബിൾ അത് declare ചെയ്തിരിക്കുന്ന function നുള്ളിൽ മാത്രമേ ലഭ്യമാകുള്ളൂ.
02:13 അവ ഒരു ബ്ലോക്കിനുള്ളിൽ declare ചെയ്യപ്പെടുന്നു.
02:16 ഇതിന് ലോക്കൽ സ്കോപ് ഉണ്ട്.
02:19 വേരിയബിൾ sumൽ a യുടേയും bയുടേയും തുക സൂക്ഷിക്കുന്നു. ഇവിടെ നമ്മൾ തുക പ്രിന്റ്‌ ചെയ്യുന്നു.
02:29 ഇതാണ് നമ്മുടെ മെയിൻ function.
02:33 add function കാൾ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നു.
02:38 ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്റ്.
02:40 സേവ് ക്ലിക്ക് ചെയ്യുക.
02:43 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
02:45 ടെർമിനൽ വിന്ഡോ തുറക്കാനായി Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്യുക.
02:55 കംപൈൽ ചെയ്യാനായി
02:56 gcc space scope.c space hyphen o space sco ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
03:05 എക്സിക്യൂട്ട് ചെയ്യാൻ
03:06 ./sco (dot slash)ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
03:10 ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു,
03:13 Sum of a and b is 7.
03:16 ഇതേ പ്രോഗ്രാം c++ ല്‍ ഔട്ട്‌പുട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
03:20 പ്രോഗ്രാമിലേക്ക് തിരികെ വരാം. shift+ctrl+s ഒരുമിച്ച് പ്രസ്‌ ചെയ്യുക.
03:31 .cpp എന്ന extension നോട് കൂടി ഫയൽ സേവ് ചെയ്യാം, save ക്ലിക്ക് ചെയ്യുക.
03:41 header file, iostream എന്ന് മാറ്റാം.
03:47 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക, saveക്ലിക്ക് ചെയ്യുക.
03:58 C++ലും, ഗ്ലോബൽ വേരിയബിളിന്റെയും ലോക്കൽ വേരിയബിളിന്റെയും declaration ഇതേ പോലെയാണ്.
04:03 അതിനാൽ ഒരു മാറ്റവും വരുത്തേണ്ട.
04:07 printf സ്റ്റേറ്റ്മെന്റിന് പകരം cout ഉപയോഗിക്കുക.
04:13 format specifier, '\n' എന്നിവ നീക്കം ചെയ്യുക.
04:17 Comma ഡിലീറ്റ് ചെയ്യുക.
04:19 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04:22 അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
04:26 ഡബിൾ quoteസിന് ഉള്ളിൽ \n. save ക്ലിക്ക് ചെയ്യുക.
04:35 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04:39 ടെർമിനലിലേക്ക് തിരികെ വരുക.
04:42 കംപൈൽ ചെയ്യാൻ g++ space scope dot cpp space -o space sco1 ടൈപ്പ് ചെയ്യുക.
04:52 ഇവിടെ scope .c യുടെ ഔട്ട്‌പുട്ട് ഫയൽ ആയ sco നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് sco1 ഉപയോഗിച്ചത്.
05:04 Enter പ്രസ് ചെയ്യുക.
05:07 എക്സിക്യൂട്ടിനായി ./sco1 ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
05:14 ഔട്ട്‌പുട്ട് Sum of a and b is 7 എന്ന് കാണപ്പെടുന്നു.
05:19 ഇത് നമ്മുടെ C കോഡിനെ പോലെയാണെന്ന് കാണാം.
05:27 നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം.
05:31 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക, a എന്ന വേരിയബിൾ വീണ്ടും declare ചെയ്യുന്നു.
05:41 ടൈപ്പ് ചെയ്യുക, int a semicolon
05:45 സേവ് ക്ലിക്ക് ചെയ്യുക. main functionന് മുൻപും add functionന് ശേഷവും വേരിയബിൾ a declare ചെയ്യുന്നു.
05:55 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
05:57 ടെർമിനലിലേക്ക് തിരിച്ചു വരുക.
06:01 നേരത്തേതു പോലെ കംപൈൽ ചെയ്യുക.
06:05 errors കാണുന്നു, Redefinition of int a , int a previously defined here. പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
06:18 a ഒരു ഗ്ലോബൽ വേരിയബിൾ ആണ്.
06:20 ഇതിന് ഒരു ഗ്ലോബൽ സ്കോപ് ഉണ്ട്.
06:22 ഇത് ഗ്ലോബൽ ആയി declare ചെയ്തിട്ടുള്ളതിനാൽ, ഈ വേരിയബിൾ രണ്ട് തവണ declare ചെയ്യാൻ പറ്റില്ല.
06:27 ലോക്കൽ വേരിയബിളായി മാത്രമേ വേരിയബിൾ a declare ചെയ്യാൻ പറ്റുള്ളൂ.
06:34 തെറ്റ് തിരുത്താം.
06:36 ഇത് നീക്കം ചെയ്യുക.
06:39 save ക്ലിക്ക് ചെയ്യുക.
06:41 വീണ്ടും എക്സിക്യൂട്ട് ചെയ്യാം.
06:42 ടെർമിനലിലേക്ക് തിരിച്ചു വരിക.
06:45 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
06:49 ഇത് പ്രവർത്തിക്കുന്നു.
06:52 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:56 ചുരുക്കത്തിൽ
06:58 ഇവിടെ പഠിച്ചത്
07:00 വേരിയബിളിന്റെ സ്കോപ്,
07:02 ഗ്ലോബൽ വേരിയബിൾ. ഉദാഹരണം : int a=5
07:07 ലോക്കൽ വേരിയബിൾ. ഉദാഹരണം:int sum
07:12 ഒരു അസ്സിഗ്ന്മെന്റ്
07:14 രണ്ട് അക്കങ്ങളുടെ വ്യവകലനം കാണാനുളള പ്രോഗ്രാം എഴുതുക.
07:19 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:22 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:25 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:30 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
07:32 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:35 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:40 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
07:47 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:52 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:00 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:04 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
08:08 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya